ഭിക്ഷാടനവും ഇസ്ലാമും



ഇന്ന് പല നാടുകളിലും ഭിക്ഷാടന നിരോധനം അറിയിച്ച് കൊണ്ടുള്ള ഫ്ലക്സുകളും നോട്ടീസുകളുംനപ്രത്യക്ഷപ്പെട്ടുു കൊണ്ടിരിക്കുകയാണല്ലോ..?
നിരുപാധികം യാചന നിരോധിക്കുമ്പോൾ എന്താണതിലെ ഇസ്ലാമിക മാനമെന്ന് നമുക്ക് നോക്കാം

യാചന നിരുപാധികം
ഇസ്‍ലാം നിരോധിച്ചിട്ടില്ല. അത് നിരോധിക്കാനും പാടില്ല. അതിലൂടെ ഉണ്ടാവുന്ന ചൂഷണങ്ങളെ തടയിടാന്‍ ഫലപ്രദമായ മാര്‍ഗ്ഗം സ്വീകരിക്കുകയാണ് വേണ്ടത്. ആവശ്യമില്ലാതെയാണ് യാചിക്കുന്നതെന്ന് തെളിവ് മുഖേന ബോധ്യമായാല്‍ അവരെ തടയാം. തടയുകയും വേണം. കാരണം തെറ്റില്‍ നിന്ന് മറ്റുള്ളവരെ തടഞ്ഞ് നിര്‍ത്തുന്നത് പുണ്യമാണ്. മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ യാചനക്കിറങ്ങിയവര്‍ തന്നെ അവലംഭിച്ച് ജീവിക്കുന്നവര്‍ക്ക് നല്ല ജീവിതം നല്‍കാന്‍ സ്വന്തം അഭിമാനം പണയപ്പെടുത്തിയാണ് നമ്മുടെ മുന്നില്‍ കൈനീട്ടുന്നത്. അവരെ കള്ളന്മാരെന്നും മറ്റും മുദ്രകുത്തി കൂടുതല്‍ വിഷമിപ്പിക്കുന്നത് മുഅ്മിനിനു യോജിച്ചതല്ല._

യാചന പൊതുവേ ഇസ്‍ലാം നിരുത്സാഹപ്പെടുത്തിയ കാര്യമാണ്.
എന്നാൽ
യാചന അനുവദിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍
ചില പ്രത്യക സാഹചര്യത്തില്‍ ഒരാള്‍ക്ക് മറ്റുള്ളവരോട് സാമ്പത്തിക സഹായം ആവശ്യപ്പെടേണ്ടി വരും. ആ സാഹചര്യവും അത്തരം ആളുകളും ആരെല്ലാമാണെന്ന് പ്രവാചകന്‍ (സ) പ്രത്യേകം പറഞ്ഞിട്ടുണ്ട്.

മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമേ മറ്റുള്ളവരോട് സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍ അല്ലെങ്കില്‍ യാചിക്കാന്‍  അനുവാദമുള്ളൂ എന്ന് പ്രവാചകന്‍ സ) പറഞ്ഞതായി ഇബ്‌നു മുഖരിക് അല്‍ ഹില്ലാല്‍ വെളിവാക്കുന്നു  ഒന്ന്,  കലഹിക്കുന്നവര്‍ തമ്മില്‍ അനുരജ്ഞനമുണ്ടാക്കാന്‍ വേണ്ടി. രണ്ട്,  പ്രകൃതി ദുരന്തത്തില്‍ സ്വത്ത് നഷ്ടപ്പെട്ടവര്‍ - അവര്‍ക്ക് അവരുടെ ജീവിതോപാധി ലഭിക്കുന്നത് വരെ മറ്റുള്ളവരോട് സഹായം തേടുന്നതില്‍ വിരോധമില്ല. അടുത്തത,്  ദാരിദ്ര്യം ജീവിതത്തെ പാടെ അവശനാക്കിയവര്‍. അവര്‍ ദരിദ്രരാണെന്ന് വിവേകമുള്ള മൂന്ന് പേരെങ്കിലും സാക്ഷ്യപ്പെടുത്തണം. ജീവിതം ഒന്ന് കരുപ്പിടിപ്പിക്കാന്‍ ആവശ്യമായത് ലഭിക്കുന്നത് വരെ മാത്രമേ ഇത് പാടുള്ളൂ.   ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കൊഴികെ യാചന വിലക്കപ്പെട്ടതാണ്.

