കടം ഉള്ള ആൾ സകാത്ത് കൊടുക്കണോ..?
സകാത്ത് രണ്ട് വിധമുണ്ട്, ഒന്ന്: സമ്പത്തിന്റെ സകാത്ത്. രണ്ട്: ശരീരത്തിന്റെ സകാത്ത്.
കടം സമ്പത്തിന്റെ സകാത്തിനെ തടയുന്നതല്ല, കടമുണ്ടായാലും സകാത്ത് കൊടുക്കൽ നിർബന്ധമാണ്.
എന്നാൽ ഫിത്ർ സകാത്താകുന്ന ശരീരത്തിന്റെ സകാത്ത് കടം ഉണ്ടെങ്കിൽ അത് വീട്ടാനുള്ള മുതല് കഴിച്ചും വല്ലതും ശേഷിക്കുന്നുവെങ്കിലേ നിർബന്ധമാകൂ.
*( ولا يمنع الدين ) الذي في ذمة من بيده نصاب فأكثر مؤجلا أو حالا لله تعالى أو لآدمي ( وجوبها ) عليه ( في أظهر الأقوال ) (تحفة المحتاج)*
*كونه ) أي الفاضل عما ذكر ( فاضلا عن ) دين ولو مؤجلا على تناقض فيه ويفارق ما يأتي في زكاة المال أن الدين لا يمنعها بتعلقها بعينه فلم يصلح الدين مانعا لها لقوتها بخلاف هذه إذ الفطرة طهرة للبدن والدين يقتضي حبسه بعد الموت - (تحفة)*
Post a Comment