മാസപ്പിറവി മറഞ്ഞു കണ്ടാൽ?

പന്ത്രണ്ട് മാസങ്ങളുള്ള ഒരു വർഷത്തിന് ആദ്യമാസം ആണല്ലോ മുഹറം.
 മുഹറം മാസത്തിലെ മാസപ്പിറവി മറഞ്ഞു കണ്ടാൽ,  അല്ലെങ്കിൽ വെള്ളത്തിൽ കണ്ടാൽ ആ വർഷം മുഴുവൻ അശുദ്ധമോ അപകടമോ ഉണ്ടായിരിക്കുമെന്ന് ചില ധാരണകളും വിശ്വാസങ്ങളും തിരുത്തപ്പെടേണ്ടതാണ്.
 യഥാർത്ഥത്തിൽ അങ്ങനെ ഒരു വിശ്വാസം ഇസ്ലാമിൽ ഇല്ല തന്നെ.
 മാസപ്പിറവി എങ്ങനെ കണ്ടാലും ഇനി കണ്ടില്ല എങ്കിലും  മാസം പിറന്നു എന്ന് അറിഞ്ഞാൽ തന്നെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പഠിപ്പിച്ച ദിക്റുകൾ ഉരുവിട്ട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. കൂടാതെ അതിനുശേഷം സൂറത്തുൽ മുൽക്ക് അഥവാ തബാറക ഓതലും സുന്നത്താണ് എന്ന് ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
 അതേപ്രകാരം ശിയാക്കൾ കടത്തിക്കൂട്ടിയ പുത്തൻ ആചാരങ്ങളുമായി ബന്ധപ്പെടാൻ പാടില്ല. മുഹറം മാസത്തിൽ ദുഃഖം ആദരിക്കലും, ആഹ്ലാദം പ്രകടിപ്പിക്കലും  ഒക്കെ ശിയാക്കളുടെ ദുരാചാരങ്ങൾ ആണ് ഇസ്ലാമും ആയി അതിനു യാതൊരു ബന്ധവുമില്ല.
 അതുപോലെ തന്നെ ദുഃഖം പ്രകടിപ്പിക്കാൻ വേണ്ടി വസ്ത്രങ്ങൾ മാറ്റുന്നതും കറുത്ത കൊടി കെട്ടുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും ഒന്നും ഇസ്ലാം പ്രോത്സാഹിപ്പിച്ചില്ല. ഒരാൾ മരിച്ചാൽ അല്ലെങ്കിൽ മറ്റൊരാളുടെ വിയോഗത്തിൽ മൂന്നിലധികം ദിവസം ദുഃഖം ആചരിക്കുന്നതിനെ  നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ വിരോധിച്ചിട്ടുണ്ട്.

 കൂടുതൽ അറിവുകൾക്ക് ഈ വീഡിയോ കാണൂ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ നന്മകൾ ഷെയർ ചെയ്യുന്നത് സ്വദഖയാണ്