ഖസ്വീദത്തുൽ ബുർദ പരിഭാഷ, വ്യാഖ്യാനം ഭാഗം 1
തിരുനബിﷺയോടുള്ള അനുരാഗത്തിന്റെ അടങ്ങാത്ത പാരമ്യതയിൽ നിന്നാണ് ഇമാം ബൂസ്വിരി (റ)ബുർദ രചിക്കുന്നത്. സാഹിത്യ കവികൾ അവരുടെ സന്തോഷ- ദു:ഖങ്ങൾ പങ്കുവെക്കാൻ മറ്റൊരാളെ സങ്കൽപ്പിച്ച് സംവദിക്കാറുണ്ട്. ബുർദയുടെ തുടക്കവും അങ്ങനെയാണ്.
കണ്ണിൽ നിന്ന് രക്തം കലർന്ന കണ്ണുനീർ ഒഴുകുന്നത്, (അതി ശക്തമായി കരയുന്നത്)
'ദൂസലം' പ്രദേശത്തെ നിന്റെ (സ്നേഹിതരായ) അയൽവാസികളെ ഓർത്തിട്ടാണോ?! അതല്ലെങ്കിൽ کاظمة യുടെ ഭാഗത്ത് നിന്ന് അടിച്ചു വീശുന്ന കാറ്റ് കൊണ്ടാണോ?! അതുമല്ല, ഇരുട്ടുള്ള രാത്രിയിൽ إضم ൽ മിന്നെറിഞ്ഞത് കൊണ്ടാണോ?
മദീന ശരീഫിന്റെ അടുത്ത പ്രദേശങ്ങളാണ് ദൂസലം, കാളിമത് (كاظمة ) ഇളമ് ( إضم) എന്നിവ. അവിടുത്തെ സ്നേഹിതരെ ഓർക്കുമ്പോൾ മനം വിങ്ങിപ്പൊട്ടു കയാണ്. ആശിഖ് സദാ നേരവും തന്റെ പ്രിയരുടെ ഓർമ്മകളിലായിരിക്കും. അവിടുന്ന് ഒരു കാറ്റ് വീശിയാൽ അത് തന്റെ പ്രിയരെ തഴുകി വരുന്നതാണല്ലോ എന്ന ചിന്ത! ആ പ്രദേശത്ത് മിന്നെറിയുമ്പോൾ ആ പ്രകാശം തന്റെ പ്രിയരുടെ വീടുകൾ കണ്ടതാണല്ലോ എന്ന വ്യഥ. ഇതെല്ലാം ഓർക്കുമ്പോൾ അതിയായ വ്യസനം. അതാണ് ഈ വരികളിലൂടെ ഇമാം ബൂസ്വിരി(റ) ബോധിപ്പിക്കുന്നത് ..
في الغزل و شكوي الغرام
مولاى صلي وسلم دائما أبدا
على حبيبك خير الخلق كلهم
ലോക രക്ഷിതാവായ തമ്പുരാനേ , സർവ്വ സൃഷ്ടികളിലും ഉത്തമനായ നിന്റെ ഹബീബ് നബി (സ) യുടെ മേൽ നീ എന്നുമെന്നും സ്വലാത്തും , സലാമും ചൊരിഞ്ഞീടേണമേ
أمِنْ تذَكُّرِ جيرانٍ بذي سلمِ
مزجتَ دمعاً جرى من مقلة ٍ بدم
مزجتَ دمعاً جرى من مقلة ٍ بدم
ِأمْ هبَّتِ الريحُ من تلقاءِ كاظمة
ٍوأوْمَضَ البَرْقُ في الظلْماءِ مِنْ إضَمِ
ٍوأوْمَضَ البَرْقُ في الظلْماءِ مِنْ إضَمِ
'ദൂസലം' പ്രദേശത്തെ നിന്റെ (സ്നേഹിതരായ) അയൽവാസികളെ ഓർത്തിട്ടാണോ?! അതല്ലെങ്കിൽ کاظمة യുടെ ഭാഗത്ത് നിന്ന് അടിച്ചു വീശുന്ന കാറ്റ് കൊണ്ടാണോ?! അതുമല്ല, ഇരുട്ടുള്ള രാത്രിയിൽ إضم ൽ മിന്നെറിഞ്ഞത് കൊണ്ടാണോ?
മദീന ശരീഫിന്റെ അടുത്ത പ്രദേശങ്ങളാണ് ദൂസലം, കാളിമത് (كاظمة ) ഇളമ് ( إضم) എന്നിവ. അവിടുത്തെ സ്നേഹിതരെ ഓർക്കുമ്പോൾ മനം വിങ്ങിപ്പൊട്ടു കയാണ്. ആശിഖ് സദാ നേരവും തന്റെ പ്രിയരുടെ ഓർമ്മകളിലായിരിക്കും. അവിടുന്ന് ഒരു കാറ്റ് വീശിയാൽ അത് തന്റെ പ്രിയരെ തഴുകി വരുന്നതാണല്ലോ എന്ന ചിന്ത! ആ പ്രദേശത്ത് മിന്നെറിയുമ്പോൾ ആ പ്രകാശം തന്റെ പ്രിയരുടെ വീടുകൾ കണ്ടതാണല്ലോ എന്ന വ്യഥ. ഇതെല്ലാം ഓർക്കുമ്പോൾ അതിയായ വ്യസനം. അതാണ് ഈ വരികളിലൂടെ ഇമാം ബൂസ്വിരി(റ) ബോധിപ്പിക്കുന്നത് ..
فما لعينيكَ إن قلتَ اكففا هَمَتا
ومَا لِقَلْبِك إنْ قُلْتَ اسْتَفِقْ يَهِمِ
ومَا لِقَلْبِك إنْ قُلْتَ اسْتَفِقْ يَهِمِ
ശക്തിയായ അനുരാഗമുണ്ടെന്ന വസ്തുത നീ നിഷേധിച്ചാലും നിന്റെ കണ്ണുകളും ഹൃദയവും നിഷേധിക്കില്ല. കാരണം, നിന്റെ കണ്ണുകളോട് കരയരുതേ എന്ന് നീ പറഞ്ഞാൽ അവ കണ്ണുനീർ പൊഴിച്ചു കൊണ്ടിരിക്കും. ഹൃദയത്തോട് ഉണരൂ എന്ന് പറഞ്ഞാൽ അത് (എന്ത് ചെയ്യണമെന്ന് അറിയാതെ) പരിഭ്രമിക്കും. അതാണ് നിഷ്കളങ്ക സ്നേഹത്തിന്റെ ലക്ഷണം. ഈ വരികളിലൂടെ ഇമാം ബൂസ്വിരി(റ) തിരുനബിﷺയോടുള്ള അതിരറ്റ സ്നേഹം സ്വന്തം ശരീരത്തോട് ചോദ്യ രൂപത്തിൽ പ്രകടിപ്പിക്കുകയാണ്.
أَيَحْسَبُ الصَّبُّ أنَّ الحُبَّ مُنْكتِمٌ
ما بَيْنَ مُنْسَجِم منهُ ومضطَرِمِ
ما بَيْنَ مُنْسَجِم منهُ ومضطَرِمِ
തിരുനബി ﷺയോടുള്ള അനുരാഗത്താൽ മനസ് വിങ്ങിപ്പൊട്ടുന്നു. കണ്ണുനീർ പൊഴിച്ചു കൊണ്ടിരി ക്കുന്നു. നിഷ്കളങ്ക സ്നേഹത്തിന്റെ ലക്ഷണങ്ങ ളാണത്. ആരുമറിയാതെ സ്നേഹം മറഞ്ഞിരിക്കു കയാണെന്ന് പ്രണയിക്കുന്നവൻ വിചാരിക്കുന്നു വോ? (അങ്ങനെ കരുതരുത്. സ്നേഹത്തിന്റെ ലക്ഷണങ്ങൾ ഒരിക്കലും മറച്ച് വെക്കാൻ കഴി യില്ല. അതിനാൽ സ്നേഹത്തെ നിഷേധിക്കരുത്. (തിരുനബി ﷺയോടുള്ള അതിരറ്റ സ്നേഹം ആശിഖീങ്ങളിൽ നിന്ന് പ്രകടമാകട്ടെ)
തിരുനബി ﷺയെയും അവിടുത്തെ സുഗന്ധ- സൗന്ദര്യത്തെയും തിരുശേഷിപ്പുകളെയും ഓർക്കുമ്പോൾ സ്നേഹാധിക്യത്താൽ കണ്ണുനീർ ഒഴുകുന്നു. ഉറക്കവും വരുന്നില്ല. ഇത് മറ്റൊരാളെ സങ്കൽപ്പിച്ച് ചോദിക്കുകയാണ് ഇമാം ബൂസ്വിരി
ഒരു പ്രത്യേക ലക്ഷ്യം സഫലമാകാൻ ബുർദ ഓതുന്നവൻ ഈ ബൈത്ത് മൂന്ന് തവണ ആവർത്തിക്കണമെന്ന് മഹാന്മാർ പഠിപ്പിക്കുന്നു.
അതെ, ഇത് വരെ മറച്ചുവെക്കാൻ ശ്രമിച്ച സ്നേഹത്തെ ഇനി ഞാൻ നിഷേധിക്കുന്നില്ല. തുറന്ന് സമ്മതിക്കുന്നു.ഞാൻ സ്നേഹിക്കുന്ന വരുടെ തനി രൂപം രാത്രി എന്റെ അരികിലേക്ക് വന്നു, എന്നെ ഉറക്കൊഴിപ്പിച്ചു.സ്നേഹം ആനന്ദ ങ്ങളെ വേദന കൊണ്ട് തടയിടുന്നു.
മനസിലെപ്പോഴും അനുരാഗി മാത്രം.അതിനാൽ സ്വപ്നത്തിലും കാണുന്നു, ഹബീബിനെ ഓർത്ത് ഉറക്കവുമില്ല. ഇശ്ഖ് സമ്മാനിക്കുന്ന വേദന മൂലം ഉറക്കം പോലെയുള്ള ആനന്ദങ്ങൾ തടസപ്പെടുക യാണ്.
ഇശാ നിസ്കാര ശേഷം ഉറക്കം വരുന്നത് വരെ ആശയം ചിന്തിച്ച് ഈ ബൈത്ത് ഒരാൾ ചൊല്ലി യാൽ അവൻ തിരുനബി ﷺയെ സ്വപ്നത്തിൽ കാണുന്നതാണ്.
അല്ലാഹു പറയുന്നു:
أَسْتَغْفِرُ اللهَ مِنْ قَوْلٍ بِلاَ عَمَلٍ
لَقَدْ نَسَبْتُ بِهِ نَسْلاً لِذِي عُقُمِ
തിരുനബിﷺ പറയുന്നു."എന്റെ ഖബ്റിനും എന്റെ മിമ്പറി നുമിടയിലുള്ള സ്ഥലം സ്വർഗ പൂന്തോപ്പിൽ പെട്ടതാണ്."
അനസ് (റ) പറയുന്നു."തിരുനബിﷺയുടെ വാസനയേക്കാൾ സുഗന്ധമുള്ള കസ്തൂരിയോ അൻബറോ ഞാൻ ഒരിക്കലും ആസ്വദിച്ചിട്ടില്ല."
തിരുനബിﷺയുടെ ജന്മത്തോടനുബന്ധിച്ച് വാനലോകത് പിശാചുകളെ എറിയപ്പെടുന്നത് കൊള്ളിയാനുകളുടെ രൂപത്തിലാണ് കാണപ്പെട്ടിരുന്നത്.തദവസരത്തിൽ പിശാചുകൾ അബ്റഹതിന്റെ ശൂരന്മാരായ സൈന്യത്തെ പോലെയായിരുന്നു പിന്തിരിഞ്ഞ് ഓടിയത്.ബദ്ർ യുദ്ധത്തിൽ തിരുനബിﷺയുടെ തൃക്കരങ്ങളിൽ നിന്ന് ചരക്കല്ല് കൊണ്ട് എറിയപ്പെട്ടപ്പോൾ തോറ്റോടിയ സൈന്യവും ഇത് പോലെയായിരുന്നു.
തിരുനബിﷺയുടെ കൈകളിൽ വെച്ച് കല്ലുകൾ തസ്ബീഹ് ചൊല്ലിയിരുന്നു. അതിന് ശേഷമാണ് ബദ്റിൽ അവയെ എറിഞ്ഞതും ശത്രുക്കൾ ഓടിയതും. യൂനുസ് നബി (അ) യെ വിഴുങ്ങിയ മത്സ്യത്തിന്റെ വയറ്റിൽ നിന്ന് എറിയപ്പെട്ടതും മഹാന്റെ തസ്ബീഹ് കാരണമായിരുന്നു.
لولاَ الهَوَى لَمْ تُرِقْ دَمْعاً عَلَى طَلَلٍ
ولا أرقتَ لذكرِ البانِ والعَلم
ولا أرقتَ لذكرِ البانِ والعَلم
അനുരാഗം ഇല്ലെങ്കിൽ പ്രിയരുടെ വീടുകളെ ഓർത്ത് നീ കണ്ണീർ പൊഴിക്കുമായിരുന്നില്ല. 'ബാൻ' മരവും കുന്നിൻപുറങ്ങളും ഓർത്ത് നീ ഉറക്കം ഒഴിവാക്കുകയുമില്ലായിരുന്നു.
സുഗന്ധം,അഴക്,വടിവ് ഇവയിലെല്ലാം തന്റെ പ്രിയർ സുഗന്ധ തൈലം ഉണ്ടാക്കുന്ന ബാൻമര ത്തിന് തുല്യമാണ്.പ്രിയരുമായി സംഗമിച്ച കുന്നിൻ പുറവും ഹബീബിനെയും ഓർക്കുമ്പോൾ അന്ന-പാനീയം ഇല്ലാത്തതിനാൽ ഉറക്കവുമില്ല.
തിരുനബി ﷺയോടുള്ള അനുരാഗം ഇല്ലായിരുന്നെങ്കിൽ മക്കതുൽ മുകറമയെ ഓർത്ത് കണ്ണുനീർ പൊഴിക്കുമായിരുന്നില്ല എന്നും വ്യാഖ്യാനമുണ്ട്. കാരണം തിരുനബി ﷺ അധിവസിക്കുന്ന മക്കയുടെ മഹത്വം ഒന്ന് വേറെയാണ്. അവിടുത്തെ ഹിജ്റ കാരണം വിശുദ്ധ മക്കയെ ഓർത്ത് കണ്ണീരൊഴുക്കുകയാണ് അനുരാഗി. അത് കൊണ്ടാണല്ലോ
ِ لَا أُقْسِمُ بِهَٰذَا الْبَلَدِ * وَأَنْتَ حِلٌّ بِهَٰذَا الْبَلَد
എന്ന സൂക്തത്തിൽ "അങ്ങ് മക്കയിൽ അധിവസിക്കുന്ന നിലയിൽ ഞാൻ ഈ മക്കയെ കൊണ്ട് സത്യം ചെയ്യുന്നു." എന്ന് അല്ലാഹു പറഞ്ഞത്. ഇക്കാരണത്താൽ തിരുനബി ﷺയുടെ ഖബ്റു ശരീഫിൽ അവിടുത്തെ തിരുശരീരം സ്പർശിച്ച മണ്ണാണ് അല്ലാഹു ലോകത്ത് ഏറ്റവും പവിത്രത നൽകിയ സ്ഥലം.
'ബാൻ' എന്നത് കൊണ്ട് മക്കയിലെ ഒരു പ്രത്യേക വൃക്ഷമാണെന്നും അതിന്റെ ചുവട്ടിലിരുന്ന് തിരുനബി ﷺ സ്വഹാബികളുമായി സംസാരിച്ചിരുന്നു എന്നും വിവക്ഷയുണ്ട്. ഒത്ത വടിവും സുഗന്ധവും കാണാൻ സൗന്ദര്യവുമുള്ള ഒരു ഇനം മരമാണെന്നും 'ബാൻ തൈലം ' അതിൽ നിന്നാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത് എന്നുമാണ് മറ്റൊരു ഭാഷ്യം. തിരുനബി ﷺയുടെ ആകാരഭംഗിയും സുഗന്ധവും 'ബാൻ' മരത്തോട് സാദൃശ്യപ്പെടുത്തുകയാണ് ഇമാം ബൂസ്വിരി(റ)
'അലം' എന്നാൽ പർവ്വതം. മക്കയിലെ ഒരു മലയാണ് ഉദ്ദേശം. 'അബൂ ഖുബൈസ് ' പർവ്വതമാണെന്നും 'ഹിറാ' പർവ്വതമാണെന്നും 'സൗർ' മലയാണെന്നും വിവക്ഷിക്കപ്പെടുന്നുണ്ട്. എങ്ങനെയായാലും തിരുനബി ﷺയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഓർത്തിട്ടാണ് അനുരാഗി ഉറക്കൊഴിക്കുന്നത്. അതിരറ്റ സ്നേഹമാണ് കാരണം.
