ഫോർപ്ലേ (ബാഹ്യ ലീലകൾ) ഇസ്ലാം പറയുന്നത്


മനുഷ്യകുലത്തിന്റെ ഉത്ഭവത്തോളം തന്നെ സെക്സിനും പഴക്കമുണ്ട്. അല്ലാഹു ആദം നബിയേയും ഹവ്വാ ബീവിയേയും സൃഷ്ടിച്ചു.ഹവ്വാ ബീവിയെ കണ്ടപ്പോൾ ആദം നബിയിൽ ആദ്യമായി ആഗ്രഹമുദിച്ചു. ആഗ്രഹസാഫല്യം അനുവദനീയമാർഗത്തിലൂടെയാവാൻ അല്ലാഹു വിവാഹം നിശ്ചയിച്ചു.രണ്ടു പേരും ലോകത്തെ ആദ്യ ദമ്പതികളായി സ്വർഗലോകത്തിൽ ഹണിമൂൺ ആഘോഷിച്ചു.

അല്ലാഹു മനുഷ്യന് നൽകിയ മഹത്തായ സമ്മാനമാണ് സെക്സ്. ആദം നബിയുടെയും ഹവ്വാ ബീവിയുടെയും ആദ്യ ദാമ്പത്യ ജീവിതം മുതൽ ഉണർവായും ആകർഷണമായും പ്രണയമായും സ്നേഹമായും സെക്സ് മനുഷ്യന്റെ മധുരാനുഭവങ്ങളിൽ പെടുന്നു.

രതിയുടെ നൈമിഷിക സുഖത്തിനപ്പുറം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുള്ള മാനവികതയുടെ മഹത്തായ അഭിവാജ്ഞ സെക്സിലുണ്ട്. അതാണ് സെക്സിന്റെ ആത്മാവ്.

ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ദമ്പതികൾ ബാഹ്യ ലീലകളിലൂടെ ഉത്തേജിതരാവുന്നത് ആനന്ദകരവും ആരോഗ്യകരവുമായ സെക്സിന് ആവശ്യമാണ്. ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ബാഹ്യ ലീലകൾ ഒഴിവാക്കാനാവാത്തതാണെന്നാണ് പ്രവാചകാധ്യാപനം.

കാര്യത്തിലേക്ക് എത്രയും പെട്ടെന്ന് ചെല്ലണം എന്ന മനസ്ഥിതിയോടെയാണ് പുരുഷൻ പൊതുവെ സെക്സിൽ ഏർപ്പെടുന്നത്. എത്രയും പെട്ടെന്ന് ബന്ധപ്പെടൽ എന്ന മനസോടെയുള്ള ധൃതികൂട്ടൽ സ്ത്രീയുടെ സെക്സ് ആസ്വാദനത്തെ ബാധിക്കും.

ബാഹ്യലീലകൾ പുരുഷന്റെ വേഗത അൽപ്പം കുറയ്ക്കാനും സ്ത്രീയുടെ വേഗത കൂട്ടാനും സഹായിക്കും. അങ്ങനെ സ്ത്രീ പുരുഷ ലൈംഗീകതയിലെ വേഗത വ്യത്യാസങ്ങൾ നിയന്ത്രിച്ച് ഇരുവർക്കും ഹൃദ്യമായ ഒരു പോയന്റിൽ വച്ച് ഒരേ സമയം രതിമൂർച്ഛ ലഭിക്കാൻ ശ്രമിക്കണം.

ബാഹ്യ ലീലകളുടെ തുടക്കം വാക്കുകളിലൂടെയാണ്. സ്നേഹം പ്രസരിക്കുന്ന വാക്കുകൾ ദമ്പതിമാർക്കിടയിൽ നിറയണം. ശരീര സ്പർശനം ബാഹ്യ ലീലകളിൽ മുഖ്യമാണ്. സ്പർശനത്തിന്റെ രോമാഞ്ചസുഖം ഇണകളിൽ വികാരത്തിന്റെ തിരയിളക്കം തന്നെ സൃഷ്ടിക്കും. ചർമ്മം ചർമ്മത്തോട് വികാരങ്ങൾ കൈമാറുമ്പോൾ ഇണയടുപ്പം വർദിക്കും. കൈകളിൽ തുടങ്ങുന്ന സ്പർശനം മുഖം, മുടികൾ, കഴുത്ത്, പുറം, മാറിടങ്ങൾ എന്നിങ്ങനെ പുരോഗമിച്ച് മേനി മുഴുവൻ നിറയുന്ന മൃദുവായ തഴുകലായി മാറണം.

