ഫരീദ് ബാവ ഖാനും വഹ്ദത്ത് മാലയും



മഹാനായ സ്വഹാബി ഉക്കാഷത്ത് ബ്നു മുഹ്സിന്(റ) ന്റെ സന്താനപരന്പരയില്പ്പെട്ട സഈദ് ബാവ(റ)ന്റെ പ്രബോധനം കൊണ്ട് അനുഗ്രഹീതമായ ഈരാറ്റുപേട്ടയാണ് ബഹുമാനപ്പെട്ട ഫരീദ് ബാവഖാന് അവര്കളുടെ നാട്. ഹിജ്റ 720ലാണ് സഈദ് ബാവഖാന് മക്കയില് നിന്നും ഈരാറ്റുപേട്ടയില് എത്തുന്നത്. നമ്മുടെ പ്രദേശത്തെ ദീനി വ്യക്തിത്വങ്ങള് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുക സ്വാഭാവികമാണല്ലോ...

ആലമുല് ബര്സഖിലേക്ക് മറഞ്ഞു പോയാലും മുന്ഡഗാമികളുടെ ദുആയുടെ അനുഗ്രഹം പില്ക്കാലക്കാര്ക്ക് ലഭിച്ചു കൊണ്ടേയിരിക്കുമെന്നാണ് ഹദീസുകള് സ്ഥിരീകരിക്കുന്നത്. അപ്പോള് മഹത്തുക്കള് ഉയിര്കൊണ്ട പ്രദേശത്തെ മുന്ഗാമികളായ മഹാത്മാക്കളിലേക്ക് ചേര്ത്തു കൊണ്ട് പില്ക്കാലക്കാരെ അവതരിപ്പിക്കല് നല്ല സമീപനമായി മനസ്സിലാക്കുന്നു. അതിനാലാണ് സഈദ് ബാവ ഖാന്റെ പ്രബോധനം ലഭിച്ച പ്രദേശത്തുകാരന് എന്ന ആമുഖത്തോടെ ഫരീദ് ബാവ ഖാന് എന്ന നമ്മുടെ പോസ്റ്റിലെ പ്രതിപാദ്യ വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്നത്.

തമിഴ്നാട്ടിലെ ഉത്തമപാളയത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് കൂടിയേറിയ തമിഴ് കുടുംബത്തിലാണ് ഫരീദ് ബാവാഖാന് ജനിച്ചത്. 1907 ഹിജ്റ 1328ല് മുഹമ്മദ് കൊന്താല്ഖാന് ഇബ്നു വിരുമാദുഖാന് എന്നവര് പിതാവും ഫാത്തിമ എന്നവര് മാതാവുമാണ്..

ഫരീദ് ബാവാഖാന് പ്രാഥമിക പഠനങ്ങള്ക്ക് ശേഷം മലബാറിലെ പ്രമുഖ പണ്ഡിതനായിരുന്ന ചെറിയമുണ്ടം കുഞ്ഞിപ്പോക്കര് മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. ഇസ്ലാമിന്റെ ബാഹ്യവും ആന്തരികവുമായ വിജ്ഞാനങ്ങള് ആഴത്തില് മനസ്സിലാക്കാന് സഹായകമായ വിഷയങ്ങളിലെല്ലാം മഹാനവര്കള് വ്യുല്പ്പത്തി നേടി. ഇമാം ശാഹ് വലിയുല്ലാഹി കണ്ണിയായി വരുന്ന ത്വരീഖത്തിലെ അക്കാലത്തെ കേരളത്തിലെ പ്രമുഖ ശൈഖായിരുന്ന തൊടുപ്പുഴ ഹസ്രത്തില് നിന്നും ആധ്യാത്മിക മാര്ഗത്തില് ഫരീദ് ബാവാഖാന്(റഹ്) ബൈഅത്ത് ചെയ്തു. ഖാദിരി, നഖ്ശബന്തി, അക്ബരി ത്വരീഖത്തുകളിലാണ് മഹാനവര്കള് കണ്ണിയായത്. അല്ആരിഫ് ബില്ലാഹി ശൈഖ് മുഹമ്മദ് നൂരിഖാദിരി എന്ന തൊടുപുഴ ഹസ്രത്തിന്റെ ശിക്ഷണത്തില് ആത്മീയതയുടെ ഉത്തുംഗത പ്രാപിച്ചു. അക്ബരിയ ത്വരീഖത്തിലെ ഖലീഫയായി തൊടുപുഴ ഹസ്രത്ത് ഫരീദ് ബാവാഖാനെ നിയോഗിക്കുകയും ചെയ്തു.

സൂഫിയായിരിക്കുന്പോള് തന്നെ ഫിഖ്ഹിന്റെ വിജ്ഞാനങ്ങളില് അഗാധമായ പാണ്ഡിത്യം നേടിയിരുന്ന ഫരീദ്ബാവ ഖാന് 25 വര്ഷത്തോളം കോട്ടയം ജില്ലയിലെ അതിരന്പുഴയില് ഖാളിയായിരുന്നു.

1991 ജൂണ് 26ന് ബുധനാഴ്ച്ച മഹാനവര്കള് ഇഹലോകത്തോട് വിട പറഞ്ഞു. ബയാനുള്ള മാല, വഹ്ദത്ത് മാല തുടങ്ങിയ രചനകള് നിര്വഹിച്ചിട്ടുണ്ട്. അടിസ്ഥാനപരമായ ഇല്മില്ലാത്തവര്ക്ക് ത്വരീഖത്തില് ബൈഅത്ത് നല്കുകയില്ല എന്ന നിലപാടായിരുന്നു ഫരീദ് ബാവ ഖാന് അവര്കളുടേത് എന്ന് അദ്ദേഹത്തിന്റെ ശിഷ്യനായ എടക്കുളം കുഞ്ഞാവ ഉസ്താദ് അനുസ്മരിക്കാറുണ്ട്.

അദ്ധേഹത്തിന്റെ പ്രസിദ്ധമായ വഹ്ദത്ത് മാല




അദ്ധേഹത്തിന്റ ഖബർ ഈരാറ്റു പേട്ട