അല്ലാമാ മുഹമ്മദ് ബ്നു അബ്ദില്ലാഹിൽ ഖൈസ്വരി (റ) പറയുന്നു: ഒരാൾ കടുത്ത മാനസിക പ്രയാസവും ദു:ഖവും അനുഭവിക്കുന്നുവെങ്കിൽ ഈ ബൈത്ത് ഒറ്റ അക്ഷരങ്ങളിൽ ഒരു ആപ്പിളിൽ എഴുതുകയും അത് കഴിക്കുകയും ചെയ്താൽ അവന്റെ വിഷമം നീങ്ങുകയും സന്തോഷം കൈവരുന്നതുമാണ്. പിഞ്ഞാണത്തിൽ എഴുതി വെള്ളം കൊണ്ട് മായ്ച്ചു കുടിച്ചാലും മാനസിക പ്രയാസം നീങ്ങുമെങ്കിലും ആപ്പിൾ പഴമാണ് കൂടുതൽ ഫലം ചെയ്യുന്നതെന്ന് മഹാന്മാർ സാക്ഷ്യപ്പെടുത്തുന്നു.
فكيفَ تُنْكِرُحُبَّا بعد َما شَهِدَتْ
بهِ عليكَ عدولُ الدَّمْعِ والسَّقَم
بهِ عليكَ عدولُ الدَّمْعِ والسَّقَم
അനുരാഗിയെ ഓർത്ത് ഒഴുക്കുന്ന കണ്ണുനീരും മാനസിക വേവലാതിയും നീതിപൂർവ്വം നിനക്കെ തിരെ സാക്ഷി പറയുന്നു. എന്നിട്ടും എങ്ങനെയാ ണ് സ്നേഹത്തെ നീ നിഷേധിക്കുന്നത് ?വല്ലാത്ത അത്ഭുതം തന്നെ!
നബിﷺയോടുള്ള സ്നേഹത്തെ നിഷേധിക്കാൻ അനുരാഗിക്ക് കഴിയില്ല.നിഷ്കളങ്ക സ്നേഹം കൊണ്ടാണല്ലോ കണ്ണീരും മാനസിക വിഷമവും ഉണ്ടാകുന്നത്. 'നീതിമാന്മാർ' എന്നാണ് അവയെ ഇമാം ബൂസ്വിരി വിശേഷിപ്പിച്ചത്. ഒരു കാര്യത്തെ നിഷേധിക്കുമ്പോഴാണ് സാക്ഷിയെ ഹാജരാക്കേ ണ്ടത്. ഇവിടെ അനുരാഗത്തെ നിഷേധിക്കുകയാ ണെങ്കിൽ അനുരാഗിക്കെതിരെ 'നീതിമാന്മാർ' സാക്ഷി പറയുമെന്നും അതിനാൽ സ്നേഹത്തെ നിഷേധിക്കുന്നതിൽ അത്ഭുതമുണ്ടെന്നുമാണ് ചോദ്യ രൂപത്തിൽ ഇമാം അവതരിപ്പിക്കുന്നത്.
ഒരു പ്രത്യേക ലക്ഷ്യം സഫലമാകാൻ ബുർദ ഓതുന്നവൻ ഈ ബൈത്ത് മൂന്ന് തവണ ആവർത്തിക്കണമെന്ന് മഹാന്മാർ പഠിപ്പിക്കുന്നു.
وَأثْبَتَ الوجْدُ خَطَّيْ عَبْرَة وضَنًى
مِثْلَ البَهارِعَلَى خَدَّيْكَ والعَنَمِ
مِثْلَ البَهارِعَلَى خَدَّيْكَ والعَنَمِ
രക്തം കലർന്ന കണ്ണുനീരിനാൽ നിന്റെ കണ്ണ് നിറഞ്ഞു. അഗാധ സ്നേഹം ഉണ്ടാക്കിയ ദു:ഖം കണ്ണുനീരിന്റെയും അവശതയുടെയും രണ്ട് പാടുകൾ നിന്റെ കവിളിൽ തീർത്തിരിക്കുന്നു. കാണുന്നവരൊക്കെ ആ പാടുകളിൽ നിന്ന് നിന്റെ സ്നേഹം വായിച്ചെടുക്കും. ആ രണ്ട് വരകൾ ചുവന്ന പനിനീർ പൂവ് പോലെയും മഞ്ഞ പനിനീർ പൂവ് പോലെയുമാണ്.ഇത്രയൊക്കെ വ്യക്തമായി ട്ടും അനുരാഗമില്ലെന്ന് എങ്ങനെ നീ തള്ളിപ്പറയും.
نَعَمْ سَرَى طَيفُ مَنْ أهوَى فَأَرَّقَنِي
والحُبُّ يَعْتَرِضُ اللَّذاتِ بالألَمِ
والحُبُّ يَعْتَرِضُ اللَّذاتِ بالألَمِ
മനസിലെപ്പോഴും അനുരാഗി മാത്രം.അതിനാൽ സ്വപ്നത്തിലും കാണുന്നു, ഹബീബിനെ ഓർത്ത് ഉറക്കവുമില്ല. ഇശ്ഖ് സമ്മാനിക്കുന്ന വേദന മൂലം ഉറക്കം പോലെയുള്ള ആനന്ദങ്ങൾ തടസപ്പെടുക യാണ്.
ഇശാ നിസ്കാര ശേഷം ഉറക്കം വരുന്നത് വരെ ആശയം ചിന്തിച്ച് ഈ ബൈത്ത് ഒരാൾ ചൊല്ലി യാൽ അവൻ തിരുനബി ﷺയെ സ്വപ്നത്തിൽ കാണുന്നതാണ്.
يا لائِمِي في الهَوَى العُذْرِيِّ مَعْذِرَة
ًمنِّي إليكَ ولو أنصفتَ لم تلُمِ
ًمنِّي إليكَ ولو أنصفتَ لم تلُمِ
തീവ്രമായ അനുരാഗത്തിന്റെ പേരിൽ എന്നെ ആക്ഷേപിക്കുന്നവനേ, ഞാൻ നിന്നോട് ക്ഷമാ പണം നടത്തുന്നു. നീ നീതി പുലർത്തുന്നുവെങ്കിൽ എന്നെ ആക്ഷേപിക്കുകയില്ല. കാരണം ഈ സ്നേഹം എന്റെ നിയന്ത്രണത്തിൽ പെട്ടതല്ല.
'ഉദ് രിയ്യ് ' എന്നത് യമനിലെ ഒരു ഗോത്രമാണ്. അവരിലേക്ക് ചേർത്താണ് 'ഉദ് രി അനുരാഗം' എന്ന് കവി പറഞ്ഞത്. ഒരാളെ സ്നേഹിച്ചാൽ അയാൾക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറാകുന്നവരാണ് അവർ.
عَدَتْكَ حالِيَ لا سِرِّي بمُسْتَتِر
عن الوُشاة ِولادائي بمنحسمِ
عن الوُشاة ِولادائي بمنحسمِ
തിരുനബിﷺയോടുളള അതിയായ അനുരാഗത്താൽ കവി വീർപ്പുമുട്ടുകയാണ്. ആക്ഷേപിക്കു ന്നവനോട് മഹാൻ പറയുന്നു. എന്റെ സാഹചര്യം നിനക്കറിയാമല്ലോ?സമാനമായ പരീക്ഷണം നിനക്കും ഉണ്ടാവട്ടെ, എന്റെയും അനുരാഗിയു ടെയും ഇടയിൽ ഏഷണി പറയുന്നവരിൽ നിന്നും എന്റെ രഹസ്യം മറച്ചുവെക്കാനാവുന്നില്ല. കാരണം ഈ സ്നേഹം എന്നിൽ അലിഞ്ഞു ചേർന്നു. അനുരാഗിയോട് ചേരാത്തതിനാൽ തീവ്ര സ്നേഹം കാരണമുള്ള എന്റെ രോഗം ഒരിക്കലും ഭേദമാകുന്നതുമല്ല. തിരുനബി ﷺ യോടുള്ള ഇശ്ഖ് രാപകൽ ഭേദമില്ലാതെ തുടരും. മദീനയുമായുള്ള അകലവും എനിക്ക് പ്രശ്നമല്ല.
مَحَّضَتْنِي النُّصْحَ لكِنْ لَسْتُ أَسْمَعُهُ
إنَّ المُحِبَّ عَن العُذَّالِ في صَمَمِ
إنَّ المُحِبَّ عَن العُذَّالِ في صَمَمِ
ഈ അനുരാഗം ഒഴിവാക്കാൻ എന്നെ ആത്മാർ ത്ഥമായി നീ ഉപദേശിച്ചു. പക്ഷേ ഞാനതൊന്നും ചെവി കൊണ്ടില്ല.കാരണം, നിഷ്കളങ്കമായി സ്നേഹിക്കുന്നവൻ അവന്റെ അനുരാഗത്തെ ആക്ഷേപിക്കുന്നവന്റെ ഉപദേശങ്ങൾ സ്വീകരിക്കു ന്നതിൽ ബധിരനായിരിക്കും.തിരുനബിﷺ പറയുന്നു. "ഒരു വസ്തുവിനോടുള്ള(അമിതമായ)നിന്റെ സ്നേഹം നിന്നെ അന്ധനും ബധിരനുമാക്കും."
അന്യരുടെ ചതിയിലോ ബുദ്ധിമുട്ടിലോ അകപ്പെടു മെന്ന് ഒരാൾ ഭയന്നാൽ വൃത്താകൃതിയിലുള്ള ഒരു കടലാസിൽ ഈ ബൈത്ത് എഴുതി തലയുടെ മുൻവശത്ത് തലപ്പാവിനടിയിൽ വെച്ചു നടന്നാൽ അവൻ സുരക്ഷിതനായിരിക്കുന്നതാണ്.
إني اتهمتُ نصيحَ الشيبِ في عذلٍ
والشَّيْبُ أَبْعَدُ في نُصْحٍ عَنِ التُّهَم
والشَّيْبُ أَبْعَدُ في نُصْحٍ عَنِ التُّهَم
അനുരാഗം പാടില്ലെന്ന് ഉപദേശിക്കുന്നവനെ 'ആത്മാർത്ഥ ഉപദേഷ്ടാവ് ' എന്ന് ഞാൻ പറഞ്ഞല്ലോ അതെന്റെ തെറ്റിദ്ധാരണയാണ്. യുവത്വം തീരുന്നുവെന്നും മരണത്തിലേക്ക് അടുക്കുന്നു എന്നതിന്റെയും ലക്ഷണമാണല്ലോ നര. പുണ്യ കർമ്മങ്ങൾ ചെയ്ത് അല്ലാഹുവിന്റെ സാമീപ്യം നേടണമെന്ന ചിന്തയുണ്ടാക്കുന്ന നല്ല ഉപദേശകനായ നരയെയും ഞാൻ തെറ്റിദ്ധരിച്ചി രുന്നു, സത്യത്തിൽ തെറ്റിദ്ധരിക്കാൻ ഒരു പഴുതും നരയുടെ കാര്യത്തിലില്ല.കാരണം ആ ഉപദേശത്തിന് പിന്നിൽ ഒരു സ്വാർത്ഥ താൽപര്യവുമില്ല.
النفس في التحذير من هو
فإنَّ أمَّارَتي بالسوءِ مااتعظتْ
من جهلها بنذيرِ الشيبِ والهرمِ
من جهلها بنذيرِ الشيبِ والهرمِ
തിന്മ ചെയ്യാൻ അതിയായി പ്രേരിപ്പിക്കുന്നതാണ് എന്റെ ആത്മാവ്. അതിന്റെ അജ്ഞത നിമിത്തം മുന്നറിയിപ്പ് നൽകുന്ന നരയുടെയും വാർദ്ധക്യ ത്തിന്റെയും ഉപദേശം ഉൾകൊണ്ടില്ല.
സദുപദേശം സ്വീകരിക്കാൻ മനുഷ്യന് തടസം നിൽക്കുന്ന കാര്യങ്ങളാണ് ദേഹേഛയും അറിവി ല്ലായ്മയും.നരയും വാർദ്ധക്യവും മനുഷ്യന് മരണത്തെ കുറിച്ച് മുന്നറിയിപ്പ് തരുന്നുണ്ട്. പുണ്യങ്ങളും തൗബയും ചെയ്യേണ്ട സമയമാ യെന്ന് ഉപദേശിക്കുന്നുണ്ട്. പക്ഷേ, അറിവില്ലായ്മ കാരണം ആ ഉപദേശം ഫലം ചെയ്യുന്നില്ല.
ولا أَعَدَّتْ مِنَ الفِعْلِ الجَمِيلِ قِرَى
ضيفٍ المَّ برأسي غير محتشمِ
ضيفٍ المَّ برأسي غير محتشمِ
എന്റെ തലയെ ബാധിച്ച നര സത്യത്തിൽ ഒരു അതിഥിയാണ്. ആ അതിഥിയെ സൽക്കരിക്കാ നുള്ള പുണ്യകർമ്മങ്ങളൊന്നും ഞാൻ ഒരുക്കി വെച്ചിട്ടില്ല, നര സാധാരണ അതിഥിയെ പോലെയു മല്ല. ലജ്ജയില്ലാത്ത വിരുന്നുകാരനാണ്. കാരണം, മരണത്തോടൊപ്പമേ ആ അതിഥി വിട പറയുക യുള്ളൂ. സാധാരണ വിരുന്നുകാർ കൂടുതൽ സമയം ആതിഥേയനൊപ്പം താമസിക്കാറില്ലല്ലോ?
നരക്കട്ടെ എന്ന് കരുതി സൽകർമ്മങ്ങൾ നീട്ടി വെ ക്കുന്നത് ബുദ്ധിയല്ല. കാരണം'അതിഥി' വന്നാൽ പിന്നെ ഒരുങ്ങാൻ കൂടുതൽ സമയം ലഭിക്കണമെ ന്നില്ല. നരയെ കുറിച്ചുള്ള ചിന്തയിലൂടെ സൽകർ മ്മങ്ങളും തൗബയും വർദ്ധിപ്പിക്കാൻ വിശ്വാസി യെ പ്രേരിപ്പിക്കുകയാണ് ഇമാം ബൂസ്വിരി (റ)
لَوْ كُنْتُ أَعْلَمُ أَنِّى مَا أُوَقِّرُهُ
كَتَمْتُ سِرًّا بَدَا لِي مِنْهُ بِالْكَتَمِ
كَتَمْتُ سِرًّا بَدَا لِي مِنْهُ بِالْكَتَمِ
അതിഥിയായ നരയെ പുണ്യകർമ്മം ചെയ്‌ത് ഞാൻ ആദരിക്കുകയില്ല എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എനിക്ക് വെളിവായ ആ നരയെന്ന രഹസ്യത്തെ ചായം കൊണ്ട് ഞാൻ മറച്ചു വെക്കുമായിരുന്നു.
നരച്ച് വയസായിട്ടും നന്മകളില്ലാതെ തിന്മകൾ ചെയ്ത് നടക്കുന്നത് മോശമാണ്.നരയെ മൈലാഞ്ചി കൊണ്ട് ചായം കൊടുക്കൽ സുന്നത്താണ്. ആ സുന്നത്ത് എടുത്തിരുന്നെങ്കിൽ അതിഥിയായ നരയെ ആദരിക്കാതിരുന്നതും ഉപദേശം സ്വീകരിക്കാതിരുന്നതും അത്ര മോശമാകുമായിരുന്നില്ല.
ബൈതിലുള്ള "കത്ത്മ്" എന്നുള്ളത് മയിലാഞ്ചിയോട്സാദൃശ്യമായ ചായത്തിനുപയോഗിക്കുന്ന യമനി ലെ ഒരു ചെടിയാണ്."അബൂബക്കർ(റ) മൈലാ ഞ്ചിയും കത് മും ചേർത്താണ് ചായമിട്ടിരുന്നത്."
(صحيح مسلم- ٧/ ٨٥)
തിരുനബിﷺ പറയുന്നു."മൈലാഞ്ചി കൊണ്ട് ആദ്യമായി ചായമിട്ടത് ഇബ്രാഹിം നബിയാണ്. എന്നാൽ ആദ്യമായി കറുത്ത ചായമിട്ടത് ഫിർഔ നുമാണ്" (1/29 -الديلمي)
مَنْ لِى بِرَدِّ جِمَاحٍ مِنْ غَوَايَتِهَا
كَمَا يُرَدُّ جِمَاحُ الْخَيْلِ بِاللُّجُمِ
كَمَا يُرَدُّ جِمَاحُ الْخَيْلِ بِاللُّجُمِ
ഉപദേശങ്ങളൊന്നും ഫലിക്കുന്നില്ല. നന്നാവാൻ എന്തുണ്ട് മാർഗം? ഞാൻ ദുർബലനാണ്.സർവ്വാ ധിപനായ അല്ലാഹുവിന്റെ കാരുണ്യം ആവശ്യമു ള്ളവനാണ്.അനുസരണക്കേട് കാണിക്കുന്ന എന്നെ ദുർമാർഗത്തിൽ നിന്ന് തടഞ്ഞു നിർത്തി റബ്ബിന്റെ കാരുണ്യത്തിലേക്ക് നയിക്കാനാരുണ്ട്?!
ശക്തിയുള്ള ഒരു ജീവിയാണ് കുതിര.എന്നാൽ അനുസരണക്കേട് കാണിക്കുമ്പോൾ കുതിര യെയും കടിഞ്ഞാണ് കൊണ്ടു തടഞ്ഞു നിർത്താ ൻ കഴിയും.അത് പോലെ എന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കി ൽ എന്നാഗ്രഹിക്കുകയാണ് ഇമാം ബൂസ്വിരി(റ). ആത്മാവിന്റെ രോഗങ്ങളെയും അവയുടെ പ്രതി വിധികളെയും മനസിലാക്കിയ ഒരു ആത്മ ജ്ഞാനിയാണ് മഹാനെന്ന് ഈ വരികളിലൂടെ നമുക്ക് ഗ്രഹിക്കാം.
