ഖിയാമുല്ലൈൽ എങ്ങനെ.?



“ഖിയാമുല്ലൈൽ” എന്നാൽ അത് ഒരു പ്രത്യേക നിസ്കാരം അല്ല, മറിച്ച്  രാത്രിയിലെ മുത് ലഖായ സുന്നത്ത് നിസ്കാരങ്ങൾ, തഹജ്ജുദ് എന്നിവയെല്ലാം ഖിയാമുല്ലൈലിൽ പെട്ടത് തന്നെയാണ് . മുത്വ് ലകായ സുന്നത്ത് നിസ്കാരങ്ങൾ രാത്രിയിൽ നിസ്കരിക്കുമ്പോൾ ഖിയാമുല്ലൈൽ ആയി.
മാത്രമല്ല രാത്രിയമലെ സമയബന്ധിതമായ സുന്നത്ത് നിസ്കാരങ്ങൾ, ഇശാഇന്റെ സുന്നത്, വിത്ർ,ഫർള് നിസ്കാരം, ഖളാഅ് വീട്ടുന്ന നിസ്കാരങ്ങൾ, നേർച്ചയാക്കിയ നിസ്കാരം എന്നിവ കൊണ്ടെല്ലാം “ഖിയാമുല്ലൈൽ” കരസ്ഥമാകും.
ഹദീസിൽ പരാമർശിച്ച ഖിയാമുല്ലൈലിന്റെ പ്രതിഫലം ഇത് കൊണ്ടെല്ലാം കിട്ടുമെന്ന് സാരം.

*ومن النفل المطلق قيام الليل ، وإذا كان بعد نوم ولو في وقت المغرب وبعد فعل العشاء تقديما يسمى تهجدا ............. ويحصل قيام الليل بالنفل ولو مؤقتاً ولو سنة العشاء أو الوتر وبالفرض ولو قضاء او نذرا -(نهاية الزين)*