ഇസ്‌ലാം തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്നു.
ഓരോ മുസ്‌ലിമിനെയും ഉത്പാദനക്ഷമതയള്ള അംഗമായാണ് ഇസ്‌ലാം കാണുന്നത്. മറ്റുള്ളവരോട് അവരുടെ സമ്പത്തോ ദനമോ യാചിക്കാത്ത വിധത്തില്‍ സ്വയം ഉല്‍പാദക്ഷമതയുള്ളവരാകാന്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. ഓരോ മുസ്‌ലിമും അവന്റെ അന്തസ്സ് കാക്കണം. അത് നശിപ്പിക്കുന്നതൊന്നും അവന്‍ ചെയ്യാന്‍ പാടില്ല. അന്തസ്സോടെ ജോലി ചെയ്ത് സമ്പാദിക്കുന്നതിന് പ്രവാചകന്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചു. ഈ കാര്യം അസ്സുബൈര്‍ ഇബ്‌നു അവ്വാം റിപ്പോര്‍ട്ട് ചെയ്ത ഹദീസിലൂടെ മനസ്സിലാക്കാം. പ്രവാചകന്‍ പറഞ്ഞു. ''നിങ്ങള്‍ക്ക് ഏറ്റവും ഉത്തമമായത് ഒരു കയറിന്റെ കഷ്ണമെടുത്ത് കാട്ടില്‍ പോവുകയും അവിടെ നിന്ന് വിറക് ചുമലിലേറ്റി കൊണ്ടുവന്ന് അത്  വില്‍ക്കുകയും ചെയ്യുന്നതാണ്. അങ്ങനെയുള്ള ഒരാളുടെ  അന്തസ്സ് അല്ലാഹു സരക്ഷിക്കുകയും സമൂഹത്തില്‍ അയാളുടെ പദവി ഉയര്‍ത്തുകയും ചെയ്യും.മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടുന്നതിനെക്കാല്‍ ഉത്തമമാണത്. അങ്ങനെ അവന്‍ അവന്റെ സ്വന്തം കാര്യം ചെയ്യുകയും ബാക്കി വല്ലതുമുണ്ടെങ്കില്‍ ദാനം ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് അവന്‍ സ്വയം സ്വതന്ത്രനും അതിന്‍മേല്‍ ഉടമസ്ഥനുമാകും.

അന്തസ്സ് താഴ്ത്തുകയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്ന യാചനയെക്കാള്‍ എന്തൂകൊണ്ടും ഏറ്റവും ഉത്തമമാണത്. താഴ്ന്നിരിക്കുന്ന കൈകളെക്കാള്‍ ഏറ്റവും ഉത്തമം ഉയര്‍ന്നുനില്‍ക്കുന്ന കൈകളാണ. (മുസ്‌ലിം)


യാചനയെ നിരുത്സാഹപ്പെടുത്തിക്കൊണ്ടും ശക്തമായി വിമര്‍ശിച്ച് കൊണ്ടും പല ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി (സ്വ) പറയുന്നു:

من سأل الناس أموالهم تكثراً فإنما يسأل جمراً فليستقل أو ليستكثر സമ്പത്ത് വര്‍ദ്ധനവ് ലക്ഷ്യം വെച്ച് ജനങ്ങളോട് യാചിക്കുന്നവന്‍ തീക്കട്ടയാണ് ചോദിച്ചു കൊണ്ടിരിക്കുന്നത്. ഉദ്ദേശിക്കുന്നുവെങ്കില്‍ കുറക്കട്ടെ അല്ലെങ്കില്‍ അധികം ചോദിച്ച് കൊള്ളട്ടെ. ഇത്തരം ഹദീസുകളെയെല്ലാം മുന്നില്‍ വെച്ച് കൊണ്ട് പണ്ഡിതന്മാര്‍ പറയുന്നു: യാചന നടത്തി ജീവിക്കേണ്ട ഗതികേടില്ലാത്ത ആളുകള്‍ യാചന നടത്തുന്നത് ഹറാമാണ്. അത്തരം ആളുകള്‍ യാചിച്ചുണ്ടാക്കിയ സമ്പത്ത് അവനു നിഷിദ്ധവുമാണ്. ജോലി ചെയ്യാന്‍ കഴിവുള്ള ആളും യാചിക്കുന്നത് ഹറാമാണെന്നാണ് പ്രബലമായ അഭിപ്രായമെന്ന് ഇമാം ഗസാലി നവവി (റ) അടക്കമുള്ള പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.
അബൂദാവൂദ് റിപ്പോർട്ട് ചെയ്യു്യുന്ന
ഒരു സുദീർഘമായ ഹദീസിൽ ഇങ്ങനെ കാണാം..

