വെള്ളിയാഴ്ച്ചയും പെരുന്നാളും ഒരുമിച്ചു വന്നാല്‍
വെള്ളിയാഴ്ച്ചയും പെരുന്നാളും ഒരുമിച്ചു വന്നാല്‍ അന്നേ ദിവസത്തെ ജുമുഅ നമസ്‌കാരത്തിന് ഇളവുണ്ടോ എന്ന ചോദ്യം ധാരാളം ആളുകള്‍ ചോദിക്കുന്നു. ചില ഹദീസുകൾ സ്വയം മനസ്സിലാക്കാനും ഗവേഷണം നടത്താനും തുനിഞ്ഞവരാണ് ഈ നിഗമനത്തിലെത്തിയത്.എന്നത് വെക്തമാണ്. ഹദീസിന്റെ ഭാഹ്യ-ആന്തരിക അർത്ഥങ്ങൾ മനസ്സിലാക്കിയ ഇമാമുകൾ പറഞ്ഞത് പോലെ ചെയ്യലാണ് നമുക്ക് ഉത്തമം. പ്രസ്ഥുത ഹദീസുകളിൽ ചിലത് കാണുക.
1. സൈദുബ്‌നു അര്‍ഖം മുആവിയതുബ്‌നു അബീസുഫ് യാനിനോട് ചോദിച്ചു. വെള്ളിയാഴ്ച്ചയും പെരുന്നാളും ഒരുമിച്ചു വന്ന ദിവസങ്ങളില്‍ താങ്കള്‍ തിരുമേനിയൊടോപ്പം നമസ്‌കരിച്ചിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: ഉവ്വ്. മുആവിയ ചോദിച്ചു. അപ്പോള്‍ തിരുമേനി എന്താണ് ചെയ്തത് ? തിരുമേനി ഈദ് നമസ്‌കരിച്ചു. പിന്നീട് ജുമുഅ നമസ്‌കാരത്തിന് ഇളവ് നല്‍കിക്കൊണ്ട് പറഞ്ഞു. ആര്‍ക്കെങ്കിലും നമസ്‌കരിക്കണമെന്നുണ്ടെങ്കില്‍ അവര്‍ നമസ്‌കരിക്കട്ടെ’. (അഹ് മദ്, അബൂ ദാവൂദ്, നസാഈ).
2. അബൂഹുറൈറയില്‍ നിന്നുള്ള ഒരു ഹദീസില്‍ നബി(സ) പറഞ്ഞു: നിങ്ങളുടെ ഈ രണ്ട് പെരുന്നാള്‍ ദിവസങ്ങള്‍ (ജൂമുഅയും ഈദുകളും) ഒരുമിച്ചു വന്നാല്‍ വേണ്ടവര്‍ ജുമുഅ നമസ്‌കരിക്കാരത്തില്‍ നിന്ന് വിട്ടു നിന്നോട്ടെ. തീര്‍ച്ചയായും നാം (അന്ന് പെരുന്നാള്‍ നമസ്‌ക്കാരത്തിന്) കൂടിയവരാണല്ലോ. (ഹാകിം, അബൂ ദാവൂദ്)
3. ഉമര്‍ (റ) നിന്നുള്ള ഹദീസില്‍ കാണാം. തിരുമേനി (സ) കാലത്ത് രണ്ട് പെരുന്നാളുകള്‍ ഒരുമിച്ചു വരുമ്പോള്‍ തിരുമേനി ജനങ്ങളോടൊപ്പം പെരുന്നാള്‍ നമസ്‌കരിക്കും. എന്നിട്ട് പറയും: ‘ആര്‍ക്കെങ്കിലും ജുമുഅക്ക് വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ വരട്ടെ’. വരാന്‍ കഴിയാത്തവര്‍ക്ക് അങ്ങനെയുമാവാം’. (ഹാകിം).
ഈ ഹദീസുകൾ ചർച്ച ചെയ്ത് അഇമ്മത്ത് വെത്യസ്ത വ്യാഖ്യാനഹ്ങളും വിധികളും പറഞ്ഞതായി കാണാം.
