ലൗ ജിഹാദ് എന്ന പെരും നുണ
പണ്ട് ഹിറ്റ്ലർ ജൂതർക്കെതിരെ സമൂഹത്തിൽ പരത്തിയ വർഗീയ വിഷം പുരട്ടിയ നുണകളും കെട്ടുകഥകളുമാണ് ലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നു തള്ളാൻ ഇടയായത്.
അന്ന് ജർമ്മനിക്കാർ ബുദ്ധി ഇല്ലാത്ത പൊട്ടന്മാരോ,വിദ്യാഭ്യാസമില്ലാത്തവരോ ആയത് കൊണ്ടല്ല ജർമനിയിലുള്ള ജനങ്ങൾ അയാൾ പറഞ്ഞ വർഗീയതയിൽ വിശ്വസിച്ചത്.
ഒരു കളവ് തന്നെ നൂറ് തവണ പറഞ്ഞ് എന്ത് കളവും സത്യംമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെയാണ്.
അതേ ഗീബൽസിയൻ തന്ത്രം തന്നെയാണ് ഇന്ന് എല്ലാ വർഗീയ ശക്തികളും എടുത്തുപ്രയോഗിച്ചു കൊണ്ടിരിക്കുന്നതും
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ലൗ ജിഹാദ് എന്ന നുണ.... ഇന്നും ലൗ ജിഹാദ് എന്ന പെരും നുണ ലക്ഷക്കണക്കിനാളുകൾ സത്യമാണെന്ന് വിശ്വസിക്കുന്നു
Post a Comment