ലൈലത്തുൽ ഖദ്ർ റമളാൻ 23 ന്റെ രാവിന് ആകാൻ ഒരുപാട് സാധ്യതകൾ
ലൈലത്തുൽ ഖദ്ർ റമളാൻ 23 ന്റെ രാവിന് ആകാൻ ഒരുപാട് സാധ്യതകൾ ഉണ്ട്.
• ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസിൽ ലൈലത്തുൽ ഖദ്ർ 23 ന്റെ രാവിൽ ആണെന്നതിലേക്ക് നബി തങ്ങൾ സൂചന നൽകി.
• “ഞാൻ ഒരു “ബാദിയ”യിൽ താമസിക്കുന്ന ആളാണ് എനിക്ക് ലൈലത്തുൽ ഖദ്ർ പറഞ്ഞ് തരുമോ.?” എന്ന് ചോദിച്ച സ്വഹാബിയോട് “റമളാൻ 23 ന്റെ രാവിന് ഇറങ്ങുക” എന്ന് നബി(സ) പറഞ്ഞു.
• ലൈലത്തുൽ ഖദ്ർ 23 ന്റെ രാവിനാണെന്ന് നബി(സ) വെക്തമാക്കിപ്പറഞ്ഞ ഒരു ഹദീസ് ഇബ്നു അബീ ശൈബ സ്വഹീഹായ പരമ്പര സഹിതം നിവേദനം ചെയ്തിട്ടുണ്ട്.
• ചില മഹത്തുകൾ 23 ന്റെ രാവിന് പ്രത്യേകം കുളിച്ച് സുഗന്ധം പൂശിയിരുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
• ഇബ്നു അബ്ബാസ് (റ) റമളാൻ 23 ന്റെ രാവിൽ തന്റെ കുടുംബത്തെ ഇബാദത്തിനായി വിളിച്ചുണർത്തുമായിരുന്നു.
• നിരവധി പണ്ഡിതന്മാരുടെ വാക്കുകൾ ലൈലത്തുൽ ഖദ്ർ 23 ന്റെ രാവിനാണെന്നതിനെ കുറിക്കുന്നതായി യോജിച്ച് വന്നിട്ടുണ്ട്.
*القول السابع عشر : أنها ليلة ثلاث وعشرين رواه مسلم عن عبد الله بن أنيس مرفوعا : " أريت ليلة القدر ثم نسيتها " فذكر مثل حديث أبي سعيد لكنه قال فيه : " ليلة ثلاث وعشرين " بدل " إحدى وعشرين " وعنه قال : " قلت : يا رسول الله ، إن لي بادية أكون فيها ، فمرني بليلة القدر . قال : انزل ليلة ثلاث وعشرين " وروى ابن أبي شيبة بإسناد صحيح عن معاوية قال : " ليلة القدر ليلة ثلاث وعشرين " ورواه إسحاق في مسنده من طريق أبي حازم عن رجل من بني بياضة له صحبة مرفوعا ، وروى عبد الرزاق عن معمر عن أيوب عن نافع عن ابن عمر مرفوعا : من كان متحريها فليتحرها ليلة سابعة وكان أيوب يغتسل ليلة ثلاث وعشرين ويمس الطيب ، وعن ابن جريج عن عبيد الله بن أبي يزيد عن ابن عباس : " أنه كان يوقظ أهله ليلة ثلاث وعشرين ، وروى عبد الرزاق من طريق يونس بن سيف سمع سعيد بن المسيب يقول : استقام قول القوم على أنها ليلة ثلاث وعشرين ، ومن طريق إبراهيم عن الأسود عن عائشة ، وعن طريق مكحول أنه كان يراها ليلة ثلاث وعشرين.- (فتح الباري)*
Post a Comment