പുത്തൻവാദിയുടെ മയ്യിത്ത് നിസ്കരിക്കാമോ.?
പുത്തൻവാദിയുടെ മയ്യിത്ത് നിസ്കരിക്കൽ ഇതര മുസ്ലിംകൾകളുടേതെന്നത് പോലെ ഫർള് കിഫായ ആണ്.
(അവരോട് സലാം പറയൽ, തുടർന്ന് നിസ്കരിക്കൽ, സഹകരിക്കൽ തുടങ്ങിയ കാര്യത്തിൽ ഉള്ള നിയമം ഈ വിഷയത്തിൽ ഇല്ല. രണ്ടും തമ്മിൽ കൂട്ടിക്കുഴച്ച് മതവിധി പറയാവതല്ല.)
ഇത് മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഅാണ്.
എന്നിരിക്കെ നിസ്കാരം നിർവഹിക്കാതെ മറമാടൽ കുറ്റകരമാണ്.
കാഫിറെന്ന് വിധി പറയാത്ത എല്ലാ പുത്തനാശയക്കാരും മുസ്ലിം എന്നതിന്റെ പരിതിയിൽ വരും. ഈ കാര്യം പണ്ഡിതന്മാർ വെക്തമാക്കിയതാണ്.
ചില തെളിവുകൾ ചുവടെ...
മുല്ലാ അലിയ്യുൽ ഖാരി പറയുന്നു..
الصواب عند الاكثرين من علماء السلف والخلف انا لا نكفر اهل البدع والاهواء الا ان اتوا بمكفر صريح
( مرقاة 1/148)
സുൽത്വാനുൽ ഉലമാ ഇസ്സു ബ്നു അബ്ദിസ്സലാം (റ) പറയുന്നു..
والأصح أن معتقد الجهة لايكفر لان علماءالمسلمين لم يخرجوهم من الاسلام بل حكموالهم بالارث من المسلمين والدفن في مقابرهم
{الفتاوي للامام العزابن عبدالسلام153}
ഇമാം കുർദി(റ) പറയുന്നു...
قال في التحفة يؤخذ من قولهم ولايفسقون أنالانفسق سائرالمبتدعة اللذين لايكفرون ببدعتهم ويؤيده مايأتي من قبول شهادتهم ولايلزم من ورود ذمهم ووعيدهم الشديد ككونهم كلاب أهل النار الحكم بفسقهم لأنهم لم يفعلوا محرما في اعتقادهم وان أخطئوا وأثموابه من حيث أن الحق في الاعتقادواحد قطعاكماعليه اهل السنة الخ
{فتاوي الكردي131}
ഇതിൽ നിന്ന് ബിദ്അത്തുകാർ
(നമ്മുടെ നാട്ടിലെ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ്..തുടങ്ങിയവർ) കാഫിറുകളല്ല എന്ന് വെക്തമായി.
അപ്പോൾ ഇവരുടെ മേൽ മയ്യിത്ത് നിസ്കരിക്കണമെന്ന് ഇതിൽ നിന്ന് തന്നെ വെക്തമായി. കാരണം ഫുകഹാഇന്റെ ഉദ്ധരണികൾ നോക്കുക...
وغسل المسلم غير الشهيد وتكفينه والصلاة عليه ودفنه فروض كفاية اجماعا
( تحفة3/98)
“ശഹീദല്ലാത്ത ഏത് മുസ്ലി
മരണപ്പെട്ടാലും കുളിപ്പിക്കുക,കഫൻ ചെയ്യുക,നിസ്കരിക്കുക,മറമാടുക എന്നിവ നിർബന്ധമാണ്”
മഹല്ലി,നിഹായ,മുഗ്നി,ഫത്ഹുൽ മുഈൻ എന്നീ കിതാബകളിലെല്ലാം ഇത് വെക്തമാണ്.
ഇവിടെ മുസ്ലിമിൽ നിന്ന് മുബ്തദിഇനെ പുറത്താക്കിയിട്ടില്ല.എന്നല്ല ആത്മഹത്യ ചെയ്തവൻ പോലും ഇതിൽ അകത്താണ്.
ഇവരുടെ മേലിൽ ജനാസ നിസ്കരിക്കേണ്ടതാണ്. അതിന് പ്രതിഫലവുമുണ്ട്. ഇതിന് വിരുദ്ധമായ വാദങ്ങൾ ഒറ്റപ്പെട്ട അപിപ്രായങ്ങളാണ്. മദ്ഹബിൽ അത് സ്വീകാര്യമല്ല.
