കെണിയിൽ വീണ മുഹമ്മദ് ബിൻ അബ്ദിൽ വഹാബ്

ഹംഫർ എന്ന ബ്രിട്ടീഷ് ചാരൻ വഹാബിസം ഉണ്ടാക്കിയത് ഇങ്ങനെ ഭാഗം 2

വർഷങ്ങൾക്ക് മുമ്പ് പരിചയപ്പെട്ട അഹമ്മദ് അഫന്തിയുമായിട്ടുള്ള ഹാംഫറിന്റെ ബന്ധം ഇസ്‌ലാമിന്റെ ഇസ്സത്തു മനസ്സിലാക്കാൻ പര്യാപ്തമായിരുന്നു .

മുസ്ലിം ദൈനം ദിന ചര്യകളും ആത്മീയ ചൈതന്യങ്ങളും മനസ്സിലാക്കിയത്തിൽ നിന്നും വിഭിന്നമായിരുന്നു ഇബ്നു അബ്ദുൽ വഹ്ഹാബിന്റേത്.

ഇത് തന്നെയാണ് ഇദ്ദേഹത്തിന്റെ ചാപല്യമായി ഹാംഫർ മനസ്സിലാക്കിയതും. ഭിന്നതാക്കുവേണ്ടി ഇദ്ദേഹത്തിലൂടെ ശ്രമങ്ങൾ ആരംപിച്ചു.

ഹംഫർ തുടരുന്നു . ഇബ്നു അബ്ദുൽ വഹ്ഹാബിനെ ഇഷ്ട്ട പ്രിയനാക്കാൻ ഞാൻ പലതും പ്രകടിപ്പിക്കുകയും പലപ്പോഴും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു.

താങ്കൾ നബിയുടെ കാലത്ത് ജീവിച്ചിരുന്നു വെങ്കിൽ താങ്കളെ നബി തങ്ങൾ ഖലീഫ ആക്കുമായിരുന്നു. എന്നുവരെ ഞാൻ അദ്ദേഹത്തെ സുഖിപ്പിക്കുമായിരുന്നു. ഇതിനിടയിൽ ഞാൻ എന്റെ ഉദ്യമം തുടർന്ന് കൊണ്ടേ ഇരുന്നു. ഇസ്‌ലാമിന്റെ ചില ചെയ്തികൾ ചൂണ്ടി കാണിച്ചു അതിനെതിരിൽ നിങ്ങളെപ്പോലെ ഉള്ളവർ പ്രതികരിക്കണമെന്നും അതുവഴി ലോക മുസ്ലിംകളുടെ പിന്തുണ നിങ്ങൾ ആർജിക്കുമെന്നും ഞാൻ അദ്ദേഹത്തെ ധരിപ്പിചിരുന്നു.

ഇത്തരം പ്രശംസകളും ഉപദേശങ്ങളും നന്നായി ഇഷ്ടപ്പെട്ടിരുന്ന ഇബ്നു അബ്ദുൽ വഹ്ഹാബ് ആ നിലക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയത് എനിക്ക് പ്രതീക്ഷയേറി. അവസാനം എന്റെ തന്ത്രങ്ങൾ ഫലിക്കുക തന്നെ ചെയ്തു.

ഹാംഫറിന്റെ ഉപദേശങ്ങൾക്ക് വഴങ്ങി ഇബ്നു അബ്ദുൽ വഹ്ഹാബ് ഒരു പുതിയ ചിന്തക്ക് തുടക്കം കുറിക്കുകയും ഒരു നവ രൂപവും ഭാവവും നൽകി ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതിൽ ഉത്സാഹം കാണിക്കുകയും ചെയ്തു. ഇതിനെല്ലാം ഹംഫറും ബ്രിട്ടനും അദ്ദേഹത്തെ എല്ലാ നിലക്കും സഹായിച്ചു.

ചുരുക്കത്തിൽ വഹ്ഹാബിസത്തിന്റെ ചിന്താധാരക്ക് ഇതോടെ തുടക്കമായി.

ഇതോടെ അധിനിവേശ സർക്കാറിന്റെ വലയത്തിൽ അഫ്‌ദേഹത്തെ കുടുക്കുന്നതിൽ ഹംഫർ വിജയിച്ചു  .അങ്ങിനെ ഞങ്ങൾ ദീനിൽ വരുത്തേണ്ട പരിഷ്കാരങ്ങളും വർജിക്കേണ്ട അന്ധവിശ്വാസങ്ങളും ചർവിത ചർവണം നടത്തുകയും ബ്രിട്ടന്റെ ഹിഡൻ അജണ്ടകൾ നടപ്പിൽ വരുത്താൻ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
ആദ്യമാദ്യം പലവിധത്തിലുള്ള വഗ്വേദങ്ങളിലൂടെയും മറ്റുമായി അദ്ദേഹം പലതും നടപ്പാക്കാൻ വിസമ്മതിച്ചു എങ്കിലും പുകഴ്ത്തൽ ഓഫറുമായി ഞാൻ അദ്ദേഹത്തെ കീഴ്പ്പെടുത്തുകയായിരുന്നു.

