മരിച്ചവർക്ക് എഴുപതിനായിരം ദിഖ്ർ



മരണപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന സത്കർമങ്ങൾ അവരമലേക്ക് എത്തിച്ചേരുകയും കബറാളികൾക്ക് അത് കൊണ്ട് ഉപകാരം ലഭിക്കുകയും ചെയ്യുമെന്ന് പണ്ഡിതന്മാർ നമ്മെ പഠിപ്പിച്ചതാണ്.
അതിനാൽ അത് അനാചാരമോ അന്ധ വിശ്വസമോ അല്ല. എന്നാൽ ചില വഹാബി മൗലവിമാർ ഇതിനേയും നിഷേധിക്കുന്നു.
ലാഇലാഹ ഇല്ലള്ളാഹ്"എന്ന തഹ് ലീല്‍ എഴുപതിനായിരം പ്രാവശ്യം മരണപ്പെട്ടവരുടെ ഗുണത്തിന്‍ വേണ്ടി ചൊല്ലാന്‍ പറ്റുമോ?
ചൊല്ലിയാൽ അത് കൊണ്ട് മയ്യിത്തിന് വല്ല ഉപകാരവും ലഭിക്കുമോ?
 എല്ലാവിഷയത്തിലുമെന്നപോലെ ഈ വിഷയത്തിലും നിഷേധാത്മക നിലപാടാണ് വഹാബികള്‍ക്ക്.

 എന്നാല്‍ അവരുടെ നേതാവായ ഇബ്ന്‍ തൈമിയ്യ പറയുന്നത് കാണുക.

 وقد سئل شيخ الإسلام ابن تيميية
عمَّن هلَّلَ سبعين أ...لف مرة وأهداه للميت يكون براءة للميت من النار حديث صحيح ؟ أم لا ؟ وإذا هلل الإنسان وأهداه إلى الميت يصل إليه ثوابه أم لا ؟فأجاب :" إذا هلل الإنسان هكذا : سبعون ألفا ، أو أقل ، أو أكثر ، وأهديت إليه نفعه الله بذلك ، وليس هذا حديثا صحيحا ولا ضعيفا

اമരണപ്പെട്ട ആള്‍ക്ക്  "مجموع الفتاوى" (24/323)  എഴുപതിനായിരം"ലാഇലാഹ ഇല്ലള്ളാഹ്"ചൊല്ലുന്നതിനെ പറ്റിയാണ്‍ ചോദ്യം മറുപടിയായി ഇബ്ന്‍ തൈമിയ്യ പറയുന്നത് "എഴുപതിനായിരം അതില്‍ കൂടുതലോ കുറവോ ചൊല്ലിയാലും മരണപ്പെട്ട വെക്തിക്ക് ഗുണം കിട്ടും (മജ്മൂഅ് ഫതാവ:)

قال ابن عربي الاندلسي:من قال لااله الا الله سبعين الف مرة في عمره اشتري نفسه من النار اوغيره (എഴുപതിനായിരം "ലാഇലാഹ ഇല്ലള്ളാഹ്"ചൊല്ലിയാല്‍ നരക മോചനം ഉണ്ടാകും)

എന്ന ഹദീസ് ഉദ്ധരിച്ച് ഇബ്ന്‍ അറബി(റ) പറയുന്നു;

.قال ابن عربي : أوصيك أن تحافظ على أن تشتري نفسك من الله بعتق رقبتك من النار بأن تقول لا إله إلا الله سبعين ألف مرة فإن الله يعتق رقبتك أو رقبة من تقولها عنه بها ورد به خبر نبوي وأخبرني أبو العباس القسطلاني بمصر أن العارف أبا الربيع المالقي كان على مائدة وقد ذكر هذا الذكر عليها صبي صغير من أهل الكشف فلما مد يده للطعام بكى فقيل : ما شأنك قال : هذه جهنم أراها وأمي فيها فقال المالقي في نفسه : اللهم إني قد جعلت هذه التهليلة عتق أمه من النار فضحك الصبي وقال : الحمد لله الذي خرجت أمي منها وما أدري سبب خروجها قال المالقي : فظهر لي صحة الحديث