ഇനി ഈ കാര്യം ചില സ്ഥലങ്ങളിൽ ഫുഖഹാഅ് വെക്തമാക്കി പറഞ്ഞത് നമുക്ക് നോക്കാം...
والأصح أن معتقد الجهة لايكفر لان علماءالمسلمين لم يخرجوهم من الاسلام بل حكموالهم بالارث من المسلمين والدفن في مقابرهم وتحريم دمائهم وأموالهم وايجاب الصلاة عليهم وكذلك سائر أرباب البدع لم يزل الناس يجرون عليهم أحكام الاسلام
{الفتاوي للامام العزابن عبدالسلام153}
يجب تجهيز كل مسلم محكوم باسلامه وان فحشت ذنوبه
(بغية92)
يصلي علي الفسقة وغيرهم ممن لايلاحظ فيه التعظيم
(كردي115/2)
وان ماتوافلاتشهدوهم الخ ومقصودالحديث هجرهم والزجر عن اتباعهم في عقيدتهم اذالمنقول في مذهب الشافعي انه فسقة لاكفرة فيجب تجهيزهم والصلاة عليهم ودفنهم
(سراج المنير19/2)
(عن جابر صلوا علي من قال لااله الاالله)وان كان من أهل البدع حيث لم يكفرببدعته
{سراج المنير388/2)
ഇവിടെങ്ങളിലെല്ലാ പറഞ്ഞത് മുബ്തദിഅ് മുസ്ലിമാണെന്നും അവരുടെ മേൽ ജനാസ നിസ്കരിക്കണമെന്നുമാണ്. ഇതാണ് ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം.
ഇതിനെതിരെ ശൈഖ് ജീലാനിയുടെ തസവ്വുഫ് കിതാബിലെ ഇബാറത്ത് ഉദ്ധരിക്കുന്നവർ ശാഫിഈ മദ്ഹബിലെ ഇസ്ത്വിലാഹ് മറന്ന് പോയതാകും.
അവരോട് ക്ഷമിക്കുക..
പിന്നെ ഇതിന് വിരുദ്ധമായ മറ്റൊരു തെളിവ് അബ്ദുൽ ഖാഹിർ(റ) ന്റെ കിതാബായ
الفرق بين الفرق
എന്ന ഗ്രന്ഥത്തിൽ നിന്ന് ചിലർ ഉദ്ധരിക്കാറുണ്ട്.
അതിങ്നെ..
وليس من الأمة في احكام سواها وذلك ان لا تكوز الصلاة عليه ولا خلفه ولا تحل ذبيحته ولا نكاحه لامرأة سنية
(الفرق بين الفرق)
ഇത് ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണങ്ങൾക്ക് എതിരാണ്.
ഇത് രേഖയാക്കുന്നവർ
തുടർന്ന് അദ്ധേഹം പറയുന്ന കാര്യങ്ങൾ കൂടി അംഗീകരിക്കേണ്ടി വരും.
അൽ ഫർഖിലെ ചില വരികൾ കാണുക..
അതവാ മുബ്തദിഉകൾ മുസ്ലിംകളെല്ലന്നും അവരെ നികാഹ് ചെയ്യാൻ പാടില്ലെന്നും കൂടി അംഗീകരിക്കേണ്ടി വരും
ഇത് ഇജ്മാഇന് വിരുദ്ധമാണ്.
പിന്നെ ചില ഫത് വകളാണ് ചിലരുടെ പിടിവള്ളി.
ഉദാരണം ശംസുൽ ഉലമയുടെ ഈ ഫത് വ
അവരോട് നമുക്ക് പറയാനുള്ളത്, ഫത് വയും മസ്അലയും രണ്ടാണ് എന്നതാണ്.
ഒരു ഫത് വയെന്നാൽ ചില സാഹചര്യങ്ങളോടും സ്ഥലങ്ങളോടും പൊരുത്തപ്പെടേണ്ടുന്ന മതവിധിയാണ്.
അതേ വിഷയത്തിൽ മറ്റൊലു നാട്ടിൽ വിപരീത വിധി പറഞ്ഞ ഫത്വളും കാണാം.
ഇവിടെ സജ്റിന്ന് വണ്ടി അവസരോചിതം നൽകുന്ന വധികളകുന്ന ഫ്ത്വകളെ മറ്റൊരു സന്ദർഭത്തിലും സാഹചര്യത്തിലം സ്ഥലങ്ങളിലും ഉദ്ധരിക്കാൻ പാടില്ലെന്ന അടിസ്ഥാനം നിയമം കാറ്റിൽ പറത്തുന്നവർ സത്യത്തെ അവഗണിച്ച് മതവിധി നിർമിക്കുകയാണ്.
Post a Comment