فَلاَ تَرُمْ بِالْمَعَاصِى كَسْرَ شَهْوَتِهَا
إِنَّ الطَّعَامَ يُقَوِّى شَهْوَةَ النَّهِمِ
إِنَّ الطَّعَامَ يُقَوِّى شَهْوَةَ النَّهِمِ
മനുഷ്യന്റെ വികാരങ്ങളാണ് അവനെ തിന്മയിലേക്ക് നയിക്കുന്നത്. എന്നാൽ അത്തരം വികാരങ്ങളെ പാപങ്ങൾ ചെയ്ത് തടുത്തു നിർത്താമെന്ന് ഒരു പ്രതീക്ഷയും നിനക്ക് വേണ്ട. കാരണം, നന്നായി വിശക്കുന്നവന് രുചിയുള്ള ഭക്ഷണം കണ്ടാൽ അവന്റെ ആർത്തിയുടെ ശക്തി കൂടുന്നത് പോലെ പാപങ്ങളുമായി ശരീരം ഇണങ്ങിയാൽ വികാരത്തിന്റെ വീര്യവും കൂടും.
وَالنَّفْسُ كَالطِّفْلِ إِنْ تُهْمِلْهُ شَبَّ عَلَى
حُبِّ الرَّضَاعِ وَإِنْ تَفْطِمْهُ يَنْفَطِمِ
حُبِّ الرَّضَاعِ وَإِنْ تَفْطِمْهُ يَنْفَطِمِ
മനുഷ്യൻ ദേഹേഛയെ അനുസരിച്ച് ജീവിക്കരുത്. ഒരു ഉദാഹരണത്തിലൂടെ ഇമാം ബൂസ്വിരി (റഹ്) അത് വ്യക്തമാക്കുകയാണ്.ശരീരം ഒരു കുഞ്ഞിനെ പോലെയാണ്. മുല കുടിക്കുന്ന പ്രായത്തിൽ നീ ആ കുഞ്ഞിനെ തന്റെ ഇംഗിതത്തിനൊത്ത് വിട്ടാൽ മുലകുടിയോടുള്ള ആർത്തിയോടെ അവൻ വളർന്ന് വലുതാകും. എന്നാൽ നീ മുലകൊടുക്കുന്നത് നിർത്തിയാൽ അവൻ സ്വയം മുലകുടി നിറുത്തുകയും ചെയ്യും.അത്പോലെ ശരീരത്തെ അതിന്റെ ആഗ്രഹത്തിന് വിട്ടാൽ തിന്മയിൽ മുഴുകും.നിയന്ത്രണം പാലിച്ചാൽ ജീവിതം പാപമുക്തമായി അല്ലാഹുവിനെ അനുസരിക്കുന്നതായി തീരുന്നതാണ്.
فََاصْــرِِِفْ هَوَاهَا وَحَاذِرْ أَنْ تُوَلِّيَهُ
إِنَّ الْهَوَى مَا تَوَلَّى يُصْمِ أَوْ يَصِمِ
إِنَّ الْهَوَى مَا تَوَلَّى يُصْمِ أَوْ يَصِمِ
വിവേകമാണ് മനുഷ്യനെ നയിക്കേണ്ടത്. പ്രകൃത്യാ ശരീരം തിന്മകളെയാണ് ആഗ്രഹിക്കുക.അത്തരം ആഗ്രഹങ്ങളെ നീ തടഞ്ഞു വെക്കുക.ദേഹേഛ ക്ക് നീ അധികാരം നൽകുന്നത് സൂക്ഷിക്കണം. ശരീരത്തിന്റെ അഭിലാഷങ്ങൾ നിന്നെ ഭരിക്കുക യാണെങ്കിൽ ഒന്നുകിൽ അവ നിന്നെ വധിച്ചു കളയും. അതല്ലെങ്കിൽ അപമാനിതനാക്കും.
അല്ലാഹു പറയുന്നു:
يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَن سَبِيلِ اللَّهِ ۚ إِنَّ الَّذِينَ يَضِلُّونَ عَن سَبِيلِ اللَّهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ
"തന്നിഷ്ടത്തെ പിന്‍പറ്റരുത്. അത് നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോകു ന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.അവര്‍ വിചാ രണ നാളിനെ മറന്നു കളഞ്ഞതിനാലാണിത്." (സൂറത്തു സ്വാദ് 26)
وَراعِها وهيَ في الأعمالِ سائِمة
وإنْ هِيَ اسْتَحْلَتِ المَرْعَى فلا تُسِم
وإنْ هِيَ اسْتَحْلَتِ المَرْعَى فلا تُسِم
സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹുവിന്റെ പൊരുത്തം മാത്രമാണ് നാം കാംക്ഷിക്കേണ്ടത്. അവയെ നിഷ്ഫലമാക്കുന്ന കാര്യങ്ങളിൽ ശരീരം മുഴുകുന്നത് സൂക്ഷിക്കണം. 'ഈ കർമ്മം ആരെങ്കിലും അറിഞ്ഞിരുന്നെങ്കിൽ' എന്ന് ചിന്തിക്കരുത്. പിശാചിന്റെ സ്വാധീനമാണത്. അത് കൊണ്ടാണ് അഹങ്കാരവും അഭിമാനവും ഉണ്ടാക്കുന്ന കർമ്മത്തേക്കാൾ ഗുണം പാപങ്ങളുണ്ടാക്കുന്ന നിന്ദ്യത യാണെന്ന് മഹാന്മാർ പറഞ്ഞത്. ചില കർമ്മങ്ങളിൽ മനസിന് മാധുര്യം അനുഭവപ്പെടുന്നുവെങ്കിൽ അവയിൽ നിന്ന് മാറി നിൽക്കണം. കാരണം പ്രകൃത്യാ ശരീരം സൽ കർമ്മങ്ങളെ ആഗ്രഹിക്കുകയില്ല. അപ്പോൾ ആ മാധുര്യത്തിൽ മറ്റെന്തെങ്കിലും ലക്ഷ്യം കടന്നു വരും. അതാവട്ടെ, പാപവുമാണ്.
ശരീരത്തെ മേഞ്ഞു നടക്കുന്ന ഒരു ജീവിയോട് ഉപമിച്ചാ ണ് ഇമാം ബൂസ്വിരി(റ) ഈ ആശയം പഠിപ്പിക്കുന്നത്. ശരീരം കർമ്മങ്ങളിൽ മേഞ്ഞു നടക്കുമ്പോൾ നീ അതിനെ സൂക്ഷിക്കുക. മേച്ചിൽപുറം മധുരമായി തോന്നിയാൽ പിന്നെ അവിടെ മേയരുത്.
كَمْ حَسَّنَتْ لَذَّةً لِلْمَرْءِ قَاتِلَةً
مِنْ حَيْثُ لَمْ يَدْرِ أَنَّ السُّمَّ فِى الدَّسَمِ
مِنْ حَيْثُ لَمْ يَدْرِ أَنَّ السُّمَّ فِى الدَّسَمِ
രുചിയുള്ള ഭക്ഷണത്തിൽ ( നെയ്യിൽ) ശത്രു വിഷം ചേർത്താൽ എന്തായിരിക്കും അവസ്ഥ! ബാഹ്യമായി രുചിയുണ്ടെങ്കിൽ തന്നെ കഴിക്കുന്നവൻ വിഷം ചേർത്ത കാര്യം അറിയാത്ത കാരണത്താൽ മൃതിയടയുന്നു. ഇത് പോലെ ശത്രുവായ ദേഹേഛ ഇബാദത്തിൽ രിയാഉം (ലോക മാന്യത ) ഉൾനാട്യവും കടത്തി മനുഷ്യരെ നശിപ്പിക്കും.
എണ്ണ പദാർത്ഥങ്ങളുടെ മുകളിൽ മറ്റെല്ലാറ്റിനെയും മറച്ച് നിൽക്കുന്നത് പോലെ മോശമായ വിചാരങ്ങളെ ഇബാദത്ത് മറച്ചുവെക്കുന്നു. മാത്രമല്ല,എണ്ണയിൽ വിഷം ചേർ ന്നാൽ അധികമാർക്കും അറിയില്ല. അത് പോലെയാണ് കർമ്മങ്ങളിലുള്ള നിയ്യത്തിന്റെ കാര്യവും.അതീവ രഹസ്യം ആയിരിക്കും. ഏത് കാര്യത്തിലും അഹന്ത വന്നാൽ മനുഷ്യൻ നശിക്കും.
അല്ലാഹുവിന്റെ സഹായമില്ലെങ്കിൽ ആൾബലം കൊണ്ട് കാര്യമില്ല.ബാഹ്യപ്രകടനത്തിന് വേണ്ടി ചെയ്താൽ അന്ത്യ നാളിൽ അല്ലാഹു അവനോട് പറയും.'ആര് കാണാനാ ണോ നീ ചെയ്തത് അവരുടെ അടുത്തേക്ക് പോകൂ'.
സൽകർമ്മങ്ങൾ ചെയ്യാൻ തൗഫീഖ് നൽകിയത് അല്ലാ ഹുവാണ്. അവന്റെ സഹായം ഏത് സമയവും അവൻ പിൻവലിച്ചേക്കാം. ഈ ചിന്ത വരുമ്പോൾ പൊങ്ങച്ചവും ബാഹ്യപ്രകടനവും ഇല്ലാതാവും.
وَاخْشَ الدَّسَائِسَ مِنْ جُوعٍ وَمِنْ شِبَعٍ
فَرُبَّ مَخْمَصَةٍ شَرٌّ مِنَ التُّخَمِ
فَرُبَّ مَخْمَصَةٍ شَرٌّ مِنَ التُّخَمِ
വിശപ്പ് കാരണം ചില അപകടങ്ങളുണ്ട്. സ്വഭാവദൂഷ്യം, കോപം എന്നിവ അതിൽ പെട്ടതാണ്. വയറ് നിറഞ്ഞാൽ ആരാധനയിലുള്ള അലസത , അമിതവികാരം തുടങ്ങിയ അപകടങ്ങളുമുണ്ട്. എന്നാൽ ഈ രണ്ട് വിധേനയുമുള്ള അപായങ്ങളെയും നാം ഭയപ്പെടണം. ഇവയെല്ലാം നമ്മുടെ ഇബാദത്തുകളെ ഹാനികരമായി ബാധിക്കും. അതിനാൽ ഭക്ഷണം കഴിക്കുന്നതിൽ മിതത്വം പാലിക്കുക.
അല്ലാഹു പറയുന്നു:
وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا
"നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാൽ അമിതമാക്കരുത്"
അമിത വിശപ്പുണ്ടായാൽ തീരെ ഇബാദത്തെടുക്കാൻ സാധിക്കില്ല. എന്നാൽ, വയറ് നിറഞ്ഞാൽ അലസമായിട്ടെങ്കിലും ഇബാദത്ത് എടുക്കുകയും ചെയ്യും.അത് കൊണ്ടാണ് ചില സമയങ്ങളിൽ ദഹനക്കേടിനേക്കാൾ മോശം പട്ടിണിയാണെന്ന് ഇമാം ബൂസ്വിരി(റ)പറഞ്ഞത്. ഭക്ഷണം കഴിച്ചത് മൂലം അലസത വന്നേക്കാം. പക്ഷേ, ആത്മനിയന്ത്രണമില്ലാത്തവൻ പട്ടിണി മൂലം അവിശ്വാസിയുമായേക്കാം. തിരുനബിﷺ പറഞ്ഞു. "ദാരിദ്യം ഒരു പക്ഷേ കുഫ്റിലേക്ക് നയിക്കും."
وَاسْتَفْرِغ الدَّمْعَ مِنْ عَيْنٍ قَدِ امْتَلأتْ
مِنَ المَحارِمِ وَالْزَمْ حِمْيَة َ النَّدَمِ
مِنَ المَحارِمِ وَالْزَمْ حِمْيَة َ النَّدَمِ
മനുഷ്യന്റെ പ്രധാന അവയവമാണ് കണ്ണ്. നിഷിദ്ധമായ തിലേക്ക് നോക്കിയത് കാരണം പാപങ്ങളാൽ നിറഞ്ഞ കണ്ണിൽ നിന്ന് കണ്ണുനീർ നീ ഒഴുക്കുക. അത് തൗബയുടെ അടയാളമാണ്. സംഭവിച്ചു പോയ തെറ്റുകളിൽ ഖേദമു ണ്ടെങ്കിൽ മാത്രമേ തൗബ സ്വീകരിക്കപ്പെടുകയുള്ളൂ. ഭാവിയിൽ പാപങ്ങൾ വരാതിരിക്കാനുള്ള ഒരു സുരക്ഷിത വലയം കൂടിയാണ് ഖേദം . അത് നീ മുറുകെ പിടിക്കുക.
തിരുനബിﷺ അല്ലാഹുവിനെ ഓർത്ത് ധാരാളം കരയുന്നവരായിരുന്നു. അല്ലാഹു പറയുന്നു
فِيهِمَا عَيْنَانِ تَجْرِيَانِ
"സ്വർഗത്തിൽ ഒഴുകുന്ന രണ്ട് അരുവികൾ ഇഹലോക ത്ത് അല്ലാഹുവിനെ ഭയന്ന് രണ്ട് കണ്ണിൽ നിന്നും കണ്ണീർ ഒഴുക്കുന്നവർക്കുള്ളതാണ്."
وَخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا
وَإِنْ هُمَا مَحَّضَاكَ النُّصْحَ فَاتَّهِمِ
وَإِنْ هُمَا مَحَّضَاكَ النُّصْحَ فَاتَّهِمِ
മനുഷ്യന്റെ ശരീരം തിന്മ ചെയ്യാൻ അവനെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. പിശാചാണെങ്കിൽ അവന്റെ ജന്മ ശത്രുവുമാണ്. പിശാചും, ശരീരവും എന്തെങ്കിലും ചെയ്യാൻ കൽപ്പിച്ചാൽ അല്ലെങ്കിൽ വിരോധിച്ചാൽ അവ രണ്ടിനെയും അനുസരിക്കാതെ പുറംതിരിയണം. നിന്നെ ആത്മാർത്ഥമായി ഉപദേശിക്കുന്നു എന്ന് തോന്നിയാലും നീ അവയെ തെറ്റിദ്ധരിക്കണം.
ഹൃദയ സാന്നിധ്യത്തോടെ ഇബാദത് ചെയ്യാൻ നീ അൽപം വിനോദം ആസ്വദിക്കൂ. നിത്യവും ഇബാദത് ചെയ്യേണ്ടത ല്ലേ ശരീരത്തെ ശ്രദ്ധിക്കൂ, ഉന്നത സ്ഥാനം കിട്ടി വിജയി ക്കാനല്ലേ ഇബാദത്ത് ധാരാളമായി ചെയ്യൂ, ഇത്യാദി ഉപദേ ശങ്ങൾ ദേഹേഛയോ പിശാചോ നൽകി കൊണ്ടിരിക്കും. എന്നാൽ അത് നമ്മെ ചതിക്കാനും ആത്മാർത്ഥത നഷ്ട പ്പെടുത്താനുമാണെന്ന് ചിന്തിക്കണം.
وَلاَ تُطِعْ مِنْهُمَا خَصْماً وَلاَ حَكَماً
فَأَنْتَ تَعْرِفُ كَيْدَ الْخَصْمِ وَالْحَكَمِ
فَأَنْتَ تَعْرِفُ كَيْدَ الْخَصْمِ وَالْحَكَمِ
ബുദ്ധി മനുഷ്യനെ നന്മയിലേക്കാണ് ക്ഷണിക്കുന്നത്. അപ്പോൾ ആ നന്മ മുടക്കാൻ ബുദ്ധിക്കെതിരായി ശരീരം തർക്കിക്കും. അവിടെ ശരീരം വാദിയാകുമ്പോൾ പിശാച് വിധികർത്താവായി രംഗത്തത്തും.അപ്രകാരം പിശാചും ബുദ്ധിയും തർക്കിക്കുന്ന സന്ദർഭങ്ങളിൽ പിശാച് വാദി യും ശരീരം വിധി കർത്താവുമാകും. വാദിയായാലും വിധി കർത്താവായാലും ശരീരത്തെയും പിശാചിനെയും നീ അനുസരിക്കരുത്. മനുഷ്യൻ വാദിയായാലും വിധികർ ത്താവായാലും ഉണ്ടാകുന്ന ചതി നിനക്കറിയാമല്ലോ?എന്നാൽ പിശാചും ശരീരവും ആ സ്ഥാനത്താണെങ്കിൽ വഞ്ചന കടുപ്പമേറിയതായിരിക്കും.
أَسْتَغْفِرُ اللهَ مِنْ قَوْلٍ بِلاَ عَمَلٍ
لَقَدْ نَسَبْتُ بِهِ نَسْلاً لِذِي عُقُمِ
ഉപദേശിക്കുന്നതനുസരിച്ച് കർമ്മത്തിൽ കൊണ്ടുവരണം എന്നാൽ മാത്രമേ അത് ഫലപ്പെടുകയുള്ളൂ .ഞാൻ ചെയ്യാത്ത പല കാര്യങ്ങളും ഉപദേശിച്ചു. അവയിൽ നിന്ന് അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു. പിതൃത്വമില്ലാ ത്തവന് മക്കളുണ്ടെന്ന് ആരോപിക്കുന്നത് കുറ്റകരമാണ്. അത് പോലെയാണ് ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവരെ ഉപദേശിക്കലും.