1641 حدثنا عبد الله بن مسلمة أخبرنا عيسى بن يونسعن الأخضر بن عجلان عن أبي بكر الحنفي عن  أنس بن مالك أن رجلا من الأنصار أتى النبي صلى الله عليه وسلم يسأله فقال أما في بيتك شيء قال بلى حلس نلبس بعضه ونبسط بعضه وقعب نشرب فيه من الماء قال ائتني بهما قال فأتاه بهما فأخذهما رسول الله صلى الله عليه وسلم بيده وقال من يشتري هذين قال رجل أنا آخذهما بدرهم قال من يزيد على درهم مرتين أو ثلاثا قال رجل أنا آخذهما بدرهمين فأعطاهما إياه وأخذ الدرهمين وأعطاهما الأنصاري وقال اشتر بأحدهما طعاما فانبذه إلى أهلك واشتر بالآخر قدوما فأتني به فأتاه به فشد فيه رسول الله صلى الله عليه وسلم عودا بيده ثم قال له اذهب فاحتطب وبع ولا أرينك خمسة عشر يوما فذهب الرجل يحتطب ويبيع فجاء وقد أصاب عشرة دراهم فاشترى ببعضها ثوبا وببعضها طعاما فقال رسول الله صلى الله عليه وسلم هذا خير لك من أن تجيء المسألة نكتة في وجهك يوم القيامة إن المسألة لا تصلح إلا لثلاثة لذي فقر مدقع أو لذي غرم مفظع أو لذي دم موجع



ജോലി ചെയ്യാന്‍ കഴിവില്ലാത്ത യാചന നടത്തി ജീവിക്കേണ്ട ആവശ്യമുള്ളവര്‍ യാചന നടത്തുന്നത് അത് ഹറാമോ കറാഹതോ അല്ല. ആവശ്യമുള്ളവര്‍ക്ക് നല്‍കുകയും ആവശ്യമില്ലാതെ യാചന നടത്തുന്നവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നതായിരിക്കണം നമ്മുടെ നിലപാട്. ആവശ്യമില്ലാതെ യാചിക്കുന്നത് ഹറാമാണല്ലോ അത്തരം ഹറാമുകളുടെ മേല്‍ സാഹായിക്കുന്നതും കുറ്റകരമാണ്. ആവശ്യമില്ലാതെയാണ് യാചിക്കുന്നത് എന്ന മുന്‍വിധി കൊണ്ടല്ല വ്യക്തമായി അറിവ് കൊണ്ടാണ് ആവശ്യമുള്ളവനാണോ അല്ലെയോ എന്ന് തീരുമാനിക്കേണ്ടത്.

 رُدُّوا السَّائِلَ بِبَذْلٍ يَسِيرٍ، أَوْ رَدٍّ جَمِيلٍ، فَإِنَّهُ يَأْتِيكُمْ مَنْ لَيْسَ مِنَ الْإِنْسِ وَلَا مِنَ الْجِنِّ، يَنْظُرُ كَيْفَ صَنِيعِكُمْ فِيمَا خَوَّلَكُمُ اللَّهُ ചോദിക്കുന്നവനെ ഉള്ളത് നല്‍കിക്കൊണ്ട് അല്ലെങ്കില്‍ നല്ല വാക്ക് പറഞ്ഞ് കൊണ്ട് നിങ്ങള്‍ മടക്കി അയക്കുക. നിശ്ചയം അള്ളാഹു നിങ്ങളെ ഏല്‍പിച്ചതില്‍ നിങ്ങളുടെ പ്രവര്‍ത്തനമെന്തെന്നറിയാന്‍ മനുഷ്യരും ജിന്നുകളും അല്ലാത്തവര്‍ നിങ്ങളുടെ അടുത്തേക്ക് വരുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. ചോദിക്കുന്നവന്‍ ആരായാലും ആവശ്യമുള്ളവനായാലും അല്ലെങ്കിലും കാര്‍ക്കശ്യത്തോടെയുള്ള പെരുമാറ്റം ഇസ്‍ലാം അനുവദിക്കുന്നില്ല. ആവശ്യമുള്ളവനാണെങ്കില്‍ നല്‍കുക. ആവശ്യമില്ലാതെ യാചിക്കുന്നവനാണെങ്കില്‍ അവനെ നല്ല നിലയില്‍ ഉപദേശിക്കുക. ഇതായിരിക്കണം നമ്മുടെ നിലപാട്.