ഇബ്നു അറബി(റ)പറയുന്നു: എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലി നിന്‍റെയും നീ ആര്‍ക്ക് വേണ്ടി ദിക്ക്ര്‍ ചൊല്ലിയോ അവരുടെയും ശരീരത്തെ നരകത്തില്‍ നിന്ന്‍ മോചിപ്പിക്കുക കാരണം നബി(സ)പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് നരകമോചനം ഉണ്ടെന്ന്‍ബഹു:റബീഉല്‍ മാലി(റ)പറഞ്ഞതായി ഇമാം ഖസ്ഥല്ലാനി(റ)എന്നൊട് പറഞ്ഞു; നരകശിക്ഷ അനുഭവിക്കുന്ന ഒരു ഉമ്മാക്ക് വേണ്ടി എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലി ഹദിയ ചെയ്തപ്പോള്‍ ആ ഉമ്മയെ അല്ലാഹു നരകമോചനം നല്‍കി (ഫൈലുല്‍ ഖദീര്‍)


ഇനി എഴുപതിനായിരമെന്ന പ്രത്യേക സംഖ്യയുടെ രഹസ്യമെന്തെന്നു നോക്കാം. ഇങ്ങനെ എഴുപതിനായിരം പ്രാവശ്യം തഹ്‍ലീല്‍ ചൊല്ലുന്നതിനെ അല്‍ഇതാഖതുസ്സ്വുഗ്‍റാ (ശര്‍വാനി) എന്നും അല്‍ഇത്ഖുല്‍ അസ്വഗര്‍ എന്നും പറയപ്പെടാറുണ്ട്. ഇമാം സ്വാവി (റ) അശ്ശറഹുസ്സ്വഗീറിന്‍റെ (شرح الشيخ الدرديرلكتابه المسمى أقرب المسالك لمذهب الإمام مالك) ഹാശിയയില്‍ പറയുന്നു. ((നബി(സ) പറഞ്ഞു: ആരെങ്കിലും ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞാല്‍ അത് അവന്‍റെ മുഴുവന്‍ തെറ്റുകള്‍ക്കും പ്രായിശ്ചിത്യമാണ്. ഇവിടെ മുഴുവന് തെറ്റുകളെന്നു പറഞ്ഞതിന്‍റെ പ്രത്യക്ഷാര്‍ത്ഥത്തില്‍ വന്‍ദോശങ്ങളും പൊറുക്കപ്പെടും. അതു കണ്ടാണ് ആരിഫീങ്ങള്‍ ഇതിനെ ഇതാഖത് (നരക മോചനത്തിനുള്ള ഉപാധി) യായി സ്വീകരിച്ചത്. അവര്‍ ഇത് എഴുപതിനായിരമായിരിക്കണമെന്നു തീരുമാനിക്കാന്‍ കാരണം ശൈഖ് സനൂസിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസാണ്.))

ഇബ്നു അറബി തന്‍റെ അല്‍ഫുതൂഹാതുല്‍മക്കിയ്യയില്‍ പറയുന്നു: (എഴുപതിനായിരം പ്രാവശ്യം ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞ് നിന്‍റെ നഫ്സിനെ അല്ലാഹുവില്‍ നിന്നു വാങ്ങുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ ഞാന്‍ നിന്നെ ഉപദേശിക്കുന്നു. കാരണം ഇതു ചൊല്ലുന്നവനെയും ആര്‍ക്കുവേണ്ടി നീ ഇത് ചൊല്ലുന്നുവോ അവനെയും അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഇങ്ങനെ ഒരു നബിവചനമുണ്ട്.)