أَمَرْتُكَ الْخَيْرَ لَكِنْ مَاائْتَمَرْتُ بِهِ
وَمَا اسْتَقَمْتُ فَمَاقََوْلِي لَكَ اسْتَقِمِ
وَمَا اسْتَقَمْتُ فَمَاقََوْلِي لَكَ اسْتَقِمِ
നന്മകൾ ചെയ്യാൻ ഞാൻ നിന്നോട് കൽപ്പിക്കുന്നു. പക്ഷേ അവയൊന്നും ഞാൻ ചെയ്യുന്നില്ല. ഞാൻ നേരെ നടക്കാതെ നിന്നോട് നേരെ നടക്കൂ എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്?
ولا تَزَوَّدْتُ قبلَ المَوْتِ نافِلة
ولَمْ أُصَلِّ سِوَى فَرْضٍ ولَمْ أَصُمِ
ولَمْ أُصَلِّ سِوَى فَرْضٍ ولَمْ أَصُمِ
മരണത്തോടെ ഒരു ദീർഘയാത്ര നാം ആരംഭിക്കുകയാണ്. അതിന് മുമ്പ് തന്നെ യാത്ര വിഭവങ്ങൾ ഒരുക്കേണ്ടതുണ്ട്. എന്നാൽ മരണം വരും മുമ്പ് സുന്നത്തായ കർമ്മവിഭവങ്ങളൊന്നും ഞാൻ ഒരുക്കിയിട്ടില്ല. നിർബന്ധ മായ നിസ്കാരവും നോമ്പുമല്ലാതെ മറ്റൊന്നും നിർവ്വഹിച്ചിട്ടുമില്ല.
في مدح سيد المرسلين صلي الله عليه و سلم
ظَلَمْتُ سُنَّة َ مَنْ أَحْيَا الظَّلَامَ إِلَى
أَنِ اشْْتَكَتْ قََدَمَاهُ الضُّرَّ مِنْ وَرَم
أَنِ اشْْتَكَتْ قََدَمَاهُ الضُّرَّ مِنْ وَرَم
പാപ പരിശുദ്ധരായിരുന്നിട്ടുപോലും തിരുനബിﷺ രാത്രി സമയങ്ങളിൽ ദീർഘനേരം നിസ്കാരം നിർവ്വഹിച്ചിരുന്നു. അത്കാരണം അവിടുത്തെ ഇരുകാലുകളും നീര് കെട്ടിയിരുന്നു. അത്രത്തോളം ഇരുണ്ട രാവുകൾക്ക് ജീവൻ നൽകിയ തിരുനബിﷺ യുടെ ചര്യയോട് ഞാൻ അതിക്രമം കാണിച്ചു.
وَشَدَّ مِنْ سَغَبٍ أَحْشَاءَهُ وَطَوَى
تَحْتَ الْحِجَارَة ِ كَشْحاً مُتْرَفَ الْأَدَمِ
تَحْتَ الْحِجَارَة ِ كَشْحاً مُتْرَفَ الْأَدَمِ
വിശപ്പ് കാരണം അവിടുത്തെ വയറ് വെച്ച് കെട്ടുകയും മിനുസ ചർമ്മമുള്ള ആമാശയത്തെ കല്ലിനടിയിൽ ചുരുട്ടി വെക്കുകയും ചെയ്തു.
തിരുനബിﷺപറയുന്നു."ആയിശാ,തിഹാമ പർവ്വതനിരകൾ സ്വർണ്ണമാക്കി ഞാൻ ഉദ്ദേശിക്കുന്നിടത്തേക്ക് മാറ്റി തരാൻ റബ്ബിനോട് ചോദിച്ചാൽ അതവൻ നടപ്പിലാക്കും. പക്ഷേ, ഈ ലോകത്ത് വിശന്നുള്ള ജീവിതമാണ് വയറ് നിറക്കുന്നതിനേക്കാൾ ഉത്തമം."
وَرَاوَدَتْهُ الْجِبَالُ الشُّمُّ مِنْ ذَهَبٍ
عَنْ نَفْسِهِ فَأَرَاهَا أَيَّمَا شَمَمٍ
عَنْ نَفْسِهِ فَأَرَاهَا أَيَّمَا شَمَمٍ
സ്വർണ്ണത്തിനാലുള്ള ഉയർന്ന പർവ്വതങ്ങൾ തിരുനബിﷺ യോട് അഭ്യർത്ഥന നടത്തി.പക്ഷേ അവയോടെല്ലാം അവി ടുന്ന് കടുത്ത വിമുഖത പ്രകടിപ്പിച്ചു.
ഒരിക്കൽ ജിബ് രീൽ (അ)വന്ന് നബിﷺയോട് പറഞ്ഞു. "തിരുദൂതരേ, അല്ലാഹു അങ്ങയ്ക്ക് സലാം ചൊല്ലിയ ശേഷം പറയുന്നു: ഈ പർവ്വതനിരകൾ ഞാൻ സ്വർണ്ണമാ ക്കുകയും അങ്ങ് എവിടെ പോകുന്നുവോ അവിടെയൊ ക്കെ അവകളെ ചലിപ്പിക്കുന്നതും അങ്ങയ്ക്ക് പൊരുത്ത മാണോ?" അവിടുന്ന് പറഞ്ഞു. " ജിബ് രീൽ, ദുനിയാവ് (സ്വർഗ ലോകത്ത് ) വീടില്ലാത്തവരുടെ വീടാണ്. അവിടെ സമ്പത്ത് ഇല്ലാത്തവരുടെ സമ്പത്താണ്(പരലോകം മറന്ന്) ഐഹിക ലോകത്തെ സമ്പാദിക്കുന്നവർ ബുദ്ധിശൂന്യരാ ണ്" ഇത് കേട്ട ജിബ് രീൽ(അ)പ്രതികരിച്ചു. "അങ്ങയെ ഈ സ്ഥൈര്യ വാക്കിൽ അല്ലാഹു ഉറപ്പിച്ചു നിർത്തട്ടെ" ( إحياء علوم الدين- ٤/ ١٩٥)
وَأَكَّدَتْ زُهْدَهُ فيها ضرُورَتُهُ
إنَّ الضَّرُورَة لا تَعْدُو على العِصَمِ
إنَّ الضَّرُورَة لا تَعْدُو على العِصَمِ
തിരുനബിﷺക്ക് ആവശ്യങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അവയെല്ലാം അവിടുത്തെ ഐഹിക വിരക്തിക്ക് ശക്തി പകർന്നു. കാരണം, പാപങ്ങളിൽ നിന്ന് സുരക്ഷിതരായവരോട് അവരുടെ ആവശ്യങ്ങൾ അതിജയിക്കില്ല.
ഒരു സാധാരണ മനുഷ്യനാണെങ്കിൽ ഒരു മല സ്വർണ്ണമായാൽ തരക്കേടില്ലെന്ന് ധരിച്ചേക്കാം.ദാരിദ്ര്യവും ആവശ്യങ്ങളും അവന്റെ മോഹത്തിന് ശക്തി പകരുകയും ചെയ്യും എന്നാൽ തിരുനബിﷺക്ക് അത്തരം ആവശ്യങ്ങളുണ്ടായിരുന്നിട്ടും അവയെല്ലാം ഐഹിക വിരക്തിയെ ശക്തിപ്പെടുത്തുകയാണ്.കാരണം അത്യാവശ്യമുണ്ടായിട്ടും വേണ്ടെ ന്ന് വെക്കുകയാണല്ലോ.
ചില അനിവാര്യ ഘട്ടങ്ങളിൽ നിഷിദ്ധമായ കാര്യങ്ങളും സാധാരണക്കാർക്ക് അനുവദി നീയമാകാറുണ്ട് (വിശപ്പ് സഹിക്കാൻ കഴിയാത്തവന് ഭക്ഷണമൊന്നും കിട്ടിയില്ലെ ങ്കിൽ ശവം അനുവദിനീയമാണ്.)എന്നാൽ പാപസുരക്ഷിതരായ നബിമാർക്ക് ഇത്തരം ആവശ്യങ്ങൾ വിലങ്ങാവില്ല
(الشرح الفريد في بردة النبي الحبيب)
وَكَيفَ تَدْعُو إلَى الدُّنيا ضَرُورَة ُ مَنْ
لولاهُ لم تخرجِ الدنيا من العدمِ
لولاهُ لم تخرجِ الدنيا من العدمِ
ശൂന്യതയിൽ നിന്ന് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാൻ തിരുനബിﷺയാണ് കാരണം. അവിടുന്ന് ഇല്ലായിരുന്നെങ്കിൽ ഈ ലോകം തന്നെ ഉണ്ടാകുമായിരുന്നില്ല.എങ്കിൽ തിരുനബിﷺക്ക് ഈ ദുനിയാവിലേക്കും ഭൗതികസുഖങ്ങളിലേക്കും എങ്ങനെ ആവശ്യം നേരിടും.അതൊരിക്കലും ഉണ്ടാകില്ല.
തിരുനബിﷺ പറയുന്നു."ആദം നബി(അ)പ്രാർത്ഥിച്ചു. "അല്ലാഹുവേ, മുഹമ്മദ് നബിയുടെ ഹഖ് കൊണ്ട് എനിക്ക് പൊറുത്തു തരണമെന്ന് ഞാൻ നിന്നോട് ചോദിക്കുന്നു." അല്ലാഹു ചോദിച്ചു. " ഞാൻ ഇത് വരെ സൃഷ്ടിക്കാതെ എങ്ങനെ മുഹമ്മദ് നബിയെ അറിഞ്ഞു?" "നീ എന്നെ സൃഷ്ടിച്ച ശേഷം ഞാൻ തല ഉയർത്തിയപ്പോൾ അർശിന്റെ തൂണുകളിൽ لا إله إلا الله محمد رسول الله എഴുതപ്പെട്ടതായി കണ്ടു.നിനക്ക് ഏറ്റവും പ്രിയപ്പെട്ടവരെയല്ലാതെ നിന്റെ പേരിനൊപ്പം ചേർത്തില്ലല്ലോ എന്ന് ഞാൻ മനസിലാക്കി." തുടർന്ന് അല്ലാഹു പറഞ്ഞു. "ഓ ആദം! താങ്കൾ പറഞ്ഞത് ശരിയാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സൃഷ്ടിയാണവർ. അവരുടെ ഹഖ് കൊണ്ട് നീ എന്നോട് ദുആ ചെയ്തു. ഞാൻ പൊറുത്തുതന്നു. മുഹമ്മദ് ഇല്ലായിരുന്നെങ്കിൽ താങ്കളെയും പടക്കുമായിരുന്നില്ല." ( المستدرك للحاكم- ٢/ ٦٧٢)
مُحَمَّدٌ سَيِّدُ الْكَوْنَيْنِِ وَالثَّقَلَيْـ
ـينِِ وَالْفَرِيقَيْنِِ مِنْ عُرْبٍ وَمِنْ عَجَمِ
ـينِِ وَالْفَرِيقَيْنِِ مِنْ عُرْبٍ وَمِنْ عَجَمِ
തിരുനബി ﷺഐഹിക ലോകത്തെയും പരലോകത്തെയും നേതാവാണ്. അവിടുന്ന് ജിന്ന്- മനുഷ്യവർഗങ്ങളുടെയും അറബി-അനറബി വിഭാഗങ്ങളുടെയും നേതാവാണ്.
نَبِيُّنَا الآمِرُ النَّاهِى فَلَا أَحَدٌ
أَبَرَّ فِى قَوْلِ لَا مِنْهُ وَلَا نَعَمِ
أَبَرَّ فِى قَوْلِ لَا مِنْهُ وَلَا نَعَمِ
അല്ലാഹുവിന്റെ ദിവ്യസന്ദേശം വഴി തിരുനബിﷺ നമ്മോട് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു. നന്മ കൽപിക്കുന്നതിലും തിന്മ വിരോധിക്കുന്നതിലും തിരുദൂതരേക്കാൾ സത്യസന്ധനായ ഒരാളും സൃഷ്ടി സമൂഹത്തിലില്ല.
هُوَ الْحَبِيبُ الَّذِى تُرْجَى شَفَاعَتُهُ
لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحِمِ
لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحِمِ
തിരുനബിﷺ അല്ലാഹുവിനും അവിടുത്തെ ഉമ്മത്തിനും പ്രിയപ്പെട്ടവരാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അവിടുത്തെ ശുപാർശ പ്രതീക്ഷിക്കപ്പെടാവുന്നതുമാണ്.
ഐഹികമോ പാരത്രികമോ ആയ ഏതൊരാവശ്യവും സഫലമാകാൻ ഈ ബൈത് 1001 പ്രാവശ്യം ഓതി ദുആ ചെയ്താൽ മതിയാകുമെന്ന് മഹാന്മാർ പഠിപ്പിക്കുന്നു.
ഈ ബൈതും മുമ്പുള്ള ബൈതും എപ്പോഴും പതിവാക്കു ന്നവർ പ്രതിസന്ധികളിൽ അകപ്പെടില്ല. പ്രയാസത്തിലക പ്പെട്ടവർ രാത്രിയിൽ ഇവ ചൊല്ലി തിരുനബിﷺയെ മുൻനി റുത്തി ദുആ ചെയ്താൽ ദുആ സ്വീകരിക്കപ്പെടുന്നതാണ്. ( حاشية الباجوري على البردة)
دَعَا إِلَى اللهِ فَالْمُسْتَمْسِكُونَ بِِهِ
مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِمِ
مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِمِ
തിരുനബിﷺ മുഴുവൻ മനുഷ്യ - ജിന്ന് വിഭാഗങ്ങളെയും അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിച്ചു. തിരുനബിﷺ യെ മുറുകെ പിടിക്കുന്നവർ ഒരിക്കലും അറ്റ് പോകാത്ത കയർ മുറുകെ പിടിച്ചവരാണ്.
فاقَ النبيينَ في خلْقٍ وفي خُلُقٍ
ولمْ يدانوهُ في علمٍ ولا كَرَمِ
ولمْ يدانوهُ في علمٍ ولا كَرَمِ
തിരുനബിﷺ അവിടുത്തെ രൂപത്തിലും അറിവ്, ക്ഷമ, നീതി, വാത്സല്യം തുടങ്ങി എണ്ണമറ്റ സൽ ഗുണങ്ങളിലും മുഴുവൻ അമ്പിയാക്കളെയും മറികടന്നു. വിജ്ഞാനത്തിലും ഔദാര്യതയിലും മറ്റു നബിമാരൊന്നും തിരുനബി ﷺ യുടെ അടുത്ത് പോലും എത്തിയിട്ടില്ല.
وَكلُّهُمْ مِنْ رَسُولِ اللهِ مُلْتَمِسٌ
غَرْفاً مِنَ الْبَحْرِ أَوْ رَشْفاً مِنَ الدِّيَمِ
غَرْفاً مِنَ الْبَحْرِ أَوْ رَشْفاً مِنَ الدِّيَمِ
തിരുനബിﷺയുടെ വിജ്ഞാനം സമുദ്ര തുല്യമാണ്.
മുഴുവൻ അമ്പിയാക്കളും ആ വിജ്ഞാനത്തിൽ നിന്ന് ഒരു കോരൽ എങ്കിലും എടുത്തവരാണ്. അവിടുത്തെ ഔദാര്യം വർഷിക്കുമ്പോൾ അതിൽ നിന്ന് ഒരു മുറുക്കെങ്കിലും സർവ്വ അമ്പിയാക്കളും കരസ്ഥമാക്കിയിട്ടുണ്ട്.
ووَاقِفُونَ لَدَيْهِ عندَ حَدِّهِمِ
مِنْ نُقْطَة العِلْمِ أَوْ مِنْ شَكْلَةِ الحِكَمِ
مِنْ نُقْطَة العِلْمِ أَوْ مِنْ شَكْلَةِ الحِكَمِ
അമ്പിയാക്കൾക്ക് ഒരു പരിധിയുണ്ട്. തിരുനബിﷺക്ക് നൽകിയ സമുദ്ര തുല്യമായ അറിവിൽ ഒരു പുള്ളിയുടെ സ്ഥാനം, അതല്ലെങ്കിൽ തത്വശാസ്ത്രത്തിലെ ഒരു അടയാളത്തിന്റെ സ്ഥാനം, ആ പരിധിയിൽ കഴിഞ്ഞു പോയ അമ്പിയാക്കൾ നിലകൊള്ളുന്നവരാണ്.
ഭാഷകളിൽ അക്ഷരങ്ങൾ വ്യത്യാസപ്പെടുന്നത് പുള്ളിക ളെ കൊണ്ടും പ്രത്യേക രൂപം കൊണ്ടുമാണ്. ഇരുലോകവുമായി ബന്ധപ്പെട്ട ഭാവി -ഭൂത- വർത്തമാനങ്ങളെല്ലാം അല്ലാഹു തിരുനബിﷺക്ക് നൽകി. ആ അറിവും തത്വ ശാസ്ത്രവും സമുദ്രത്തിനോട് ഉപമിച്ചാൽ മുഴുവൻ അമ്പിയാക്കളുടെയും അറിവിന്റെ പരിധി ഭാഷയിലെ പുള്ളി, അടയാളം പോലെ പരിമിതമാണ്.
