പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്കാരം ഉമർ ഫൈസി മുക്കം ഏറ്റുവാങ്ങി
റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ (കെ. ഡി.എം.എഫ് ) നാലാമത് പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്കാരം ശൈഖുനാ ഉമർ ഫൈസി മുക്കത്തിന് സമർപ്പിച്ചു.
കോഴിക്കോട് ഈസ്റ്റ് അവന്യു ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പരിപാടിയുടെ ഉദ്ഘാടനവും പ്രതിഭാ പുരസ്ക്കാര സമർപ്പണവും നടത്തി.
അൻപതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. സമസ്ത ട്രഷറായിരുന്ന പാറന്നൂർ പി.പി ഇബ്രാഹീം മുസ്ലീയാർക്കാണ് ആദ്യമായി പണ്ഡിത പ്രതിഭാ പുരസ്ക്കാരം നൽകിയത്. പിന്നീട് അദ്ധേഹത്തിൻ്റെ മരണശേഷം ഈ പുരസ്ക്കാരം പാറന്നൂർ പണ്ഡിത പുരസ്ക്കാരം എന്നാക്കി മാറ്റി.
ചേലക്കര മുഹമ്മദ് മുസ്ലിയാർ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ എന്നിവർക്കാണ് പിന്നീട് പുരസ്ക്കാരങ്ങൾ നൽകിയത്. പണ്ഡിത പ്രതിഭാ മാനദണ്ഡങ്ങൾ പരിഗണിച്ച് പ്രത്യാക ജൂറിയാണ് പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കുന്നത്.
Post a Comment