ഇബ്നു അറബിയുടെ മേല്‍ പ്രസ്താവം ധാരാളം ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ബ്നു അഹ്മദ് അലീശ് അല്‍മാലികി തന്‍റെ മിനഹുല്‍ ജലീല്‍ എന്ന ഗ്രന്ഥത്തിലും അബ്ദുര്‍റഊഫ് അല്മനാവി തന്റെ ഫൈദുല്‍ഖദീറിലും അല്‍മുല്ലാ അലിയ്യുല്‍ ഖാരി തന്‍റെ ശറഹുശ്ശിഫായിലും ഉദ്ധരിച്ചത് ചില ഉദാഹരണങ്ങള്‍ മാത്രം. സഖാവി (റ) തന്‍റെ അദ്ദൌഉല്ലാമിഅ് എന്ന ഗ്രന്ഥത്തില്‍ അഹ്മദ് ബ്നു ഹസന്‍ അബുല് അബ്ബാസ് അശ്ശാഫിഈ അന്നഅ്മാനി (റ)വിന്‍റെ ചരിത്രം വിവിരിക്കുമ്പോള്‍ തന്നെ മറമാടിയതിനു ശേഷം എഴുപതിനായിരം ലാഇലാഇല്ലാഹ് പറയണമെന്ന് വസ്വിയ്യത്ത് ചെയ്തിരുന്നതും ആ വസ്വിയ്യത്ത് നടപ്പിലാക്കിയതും വിവരിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഒരു യുവാവിന്‍റെയും അദ്ദേഹത്തിന്‍റെ മാതാവിന്‍റെയും കഥ ഖസ്ഥല്ലാനി റിപോര്‍ട്ട് ചെയ്യുന്നതായി ബരീഖതുല്‍ മഹ്‍മൂദിയ്യയില്‍ അബൂ സഈദില്‍ഖാദിമി വിവരിക്കുന്നുണ്ട്. ശൈഖ് അബുര്‍റബീഅ് അല്‍ മാലിഖി എഴുപതിനായിരം തഹ്‍ലീല് ചൊല്ലി വെച്ചിട്ടുണ്ടായിരുന്നു. അവര്‍ കൂട്ടമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്കിടയിലുള്ള കശ്ഫ് അറിയുന്ന ഒരു യുവാവ് ഭക്ഷണത്തളികയിലേക്ക് കൈ നീട്ടവേ നിലവിളിച്ചു. എന്‍റെ മാതാവ് നരകത്തിലാണെന്ന് ഞാന്‍ കണ്ടു എന്നദ്ദേഹം പറഞ്ഞു. അപ്പോള്‍ മാലിഖി തന്‍റെ തഹ്‍ലീലുകള്‍ ഈ മാതാവിന്‍റെ നരക മോചനത്തിനായി ഹദ്‍യ ചെയ്തതായി മനസ്സില്‍ പറഞ്ഞു. ഉടനെ ആ യുവാവ് തന്‍റെ മാതാവ് നരകത്തില്‍ നിന്ന് സന്തോഷത്തോടെ പുറത്തു വന്നെന്ന് പറഞ്ഞു. അങ്ങനെ ആ യുവാവ് അവരോടപ്പം     ഭക്ഷണം കഴിക്കുകയും ചെയ്തു. ശൈഖ് അബുര്‍റബീഅ് ഈ സംഭവം ഉദ്ധരിച്ചിട്ടു പറഞ്ഞു.. ഇതോടെ ഇതു സംബന്ധമായ ഹദീസ് ശരിയാണെന്നും ഈ യുവാവ് കശ്ഫിന്‍റെ ആളാണെന്നും എനിക്ക് മനസ്സിലായി. ഈ ഹദീസ് ദഈഫാണെങ്കിലും ഫദാഇലുല്‍അഅ്മാലില്‍ സ്വീകാര്യമാണെന്ന് തുടര്‍ന്ന് ഈ ഗ്രന്ഥത്തില്‍ പറയുന്നു. പ്രത്യേകിച്ച് വ്യക്തമായ മറ്റു ഹദീസുകളുടെ പിന്തുണയും ഖിയാസിനെതിരുമല്ലാത്ത അവസ്ഥയില്‍. മുല്ലാ ഖുസ്രൂ, ഇബ്നുല്‍ കമാല്‍ പോലോത്തവരുടെ വസ്വിയ്യത്തുകളിലും അവരുടെ പ്രവര്‍ത്തനങ്ങളിലും ഇത് കണ്ടുവന്നതും. മിശ്കാതുല്‍ അന്‍വാരിലും ബസ്ഥാമിയുടെ ചില ഗ്രന്ഥങ്ങളിലും അലി അല്‍ഖാരിയുടെ ചില ഗ്രന്ഥങ്ങളിലും ഇത് ഉദ്ധരിക്കപ്പെട്ടതായി ചില വിശ്വസ്തരില്‍ അറിയാന്‍ കഴിഞ്ഞു. അതിനാല്‍ ഏറ്റവും ഉത്തമം ഇത് (എഴുപതിനായിരം തഹ്‍ലീല്‍ ചൊല്ലുന്നത്) തനിക്കും മറ്റുള്ളവര്‍ക്കും ചെയ്യലാണ്. എന്നിങ്ങനെ അബൂ സഈദില്‍ഖാദിമി തുടര്‍ന്നു പറയുന്നു.