فهْوَ الذي تَمَّ معناهُ وصُورَتُه
ثمَّ اصْطَفَاهُ حَبيباً بارِىءُ النَّسَمِ
ثمَّ اصْطَفَاهُ حَبيباً بارِىءُ النَّسَمِ
തിരുനബിﷺബാഹ്യവും ആന്തരികവുമായ എല്ലാ വിശേ ഷണങ്ങളിലും സമ്പൂർണ്ണത കൈവരിച്ചവരാണ്. യാതൊരു ന്യൂനതയുമില്ല. മനുഷ്യ സൃഷ്ടാവായ അല്ലാഹു തിരു നബിﷺയെ തന്റെ പ്രിയപ്പെട്ടവരായി തെരഞ്ഞെടുക്കുകയും ചെയ്തു.മറ്റൊരു മനുഷ്യനും ഈ പ്രത്യേകതയില്ല.
مُنَزَّهٌ عَنْ شَرِيكٍ في محاسِنِهِ
فَجَوْهَرُ الحُسْنِ فيه غيرُ مُنْقَسِمِ
فَجَوْهَرُ الحُسْنِ فيه غيرُ مُنْقَسِمِ
തിരുനബിﷺയുടെ വിശേഷ ഗുണങ്ങളൊന്നും വേറെ ആർക്കുമില്ല. പ്രപഞ്ചത്തിൽ ഏറ്റവുമധികം സൗന്ദര്യം നബിﷺക്കാണ്. അവിടുത്തെ സൗന്ദര്യത്തിന്റെ സത്ത വിഭജിക്കാൻ കഴിയുന്നതല്ല. കാരണം ആ ഭംഗി മറ്റൊരാൾക്കുമില്ല. എന്നാൽ യൂസുഫ് നബി (അ)ക്ക് സൗന്ദര്യത്തിന്റെ പകുതിയായി വിഭജിച്ചാണ് നൽകപ്പെട്ടത്.
دَعْ ماادَّعَتْهُ النَّصارَى في نَبيِّهِمِ
وَاحْكُمْ بما شْئْتَ مَدْحاً فيهِ واحْتَكِمِ
وَاحْكُمْ بما شْئْتَ مَدْحاً فيهِ واحْتَكِمِ
തിരുനബി ﷺയെ നാം ഉദ്ദേശിക്കുന്ന ഏത് നല്ല വിശേഷ ണങ്ങളും പറഞ്ഞ് പുകഴ്ത്താം. എന്നാൽ കൃസ്ത്യാനികൾ ഈസാ നബിയെ പറ്റി ദൈവമാണെന്നും ദൈവപുത്രനാണെന്നും വാദിച്ചിരുന്നു. അത്തരം വാദങ്ങൾ നാം ഒഴിവാക്കപ്പെടേണ്ടതാണ്. ഒരു സൃഷ്ടിയോട് യോജിക്കുന്ന വിധം തിരുനബിﷺയെ എത്ര പുകഴ്ത്തിയാലും അധികമാവില്ല എന്ന് സാരം.
وانْسُبْ إلى ذاته ماشئْتَ مِنْ شَرَفٍ
وَانْسُبْ إلى قَدْرِهِ ماشِئْتَ منْ عِظَمِ
وَانْسُبْ إلى قَدْرِهِ ماشِئْتَ منْ عِظَمِ
തിരുനബിﷺയുടെ വിശുദ്ധ വ്യക്തിത്വത്തെ എത്ര വർണ്ണി ച്ചാലും അധികമാവില്ല. ഉദ്ദേശിക്കുന്ന ഏത് മഹത്വവും ഉന്നത സ്ഥാനവും തങ്ങളിലേക്ക് ചേർത്തി പറയാം.
فإنَّ فَضْلَ رسولِ الله ليسَ لهُ
حَدُّ فيُعْرِبَ عنه ناطِقٌ بِفَمِ
حَدُّ فيُعْرِبَ عنه ناطِقٌ بِفَمِ
തിരുനബിﷺയുടെ മഹത്വത്തിന് ഒരു പരിധിയില്ല. ഏത് നിമിഷവും സ്വലാത്തിലൂടെയും മറ്റും അവിടുത്തെ സ്ഥാനം ഉയർന്നു കൊണ്ടേയിരിക്കുകയാണ്. അന്ത്യനാൾ വരെ ഏതൊരാളും ഒരു പുണ്യം ചെയ്താൽ അതിന്റെ ഒരംശം തിരുനബിﷺക്കുണ്ടല്ലോ? പരലോകത്തും അവിടു ത്തെ സ്ഥാനം വാക്കിലോ എഴുത്തിലോ പരിമിതപ്പെടുത്താവുന്നതല്ല.
لو ناسَبَتْ قَدْرَهُ آياتُهُ عِظَماً
أحْيا اسمُهُ حِينَ يُدْعَى دَارِسَ الرِّمَمِ
أحْيا اسمُهُ حِينَ يُدْعَى دَارِسَ الرِّمَمِ
തിരുനബിﷺ യുടെ ഔന്നത്യത്തോട് യോജിച്ച മുഅജിസതുകൾ അവിടുന്ന് പ്രകടിപ്പിച്ചിട്ടില്ല. അത്രമാത്രം മഹത്വമുണ്ട് തങ്ങൾക്ക്.( മനുഷ്യർക്ക് ഉൾക്കൊള്ളാവുന്ന അമാനുഷികത മാത്രമേ അവിടുന്നു പ്രകടിപ്പിച്ചിട്ടുള്ളൂ) മുഅജിസതുകൾ അവിടുത്തെ മഹത്വത്തോട് യോജിച്ചതായിരുന്നെങ്കിൽ തങ്ങളുടെ പേര് കൊണ്ട് ഏതെങ്കിലും ദ്രവിച്ച എല്ലുകളെ വിളിക്കപ്പെട്ടാൽ അല്ലാഹു അവക്ക് ജീവൻ നൽകുമായിരുന്നു.പക്ഷേ, അതുണ്ടായില്ല.
لَمْ يَمْتَحِنَّا بِمَا تَعْيَى الْعُقُولُ بِهِ
حِرْصًا عَلَيْنَا فَلَمْ نَرْتَبْ وَلَمْ نَهِمِ
حِرْصًا عَلَيْنَا فَلَمْ نَرْتَبْ وَلَمْ نَهِمِ
ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കാര്യം കൊണ്ടും തിരുനബിﷺ നമ്മെ പരീക്ഷിച്ചിട്ടില്ല. പ്രയാസമുള്ളതൊന്നും അവിടുന്ന് കൽപ്പിച്ചിട്ടുമില്ല. അതെല്ലാം നമ്മുടെ ഇരുലോക ഗുണത്തിൽ തങ്ങളുടെ അതീവ താൽപര്യം കൊണ്ടായിരുന്നു. അതിനാൽ നാം സംശയിക്കേണ്ടതോ പരിഭ്രമിക്കേണ്ടതോ ആയി വന്നിട്ടില്ല.
أَعْيَى الْوَرَى فَهْمُ مَعْنَاهُ فَلَيْسَ يُرَى
لِلْقُرْبِ وَالْبُعْدِ مِنْهُ غَيْرُ مُنْفَحِمِ
لِلْقُرْبِ وَالْبُعْدِ مِنْهُ غَيْرُ مُنْفَحِمِ
തിരുനബിﷺയെ യഥാവിധി മനസിലാക്കാൻ ഒരു സൃഷ്ടി ക്കും കഴിഞ്ഞിട്ടില്ല. അടുത്തറിഞ്ഞവരോ ദൂരെ നിന്ന് നിരീ ക്ഷിച്ചവരോ നബിﷺയുടെ കാലത്തോ അതിന് ശേഷമോ മനസിലാക്കാൻ ശ്രമിച്ചവർക്കൊന്നും അവിടുത്തെ യഥാർത്ഥ വ്യക്തിത്വം അറിയാൻ കഴിഞ്ഞിട്ടില്ല.ആരെത്ര പുകഴ്ത്തിയാലും അതെവിടെയുമെത്തില്ല എന്ന് സാരം.
كَالشَّمْسِ تَظْهَرُ لِلْعَيْنَيْنِ مِنْ بُعْدٍ
صَغِيرَةً وَتُكِلُّ الطَّرْفَ مِنْ أَمَمٍ
صَغِيرَةً وَتُكِلُّ الطَّرْفَ مِنْ أَمَمٍ
തിരുനബിﷺ സൂര്യനെ പോലെയാണ്. ഭൂമിയേക്കാൾ 160 ഇരട്ടി വലിപ്പമുള്ള സൂര്യനെ ഇവിടെ നിന്നും നോക്കുമ്പോൾ ഒരു കണ്ണാടിയുടെ വലുപ്പമേയുള്ളൂ. എന്നാൽ സൂര്യന്റെ അടുത്തെത്തി നോക്കാമെന്ന് വിചാരിച്ചാൽ കാഴ്ചക്ക് പ്രയാസം നേരിടും. അപ്രകാരം തിരുനബിﷺ ഒരു മനുഷ്യനാണെങ്കിലും തങ്ങളുടെ പരിപൂർണ്ണതയിലും ഭംഗിയിലും നാം ചിന്തിക്കുന്തോറും പരിഭ്രമിക്കുകയും നമ്മുടെ കഴിവില്ലായ്മ ബോധ്യപ്പെടുകയും ചെയ്യും.
وَكيفَ يُدْرِكُ في الدُّنيا حَقِيقَتَهُ
قَوْمٌ نِيَامٌ تَسَلَّوْا عنهُ بالحُلُمِ
قَوْمٌ نِيَامٌ تَسَلَّوْا عنهُ بالحُلُمِ
തിരുനബിﷺയുടെ മഹത്വവും യാഥാർത്ഥ്യവും മനസ്സിലാക്കാൻ പരലോകത്ത് എത്തണം.തങ്ങൾക്ക് മാത്രം ലഭിക്കുന്ന 'വസീല' 'മഖാമുൻ മഹ്മൂദ്' 'ശഫാഅത്ത് തുടങ്ങിയ മഹത്വങ്ങൾ സൃഷ്ടികൾക്ക് അന്ത്യനാളിൽ മാത്രമേ മനസ്സിലാവുകയുള്ളൂ. ഐഹിക സാഹചര്യങ്ങൾ മനുഷ്യരെ ഉറക്കിയിരിക്കുകയാണ്. അവർ സ്വപ്നം കണ്ട് തൃപ്തിയടയുകയുമാണ്. അതാണ് തിരുനബിﷺ പറഞ്ഞത് . "മനുഷ്യരെല്ലാം ഉറങ്ങുന്നവരാണ്. അവർ മരിച്ചാൽ ഉണരുന്നതാണ്."
فَمَبْلَغُ الْعِلْمِ فِيهِ أَنَّهُ بَشَرٌ
وَأَنَّهُ خَيْرُ خَلْقِ اللهِ كُلِّهِمِ
وَأَنَّهُ خَيْرُ خَلْقِ اللهِ كُلِّهِمِ
തിരുനബിﷺ ജിന്നല്ല, മലക്കല്ല എന്നിട്ടും തങ്ങൾ സർവ്വരുടെയും നേതാവ് ! എത്ര പുകഴ്ത്തിയാലും എവിടെയുമെത്തില്ല. ഏറ്റവും വലിയ അറിവ് അവിടുന്ന് ഒരു മനുഷ്യനാണെന്നും മുഴുവൻ സൃഷ്ടികളേക്കാളും ഉത്തമരാണെന്നുമാണ്.
وَكُلُّ آيٍ أَتَى الرُّسُلُ الْكِرَامُ بِهَا
فَإِنَّمَا اتَّصَلَتْ مِنْ نُوِرهِ بِهِمِ
فَإِنَّمَا اتَّصَلَتْ مِنْ نُوِرهِ بِهِمِ
മുഴുവൻ അമ്പിയാ മുർസലുകളുടെയും മുഅജിസതുകൾക്ക് തിരുനബിﷺയുടെ പ്രകാശവുമായി ബന്ധമുണ്ട്. അവരുടെ മുഅജിസതുകളെല്ലാം തത്വത്തിൽ നബിﷺ യുടെ അമാനുഷികത തന്നെയാണ്.
ആദം നബി(അ) ക്ക് മുമ്പേ തിരുനബിﷺയുടെ നൂറിനെ അല്ലാഹു പടച്ചിട്ടുണ്ട്. ജാബിർ(റ) ചോദിച്ചു "തിരുദൂതരേ, അല്ലാഹു ആദ്യമായി പടച്ചതെന്തായിരുന്നു.?" അവിടുന്ന് പറഞ്ഞു. "ഓ ജാബിർ! അല്ലാഹു ആദ്യം സൃഷ്ടിച്ചത് നിന്റെ നബിയുടെ നൂർ ആയിരുന്നു."
ആദം നബി(അ) ക്ക് മുമ്പേ തിരുനബിﷺയുടെ നൂറിനെ അല്ലാഹു പടച്ചിട്ടുണ്ട്. ജാബിർ(റ) ചോദിച്ചു "തിരുദൂതരേ, അല്ലാഹു ആദ്യമായി പടച്ചതെന്തായിരുന്നു.?" അവിടുന്ന് പറഞ്ഞു. "ഓ ജാബിർ! അല്ലാഹു ആദ്യം സൃഷ്ടിച്ചത് നിന്റെ നബിയുടെ നൂർ ആയിരുന്നു."
فإنَّه شّمْسُ فَضْلٍ هُمْ كَواكِبُها
يُظْهِرْنَ أَنْوَارَها للناسِ في الظُّلَمِ
يُظْهِرْنَ أَنْوَارَها للناسِ في الظُّلَمِ
തിരുനബിﷺ സൂര്യനെ പോലെയും മറ്റു അമ്പിയാക്കൾ നക്ഷത്രങ്ങളെ പോലെയുമാണ്. എല്ലാവരും അജ്ഞതയും ഇരുട്ടും നീക്കി ലോകമാകെ ജ്ഞാനവും പ്രഭയും വിതറി.സൂര്യൻ ഉദിച്ചതോടെ മറ്റു നക്ഷത്രങ്ങൾ അപ്രത്യ ക്ഷമാകുന്നത് പോലെ നബിﷺയുടെ ശരീഅത്ത് വന്നപ്പോൾ മറ്റു നബിമാരുടെ ശരീഅത്ത് ദുർബലപ്പെട്ടു.
أكْرِمْ بِخَلْقِ نَبِيٍّ زَانَهُ خُلُقٌ
بالحُسْنِ مُشْتَمِلٍ بِالبِشْرِ مُتَّسِمِ
بالحُسْنِ مُشْتَمِلٍ بِالبِشْرِ مُتَّسِمِ
തിരുനബിﷺക്ക് എന്തൊരു ഭംഗിയാണ്. അവിടുത്തെ മുഖപ്രസന്നതയും സൗന്ദര്യയും സ്വഭാവ മഹിമക്ക് മാറ്റ് കൂട്ടുന്നു.
ജാബിറ്ബ്നു സംറ (റ) പറയുന്നു. "നിലാവുള്ള രാത്രിയിൽ ഞാൻ തിരുനബിﷺയെ കണ്ടു. അപ്പോൾ ഒരു ചുവന്ന വസ്ത്രം അവിടുത്തെ ശരീരത്തിലുണ്ടായിരുന്നു. ഞാൻ നബിﷺയെയും ചന്ദ്രനെയും മാറി മാറി നോക്കി. കൂടുതൽ സൗന്ദര്യം തിരുനബിﷺക്ക് തന്നെയായി എനിക്ക് അനുഭവപ്പെട്ടു."
ജാബിറ്ബ്നു സംറ (റ) പറയുന്നു. "നിലാവുള്ള രാത്രിയിൽ ഞാൻ തിരുനബിﷺയെ കണ്ടു. അപ്പോൾ ഒരു ചുവന്ന വസ്ത്രം അവിടുത്തെ ശരീരത്തിലുണ്ടായിരുന്നു. ഞാൻ നബിﷺയെയും ചന്ദ്രനെയും മാറി മാറി നോക്കി. കൂടുതൽ സൗന്ദര്യം തിരുനബിﷺക്ക് തന്നെയായി എനിക്ക് അനുഭവപ്പെട്ടു."
كالزَّهْرِ في تَرَفٍ والبَدْرٍ في شَرَفٍ
والبَحْر في كَرَمٍ والدَّهْرِ في همَمِ
والبَحْر في كَرَمٍ والدَّهْرِ في همَمِ
തിരുനബിﷺയുടെ ശരീരവും സ്വഭാവവും പുഷ്പം പോലെ ലോലവും അഴകുള്ളതും സുഗന്ധമുള്ളതുമാണ്. ഔന്നത്യമാവട്ടെ പതിനാലാം രാവിലെ പൂർണ്ണചന്ദ്രനെ പോലെ പ്രശോഭിതമാണ്. സമുദ്ര തുല്യമാണ് തങ്ങളുടെ ഔദാര്യം. പ്രതിസന്ധികളിൽ അവിടുത്തെ മനക്കരുത്ത് കാലം പോലെയാണ്.