ശാഫിഈ മദ്ഹബിന്റെ നിലപാട്
പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയാകുമ്പോള്‍ ജുമുഅ സാധുതക്കാവശ്യമായ എണ്ണം ആളുകള്‍ തികയാത്ത ഒരു ഗ്രാമവാസികള്‍ ജുമുഅ നടക്കുന്ന നാട്ടിലെ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിക്കാന്‍ എത്തിയാല്‍ അവര്‍ക്ക് ജുമുഅയില്‍ സംബന്ധിക്കാതെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ്ങാമെന്ന ഇളവ് കൊടുക്കുന്നത് പരാമര്‍ശിച്ചതാണ് പ്രസ്തുത ഹദീസുകൾ.
പെരുന്നാള്‍ ദിവസം വെള്ളിയാഴ്ചയായിരുന്നില്ലെങ്കില്‍ ജുമുഅ നടക്കുന്ന നാട്ടില്‍ നിന്നുള്ള ബാങ്ക് നിയമാനുസൃതം ആ ഗ്രാമവാസികള്‍ കേള്‍ക്കുന്ന സാഹചര്യത്തില്‍ ജുമുഅക്കുവേണ്ടി വരല്‍ നിര്‍ബന്ധവും ഉപേക്ഷിക്കാന്‍ ഇളവ് അനുവദിക്കാത്തതുമാകുന്നു.
ചുരുക്കത്തില്‍ പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയായതുകൊണ്ട് പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി വന്നവര്‍ ജുമുഅ കഴിയുന്നതുവരെ പ്രതീക്ഷിച്ചിരിക്കലും ഗ്രാമങ്ങളിലേക്ക് തന്നെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് മടങ്ങി ജുമുഅക്കു വേണ്ടി വീണ്ടും വരുന്നതും പ്രയാസമായതുകൊണ്ട് ജുമുഅ ഉപേക്ഷിക്കാന്‍ നബി(സ്വ) അവര്‍ക്ക് ഇളവ് അനുവദിച്ചു കൊടുത്തു.
ഏതായിരുന്നാലും ജുമുഅ നടക്കുന്ന നാട്ടുകാര്‍ പെരുന്നാള്‍ നിസ്കരിച്ചത് കൊണ്ട് അവര്‍ ജുമുഅ ബാധ്യതയില്‍ നിന്നൊഴിവായി എന്ന് ഹദീസിനര്‍ഥമില്ലെന്ന് സംക്ഷിപ്തം.
ഹദീസിന്റെ ആശയം ഇതാണെന്നതിന് വ്യക്തമായ രേഖയാണ് ഉസ്മാന്‍(റ) വില്‍ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസ്. അതിപ്രകാരമാണ്. “പെരുന്നാള്‍ നിസ്കാരാനന്തര ഖുത്വുബയില്‍ അവിടുന്നിപ്രകാരം പ്രസ്താവിച്ചു: ജനങ്ങളേ, നിങ്ങളുടെ ഈ സുദിനത്തില്‍ രണ്ട് പെരുന്നാള്‍ ഒരുമിച്ച് വന്നിരിക്കുന്നു. അതുകൊണ്ട് ഗ്രാമവാസികളില്‍ നിന്നാരെങ്കിലും ഞങ്ങളോടൊന്നിച്ച് ജുമുഅക്ക് പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅ നിസ്കരിച്ചുകൊള്ളട്ടെ. ഇനി പിരിഞ്ഞുപോകാനുദ്ദേശി ക്കുന്നുവെങ്കില്‍ പിരിഞ്ഞുപോവുകയും ചെയ്തുകൊള്ളട്ടെ.
