വലിയ്യുല്ലാഹി കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ ഉപ്പാപ്പ (റ)
ഇരുപതാം നൂറ്റാണ്ടിന്റെ ആത്മീയ നേതൃത്വവും പണ്ഡിത പ്രശസ്ഥതനും ആയിരുന്നു കമ്മുണ്ണി ഉപ്പാപ്പ.
19-ആം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ വേങ്ങര കുറ്റൂർ, പാക്കടപ്പുറായ പന്താര വളപ്പിൽ പന്താരപ്പറമ്പു വീട്ടിൽ ആണ് ജനനം. ആ ദേശതെ ഓതുപള്ളി ആയിരുന്നു ആ ഭവനം. അതിലെ ഉസ്താദ് കൂടി ആയിരുന്നു പിതാവ്, മമ്മദ് കുട്ടി മൊല്ല. ഇത്തീമക്കുട്ടി എന്നായിരുന്നു മാതാവിന്റെ നാമം.
സ്വഭവനം തന്നെയായിരുന്നു കമ്മുണ്ണി ഉപ്പാപ്പയുടെ പ്രഥമ വിദ്യാലയം. ഓതും മറ്റും അഭ്യസിച ശേഷം പാട്ട്ത്തെ കാര്ഷിക വൃത്തിയിൽ നാളുകൾ നീങ്ങി. ഇതിനിടയിൽ ആത്മീയ അഭിവാജ്ഞ ഉടലെടുത്തു. പള്ളി ദര്സിൽ പഠിക്കാൻ ഒരു മോഹം !!!!
അങ്ങിനെ തിരൂരങ്ങാടി നടുവിലെ പള്ളിയിൽ എത്തി. കോടഞ്ചേരി അഹ്മദ് കുട്ടി മുസ്ലിയാർ ആയിരുന്നു അവിടെ ദർസ് നടത്തിയിരുന്നത്. വർഷങ്ങൾ അവിടെ പഠനം നടത്തി. പിന്നീട് ചാലിലകത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ദര്സിൽ എത്തി. അന്ന് അദ്ദേഹം തിരൂരങാടി തറമ്മൽ പള്ളിയിൽ ആയിരുന്നു ദർസ് നടത്തിയിരുന്നത്. കൂടാതെ, കോയാമുട്ടി മുസ്ലിയാർ, തന്നെക്കാൾ പ്രായം കുറഞ്ഞ തറക്കണ്ടി അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവരിൽ നിന്നും കമ്മുണ്ണി മുസ്ലിയാർ ജ്ഞാനം നുകർന്നിട്ടുണ്ട്.
ശേഷം വെല്ലൂർ ബാകിയാതിൽ എത്തി ശൈഖ് അബ്ദുൾ വഹാബ് ഹസ്‌റതിൽ നിന്നും, പിന്നീടു വെല്ലൂർ ലത്തീഫിയ്യ കോളേജിൽ നിന്നു പ്രിൻസിപ്പൽ അഹ്മദ് കോയ ശാലിയാത്തിയിൽ നിന്നും അറിവിന്റെ അനർഗ മുത്തുകൾ പെറുക്കി.
ഒരു തികഞ്ഞ പണ്ഡിതനായി നാട്ടിൽ എത്തിയ കമ്മുണ്ണി മുസ്ലിയാർ ചാലിയതും മറ്റും ദർസ് നടത്തി. എന്നാൽ, തലക്കടതൂരിലെ അര നൂറ്റാണ്ട് നീണ്ടുനിന്ന ദർസ് ആണ് ഏറെ പ്രസിദ്ധമായത്. 300-ഓളം മുതഅല്ലിമുകൾ അവിടെ പഠിച്ചിരുന്നു.
ഖുതുബി മുഹമ്മദ് മുസ്ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, ആലുവ അബൂബക്കർ മുസ്ലിയാർ, വടകര മുഹമ്മദ് ഹാജി തങ്ങൾ, മലയിൽ ബീരാൻ കുട്ടി മുസ്ലിയാർ, കിഴക്കേപുറം മൊയ്തീൻ കുട്ടി മുസ്ലിയാർ, കൊറാടെ മൊയ്തീൻ മുസ്ലിയാർ,ചാലിയം ഇമ്പിചികോയ തങ്ങൾ , കുറ്റൂർ കമ്മു മുസ്ലിയാർ, കുണ്ടൂർ കറുത്ത മുഹമ്മദ് മുസ്ലിയാർ തുടങ്ങി നിരവധി പ്രശസ്ഥ പണ്ഡിതറും സൂഫിവര്യറും കമ്മുണ്ണി മുസ്ലിയാർ ഉപ്പാപ്പയുടെ ശിഷ്യർ ആണ്. ഉപ്പാപ്പയിൽ നിന്നും ഇർഷാദുൽ യാഫി ഓതിയ 300-ൾ പരം ഔലിയാക്കൾ ഉണ്ടെന്നാണ് വടകര മുഹമ്മദ് ഹാജി പറഞ്ഞത്. കമ്മുണ്ണി ഉപ്പാപ്പയുടെ ശിഷ്യർ എല്ലാം ഔലിയാക്കൾ ആണ്. അത്രയും വലിയ മഹാൻ ആയിരുന്നു കമ്മുണ്ണി മുസ്ലിയാർ ഉപ്പാപ്പ.
അനവധി കരാമത്തുകൾ കാണിച്ച മഹാനർ അക്കാലതെ ആത്മീയ ആലംമ്പവും കീർത്തിപെറ്റ പണ്ഡിതനും ആയിരുന്നു.
ആ ധന്യ ജീവിതം ഹി :1354 ദുൽ ഖഅദ 15 നാണ് പൊലിഞ്ഞത്. വേങ്ങര കുറ്റൂർ കുന്നാഞ്ചേരി പള്ളി മുറ്റത്ത് ആണ് അന്ത്യ വിശ്രമം കൊള്ളൂന്നത്. പണ്ഡിത പാമര ഭേദമന്യേ അനേകായിരം പേർ ഇവിടെ സിയാറതിൻ എത്തുന്നു.
വഴി :Nh കൊളപ്പുറം ---കുന്നുംപുറം റോഡിൽ കക്കാടംപുറത്ത് നിന്നും കുറ്റൂർ നോർത്ത് --- കുന്നാഞ്ചേരി പള്ളി അന്വേഷിക്കുക.
Post a Comment