ഇബ്നു ഹജർ(റ) പറയുന്നു: സല്ലാപത്തിനൊരുങ്ങുമ്പോൾ ചുംബനങ്ങൾ നൽകണം. ഉത്തേജനം സൃഷ്ടിക്കാൻ അത് നല്ലതാണ്.
ശരീരത്തിലെ വികാരോദീപകമേഖലകളിലെ ചുംബനം പങ്കാളിയെ പെട്ടെന്ന് ഉത്തേജിതയാക്കും. ചുണ്ട്, വായ, നാക്ക്, കവിൾ, കഴുത്ത്, കഴുത്തിന്റെ പിൻഭാഗം, ചെവിയുടെ അകം, ചെവിയുടെ പിൻഭാഗം, പുറം, സ്തനം, അടിവയർ, തുടകൾ, ജനനേന്ദ്രിയങ്ങൾ, നിതംബം മുതലായവയെല്ലാം സ്ത്രീ ശരീരത്തിന്റെ ചുംബനം കൊതിക്കുന്ന ഇടങ്ങളാണ്. കലാപരമായി പ്രത്യേകരീതിയിൽ ചുംബനം നൽകുന്നത് അതിശയിപ്പിക്കുന്ന ഫലം നൽകും. ചുണ്ടുകളും നാവും വായയുടെ ഉൾഭാഗവുമൊക്കെ സംവേദനക്ഷമമാണ്. വിരൽതുമ്പി നേക്കാൾ നൂറിരട്ടി സംവേദന ക്ഷമമാണ് ചുണ്ടുകൾ. സ്ത്രീ ശരീരത്തിൽ പ്രത്യേകരീതിയിലുള്ള അധര സ്പർശനം നടത്തിയാൽ വികാര വിസ്ഫോടനം തന്നെയുണ്ടാക്കും.

നബി (സ) ഭാര്യമാരുമായി ബാഹ്യ ലീലകളിൽ ഏർപ്പെടുകയും അവരെ ചുംബിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഹദീസുകളിൽ കാണാം. ഇമാം അഹ്മദും അബൂദാവൂദും റിപ്പോർട്ട് ചെയ്യുന്നു.
“നബി(സ) തന്റെ പത്നി ആഇശ (റ)യെ ചുംബിക്കുകയും നാവ് ഈമ്പുകയും ചെയ്യുമായിരുന്നു.”

ആലിംഗനം ചെയ്യൽ സെക്സിന് മുന്നോടിയായിട്ടുള്ളതാണ്. ആലിംഗനം പങ്കാളിയെ ശാരീരികമായി അംഗീകരിക്കലാണ്. കണ്ണുകളിൽ നോക്കി അരക്കെട്ടിൽ കൈ ചുറ്റി ഹൃദയം ഹൃദയത്തോട് ചേർത്ത് നിർത്തി ആലിംഗനം ചെയ്യുക. ആലിംഗനം ചെയ്ത ഉടൻ അത് അവസാനിപ്പിക്കാൻ ശ്രമിക്കരുത്.

സെക്സിന്റെ ആമുഖമായ ബാഹ്യ ലീലകൾക്ക് എത്ര സമയം ചെലവഴിക്കണം എന്നതിന് വ്യക്തമായ ഒരുത്തരം പറയാൻ കഴിയില്ല. സ്ത്രീയെ പരിപൂർണമായി ഉണർത്താൻ കഴിഞ്ഞോ എന്നറിയണമെങ്കിൽ അവളുടെ മനസ് അറിയണം. ചേരേണ്ടത് മനസുകൾ തമ്മിലാണ്. അതിന് സ്നേഹം ആത്മാർത്ഥമായിരിക്കണം. ബാഹ്യ ലീലകൾക്ക് എത്ര സമയം ചെലവഴിക്കുന്നു എന്നതിനെക്കാൾ സംയോഗത്തിനു മുമ്പ് സ്ത്രീയുടെ വികാരത്തെ പൂർണമായും ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തോ എന്നതാണ് പ്രധാനം.