സാമ്പത്തികവും മാനസികവുമായ എല്ലാവിധ സഹായങ്ങളും സമർപ്പിക്കുക വഴി അദ്ദേഹത്തിന്റെ മനസ്സിൽ ഞങ്ങളുടെ ചിന്താധാരകൾ താഴച്ചു വളർന്നു.

ഒരു വിധം പാകപ്പെടുത്തിയ മനസ്സിലേക്ക് വിത്തെറിയാൻ ഞാൻ സർവവിധ തന്ത്രങ്ങളും പുറത്തെടുത്തു. അതിന്റെ ആദ്യ ശ്രമമായി ഞാൻ ഇബ്നു അബ്ദുൽ വഹ്ഹാബിനോടായി ചോദിച്ചു

ജിഹാദ്? ഇന്ന് അനുവാദനിയമാണോ ? അബ്ദുൽ വഹ്ഹാബിന്റെ മറുപടി _ അതേ  ഞാൻ വീണ്ടും ചോദിച്ചു ജിഹാദ് കാഫിറുകളോട് മാത്രമാണോ? അതോ മുനാഫിഖിനോടും?
അബ്ദുൽ വഹ്ഹാബി രണ്ട് പേരോടും സമ്മതമുണ്ട് ! ഹംഫർ പിന്നെ എന്താണ് നബി തങ്ങൾ മുനാഫിഖിനോട് യുദ്ദം ചെയ്യാതിരുന്നത് ?
അബ്ദുൽ വഹ്ഹാബി ജിഹാദ് എന്നാൽ രക്തം ചിന്തൽ മാത്രം അല്ല ആദര്ശത്തിന് വേണ്ടിയുള്ള മുഴുവൻ പ്രവർത്ഥനങ്ങളും ജിഹാദ് ആണ്.

മാത്രമല്ല മുഹമ്മദ് നബി കാഫിറുകളോട് യുദ്ദം പ്രഖ്യാപിച്ചപോലെ മുനാഫിഖുകളോടും യുദ്ദം പ്രഖ്യാപിച്ചിട്ടുണ്ട് മറുപടി കേട്ട എനിക്ക് എന്റെ ഉദ്യമം എളുപ്പമായി ഞാൻ എന്റെ അടുത്ത ചോദ്യത്തിലേക്ക് കടന്നു .
ഹംഫർ താത്കാലിക വിവാഹം (മുത്അ) ഇസ്‌ലാം നിർദ്ദേശിച്ചത് അല്ലെ ?
അബ്ദുൽ വഹ്ഹാബിന്റെ മറുപടി പെട്ടന്നായിരുന്നു  ഖുർആൻ നിർദേശിച്ചിട്ടുണ്ട് എങ്കിലും ഹ: ഉമർ അത് നിരോദിച്ചിട്ടുണ്ട്. ഖുർആൻ നിർദ്ദേശിച്ചത് നിരോധിക്കാൻ ഉമറിന് എന്ത് അധികാരം?
 ഇബ്നു അബ്ദുൽ വഹ്ഹാബ് ശക്തമായി എതിർത്തുവെങ്കിലും  ഹാംഫറിന്റെ വഴിയേ ഇബ്നു അബ്ദുൽ വഹ്ഹാബും അത് സമ്മതിച്ചു. 
തുടർന്ന് നിസ്കാരം നോമ്പ് തുടങ്ങിയ ഇസ്‌ലാമിനെ അട്ടിമറിക്കുന്ന രൂപത്തിലേക്കും ഹാംഫറിന്റെ ചോദ്യങ്ങൾ നീണ്ടു. 

വാഗ്വാദങ്ങൾക്കും തർക്കവിതർക്കങ്ങൾക്കും ഒടുവിൽ ചിലതെല്ലാം ഇബ്നു അബ്ദുൽ വഹ്ഹാബ് എതിർത്തുവെങ്കിലും ഹാംഫറിന്റെ കെണിയിൽ അകപ്പെട്ട് പല വിധ തിരുത്തലുകൾക്കും അദ്ദേഹം തുടക്കമിട്ടു.

ഇബ്നു അബ്ദുൽ വഹ്ഹാബിനെ കെണിയിൽ വീഴ്ത്തിയ ഹംഫർ അദ്ദേഹത്തെ സ്വാധീനിക്കുവാനും ഇത്തരം ചാരപ്രവർത്ഥനങ്ങൾ പ്രാവർത്തികമാക്കാനും എല്ലാ നിലക്കും പൊതസാഹിപ്പിച്ചു കോണ്ടേയിരുന്നു  അതിനു വേണ്ട എല്ലാ സൗകര്യങ്ങളും   ബ്രിട്ടീഷ് ഗവർമന്റിന്റെ ഒത്താശയോടെ ചെയ്തു കൊടുക്കുകയും ക്രൈസ്തവ ഒറിയ ന്റ് ശത്രുക്കളുടെ പദ്ധതികൾ വിജയിപ്പിച്ചെടുക്കുകയും ചെയ്തു.