ഇൻഷൂറൻസ്: ഇസ്ലാമിക മാനം

എന്താണ് ഇൻഷൂറൻസ്.?
ഭാവിയിൽ ഉണ്ടേയാക്കാവുന്ന ഒരു നഷ്ടത്തിനു സാമ്പത്തികപരിഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂറായി പണം ഒരു സ്രോതസ്സിൽ ശേഖരിക്കുന്ന രീതിയെ ഇൻഷുറൻസ് എന്നു പറയുന്നു. മുടക്കുപണം അവശ്യം തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയല്ല ഇൻഷ്വറൻസ്‌.  അതേസമയം ഇൻഷ്വറൻസ്‌, നിലവിലുള്ള നഷ്ടസാധ്യതകൾക്കെതിരെ ഒരുവനു സംരക്ഷണം പ്രദാനം ചെയ്യുന്നു. ഒരു വ്യക്തിക്ക് നേരിട്ടേക്കാവുന്ന നഷ്ടം മറ്റുള്ളവരുമായി പങ്കിടാനുള്ള ഒരു മാർഗ്ഗമാണ്‌ അത്‌.
മനുഷ്യരുടേയോ ജന്തുക്കളുടേയോ ജീവൻ, ആരോഗ്യം കൂടാതെ വൈദ്യുതോപകരണങ്ങൾ, ഭവനം, വാഹനങ്ങൾ, കാർഷിക വിളകൾ തുടങ്ങിയ മേഖലകളിൽ ഇൻഷുറൻസ് നടപ്പാക്കിവരുന്നു. ഏതെങ്കിലും ഒരു ഇൻഷുറൻസ് സ്ഥാപനം ആയിരിക്കും ഇൻഷുറൻസ് നൽകുന്നത്. ഇൻഷുറസ് നേടുന്ന ആളിനെ പോളിസിയുടമ എന്നാണ് അറിയപ്പെടുന്നത്. അതിലേയ്ക്കായി പ്രസ്തുത സ്ഥാപനത്തിലേയ്ക്ക് നിശ്ചിത തുക അടയ്ക്കുന്നു. ഇതിനെ ഇൻഷുറൻസ് പ്രീമിയം എന്നു പറയുന്നു. പോളിസികളിൽ മാസം തോറുമോ വർഷം തോറുമോ പ്രിമീയം അടയ്ക്കാവുന്നതാണ്. ഓരോ പോളിസിയിലും ഒരു നിശ്ചിത കാലയളവിലേയ്ക്കാണ് പ്രിമീയം അടയ്ക്കുന്നത്. കാലാവധിക്കുശേഷം ഒരു നിശ്ചിത തുക കഴിച്ച് ബാക്കി തുക ലഭിക്കുന്ന പോളിസിയാണ് ജീവനുമായി ബന്ധപ്പെട്ട പോളിസികൾ. പക്ഷേ വാഹന ഇൻഷുറൻസിൽ തുകയൊന്നും തിരികെ ലഭിക്കുന്നില്ല. പോളിസിയുടെ കാലാവധിക്കുള്ളിൽ അപകടം, വേറെ ഏതെങ്കിലും രീതിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയ്ക്ക് പോളിസി ഉടമയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നു.

ഇൻഷുറൻസ് രണ്ട് വിധം
ഇൻഷുറൻസുകളെ പൊതുവേ രണ്ടായി തിരിച്ചിരിക്കുന്നു;

1-ലൈഫ് ഇൻഷുറൻസ്
വ്യക്തികളാണ് ഇതിൽ ഇൻഷുറൻസിന് വിധേയമാകുന്നത്.

2-നോൺ ലൈഫ് ഇൻഷുറൻസ്
ഏതെങ്കിലും വസ്തുക്കളോ ആസ്തികളോ ആണ് ഇതിൽ ഇൻഷുറൻസിന് വിധേയമാകുന്നത്. വിവിധ തരത്തിലുള്ള നോൺ ലൈഫ് ഇൻഷുറൻസുകൾ താഴെപ്പറയുന്നവയാണ്;

മറൈൻ ഇൻഷുറൻസ്
അഗ്നി ഇൻഷുറൻസ്
മോട്ടോർ വാഹന ഇൻഷുറൻസ്
വിള ഇൻഷുറൻസ്
കന്നുകാലി ഇൻഷുറൻസ്

ഇസ്ലാം എന്ത് പറയുന്നു?
മേൽ വിശദീകരണത്തിൽ നിന്ന് എല്ലാ ഇൻഷൂറൻസുകളും പലിശയും നിഷിദ്ധവുമാണെന്ന് വെക്തമാണ്.
കാരണം
മുടക്കു പണം ആവശ്യം തിരിച്ച് കിട്ടാത്തതും പലർക്കുമത് പൂർണ്ണമായോ ഭാഗികമായോ നഷ്ടമാകുന്നതുമാണ്.
അല്ലെങ്കിൽ അടച്ച പണം കിട്ടുമെന്ന് ഉറപ്പില്ലാത്തതാണ്, കൂടാതെ ഇവ നിക്ഷേപിക്കപ്പെടുന്നത് പലിശ അധിഷ്ഠിത സാമ്പത്തിക സാമഗ്രികളിലും (financial instruments) ഇസ്‌ലാം നിരോധിച്ച മറ്റു മേഖലകളിലുമാണ്.
ഇതിനെ ചൂതാട്ടത്തിന്റെ ഗണത്തിലാണ് ഫുഖഹാഅ് പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇന്നത്തെ സാഹചര്യത്തമൽ മോട്ടോർ വാഹന ഇൻഷൂറൻസ് നിർബന്ധിത ഇൻഷൂറൻസാണെന്നതിനാൽ അതിൽ നിന്ന് നമുക്ക് മുക്തമാവാൻ കഴിയാത്തതിനാലും പണ്ഡിത ഭാഷ്യമനുസരിച്ച് അതിൽ ചേരുന്നതിന്ന് വിരോധമില്ല.
എന്നാൽ മുകളിൽ വിവരിച്ച ലൈഫ് ഇൻഷൂറൻസം മറ്റും നിർബന്ധിതമല്ല.
അതിനാൽ അവകളിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. അതിലൂടെ സംബാദിക്കുന്ന പണം ഹലാലല്ല, പലിശയുമായുള്ള ഇടപാടായതിനാൽ അത് നിഷിദ്ധമാണ്.