كأَنَّهُ وَهْوَ فَرْدٌ مِنْ جلالَتِهِ
في عَسْكَرٍ حينَ تَلْقَاهُ وفي حَشَمٍ
في عَسْكَرٍ حينَ تَلْقَاهُ وفي حَشَمٍ
തിരുനബിﷺയുടെ വ്യക്തിത്വവും ഗാംഭീര്യവും ലോകത്ത് മറ്റൊരാൾക്കുമില്ല.അവിടുന്ന് തനിച്ചാകുമ്പോൾ കരുത്തുറ്റ സൈനികരുടെ ഇടയിലാണെന്നേ തോന്നുകയുള്ളൂ ഒറ്റക്കാവുമ്പോൾ ആവശ്യങ്ങൾ നിറവേറ്റികൊടുക്കാൻ കാത്തിരിക്കുന്ന സേവകന്മാരുടെ ഇടയിലിരിക്കുന്ന ഉന്മേഷമായിരിക്കും തങ്ങൾക്ക്.
كَأنَّما اللُّؤلُؤُ المَكْنُونُ في صَدَفٍ
مِنْ مَعْدَنَيْ مَنْطِقٍ منهُ ومبْتَسَمِ
مِنْ مَعْدَنَيْ مَنْطِقٍ منهُ ومبْتَسَمِ
തിരുനബിﷺയുടെ പുഞ്ചിരിയും അവിടുത്തെ തിരുമൊഴികളും ആരെയും ആകർഷിക്കുന്നതാണ്. സംസാരിക്കു മ്പോൾ പല്ലുകൾക്കിടയിൽ ഒരു പ്രകാശം കാണപ്പെടുമെന്ന് സ്വഹാബികൾ സാക്ഷ്യപ്പെടുത്തുന്നു. പുഞ്ചിരിക്കുമ്പോഴും തഥൈവ. ചിപ്പിയിൽ സൂക്ഷിക്കപ്പെടുമ്പോൾ മുത്തിന്റെ സൗന്ദര്യം പ്രസിദ്ധമാണ്. അത് പോലെയാണ് അവിടുത്തെ വായയും പല്ലുകളും.
لا طِيبَ يَعْدِلُ تُرْباً ضّمَّ أَعظُمَهُ
طُوبَى لِمُنْتَشِقٍ منهُ وَمُلْتَثِمِ
طُوبَى لِمُنْتَشِقٍ منهُ وَمُلْتَثِمِ
തിരുനബിﷺയുടെ പുണ്യ ദേഹത്തെ അണച്ചുകൂട്ടിയ മണ്ണിനോട് തുല്യമായ ഒരു സുഗന്ധവുമില്ല. അത് ശ്വസിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവർക്കാണ് എല്ലാ സന്തോഷങ്ങളും.
തിരുനബിﷺ പറയുന്നു."എന്റെ ഖബ്റിനും എന്റെ മിമ്പറി നുമിടയിലുള്ള സ്ഥലം സ്വർഗ പൂന്തോപ്പിൽ പെട്ടതാണ്."
അനസ് (റ) പറയുന്നു."തിരുനബിﷺയുടെ വാസനയേക്കാൾ സുഗന്ധമുള്ള കസ്തൂരിയോ അൻബറോ ഞാൻ ഒരിക്കലും ആസ്വദിച്ചിട്ടില്ല."
في مولده عليه الصلاة والسلام
أبانَ مَوْلِدُهُ عَنْ طِيبِ عُنْصُرِه
يا طِيبَ مُبْتَدَإٍ منه ومُخْتَتَمِ
يا طِيبَ مُبْتَدَإٍ منه ومُخْتَتَمِ
തിരുനബിﷺയുടെ പരമ്പരയിൽ ആദം നബി(അ) മുതൽ പിതാവ് അബ്ദുല്ല (അ) വരെയുള്ളവരെല്ലാം പരിശുദ്ധരാണ്. വിഗ്രഹാരാധനയോ ആശാസ്യമല്ലാത്ത മറ്റ് പ്രവർത്തനങ്ങളോ ആ പവിത്രമായ പരമ്പരയിൽ എവിടെയുമില്ല. തിരുപ്പിറവി നടന്നപ്പോൾ ഉണ്ടായ അത്ഭുതങ്ങൾ ആ പരിശുദ്ധിയെ പ്രകടമാക്കുന്നതാണ്.
يَوْمٌ تَفَرَّسَ فيه الفُرْسُ أنَّهمُ
قد أُنْذِرُوا بِحُلولِ البُؤْسِ والنقَمِ
قد أُنْذِرُوا بِحُلولِ البُؤْسِ والنقَمِ
തിരുനബിﷺ ജനിച്ച ദിവസം അഗ്നിയെ ആരാധിച്ചിരുന്ന പേർഷ്യക്കാർക്ക് ശിക്ഷയും വിഷമവും വരുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകപ്പെട്ട ദിനമായിരുന്നു. തിരുപ്പിറവിയോടെ പേർഷ്യൻ സാമ്രാജ്യം തകരുമെന്ന് ലക്ഷണത്തിലൂടെ അവർ മനസ്സിലാക്കിയിരുന്നു.
وباتَ إيوانُ كِسْرَى وَهْوَ مُنْصَدِعٌ
كَشَمْلِ أَصْحَابِ كِسْرَى غَيْرَ مُلْتَئِمِ
كَشَمْلِ أَصْحَابِ كِسْرَى غَيْرَ مُلْتَئِمِ
പേർഷ്യൻ സാമ്രാജ്യം ഭരിച്ചിരുന്ന കിസ്റ (അനൂ ശർവാൻ) ചക്രവർത്തിയുടെ സിംഹാസനം തകർന്നു തരിപ്പണമായി. തിരുനബിﷺ ഇസ് ലാമിലേക്ക് ക്ഷണിച്ചു കത്ത് കൊടുത്തയച്ച രാജാവാണ് കിസ്റ രണ്ടാമൻ. അയാൾ കത്ത് കീറി കളഞ്ഞപ്പോൾ അയാളുടെ അനുയായി വൃന്ദം കൂട്ടി ചേർക്കാൻ സാധിക്കാത്ത വിധം ഛിന്നഭിന്നമായി.
والنَّارُ خامِدَةُ الأنفاسِ مِنْ أَسَفٍ
عليهِ والنَّهْرُ ساهي العَيْنِ مِنْ سَدَمِ
عليهِ والنَّهْرُ ساهي العَيْنِ مِنْ سَدَمِ
തിരുനബിﷺജനിച്ച ദു:ഖഭാരത്താൽ പേർഷ്യക്കാർ അനേകായിരം വർഷങ്ങളായി കെടാതെ ആരാധിച്ചിരുന്ന തീനാളങ്ങൾ അണഞ്ഞുപോയി. യൂഫ്രട്ടീസ് നദിയുടെ ഒഴുക്ക് നിലച്ചതും അങ്ങനെയായിരുന്നു.
وساءَ ساوَةَ أنْ غاضَتْ بُحَيْرَتُها
ورُدَّ وارِدُها بالغَيْظِ حينَ ظَمِي
ورُدَّ وارِدُها بالغَيْظِ حينَ ظَمِي
പേർഷ്യൻ പട്ടണമായ 'സാവ' യിൽ ഒരു തടാകമുണ്ട്. ആറ് മൈൽ നീളവും വീതിയുമുണ്ടതിന്. തിരുനബിﷺ ജനിച്ച ദിവസം തടാകം വറ്റിയ കാരണത്താൽ അവർ ദു:ഖിതരായി. ദാഹം തീർക്കാനും പുണ്യസ്നാനത്തിനുമായി തടാകത്തിനരികെ എത്തിയ ആരാധ്യരൊക്കെ കോപത്തോടെ മടങ്ങിപ്പോയി.
كأنَّ بالنارِ ما بالماءِ مِنْ بَلَلٍ
حُزْناً وَبالماءِ ما بالنَّارِ مِنْ ضَرَمِ
حُزْناً وَبالماءِ ما بالنَّارِ مِنْ ضَرَمِ
പേർഷ്യയിലെ അഗ്നികുണ്ഡം പൊലിഞ്ഞതും സാവ തടാകം വറ്റി വരണ്ടതും ഒരു സാധാരണ പ്രതിഭാസമല്ല. തിരുപ്പിറവിയുടെ അടയാളമായിരുന്നു. അത് കൊണ്ട് തന്നെ വെള്ളത്തിന് പ്രകൃത്യാ ഉള്ള നനവും തണുപ്പും തീയിന് ലഭിച്ചപ്പോൾ തീ അണഞ്ഞു. അഗ്നിക്കുണ്ടാവുന്ന ചൂടും കത്തിയെരിയലും വെള്ളത്തിന് ലഭിച്ചപ്പോൾ തടാകം വറ്റി. ഇവ രണ്ടും ബഹുദൈവ ആരാധകർക്ക് ഒരു നിത്യദുഃഖമായി നില നിൽക്കുന്നു.
والجِنُّ تَهْتِفُ وَالأَنْوارُ ساطِعَةٌ
وَالحَقُّ يَظْهَرُ مِنْ مَعْنَى ومِنْ كَلِمِ
وَالحَقُّ يَظْهَرُ مِنْ مَعْنَى ومِنْ كَلِمِ
തിരുനബിﷺ ജനിച്ച രാത്രിയിൽ പർവ്വതനിരകളിലും മറ്റും ഇബ് ലീസിന്റെ സന്താനങ്ങളായ ജിന്നുകൾ മനുഷ്യവിഭാഗത്തിന് ലഭിച്ച ഭാഗ്യം പറഞ്ഞ് അട്ടഹസിക്കുകയാണ്. ജനന സമയം ലോകം മുഴുവനും പ്രകാശപൂരിതമായി. നുബുവ്വത്തെന്ന സത്യം വാക്കിലും അർത്ഥത്തിലും പ്രകടമായി.
عَمُوا وَصَمُّوا فإعْلانُ البَشائِرِ لَمْ
تُسْمَعْ وَبارِقَةُ الإِنْذَارِ لَمْ تُشَم
تُسْمَعْ وَبارِقَةُ الإِنْذَارِ لَمْ تُشَم
തിരുനബിﷺ യുമായി ബന്ധപ്പെട്ട അത്ഭുതങ്ങൾ ഉൾക്കൊള്ളാൻ അവിശ്വാസികൾ തയ്യാറായില്ല. അവർ അന്ധരും ബധിരരുമായി. അതായത് സത്യദൂതരെ പറ്റിയുള്ള മുന്നറിയിപ്പുകൾ അവർ കേട്ടില്ല. താക്കീതുകൾ കണ്ടഭാവം പോലും അവർക്കുണ്ടായില്ല.
مِنْ بَعْدِ ما أَخْبَرَ الأقْوامَ كاهِنُهُمْ
بأنَّ دينَهُمُ المُعْوَجَّ لَمْ يَقُمِ
بأنَّ دينَهُمُ المُعْوَجَّ لَمْ يَقُمِ
തിരുനബിﷺയുടെ ആഗമനത്തെ കുറിച്ച് ജോത്സ്യൻമാർ അവിശ്വാസികളോട് നേരത്തെ പറഞ്ഞിരുന്നു. നബിﷺ യുടെ വരവോടെ അവരുടെ വികലമായ ആശയങ്ങൾക്ക് നിലനിൽപ്പുണ്ടാവില്ലെന്നും അറിയിച്ചിരുന്നു. എന്നിട്ടും അനുഭവപ്പെട്ട ദൃഷ്ടാന്തങ്ങളൊന്നും അവരുൾക്കൊണ്ടില്ല.
وبَعْدَ ماعايَنُوافي الأُفْقِ مِنْ شُهُبٍ
منْقَضَّةِ وفْقَ مافي الأرْضِ مِنْ صَنَمِ
منْقَضَّةِ وفْقَ مافي الأرْضِ مِنْ صَنَمِ
തിരുനബിﷺയുടെ ജന്മത്തിന് മുമ്പ് പിശാചുകൾ വാന ലോകത്തുള്ള മലക്കുകളിൽ നിന്ന് വിവരങ്ങൾ കേട്ട് ജോത്സ്യന്മാർക്ക് എത്തിച്ചു കൊടുക്കും. എന്നാൽ നബിﷺ ജനിച്ച രാത്രിയിൽ അവരെ ആകാശത്ത് നിന്ന് കൊളളിയാനുകളായി വീഴ്ത്തപ്പെടുന്നത് അവർ കണ്ടിരുന്നു. ഭൂമിയിൽ വിഗ്രഹങ്ങൾ നിലം പതിച്ചത് പോലെയായിരുന്നു ഇതും. ഇതെല്ലാം കണ്ടിട്ടും അവർ തിരുനബിﷺയുടെ ആദർശം ഉൾക്കൊണ്ടില്ല.
كأنَّهُمْ هَرَباً أَبطالُ أَبْرَهةٍ
أَوْ عَسْكَرٌ بالحَصَى مِنْ رَاحَتَيْهِ رُمِي
أَوْ عَسْكَرٌ بالحَصَى مِنْ رَاحَتَيْهِ رُمِي
نَبْذاً بهِ بَعْدَ تَسْبِيحِ بِبَطْنِهِما
نَبْذَ المُسَبِّحِ مِنْ أحشاءِ مُلْتَقِمِ
نَبْذَ المُسَبِّحِ مِنْ أحشاءِ مُلْتَقِمِ
തിരുനബിﷺയുടെ കൈകളിൽ വെച്ച് കല്ലുകൾ തസ്ബീഹ് ചൊല്ലിയിരുന്നു. അതിന് ശേഷമാണ് ബദ്റിൽ അവയെ എറിഞ്ഞതും ശത്രുക്കൾ ഓടിയതും. യൂനുസ് നബി (അ) യെ വിഴുങ്ങിയ മത്സ്യത്തിന്റെ വയറ്റിൽ നിന്ന് എറിയപ്പെട്ടതും മഹാന്റെ തസ്ബീഹ് കാരണമായിരുന്നു.
في معجزاته صلي الله عليه و سلم
جاءتْ لِدَعْوَتِهِ الأشْجارُساجِدَةً
تَمْشِي إليهِ عَلَى ساقٍ بِلا قَدَمِ
تَمْشِي إليهِ عَلَى ساقٍ بِلا قَدَمِ
തിരുനബിﷺയുടെ വിളിക്കുത്തരം നൽകി മരങ്ങൾ താഴ്മയോടെ വന്നു. നടക്കുന്ന പാദമില്ലാതെയാണ് തിരുസവിധത്തിലേക്ക് അവ നടന്നെത്തിയത്.
كأنَّما سَطَرَتْ سَطْراً لِمَا كَتَبَتْ
فُرُوعُها مِنْ بَدِيعِ الخَطِّ في اللَّقَمِ
فُرُوعُها مِنْ بَدِيعِ الخَطِّ في اللَّقَمِ
എഴുത്തുകാർ സുന്ദരമായ ലിപികളിലെഴുതാൻ വര ഇടാറുണ്ട്. അപ്രകാരം മരത്തിന്റെ ശിഖരങ്ങൾക്ക് എഴുതാൻ തായ്മരം വരയിട്ടത് പോലെ, ഒട്ടും വളയാതെ തിരുസവിധത്തിൽ മരങ്ങൾ വിനയപുരസ്സരം വന്നുനിന്നു. മരങ്ങളെ പേനകളോടും ഭൂമിയിലൂടെയുള്ള അവയുടെ ചലനത്തെ അക്ഷരങ്ങളോടും ഭൂമിയെ എഴുത്തു പലകയോടും സാദൃശ്യമാക്കുകയാണ് സാഹിത്യ കവി കൂടിയായ ഇമാം ബൂസ്വിരി(റ).
مِثْلَ الغَمَامَة أنَّى سَارَ سائِرَة
تَقِيهِ حَرَّ وطِيسٍ لِلْهَجِيرِ حَمي
تَقِيهِ حَرَّ وطِيسٍ لِلْهَجِيرِ حَمي
ഭൂമിയിൽ മരങ്ങൾ തിരുനബിﷺയെ അനുസരിക്കുന്നത് പോലെ, ആകാശത്തെ കാർമേഘങ്ങളും തങ്ങൾക്ക് കീഴ്‌പ്പെട്ടു. നട്ടുച്ച സമയത്ത് ചുട്ടു പൊള്ളുന്ന ചൂടിൽ നിന്നും തിരുനബിﷺയെ സംരക്ഷിക്കും വിധം കാർമേഘം നബിﷺ പോകുന്നിടത്തെല്ലാം തണൽ നൽകി.
أقْسَمْتُ بالقَمَرِ المُنْشَقِّ إنَّ لَهُ
مِنْ قَلْبِهِ نِسْبَةٌ مَبْرُورُةَ القَسَمِ
مِنْ قَلْبِهِ نِسْبَةٌ مَبْرُورُةَ القَسَمِ
ഖുറൈശികൾ നബിﷺയോട് ദൃഷ്ടാന്തം ചോദിച്ചപ്പോൾ ആകാശത്തുള്ള ചന്ദ്രനെ രണ്ട് പിളർപ്പാക്കി കാണിച്ചു. അത് പോലെ തിരുനബിﷺയുടെ ഹൃദയവും നാല് തവണ അല്ലാഹു പിളർത്തി. ഈ രണ്ട് സംഭവങ്ങളും സാദൃശ്യതയുണ്ടെന്ന് ചന്ദ്രന്റെ രക്ഷിതാവായ അല്ലാഹുവിനെ കൊണ്ട് നിഷ്കളങ്കമായി സത്യം ചെയ്യുകയാണ് ഇമാം.