അല്‍മുഹിബ്ബിയുടെ ഖുലാസതുല്‍അസറിലും മുകളിലെ കഥ ഇമാം റാഫിഈ ഉദ്ധരിക്കുന്നതായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. എഴുപതിനായിരം തഹ്‍ലീല് ചൊല്ലാനായി ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും അത് മറ്റുള്ളവര്‍ക്ക് ഹദ്‍യ ചെയ്യുകയും ചെയ്യുന്ന പതിവ് ചില മഹാന്മാര്‍ക്കുള്ളതായി അതില്‍ അദ്ദേഹം പറയുന്നു. “സൂഫികളായ മഹാന്മാര്‍ ഇത് പണ്ടു കാലത്തും ഇപ്പോഴും പരസ്പരം വസ്വിയ്യത് ചെയ്യുകയും അത് ശ്രദ്ധയോടെ കൊണ്ടു നടക്കാന്‍ ഉപദേശിക്കുകയും ചെയ്യാറുണ്ട്.  ഇതു മൂലം അല്ലാഹു നരക മോചനം നല്‍കുമെന്നു അവര്‍ പറയുന്നു. അങ്ങനെയൊരു ഹദീസുണ്ടെന്നും അവര്‍ പറയുന്നു…” അദ്ദേഹം വിശദീകരിക്കുന്നു. “ഇബ്നു ഹജര്‍ ഈ ഹദീസ് ശരിയല്ലെന്നു പറയുന്നുണ്ട്. പക്ഷേ, സൂഫികളായ നേതാക്കളെ പിന്തുടര്‍ന്നും അങ്ങനെ ഉപദേശിച്ചവരോടു അനുസരണ കാണിച്ചും അവരുടെ പ്രവൃത്തികളിലൂടെ അനുഗ്രഹം പ്രതീക്ഷിച്ചും ഇങ്ങനെ ഒരാള്‍ ചെയ്യേണ്ടതാണെന്ന് അല്‍ഹാഫിദ് അന്നജ്മുല്‍ ഗൈഥി പറയുന്നു.” അദ്ദേഹം വീണ്ടും തുടരുന്നു. “വലിയ്യും ആരിഫുമായ എന്‍റെ സയ്യിദ് മുഹമ്മദ് ബ്നു ഇറാഖ് അദ്ദേഹത്തിന്‍റെ ചില ലേഖനങ്ങളില്‍ ഇത് പരാമര്‍ശിച്ചിട്ടുണ്ട്.

അദ്ദഹത്തിന്‍റെ ശൈഖ് ഇങ്ങനെ ചെയ്യാന്‍ കല്‍പിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ ചില സഹോദരങ്ങള്‍ ഫജ്റിന്‍റെയും സൂര്യോദയത്തിന്‍റെയും ഇടയില്‍ എഴുപതിനായിരം തഹ്‍ലീല്‍ ചൊല്ലാറുണ്ടായിരുന്നു. ഇത് അല്ലാഹുവിന്‍റെ ഒരു ഔദാര്യമാണ്.”

മാലികി മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ അല്‍ഖറാഫിയുടെ അഭിപ്രായത്തില്‍ ജനങ്ങള്‍ പതിവാക്കിയ തഹ്‍ലീല്‍ ചൊല്ലി മരണപ്പെട്ടവര്‍ക്ക് ഹദ്‍യ ചെയ്യല്‍ ആവശ്യമാണ്. ഇതില്‍ അല്ലാഹുവിന്‍റെ ഔദാര്യത്തെയും അവന്‍ എളുപ്പമാക്കിയതിനെയും അവലംബിക്കുകയാണ് വേണ്ടത്. സാധ്യമായ എല്ലാ കാരണങ്ങളിലൂടെയും അല്ലാഹുവിന്‍റെ ഔദാര്യം തേടണം. സനൂസി പറഞ്ഞതു പോലെ എഴുപതിനായിരം പ്രാവശ്യം ലാഇലാഹ ഇല്ലല്ലാഹ് എന്ന ഖറാഫി പറഞ്ഞ ഈ തഹ്‍ലീല്‍ ചൊല്ലേണ്ടതാണ്. (തഹ്‍ദീബുല്‍ ഫുറൂഖ്).

അബൂ സൈദ് അല്‍ഖുര്‍ഥുബീ ഈ ഹദീസ് ഉദ്ധരിച്ചതായി ഖുര്‍റതുല്‍ ഐന്‍ ബിഫതാവാ ഉലമാഇല്‍ഹറമൈന്‍ എന്ന ഗ്രന്ഥത്തില്‍ കാണാം.

 ഒരു ലക്ഷം (ഖുല്‍ ഹുവല്ലാഹു അഹദ്…) എന്നു തുടങ്ങുന്ന സുറതുല്‍ ഇഖ്‍ലാസ് ഓതി മരണപ്പെട്ടവര്‍ക്ക് ഹദ്‍യ ചെയ്താല്‍ അതു മൂലം നരകത്തില്‍ മോചനം ലഭിക്കും. സ്വാവി ഇമാം ഈ കാര്യം ജലാലൈനിയുടെ ഹാശിയതില്‍ പറയുന്നു. ഈ ഹദീസ് ദഈഫാണെങ്കിലും ഫദാഇലുല്‍ അഅ്മാലില്‍ സ്വീകാര്യമാണ്.