ബഹു. ഇമാം അബൂഇസ്ഹാഖ ശ്ശീറാസി(റ) പറയുന്നു: “ജുമുഅയും പെരുന്നാളും ഒരുമിച്ച് വരികയും ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തിനുവേണ്ടി എത്തുകയും ചെയ്താല്‍ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് അവര്‍ക്ക് പിരിഞ്ഞുപോകാവുന്നതും ജു മുഅ ഒഴിവാക്കാവുന്നതുമാണ്. കാരണം ഉസ്മാന്‍(റ) ഇങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: “ജനങ്ങളേ, നിങ്ങള്‍ക്ക് രണ്ട് പെരുന്നാള്‍ ഒരു ദിവസം ഒരുമിച്ച് കൂടിയിരിക്കുന്നു.
ഗ്രാമവാസികളില്‍പ്പെട്ട ആരെങ്കിലും നമ്മുടെ കൂടെ ജുമുഅ നിസ്കരിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ചുകൊള്ളട്ടെ. പിരിഞ്ഞുപോകാനുദ്ദേശിക്കുന്നുവെങ്കി ല്‍ പിരിഞ്ഞുപോയിക്കൊള്ളട്ടെ.” ഉസ്മാന്‍(റ) ഈ പറഞ്ഞതിനെ ആരും എതിര്‍ത്തിട്ടില്ല. മാത്രമല്ല, പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ജുമുഅ പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ പെരുന്നാള്‍ ദിനത്തിലെ കാര്യങ്ങള്‍ക്ക് മുടക്ക് വരുന്നതും പിരിഞ്ഞുപോയി വീ ണ്ടും ഗ്രാമങ്ങളില്‍ നിന്ന് ജുമുഅക്ക് വരുന്നതില്‍ വലിയ വിഷമം സൃഷ്ടിക്കുന്നതുമാണ്” (മുഹദ്ദബ്).
മുഹദ്ദബിന്റെ ഈ വാക്കുകള്‍ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “പെ രുന്നാളും ജുമുഅയും ഒരുമിച്ചുവന്നാല്‍ ജുമുഅ നിര്‍ത്തപ്പെട്ട നാട്ടുകാര്‍ക്ക് പെരുന്നാള്‍ നിസ്കരിച്ചതുകൊണ്ട് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതല്ല എന്നതില്‍ അഭിപ്രായഭിന്നതയില്ല. ഈ ജുമുഅയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായ ഗ്രാമവാസികള്‍ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിച്ചാല്‍ അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലാതെയാകുന്നതില്‍ രണ്ടഭിപ്രായമുണ്ട്. പ്രബലമായതും ഇമാം ശാഫിഈ(റ) അല്‍ഉമ്മില്‍ വ്യക്തമാക്കിയിട്ടുള്ളതും അവര്‍ക്ക് ജുമുഅയുടെ ബാധ്യത ഇല്ലെന്നതാണ് ഈ അഭിപ്രായക്കാര്‍ തന്നെയാണ് ബഹു. ഉസ്മാനുബ്നു അഫ്ഫാന്‍(റ), ഉമറുബ്നു അബ്ദില്‍ അസീസ്(റ) തുടങ്ങിയിട്ടുള്ള ബഹുഭൂരിപക്ഷം പണ്ഢിതന്മാരും, സൈദുബ്നുഅര്‍ഖമി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ് പ്രസ്തുത ഗ്രാമവാസികളെ കുറിച്ചാണെന്ന് വ്യാഖ്യാനിക്കുകയും ഉസ്മാനുബ്നു അഫ്ഫാന്‍(റ)ന്റെ ഹദീസ് കൊണ്ട് ലക്ഷ്യം പിടിക്കുകയുമാണ് നമ്മുടെ അസ്വ്ഹാബ് ചെയ്തിട്ടുള്ളത” (ശര്‍ഹുല്‍ മുഹദ്ദബ് 4/491, 492).
