ഉളുഹിയ്യത്ത്: പുണ്യവും പ്രതിഫലവും





നബിയേ അങ്ങേയ്ക്ക് നാം കണക്കറ്റ നന്മകള്‍ നല്‍കിയിരിക്കുന്നു.അതിനാല്‍ നാഥനു വേണ്ടി നിസ്കരിക്കുകയും ബലികര്‍മ്മം നടത്തുകയുംചെയ്യുക(വി.ഖു)

ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബലിപെരുന്നാള്‍ ആഘോഷം. ബലിപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന പ്രധാന കര്‍മ്മമാണ് ബലികര്‍മ്മം.

 പെരുന്നാൾ ദിവസത്തിൽ ഒരാൾ ചെയ്യുന്ന കർമങ്ങളിൽ ഏറ്റവും അല്ലാഹുവിന് ഇഷ്ടപ്പെട്ടത് ബലി കർമമാണെന്്
 തിരു നബി(സ) പറഞ്ഞതായി കാണാം.

  عن عائشة رضي الله عنها قالت: قال رسول الله صلى الله عليه وسلم: ما عمل ابن آدم يوم النحر أحب إلى الله من إهراق الدم، وإنه ليؤتى يوم القيامة بقرونها وأشعارها وأظلافها، وإن الدم ليقع من الله بمكان قبل أن يقع بالأرض، فطيبوا بها نفسا.
--------------
രണ്ട് റകാഅത്ത് നിസ്‌കാരവും രണ്ട് ഖുതുബയും നിര്‍വഹിക്കാന്‍ ആവശ്യമായ സമയം കഴിഞ്ഞാല്‍ ദുല്‍ഹിജ്ജ പതിമൂന്നിന്റെ സൂര്യാസ്തമയത്തിനിടയില്‍ പ്രത്യേക നിബന്ധനകളോടെ നാഥന്റെ പൊരുത്തം കാംക്ഷിച്ച് അറുക്കപ്പെടുന്ന മൃഗത്തിനാണ് ഉള്ഹിയ്യത്ത് (ബലികര്‍മ്മം) എന്ന് പറയുന്നത്.

ശക്തിയായ സുന്നത്താണ് ഉള്ഹിയ്യത്ത്.നിര്‍ബന്ധമാണെന്നും അഭിപ്രായമുള്ളതിനാല്‍ ഒഴിവാക്കല്‍ കറാഹത്താണ്.പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള,പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്രീക്കിന്‍റെ ദിനങ്ങളിലും ആവശ്യമാകുന്നവയും കഴിച്ച് ഒരു ബലി മൃഗത്തെ സ്വന്തമാക്കാന്‍ സാമ്പത്തിക ശേഷിയുള്ള ഏതൊരാള്‍ക്കും ഇത് സുന്നത്താണ്.

മഹാനായ ഇബ്റാഹീം നബിയുടെവചര്യാണത് അതിൽ നിങ്ങൾക്ക് വലിയ പ്രതിഫലമുണ്ടെന്ന് റസൂൽ(സ) പറഞ്ഞതായി കാണാം.

عن زيد بن أرقمقال: قال أصحاب رسول الله صلى الله عليه وسلم: يا رسول الله ما هذه الأضاحي؟ قال: سنة أبيكم إبراهيم عليه الصلاة والسلام، قالوا: فما لنا فيها يا رسول الله؟ قال: بكل شعرة حسنة، قالوا: فالصوف يا رسول الله؟ قال: بكل شعرة من الصوف حسنة
--------------

ഹിജ്‌റ രണ്ടാം വര്‍ഷം ദുല്‍ഹിജ്ജ മാസത്തിലാണ് ഉള്ഹിയ്യത്ത് നിലവില്‍ വന്നത്. ബലി അറുത്ത് മാംസം വിതരണം ചെയ്യുന്നതിനും പ്രസ്തുത കര്‍മ്മം നടത്തുന്നതിനും ഇസ്ലാം വലിയ പുണ്യമാണ് നല്‍കുന്നത്. അതിന്റെ മഹത്വവും മേന്മയും വിവരിക്കുന്ന അധ്യായങ്ങള്‍ പലയിടങ്ങളിലായി കിതാബുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്.

  നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക എന്ന ഖുര്‍ആനിക വചനവും പ്രവാചകന്‍ മുഹമ്മദ് നബി(സ) തന്റെ തിരു കരങ്ങള്‍ കൊണ്ട് കൊമ്പുള്ള വെളുത്ത രണ്ട് ആടിനെ ബിസ്മിയും തക്ബീറും ചൊല്ലി ബലി കര്‍മ്മം നടത്തിയെന്ന ഹദീസ് വചനവും ബലിഅര്‍പ്പിക്കുന്നതിന്റെ പ്രമാണങ്ങളാണ്.

   ബലി അര്‍പ്പിച്ചവന് പ്രസ്തുത മൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമടക്കം പൂര്‍ണരൂപത്തിൽ അന്ത്യദിനത്തില്‍ അറവ് നടത്തിയവന്റെ സഹായത്തിന് എത്തുമത്രെ.
ബലിമൃഗത്തിന്റെ രോമങ്ങള്‍ക്കനുസരിച്ച് ഓരോ സല്‍കര്‍മ്മം നാഥന്‍ ബദലായി നല്‍കുന്നതാണ്. ബലിമൃഗത്തിന്റെ രക്തവും കൊമ്പും രോമങ്ങളും അന്ത്യനാളില്‍ നന്മയുടെ തുലാസിന് ഭാരം വര്‍ധിപ്പിക്കുമെന്നതും ബലികര്‍മ്മത്തിന്റെ ശ്രേഷ്ഠതയില്‍ പെട്ടതാണ്.

ഉള്ഹിയ്യത്തിന്റെ
മഹത്വങ്ങൾ ഒറ്റ നോട്ടത്തിൽ
🐫  ബലിപെരുന്നാൾ ദിനത്തിലെ ഏറ്റവും ഉത്തമ കർമ്മം

🐫  ഒരാളുടെ ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമടക്കം ( പൂർണ്ണരൂപത്തിൽ) അന്ത്യനാളിൽ അറവ് നടത്തിയവന്റെ സഹായത്തിന് വരു
🐫 ഇബ്റാഹിം നബി (അ)യുടെ ചര്യ.

🐫ബലിമൃഗത്തിന്റെ ഓരോരോമത്തിന് പകരവും ഓരോ സൽകർമ്മം.

🐫ബലിമൃഗത്തിന്റെ രക്തവും കൊമ്പും രോമങ്ങളുമെല്ലാം അന്ത്യ നാളിൽനന്മയുടെ തുലാസിന് ഭാരം അധികരിപ്പിക്കു

🐫 ബലിമൃഗത്തിന്റെ രക്തം ഭൂമിയിൽ വീഴുന്നതിന് മുമ്പായി അല്ലാഹുവിങ്കൽ അതിന് മഹത്തായ സ്ഥാനം ലഭിക്കും.

🐫 നല്ല നിയ്യത്തോടെ ഉള്ഹിയ്യത്ത്അറുത്തവന് നരകമോചനം ലഭിക്കും.

🐫ബലിമൃഗത്തിന്റെ ആദ്യ തുളളി രക്തം കാരണമായി തന്നെ പാപങ്ങൾ പൊറുക്കപ്പെടും.

സംശയ നിവാരണത്തിന് ഈ വീഡിയോ കാണുക