കട്ജുവിന് ഉണ്ടായ വിവേകം പോലും ഇല്ലാതെ പെയ വഹാബികൾ


മാർക്കണ്ഡേയ കട്ജുവിന് ഉണ്ടായ വിവരവും വിവേകവും പോലും ഇല്ലാതെ പെയ വഹാബികളെ ഓർത്ത് നമുക്ക് സഹതപിക്കാം..

വഹാബിസം തുടച്ച് നീക്കേണ്ട വൈറസാണെന്ന് ഇത് പോലെ പലരും ഇവിടെ പറഞ്ഞ് പോയിട്ടുണ്ട്. ദർഗകൾക്ക് മുന്നിൽ കമിഴ്ന്ന് കടക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും ഉണ്ടാക്കി പ്രചരിപ്പിച്ചാൽ ഇന്ത്യയിലെ ഇസ്ലാമിക പാരമ്പര്യത്തിന് തുരങ്കം പണിയാമെന്നാണ് ചില ഒഹാബികൾ കണ്ടെത്തിയത്.

പക്ഷെ എല്ലാവർക്കുമറിയുന്ന ഒരു സത്യമുണ്ട്.
സലഫുസ്സ്വാലിഹുകളുടെ (സച്ചരിതരായ മുന്‍ഗാമികള്‍) വഴി പിന്തുടരുന്നുവെന്ന വ്യാജേന 18 ാം നൂറ്റാണ്ടില്‍ കടന്നുവന്ന ഇബ്‌നു അബ്ദില്‍ വഹാബ് കൊണ്ടുവന്ന ആശയധാരയെ അനുകരിക്കുന്നവരാണു വഹാബികൾ (സലഫികള്‍). എന്നാല്‍ അവര്‍ക്ക് സലഫുമായി ബന്ധമില്ലെന്ന് പകൽ പോലെ വെക്തമാണ്.

ഇബ്‌നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനം പിന്തുടരുന്നവരെന്ന അര്‍ഥത്തില്‍ വഹാബികളെന്നാണ് അവര്‍ അറിയപ്പെടുന്നത്. പ്രവാചകന്മാരിലൂടെയും അനന്തരഗാമികളായ പണ്ഡിതന്മാരിലൂടെയും സൂഫികളിലൂടെയും കൈമാറിവന്ന വിശുദ്ധ ഇസ്‌ലാമിനെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കു വകനല്‍ക്കാത്തവിധം പിന്തുടര്‍ന്നു വരുന്നവരാണു സുന്നികള്‍.

ഇബ്നു ഖാസിമിന്റെ സൈനിക തേരോട്ടത്തിലൂടെയല്ല,
ഇന്ത്യയിൽ ഇസ്ലാം വ്യാപിച്ചതും പ്രചരിച്ചതും സൂഫികളിലൂടെയാണെന്നും അതിന് മുന്നിൽ നിന്നത് ഖാജാ മുഈനുദ്ധീൻ ചിശ്തി യാണെന്നുമാണ് ലോക പണ്ഡിതൻ അലി ഹസൻ നദ് വി തന്റെ “അൽ മുസ്ലിമൂന ഫിൽ ഹിന്ദ്” എന്ന ഗ്രന്ഥത്തിൽ വിവരിച്ചത്.
(വഹാബികൾ നേതാവെന്ന് പരിചയപ്പെടുത്തുന്ന ആളാണല്ലോ നദ് വി സാഹിബ്)

കാലങ്ങൾ മാറുമ്പോൾ തൗഹീദടക്കമുള്ള ആശയങ്ങൾ മാറ്റേണ്ടി വരുന്നത് അടിത്തറ ബദ്രമല്ലാത്തത് കൊണ്ട് തന്നെയാണ്. ഇപ്പോൾ ഞങ്ങൾ വഹാബികളെല്ല എന്ന് പറയുന്ന തിരക്കിലാണ് ആധുനിക സലപികൾ. ആ പിതൃത്വം ഇന്ന് ശൂന്യതയിൽ അനാഥ പ്രേതം പോലെ അലയുകയാണ്...

വഹാബി ഇസ്ലാമിന് ഇവിടെ സ്ഥാനമില്ലെന്ന സത്യം മടി കൂടാതെ തുറന്നടിച്ച കട്ജുവിന് ബിഗ് സല്യൂട്ട്..
***