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് മേൽ പറഞ്ഞ ഹദീസുകളിൽ നബി(സ്വ) പറഞ്ഞ ഇളവ് അനുവദിച്ചതും, ഉദ്ദേശിക്കുന്ന പക്ഷം ജുമുഅ നിസ്കരിച്ചുകൊള്ളട്ടേയെന്ന് പറഞ്ഞതും പെരുന്നാള്‍ നിസ്കാരത്തിന് വേണ്ടി മദീനയുടെ ദൂരത്തു നിന്നും അയല്‍ ഗ്രാമങ്ങളില്‍ നിന്നും വന്നവരോടായിരുന്നുവെന്നും മദീനാ നിവാസികളോടായിരുന്നില്ലെന്നും വ്യക്തമായി.
ഹനഫി മദ്ഹബും മാലികി മദ്ഹബും
ജുമുഅ നിര്‍ബന്ദമാണ് എന്നും ഇളവുകള്‍ ഇല്ല എന്നുമാണ് ഹനഫി മദ്ഹബിലെയും മാലികി മദ്ഹബിലെയും പ്രധാന പണ്ഡിതന്‍മാര്‍ പറഞ്ഞിരിക്കുന്നത് . പെരുന്നാള്‍ ദിവസം ആയി എന്ന കാരണത്താല്‍ ജുമുഅ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല.
• قال في الهداية ناقلا عن الجامع الصغير: عيداناجتمعا في يوم واحد ، فالأول سنة ، والثاني فريضة، ولا يترك واحد منهما اهـ
• قال ابن عابدين في الحاشية (الدر المختار): قوله:عن مذاهب الغير ، أي مذهب غيرنا ، أما مذهبنافلزوم كل منهما .
• قال الخرشي على قول خليل: لا عرس ، ولا عمى ،ولا شهود عيد: أي لا حق للزوجة في إقامة زوجهاعندها ، بحيث يبيح ذلك تخلفه عن الجمعةوالجماعة . . . أو عمى: يريد أن العمى لا يكون عذرايبيح التخلف عن حضور الجمعة ، وهذا إذا كان ممنيهتدي إلى الجامع . . . أو شهود عيد: يعني أنه إذاوافق العيد يوم جمعة فلا يباح لمن شهد العيد داخلالبلد أو خارجه التخلف عن الجمعة والجماعة ، وإنأذن له الإمام في التخلف على المشهور ، إذ ليس حقاله(). (2) شرح الخرشي على مختصر خليل 2 \ 92
ഹമ്പലി മദ്ഹബ്
ഹമ്പലി മദ്ഹബ് ഈ വിഷയത്തില്‍ മറ്റു മദ്ഹബുകളില്‍ നിന്നും വിയ്ത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജുമുഅ നിര്‍ബന്ധമില്ല എന്നും പെരുന്നാള്‍ നിസ്കാരം മതി എന്നുമാണ് ഹമ്പലി വീക്ഷണം.
• قال عبد الله بن أحمد في مسائله . سألت أبي عنعيدين اجتمعا في يوم يترك أحدهما؟ قال: لا بأسبه أرجو أن يجزئه
• وفي كتاب الانصاف للحنابلة: قوله: (وَإِذَا وَقَعَ العِيدُيَوْم الجمعَةِ فَاجْتَزأَ بِالعِيد وَصَلّى ظُهْرًا جَازَ) هذاالمذهب بلا ريب. وعليه الأصحاب. وهو منالمفردات. وعنه لا يجوز، ولا بد من صلاةالجمعة.فعلى المذهب: إنما تسقط الجمعة عنهمإسقاط حضور لا وجوب. فيكون بمنـزلة المريض لاالمسافر والعبد. فلو حضر الجامع لزمته كالمريض.وتصح إمامته فيها. وتنعقد به، حتى لو صلى العيدأهل بلد كافة كان له التجميع بلا خلاف. وأما من لميصل العيد فيلزمه السعي إلى الجمعة بكل حال.اهـ
• وقال أبو الخطاب الكلوذاني : وإذا وقع العيد فييوم الجمعة استحب له حضورهما ، فإن اجتزئبحضور العيد عن الجمعة وصلى ظهرا جاز().
Post a Comment