ദാദാ ഹയാത്ത്
കർണാടകയിലെ ചിക്മാംഗളൂർ ജില്ലയിലാണ് പ്കൃതി സൗന്ദര്യം കൊണ്ടനുഗ്രഹീതമായ ദാദാഹയാത്തും മുളളയാംഗിരിയും.
ചിക്മാംഗളൂർ ടൗണിൽ നിന്നും 30 km ചുരം കയറി വേണം ദാദാ ഹയാത്തിലെത്താൻ . ആ ചുരത്തിൽ നിനും ഇടത്തോട്ടുളള മറ്റൊരു പാതയാണ് മുളളയാംഗിരിലേക്ക് .
അതി സാഹസികമാണ് അങ്ങോട്ടുളള യാത്ര.
ഇടുങ്ങിയ പാതക്ക് കൈവരിയോ, സൂചനാ ബോർഡുകളോ ഒന്നും ഇല്ല. രണ്ട് പാതകളിലെയും കാഴ്ചകൾ ആകർഷകം...!! പച്ച പുതപ്പണിഞ്ഞ് തലചായ്ചുറങ്ങുന്ന വൻമലകളിലൂടെയുളള യാത്ര അവർണനീയം. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പർവ്വത ശൃംഖലകൾ...... പർവ്വതത്തിന്റെ ഉച്ചിയിൽ കെട്ടിക്കിടക്കുന്ന മൂടൽ മഞ്ഞിന്റെ ഇടയിലൂടെ ചിന്നിച്ചിതറിയെത്തുന്ന വെയിൽ കിരണങ്ങൾ..
ചിലയിടങ്ങളിൽ കാഴ്ചകൾക്കിടം തരാതെ കോടമഞ്ഞിൻെറ പുതപ്പിനടിയിൽ മൂടിപ്പുതച്ച് സല്ലപിക്കുന്ന ഗിരി സുന്ദരികൾ. തണുപ്പിന്റെ കിരണങ്ങളാവാഹിച്ചെടുത്ത് അടിച്ചു വീശുന്ന കുളിർ കാററിൻറെ നേർത്ത തലോടലുകൾ.....
മലമുകളിലെ വശ്യ സൗന്ദര്യത്തിന് ആത്മീയതയുടെ സൗരഭ്യം ചാർത്തുന്ന ഗുഹക്കത്തുളള മഖ്ബറ..
കർണാടകയിലെ വളരെ പ്രശസ്തമായ ദർഗ്ഗയാണിത്. ഇവിടെ മറപ്പെട്ടു കിടക്കുന്ന മഹാൻ വലിയ സൂഫിയും ആത്മീയ കേന്ദ്രവുമായിരുന്നു. മഹാനവർകൾ ജീവിതത്തിന്റെ വലിയ ഭാഗം ഇവിടെ ചിലവഴിച്ചത് കൊണ്ടാണ് ഇങ്ങിനെയൊരു സ്ഥലപ്പേര് വന്നത്. കർണാടകയിലെ ഏറ്റവും വലിയ മല നിരകളിലൊന്നായ ദാദാ ഹയാത്തിൽ മഹാനവർകളുടെയും അവരുടെ നാല് ശിഷ്യന്മാരുടെയും മഖ്ബറകളാണുള്ളത്. മഹാൻ ഇബാദത്ത് ചെയ്ത ഗുഹ, ധരിച്ച ചെരുപ്പ് തുടങ്ങിയുള്ള ആസാറുകൾ ഇവിടെ കാണാം.
ഫാസിസ്റ്റ് ശക്തികളുടെ ഇടപെടൽ മൂലം ഇവിടെ ദർഗ്ഗക്ക് സുപ്രീം കോടതി ഇടപെട്ട് പ്രത്യേക ബാരിക്കേഡ് കെട്ടിയിട്ടുണ്ട്.
മന്ദസ്മിതം തൂകി നിൽക്കുന്ന പുൽകാടുകളാൽ ഹരിതാപമായ മാമലമടക്കുകളിലൂടെ അൽപം കൂടി സഞ്ചരിച്ചാൽ ഒരു വെളളച്ചാട്ടം കാണാം.
പ്രസ്ഥുത മഹാൻ സ്നാനം നടത്തിയ
ആ തെളിനീരിൽ വിശ്വാസികൾ കുളിക്കുന്നത് കാണാം. എന്തുകൊണ്ടും ആഘർഷണീയമീ അത്ഭുതം വീണ്ടും വീണ്ടും കാണാൻ കൊതിക്കാത്തവരുണ്ടാവില്ല......!!!!
Post a Comment