ബാബരി മസ്ജിദിന് പകരം പുതിയ പള്ളി വരുന്നു...
ബാബരി മസ്ജിദിന് പകരം പുതിയ പള്ളി വരുന്നു. പള്ളിയുടെ രൂപരേഖ പുറത്തുവിട്ടു.
അയോധ്യയിലെ ദാന്നിപൂരിലാണ് പുതിയ മസ്ജിദ് നിർമ്മിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച അഞ്ച് ഏക്കർ ഭൂമിയിൽ ഇൻഡോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന് കീഴിലാണ് മസ്ജിദ് നിർമ്മാണം ആരംഭിക്കുന്നത്. സുന്നി വഖഫ് ബോർഡാണ് പുതിയ പള്ളിയുടെ ബ്ലൂ പ്രിൻറ് പുറത്തുവിട്ടത്.
പഴയ പള്ളിയോട് ഒരുതരത്തിലും സാമീപ്യം നില നിർത്താത്ത രൂപകൽപനയിലാണ് പുതിയ പള്ളിയുടെ പ്ലാനുള്ളത്.
പരമ്പരാഗതരീതിയിലുള്ള താഴികക്കുടങ്ങളും മിനാരങ്ങളും ഇല്ല. വൃത്താകൃതിയിലാണ് പള്ളിയുടെ രൂപകല്പനയെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
‘മുൻകാലത്ത് നിന്നുള്ള ഒരു മാതൃകയും ഞങ്ങൾ സ്വീകരിച്ചിട്ടില്ല. സമകാലികമായ രൂപകൽപനയാണ് പള്ളിക്ക് ഉദ്ദേശിക്കുന്നത്. അനുമതി ലഭിച്ചാൽ രണ്ടുവർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കാൻ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്’ട്രസ്റ്റ് പറഞ്ഞു.
Post a Comment