ومَا حَوَى الغارُ مِنْ خَيرٍ وَمِنْ كَرَمٍ
وكلُّ طَرْفٍ مِنَ الكُّفَّارِ عنه عَمِي
وكلُّ طَرْفٍ مِنَ الكُّفَّارِ عنه عَمِي
തിരുനബിﷺയും അബൂബക്കർ സിദ്ദീഖ് (റ)വും മൂന്ന് ദിവസമാണ് സൗർ ഗുഹയിൽ കഴിഞ്ഞത്. അതിവിശിഷ്ടമായ എല്ലാ ഗുണങ്ങളും ഔദാര്യവും ആ ഗുഹയിൽ സമ്മേളിച്ചു. അന്വേഷിച്ചു നടക്കുന്ന സത്യനിഷേധികളാവട്ടെ, ഗുഹാമുഖത്തെത്തിയിട്ടും അകത്തുള്ളവരെ കാണാൻ കഴിയാത്ത വിധം അന്ധതയിലായിരുന്നു.
فالصِّدْقُ في الغارِ والصِّدِّيقُ لَمْ يَرِمِا
وَهُمْ يقولونَ ما بالغارِ مِنْ أَرِمِ
وَهُمْ يقولونَ ما بالغارِ مِنْ أَرِمِ
സത്യവും സത്യവാനും സൗർ ഗുഹയിൽ തന്നെ ഉണ്ടായിരുന്നു. അപ്പോഴും തിരഞ്ഞ് നടക്കുന്ന അവിശ്വാസികൾ ഗുഹയുടെ സമീപം വന്ന് ഈ ഗുഹയിൽ ഒന്നുമില്ല, ആരും ഇല്ല എന്ന് പറയുന്നുണ്ടായിരുന്നു.
ظَنُّوا الحَمام وظَنُّوا العَنْكَبُوتَ على
خَيْرِ البَرِيِّةِ لَمْ تَنْسُجْ ولمْ تَحُمِ
خَيْرِ البَرِيِّةِ لَمْ تَنْسُجْ ولمْ تَحُمِ
സൗർ ഗുഹയുടെ അടുത്തെത്തിയിട്ടും തിരുനബിﷺയെ അവർക്ക് കാണാൻ കഴിഞ്ഞില്ല. കാരണം, ഗുഹാമുഖത്ത് മാടപ്രാവ് മുട്ടയിട്ടിരുന്നു . ചിലന്തി വല നെയ്തിരുന്നു. ഗുഹയിൽ ആൾതാമസമില്ലെന്ന് തോന്നിക്കുന്ന അടയാളങ്ങൾ. നിർണ്ണായക ഘട്ടത്തിൽ തിരുദൂതരെയും സത്യത്തെയും അല്ലാഹു സംരക്ഷിച്ച മാർഗം വിശ്വാസിയെ ഒട്ടേറെ ചിന്തിപ്പിക്കുന്നതാണ്.
وِقاية اللهِ أغنَتْ عَنْ مُضَاعَفَةٍ
مِنَ الدُّرُوعِ وَعَنْ عالٍ مِنَ الأُطُمِ
مِنَ الدُّرُوعِ وَعَنْ عالٍ مِنَ الأُطُمِ
ഖുറൈശികളുടെ ശക്തിയും വർദ്ധനവും വിലയിരുത്തുമ്പോൾ തിരുനബിﷺക്ക് ഉയർന്ന കോട്ടകളിലെ സുരക്ഷിതത്വവും പ്രതിരോധത്തിന് ഇരട്ട അങ്കിയും വേണ്ടതായിരുന്നു. പക്ഷേ,അല്ലാഹുവിന്റെ സുരക്ഷിതത്വം ഉള്ളതിനാൽ അവയുടെ യാതൊരു ആവശ്യവുമില്ല.
വന്യമൃഗങ്ങളെ ഭയപ്പെടുന്ന പ്രദേശത്ത് വെച്ച് ഒരാൾ ഈ വരി ഏഴോ ഒമ്പതോ തവണ ചൊല്ലിയ ശേഷം തന്റെ ചുറ്റുഭാഗത്തും വൃത്തം വരച്ചാൽ ആ വൃത്തത്തിന്റെ പരിധിയിൽ വന്യജീവിയുടെ ഉപദ്രവമുണ്ടാകില്ലെന്ന് മഹാന്മാർ സാക്ഷ്യപ്പെടുത്തുന്നു.
مَا سَامَنِي الدَّهْرُ ضَيْمًا وَاسْتَجَرْتُ بِهِ
إِلَّا وَنِلْتُ جِوَارًا مِنْهُ لَمْ يُضَمِ
إِلَّا وَنِلْتُ جِوَارًا مِنْهُ لَمْ يُضَمِ
എനിക്ക് എന്തെങ്കിലും ദുരന്തം നേരിടുമ്പോൾ തിരുനബി ﷺയെ കൊണ്ട് ഞാൻ അഭയം തേടാറുണ്ട്. അപ്പോഴെല്ലാം അവിടുത്തെ സംരക്ഷണം എനിക്ക് കിട്ടാതിരുന്നിട്ടില്ല. എന്നെ അവഗണിക്കപ്പെട്ടിട്ടുമില്ല.
കുടുംബം വിട്ട് യാത്ര പോകുന്നവർ ഈ ബൈത്തിന്റെ ഒന്നാം പകുതി തന്റെ വീട്ടിൽ വെക്കുകയും രണ്ടാം പകുതി യാത്രയിൽ സൂക്ഷിക്കുകയും ചെയ്താൽ ഒരു വിപത്തിലും അകപ്പെടാതെ അവൻ തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തുന്നതാണ്.
وَلاَ الْتَمَسْتُ غِنَى الدَّارَيْنِ مِنْ يَدِهِ
إلاَّ اسْتَلَمْتُ النَّدَى مِنْ خَيْرِ مُسْتَل
إلاَّ اسْتَلَمْتُ النَّدَى مِنْ خَيْرِ مُسْتَل
ഇരു ലോകത്തെയും ഐശ്വര്യം തിരുനബിﷺയോട് ഞാൻ ചോദിച്ചപ്പോഴെല്ലാം അവിടുത്തെ ഔദാര്യം എനിക്ക് കിട്ടാതിരുന്നിട്ടില്ല. കാരണം തിരുനബിﷺ ഉത്തമ ദാതാവാണ്. ചോദിച്ച ആരെയും അവഗണിക്കുകയില്ല. ലഭിച്ച അനുഗ്ര ഹങ്ങളിലുള്ള സംതൃപ്തിയാണ് ഈ ലോകത്തെ ഐശ്വര്യം. നരക ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതാണ് പരലോകത്തെ ഐശ്വര്യം. തിരുനബിﷺ യിൽ നിന്ന് അത് ലഭിക്കുമെന്ന് ഈമാനിന്റെ ശക്തി കൊണ്ട് ഇമാം ബുസ്വിരി(റ) ഉറപ്പിക്കുകയാണ്.
لا تُنْكِرِ الوَحْيَ مِنْ رُؤْيَاهُ إنَّ لهُ
قَلْباً إذا نامتِ العَيْنانِ لَمْ يَنَمِ
قَلْباً إذا نامتِ العَيْنانِ لَمْ يَنَمِ
തിരുനബിﷺയുടെ ഇരു നയനങ്ങൾ ഉറക്കിലായാലും അവിടുത്തെ ഹൃദയം ഉറങ്ങുകയില്ല. അതിനാൽ ഉണർച്ചയിൽ അല്ലാഹുവിന്റെ വഹ് യ് ഉണ്ടാകുന്നത് പോലെ ഉറങ്ങുന്ന സന്ദർഭത്തിലും വഹ് യ് വരുന്നതാണ്. അല്ലാഹുവിന്റെ സന്ദേശം ഏറ്റെടുക്കാൻ തിരുമനസ് സദാ സജ്ജമാണ്. ഇതൊന്നും നിഷേധിക്കരുത്.
وذاكَ حينَ بُلوغِ مِنْ نُبُوَّتِهِ
فليسَ يُنْكرُ فيهِ حالٌ مُحْتَلِمِ
فليسَ يُنْكرُ فيهِ حالٌ مُحْتَلِمِ
ഉറക്കിൽ തിരുനബിﷺ മലകിനെ കാണുന്നതും സ്വപ്നത്തിൽ വഹ് യ് ഉണ്ടായതും അവിടുന്ന് നുബുവ്വത്തിലേക്ക് എത്തുന്ന നാൽപതിന്റെ തുടക്കത്തിലായിരുന്നു. ആ നില ആറ് മാസം തുടർന്നു.അത് നിഷേധിക്കേണ്ട കാര്യമല്ല.
تَبَارَكَ اللهُ ما وحْيٌ بِمُكْتَسَبٍ
وَلا نَبِيٌّ عَلَى غَيْبٍ بِمُتَّهَمِ
وَلا نَبِيٌّ عَلَى غَيْبٍ بِمُتَّهَمِ
അല്ലാഹുവിന്റെ വഹ് യ് നബിമാർക്ക് കർമ്മം കൊണ്ടോ ധ്യാനം കൊണ്ടോ ലഭിക്കുന്നതല്ല. പ്രത്യുത, അവൻ ഉദ്ദേശി ച്ചവർക്ക് നൽകിയതാണത്. നബിമാർ അദൃശൃം കൊണ്ട് സംസാരിക്കുന്നതിൽ അവരെ തെറ്റിദ്ധരിക്കപ്പെടാനും പാടില്ല.
كَمْ أبْرَأْتَ وَصِباً باللَّمْسِ راحَتُهُ
وأَطْلَقَتْ أرِباً مِنْ رِبْقَةِ اللَّمَمِ
وأَطْلَقَتْ أرِباً مِنْ رِبْقَةِ اللَّمَمِ
തിരുനബിﷺയുടെ കരസ്പർശം എത്ര രോഗികളെയാണ് സുഖപ്പെടുത്തിയത്. എത്രയെത്ര മാനസികാസ്വസ്ഥരെയാണ് അവിടുന്ന് മോചിപ്പിച്ചത്.
وأحْيَتِ السنةُ الشَهْبَاءُ دَعْوتُه
حتى حَكتْ غُرَّة في الأعْصُرِ الدُّهُمِ
حتى حَكتْ غُرَّة في الأعْصُرِ الدُّهُمِ
തിരുനബിﷺയുടെ പ്രാർത്ഥന വരണ്ട വർഷങ്ങൾക്ക് ജീവൻ നൽകി. അന്നൊരു വെളളിയാഴ്ചയായിരുന്നു. ഒരു സ്വഹാബി വരൾച്ചയുടെ വിഷമം പറഞ്ഞപ്പോൾ അവിടുന്ന് ദുആ ചെയ്തു. അനന്തരം തുടങ്ങിയ മഴ ഒരാഴ്ച നീണ്ടു നിന്നു.
بعارِضٍ جادَ أَوْ خِلْتَ البِطاحَ بها
سَيْبا مِنَ اليَمِّ أَوْ سَيْلا مِنَ العَرِمِ
سَيْبا مِنَ اليَمِّ أَوْ سَيْلا مِنَ العَرِمِ
തിരുനബിﷺയുടെ പ്രാർത്ഥനയുടെ ഫലമായി കറുത്തിരുണ്ട മേഘങ്ങൾ മഴ വർഷിച്ചു. തുടർന്ന് മരുഭൂമിയിലൂടെ ഒഴുകുന്ന മഴവെള്ളം കണ്ടാൽ കടലിൽ നിന്നുള്ള വേലിയേറ്റമാണോ അതോ അണക്കെട്ട് പൊട്ടിയതോ എന്ന് തോന്നിപ്പോകുമായിരുന്നു.
في شرف القران ومدحه
دَعْنِي وَوَصْفِي آياتٍ لهُ ظَهَرَتْ
ظُهورَ نارِ القِرَى لَيْلاً عَلَى عَلَمِ
ظُهورَ نارِ القِرَى لَيْلاً عَلَى عَلَمِ
പുരാതന അറബികൾ അതിഥികൾക്ക് വഴി കാണിക്കാൻ രാത്രി കുന്നിൻ മുകളിൽ തീ കത്തിച്ചു വെക്കാറുണ്ട്. അതിന്റെ വെളിച്ചം പോലെ തിരുനബി ﷺയുടെ ദൃഷ്ടാന്ത ങ്ങൾ വളരെ വ്യക്തമാണ്. അവയെല്ലാം വർണ്ണിക്കാൻ എന്നെ അനുവദിക്കൂ
فالدُّرُّ يَزدادُ حُسْناً وَهْوَ منْتَظِمٌ وَليسَ يَنْقُصُ قَدْراً غيرَ مَنْتَظِمِ
തിരുനബിﷺയുടെ ദൃഷ്ടാന്തങ്ങൾ മുത്തുകളാണ്. അവ കോർത്തിട്ടാൽ അഴക് വർദ്ധിക്കും.എന്നാൽ കോർത്തി ല്ലെങ്കിൽ അവയുടെ ശോഭക്ക് ഒരു കുറവും വരികയുമില്ല.
فما تَطَاوَلُ آمالُ المَدِيحِ إلى
ما فيهِ مِنْ كَرَمِ الأخلاقِ والشِّيَمِ
ما فيهِ مِنْ كَرَمِ الأخلاقِ والشِّيَمِ
തിരുനബിﷺയുടെ സ്വഭാവ മഹിമയും രൂപ വിശേഷണങ്ങളും അനന്തമാണ്. പറഞ്ഞു തീർക്കാൻ കഴിയില്ല. പുകഴ്ത്തുന്നവരുടെ ആഗ്രഹങ്ങൾ അവയിലേക്ക് എത്തി നോക്കിയിട്ടെന്തു ഫലം?! കൊക്കിൽ വെള്ളമെടുത്ത് കടൽവെളളം വറ്റിക്കാമെന്ന് കരുതുന്ന പക്ഷിയെ പോലെയാണ് തിരുനബിﷺ യെ പുകഴ്ത്തുന്നവർ.
آياتُ حَقٍّ مِنَ الرَّحْمنِ مُحْدَثَةٌ
قَدِيمَةٌ صِفَةُ المَوصوفِ بالقِدَمِ
قَدِيمَةٌ صِفَةُ المَوصوفِ بالقِدَمِ
തിരുനബിﷺയുടെ ഏറ്റവും പ്രധാനപ്പെട്ട അമാനുഷികതയാണ് അല്ലാഹുവിൽ നിന്നുള്ള സത്യസൂക്തങ്ങൾ അഥവാ വിശുദ്ധ ഖുർആൻ. ഗ്രന്ഥരൂപത്തിൽ നാം കാണുന്നത് അനാദ്യനായ അല്ലാഹുവിന്റെ അനാദ്യമായ വിശേഷണ ത്തിന്റെ പ്രതിരൂപമാണ്. എഴുത്തുകൾ പുതിയതാണെങ്കിലും അല്ലാഹുവിന്റെ കലാം എന്ന വിശേഷണം ഖദീമാണ്. അനാദ്യമാണ് (പുതിയതല്ല )
لَمْ تَقْتَرِنْ بِزمانٍ وَهْيَ تُخْبِرُنا
عَنِ المعادِ وعَنْ عادٍ وعَنْ إرَمِ
عَنِ المعادِ وعَنْ عادٍ وعَنْ إرَمِ
കാലം-സമയം അല്ലാഹുവിന്റെ സൃഷ്ടിയാണ്; പുതിയതാണ്. എന്നാൽ അവയോടൊന്നും അല്ലാഹുവിന്റെ അനാദ്യ വിശേഷണമായ കലാം (ഖുർആൻ) അന്വയിക്കുന്നില്ല. അതേ സമയം പുനർജന്മത്തെ കുറിച്ചും ഹൂദ് നബി (അ)യുടെ 'ആദ്' സമുദായത്തെ പറ്റിയും സ്വാലിഹ് നബി (അ)യുടെ 'ഇറം' സമൂഹത്തെ കുറിച്ചും നമുക്ക് ഖുർആൻ പറഞ്ഞു തരുന്നു.
دامَتْ لَدَيْنا فَفاقَتْ كلَّ مُعْجِزَةٍ
مِنَ النَّبِيِّينَ إذْ جاءَتْ ولَمْ تَدُمِ
مِنَ النَّبِيِّينَ إذْ جاءَتْ ولَمْ تَدُمِ
വിശുദ്ധ ഖുർആൻ അന്ത്യനാൾ വരെ നിലനിൽക്കുന്നു. മറ്റു നബിമാരുടെ മുഅജിസത്തുകളാവട്ടെ അവരുടെ വഫാത്തോടെ അവസാനിക്കുന്നതുമാണ്. ഖുർആനിലെ നിയമങ്ങൾ സർവ്വകാലികമായതിനാൽ ഇതര അമ്പിയാക്കളുടെ മുഅജിസതുകളേക്കാൾ ഖുർആൻ ഉയർന്ന് നിൽക്കുന്നു.
مُحَكَّماتٌ فما تُبْقِينَ مِنْ شُبَهٍ
لذِي شِقاقٍ وما تَبْغِينَ مِنْ حَكَمِ
لذِي شِقاقٍ وما تَبْغِينَ مِنْ حَكَمِ
വിശുദ്ധ ഖുർആൻ സമഗ്രവും വിജ്ഞാന സമ്പുഷ്ടവുമാണ്. അവിശ്വാസിക്കു പോലും സംശയാസ്പദമായ ഒന്നും അതിലില്ല. തെളിവുകൾ സുവ്യക്തമാണ്. അത് കൊണ്ട് തന്നെ സത്യവിരോധിയോട് വിധി പറയാൻ മറ്റൊരു ന്യായാധിപന്റെ ആവശ്യവുമില്ല
ما حُورِبَتْ قَطُّ إلاَّعادَ مِنْ حَرَبٍ
أَعُدَى الأعادي إليها مُلْقِيَ السَّلَمِ
أَعُدَى الأعادي إليها مُلْقِيَ السَّلَمِ
തിരുനബിﷺയെ മത്സരബുദ്ധിയോടെ സമീപിച്ച കൊടിയ ശത്രു പോലും ആയുധം വെച്ച് കീഴടങ്ങിയ ചരിത്രമേയുള്ളൂ . ഒന്നുകിൽ അവർ ഇസ്ലാമിലേക്ക് കടന്നു വന്നിട്ടുണ്ടാകും. അല്ലെങ്കിൽ ശത്രുതയും വെറുപ്പും ഒഴിവാക്കിയിരിക്കും. വിശുദ്ധ ഖുർആന്റെ സാഹിത്യവും വശ്യതയുമാണ് അതിന്റെ നിദാനം.
