മീസാൻ കല്ലിൽ എഴുതുന്നതിന്റെ വിധി എന്ത്.?





ചോദ്യം:
🔴കബറിന്റെ മേലെ മീസാൻ കല്ലിൽ എഴുതുന്നതിന്റെ വിധി എന്ത്.?
കരിം വയനാട്

ഉത്തരം:
⬛കബറിന് മുകളിൽ എഴുതൽ ശാഫിഈ മദ്ഹബിൽ കറാഹത്താണ്.
ഖുർആനെഴുതൽ ഹറാമുമാണ്.

ويكره تجصيص القبر والبناء  والكتابة عليه ) للنهي الصحيح  عن الثلاثة سواء كتابة اسمه وغيره في لوح عند رأسه أو في غيره نعم بحث الأذرعي حرمة كتابة القرآن لتعريضه للامتهان بالدوس والتنجيس بصديد الموتى عند تكرار الدفن ووقوع المطر
(تحفة المحتاج)

എന്നാൽ കബർ തിരിച്ചറിയാൻ വേണ്ടി മാത്രം എഴുതുന്നത്(നമ്മുടെ നാടുകളിൽ ചെയുന്നത് പോലെ) സുന്നത്താണ്. പ്രത്യേഗിച്ച് അമ്പിയാക്കൾ സ്വാലിഹീങ്ങൾ എന്നിവരുടേത്. കാരണം അതൊരു സുന്നത്തിലേക്കുള്ള മാർഗമാണ്.

 وندب كتابة اسمه لمجرد التعريف به على طول السنين لا سيما لقبور الأنبياء والصالحين لأنه طريق للإعلام المستحب
(تحفة المحتاج)