ജോസ് കെ മാണിയുടെ ‘ലൗ ജിഹാദ്’; വോട്ടു പിടിക്കാനുള്ള പരാക്രമത്തിൽ സമുദായ ഐക്യം തകർക്കരുത് - ഓണമ്പിള്ളി മുഹമ്മദ് ഫൈസി

അത്ര നിഷ്കളങ്കമായ ഒരു സംശയ പ്രകടനമല്ല ജോസ്.കെ. മാണി നടത്തിയത്.വളരെ കൃത്യ മായി  സംഘ്പരിവാർ ബുദ്ധി കേന്ദ്രങ്ങൾ  ആസൂത്രണം ചെയ്ത  ലൗവ് ജിഹാദ് നുണപ്രചരണം ക്രിസ്തീയ സൂഹത്തിൽ വ്യാപകമായി നടക്കുന്നുണ്ട് . സംഘ പരിവർ അഴിച്ചു വിടുന്ന ഈ പ്രചരണ കോലാഹലങ്ങളിലൂടെ മുസ്ലിം ക്രൈസ്തവ  ധ്രുവീകരണം തന്നെയാണ് അവർ ലക്ഷ്യം വെക്കുന്നത്. ഉത്തരവാദിത്തമുള്ള സഭാ നേതൃത്വം ഇവിഷയത്തിൽ  മൗനമവലംബിക്കുക  വഴി ക്രൈസ്തവ പരിസരങ്ങളിൽ ഈ  ചർച്ച വ്യാപകമായി വരികയും തദ്ഫലമായി വലിയ വിദ്വേഷങ്ങൾ ഉടലെടുക്കുകയും ചെയ്തു എന്നത്  വസ്തുതയാണ്. 

ശുദ്ധ ഇടതു പക്ഷ രാഷ്ട്രീയം പോലും ഇത്തരം സംഭവങ്ങളെ പർവ്വതീകരിക്കുന്നതും ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നതുമായ മൗനമാണ് സ്വീകരിച്ചത്. : മാണിയില്ലാത്ത ഒരു യു.ഡി.എഫ് മന്ത്രിസഭയിലെ ലീഗ് പ്രമാണിത്തത്തെക്കുറിച്ച് പറഞ്ഞു,  മുഖ്യമന്ത്രി പോലും വാചാലനായത്  പലതും ഉറപ്പിക്കാനായിരുന്നു
 
ഈ നാടിന്റെ സൗഹൃദ സന്തോഷങ്ങൾ നിലനിർത്താനാവണം  രാഷ്ട്രീയ നേതൃത്വങ്ങൾ പ്രഥമ പരിഗണന കൊടുക്കേണ്ടത് 
ലവ് ജിഹാദിന്റെ സാധ്യതകളെ കേന്ദ്ര  ഏജൻസികൾ വരെ തള്ളി ക്കളഞ്ഞതാണ് .. എന്നിട്ടും ജോസ് കെ. മാണിയുടെ  പ്രസ്താവന  ഈ തരത്തിൽ വരുന്നത്, സാമുദായിക  ധ്രുവീകരണ മെന്ന ലക്ഷ്യത്തോടെയാണ് ..  വോട്ടു പിടിക്കാൻ  നടത്തുന്ന പരാക്രമങ്ങളിൽ നാടിന്റെ പൊതു സൗഹൃദം തകരാതിരിക്കാനുള്ള ജാഗ്രത  പുലർത്താൻ  നാം ബാദ്ധ്യസ്ഥരല്ലേ?  സഖ്യകക്ഷികൾ  ഇങ്ങനെ  പറയാൻ  തുടങ്ങിയാൽ  , മറുത്ത് പറയാൻ  ഇടതുപക്ഷ നേതൃത്വത്തിന്  ആർജവമുണ്ടാകുമോ എന്നതാണ്  പ്രധാന ചോദ്യം?

ഓണംപിള്ളി മുഹമ്മദ് ഫൈസി