رَدَّتْ بَلاغَتُها دَعْوَى مُعارِضِها
رَدَّ الغَيُورِ يَدَ الجَاني عَنِ الحُرَمِ
رَدَّ الغَيُورِ يَدَ الجَاني عَنِ الحُرَمِ
മത്സരിക്കാൻ വന്ന പ്രതിയോഗിയെ ഖുർആൻ സാഹിത്യ മേന്മ കൊണ്ട് അതിജയിച്ചു. വീരശൂരനായ യുവാവ് അക്രമിയെ പ്രതിരോധിക്കുന്ന പോലെയാണ് പ്രവാചകത്വം വാദിച്ച മുസൈലിമതിനെയൊക്കെ ഖുർആൻ നേരിട്ടത്.
لها مَعانٍ كَمَوْجِ البَحْرِ في مَدَدٍ
وفَوْقَ جَوْهَرِهِ فِي الحُسْنِ والقِيَمِ
وفَوْقَ جَوْهَرِهِ فِي الحُسْنِ والقِيَمِ
ഖുർആൻ വചനങ്ങൾക്ക് സമുദ്രത്തിലെ തിരമാലകൾ കണക്കേ അർത്ഥങ്ങളുണ്ട്. എത്ര വ്യാഖ്യാനിച്ചാലും ഖുർആനിലെ ആഴമേറിയ പഠനം അവസാനിക്കുന്നില്ല. അതിലെ ആശയങ്ങൾക്ക് കടലിൽ നിന്നെടുക്കുന്ന മുത്തിനേക്കാൾ മൂല്യവും സൗന്ദര്യവുമുണ്ട് .
فما تُعَدُّ وَلا تُحْصى عَجَائِبُها
ولا تُسامُ عَلَى الإكثارِ بالسَّأَمِ
ولا تُسامُ عَلَى الإكثارِ بالسَّأَمِ
സാഹിത്യവും സൗന്ദര്യവും എത്ര കൂടിയാലും ചില സംസാരങ്ങൾ കുറെയധികം കേട്ടാൽ മടിപ്പ് സ്വാഭാവികം. എന്നാൽ ഖുർആൻ അതിൽ നിന്നു വിഭിന്നമാണ്. എണ്ണിയാലൊടുങ്ങാത്ത അത്ഭുതവും അതുല്യവുമായ ആശയങ്ങൾ ഉൾക്കൊണ്ട ഖുർആൻ സൂക്തങ്ങൾ കേട്ടാലും ഓതിയാലും മതിവരില്ല.
قَرَّتْ بها عَيْنُ قارِيها فَقُلْتُ لهُ
لقد ظَفِرتَ بِحَبْلِ اللهِ فاعْتَصِمِ
لقد ظَفِرتَ بِحَبْلِ اللهِ فاعْتَصِمِ
വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിലൂടെ വിശ്വാസിക്ക് കൺ കുളിർമ അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന്റെ ദീൻ മുറുകെ പിടിക്കാനും അവന്റെ സംരക്ഷണം ലഭിക്കാനും ശാശ്വത വിജയത്തിനും അത് കാരണമാകും.
إنْ تَتْلُها خِيفَةً مِنْ حَرِّ نارِ لَظىً
أطْفَأْتَ نارَ لَظىً مِنْ وِرْدِها الشَّبِمِ
أطْفَأْتَ نارَ لَظىً مِنْ وِرْدِها الشَّبِمِ
ഒരു വിശ്വാസി അല്ലാഹുവിന്റെ ശിക്ഷ ഭയന്ന് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ, തീഷ്ണമായ നരകാഗ്നിയെ ഖുർആൻ വചനങ്ങളെ കൊണ്ട് അണക്കുകയാണ്. തണുത്ത വെള്ളം കൊണ്ട് കഠിനമായ ദാഹമകറ്റുന്നത് പോലെ ഖുർആനിക സൂക്തങ്ങളിലൂടെ അവൻ ആത്മാവിന് ജീവൻ നൽകുകയാണ്.
كَأَنَّها الحَوْضُ تَبْيَضُّ الوجوهُ به
مِنَ العُصاةِ وقد جاءُوهُ كَالحُمَمِ
مِنَ العُصاةِ وقد جاءُوهُ كَالحُمَمِ
പാരായണം ചെയ്യുന്നവന് വേണ്ടി ഖുർആൻ പരലോകത്ത് ശുപാർശ ചെയ്യും. പാപങ്ങളാൽ കരിക്കട്ട പോലെ ഇരുണ്ട മുഖങ്ങളുമായി വരുന്നവർ ഖുർആന്റെ ശുപാർശ ലഭിക്കുന്നതോടെ പ്രശോഭിത മുഖത്തോടെ സ്വർഗ പ്രവേശം നേടുന്നതാണ്. അവരുടെ മുഖം വെളുക്കാൻ കാരണമായ ജലാശയം പോലെയാണ് വിശുദ്ധഖുർആൻ.
وَكَالصَِراطِ وكالمِيزانِ مَعْدِلَةً
فالقِسْطُ مِنْ غَيرها في الناسِ لَمْ يَقُمِ
فالقِسْطُ مِنْ غَيرها في الناسِ لَمْ يَقُمِ
വിശുദ്ധ ഖുർആൻ സത്യത്തിലേക്ക് നേർവഴി കാണിച്ചു തരുന്നതാണ്. നീതിയുടെ കാര്യത്തിൽ ത്രാസ് പോലെയുമാണ്. പക്ഷപാതിത്വമില്ല. ഖുർആനെ മാറ്റി നിർത്തി മനുഷ്യരിൽ നീതി നടപ്പാക്കൽ അസാധ്യമാണ്. സത്യവും ധർമ്മവും നീതിയും പഠിപ്പിക്കുന്നത് കൊണ്ടാണ് അന്ത്യനാൾ വരെ ഖുർആൻ പ്രസക്തിയോടെ നിലകൊള്ളുന്നത്
لا تَعْجَبَنْ لِحَسُودٍ راحَ يُنْكِرُها
تَجاهُلاً وهْوَ عَيْنُ الحاذِقِ الفَهِمِ
تَجاهُلاً وهْوَ عَيْنُ الحاذِقِ الفَهِمِ
സമർത്ഥനും ഗ്രാഹ്യശേഷിയുമുള്ള ഒരു അവിശ്വാസി വിശുദ്ധ ഖുർആന്റെ വിമർശിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അജ്ഞത അഭിനയിക്കുന്ന അവിശ്വാസിയുടെ വിമർശനം തിരുനബി ﷺ യോടും ഖുർആനിനോടുമുള്ള അസൂയ നിമിത്തമാണ് ഉണ്ടാകുന്നത്.
قد تُنْكِرُ العيْنُ ضَوْءَ الشِّمْسِ من رَمَدٍ
ويُنْكِرُالفَم طَعْمَ الماءِمن سَقَمٍ
ويُنْكِرُالفَم طَعْمَ الماءِمن سَقَمٍ
ചെങ്കണ്ണ് രോഗമുള്ളവന് സൂര്യപ്രകാശത്തോട് വെറുപ്പായിരിക്കും. രോഗിക്ക് വെള്ളവും അരോചകമാകാറുണ്ട് . അത് സൂര്യപ്രകാശത്തിന്റെ തകരാർ കൊണ്ടോ വെള്ളത്തിന് രുചിയില്ലാത്തത് കൊണ്ടോ അല്ല. പ്രത്യുത, രോഗ മാണ് കാരണം. അത് പോലെയാണ് ഖുർആനിന്റെ അമാനുഷികതയെ എതിർക്കുന്ന അവിശ്വാസിയുടെ അസൂയ.അസൂയ ബാധിച്ചാൽ സത്യം ഉൾ കൊള്ളുകയില്ല.
في إسرائه ومعراجه صلي الله عليه و سلم
يا خيرَ منَ يَمَّمَ العافُونَ ساحَتَهُ
سَعْياً وفَوْقَ متون الأَيْنُقِ الرُّسُمِ
سَعْياً وفَوْقَ متون الأَيْنُقِ الرُّسُمِ
തിരുദൂതരേ, ആഗ്രഹം സഫലമാകാൻ അങ്ങയുടെ തിരുമുറ്റത്തേക്ക് ദൂര ദിക്കിൽ നിന്ന് നടന്നവരായും ഒട്ടകപ്പുറത്ത് യാത്ര ചെയ്തും വരുന്ന ഗുണകാംക്ഷികളായ സത്യവിശ്വാസികൾക്ക് അങ്ങ് അഭയമാണ്.
وَمَنْ هُوَ الآيَةُ الكُبْرَى لَمُعْتَبِرٍ
وَمَنْ هُوَ النِّعْمَةُ العُظْمَى لِمُغْتَنِمِ
وَمَنْ هُوَ النِّعْمَةُ العُظْمَى لِمُغْتَنِمِ
തിരുദൂതരേ, ചിന്തിക്കുന്നവർക്ക് അങ്ങ് ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. അവിടുന്ന് നൽകിയ സന്ദേശങ്ങൾ സമ്പൂർണ്ണ സത്യമാണെന്ന് അവർക്ക് ബോധ്യപ്പെടും. ഇരുലോക വിജയികൾക്ക് മഹത്തായ അനുഗ്രഹവുമാണങ്ങ്
سَرَيْتَ مِنْ حَرَمٍ لَيْلاً إلَى حَرَمٍ
كما سَرَى البَدْرُ في داجٍ مِنَ الظُّلَمِ
كما سَرَى البَدْرُ في داجٍ مِنَ الظُّلَمِ
തിരുദൂതരേ, പവിത്രമായ മക്കയിൽ നിന്ന് മസ്ജിദുൽ അഖ്സയിലേക്ക് രാത്രിയിലെ ഏതാനും സമയം കൊണ്ട് അങ്ങ് നിശാ പ്രയാണം ചെയ്തു. ഇരുണ്ട രാത്രിയിലെ പൂർണ്ണ ചന്ദ്രന്റെ പ്രയാണത്തോട് വിശേഷിപ്പിക്കാവുന്ന വിധമായിരുന്നു അവിടുത്തെ സഞ്ചാരം.
وَبِتَّ تَرْقَى إلَى أنْ نِلْتَ مَنْزِلَةً
مِنْ قَابِ قَوْسَيْنِ لَمْ تُدْرَكْ وَلَمْ تُرَمِ
مِنْ قَابِ قَوْسَيْنِ لَمْ تُدْرَكْ وَلَمْ تُرَمِ
'മിഅറാജ്' രാവിൽ അങ്ങ് ഏഴാകാശങ്ങളും കയറികൊണ്ടിരുന്നു, ഒരു പ്രവാചകരും എത്തിച്ചേരാത്ത സ്ഥാനത്തേക്ക് തങ്ങൾ എത്തിച്ചേർന്നു. സർവ്വശക്തന്റെ സാമീപ്യം നേടി. ഒരു സൃഷ്ടിക്കും ലഭിക്കാത്ത മഹാ പദവി തിരുനബിﷺ ക്ക് സ്വന്തം!
وَقَدَّمتْكَ جَميعُ الأنبياءِ بِها
والرُّسْلِ تَقْدِيمَ مَخُدُومٍ عَلَى خَدَمِ
والرُّسْلِ تَقْدِيمَ مَخُدُومٍ عَلَى خَدَمِ
തിരുദൂതരേ, മുഴുവൻ നബിമാരും മുർസലുകളും അങ്ങയെ മുന്നിലാക്കി.(മസ്ജിദുൽ അഖ്സയിൽ മുഴുവൻ നബിമാർക്കും നിസ്കാരത്തിന് അവിടുന്ന് നേതൃത്വം നൽകി.) പരിചാരകർ യജമാനനെ പരിഗണിക്കുന്നത് പോലെ ഉന്നത സ്ഥാനം അവർ തങ്ങൾക്ക് നൽകി.
وأَنْتَ تَخْتَرِقُ السَّبْعَ الطَّباقَ بهِمْ
في مَوْكِبِ كُنْتَ فيهِ صاحِبَ العلَمِ
في مَوْكِبِ كُنْتَ فيهِ صاحِبَ العلَمِ
തിരുദൂതരേ, ജിബ് രീൽ (അ)ന്റെ നേതൃത്വത്തിൽ ഒരു സംഘം മലക്കുകളുടെ അകമ്പടിയോടെ വാനങ്ങളേഴും കീഴടക്കി അമ്പിയാക്കളുടെ അരികിലൂടെ അങ്ങ് നടന്നു നീങ്ങുമ്പോൾ ആ സംഘത്തിന്റെ പതാക വാഹകർ തങ്ങളായിരുന്നുവല്ലോ?
حتى إذا لَمْ تَدَعْ شَأْوَاً لِمُسْتَبِقٍ
مِنَ الدُّنُوِّ وَلا مَرْقَىً لِمُسْتَنِمِ
مِنَ الدُّنُوِّ وَلا مَرْقَىً لِمُسْتَنِمِ
തിരുദൂതരേ, അങ്ങ് മലക്കുകളുടെ അകമ്പടിയോടെ ആകാശ പടവുകൾ കയറി, ഒടുവിൽ ഒരു സൃഷ്ടിക്കും ലഭിക്കാത്ത സ്ഥാനമെത്തിയപ്പോൾ എല്ലാവരും പിന്മാറി. ലോക രക്ഷിതാവിന്റെ പരിശുദ്ധ സാമീപ്യം തങ്ങൾക്ക് മാത്രമായി.
خَفَضْتَ كُــلَّ مَقَامٍم بِالإِِضَـافَةِ إِِذْ
نُوْدِيْتَ بِالـرَّفْعِ مِثْلَ الْمُفْرَدِ الْعَــلَمِ
ഒരേയൊരു പേരായി ഉന്നതങ്ങളിൽ അങ്ങ് വിളിക്കപ്പെട്ടു . എല്ലാ പദവികൾക്കും ഉപരിയായ പദവി അങ്ങേയ്ക്കു കൈവന്നു .
كَيْمَا تَفُوْزَ بِوَصْــلٍ أيِّ مُسْــتَتِرِ
عَنِ الْعُيُــوْنِ وَسِـــرٍّ أيِّ مُكْتَتِمِ
കണ്ണുകൾക്ക് പിന്തുടരുവാനാവാത്ത അത്യുന്യത പദവിയും നിഗൂഢ രഹസ്യവും അങ്ങേക്ക് പ്രദാനം ചെയ്യുന്നതിന് വേണ്ടി
فَحُزْتَ كُــلَّ فَخَارٍ غَيْرَ مُشْـتَرَكٍ
وَجُزْتَ كُــلَّ مَقَــامٍ غَيْرَ مُزْدَحَمِ
മറ്റാരും പങ്കുവെക്കാനില്ലാതെ മഹത്വങ്ങളെല്ലാം അങ്ങ് കരസ്ഥമാക്കി . ആൾത്തിരക്കൊന്നുമില്ലാതെ അങ്ങേക്ക് എല്ലാ സ്ഥാനമാനങ്ങളും ലഭിക്കുകയും ചെയ്തു .
وَجَـلَّ مِقْـدَارُ مَـا وُلِّيْتَ مِنْ رُّتَبٍ
وَعَزَّ إِِدْرَاكُ مَــا أُوْلِيْتَ مِنْ نِّعَــمِ
നബിയെ (സ) അങ്ങേക്ക് ലഭിച്ചിരിക്കുന്ന പദവി അതി മഹത്വ പൂർണ്ണമാണ് . ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്തതുമാണ് .
بُشْـرٰى لَنَا مَعْشَـرَ الإِِسْـلامِ إِِنَّ لَنَا
مِنَ الْعِنَايَـةِ رُكْنــاً غَيْرَ مُنْهَــدِمِ
അല്ലയോ ഇസ്‌ലാമിക സമൂഹമേ അതിരറ്റു സന്തോഷിക്കുക. ഒരിക്കലും തകർന്നു പോകാത്ത സ്തംഭം നമുക്കുണ്ട് .
لَمَّـا دَعَى الله دَاعِيْنـَـا لِطَــاعَتِهِ
بِـأَكْرَمِ الرُّسْلِ كُنَّـا أَكْـرَمَ الأُمَـمِ
അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കുന്നതിലേക്കു നമ്മെ ക്ഷണിക്കാൻ നിയുക്തനായ പ്രവാചക പ്രഭു . അങ്ങനെ അല്ലാഹു തആല പ്രവാചക പ്രഭുക്കളിൽ ഏറ്റവും ഉന്നത സ്ഥാനം കൊടുത്തലങ്കരിച്ച വഴി നമ്മെ സമാദരണീയ സമൂഹമാക്കിയിരിക്കുന്നു .
Post a Comment