ഗർഭചിദ്രവും ഇസ്ലാമും
ഗർഭചിദ്രം ഇന്ന് വർദ്ധിച്ച് വരികയാണ്.
ഇതിലെ ഇസ്ലാമിക മാനം അറിയാതെയോ അറിഞ്ഞ് കൊണ്ടോ ആധുനിക ജനത തിരസ്കരിക്കുന്നു.
സ്രഷ്ടാവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിക്കുന്ന, മനുഷ്യത്വം മരവിച്ച ഇരുകാലികളായി മനുഷ്യൻ മാറുമ്പോൾ ഇസ്ലാമിക മൂല്യങ്ങളെ ജീവിതത്തോട് ചേർത്ത് വെച്ചിരുന്ന പാരമ്പര്യമൊക്കെ ഇന്ന് നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്.
എന്താണ് ഗർഭചിദ്രം
ഭ്രൂണത്തെ ഗർഭപാത്രത്തിൽ വച്ച് തന്നെ നശിപ്പിച്ച് കളയുന്നതാണ് ഭ്രൂണഹത്യ എന്നു പറയുക. ഇതിന് ഗർഭചിദ്രം എന്നും പറയുന്നു. അറബിയിൽ ഇതിന് اجهاض എന്നും ഇംഗ്ലീഷിൽ abortion (അബോർഷൻ) എന്നും പറയുന്നു.
റോയിട്ടേർസ് (ഒരു രാജ്യാന്തര വാര്‍ത്താ ഏജന്‍സി) നടത്തിയ പഠനത്തിൽ പെൺഭ്രൂണഹത്യ ഉൾപ്പെടെ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്. ഇന്ത്യയിൽ ഓരോ മിനുട്ടിലും ഒരു പെൺഭ്രൂണഹത്യ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലും പെൺ ജനനനിരക്ക് കുറയുന്നതായി പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നു. സാമൂഹികവും സാമ്പത്തികവും മറ്റുമായ കാരണങ്ങളാൽ ആൺകുട്ടികൾക്ക് സമൂഹത്തിൽ അനർഹമായ പരിഗണന ലഭിക്കുന്നത് പെൺഭ്രൂണഹത്യക്ക് സാഹചര്യമൊരുക്കുന്നു.
ദേശീയവനിതാ കമ്മീഷന്‍കണക്കു പ്രകാരം ഭൂമി ഒരു നോക്കു കാണാന്‍ പോലും ഭാഗ്യംലഭിക്കാതെ ഇന്ത്യയില്‍ ഓരോ ദിവസവും കശാപ്പുചെയ്യപ്പെടുന്ന അര ലക്ഷം കുഞ്ഞുങ്ങളില്‍ ആയിരവുംകേരളത്തിലാണത്രെ.
അള്‍ട്രാസൌണ്ട്സ്കാനിംഗ്
ശിശുവിനെ ഗര്‍ഭാവസ്ഥയില്‍ തന്നെലിംഗ നിര്‍ണയം നടത്തുവാന്‍ സഹായിക്കുന്നആധുനികമാര്‍ഗങ്ങള്‍ വന്നതോടെയാണ് ഇന്ത്യയില്‍ഗര്‍ഭഛിദ്രം വ്യാപകമായത്. ആംനിയോട്ടിക് സ്രവത്തിന്‍റെസാമ്പിളെടുത്ത് ലിംഗ നിര്‍ണയം നടത്തുന്ന ആംനിയോസിന്തസിസ് എന്ന രീതി രണ്ടുദശകം മുമ്പ് വടക്കേ ഇന്ത്യയുടെപലഭാഗങ്ങളിലും പ്രചരിച്ചിരുന്നു. എന്നാല്‍പാര്‍ശ്വഫലങ്ങളില്ലാത്തതും ലളിതവുമായ അള്‍ട്രാസൌണ്ട്സ്കാനിംഗ് വന്നതോടു കൂടി ലിംഗനിര്‍ണയം കൂടുതല്‍എളുപ്പമായി. ഗര്‍ഭസ്ഥശിശുവിന് ജന്മ, ജനിതകവൈകല്യങ്ങള്‍, നാഡീ വ്യൂഹ തകരാറുകള്‍, ക്രോമൊസോംവൈകല്യങ്ങള്‍, ലൈംഗിക ജന്യ രോഗങ്ങൾ വല്ലതുമുണ്ടോഎന്നു കണ്ടുപിടിച്ച് ചികിത്സിക്കുകയാണ് അള്‍ട്രാസൌണ്ട്സ്കാനിംഗിന്റെ ഉദ്ദേശ്യമെങ്കിലും അതിന്‍റെ മറവില്‍വ്യാപകമായി ലിംഗ നിര്‍ണയവും ഗര്‍ഭഛിദ്രവും നടക്കുന്നു.
കാരണങ്ങൾ
ഇന്ത്യൻ സമൂഹങ്ങളിൽ ആൺകുട്ടികൾക്ക് നൽകുന്ന മുൻതൂക്കം, പെൺകുട്ടികളെ വിവാഹം കഴിക്കുന്ന അവസരത്തിൽ സ്ത്രീധനം നൽകുവാൻ നിർബന്ധിതമാകുന്ന സാഹചര്യം, പാരമ്പര്യ സ്വത്തുക്കൾ കൈവിട്ടുപോകുമോ എന്ന ഭയം, മരണാനന്തര ക്രിയകൾ ചെയ്യുവാൻ ആൺ സന്തതി വേണമെന്ന കാഴ്ചപ്പാട്, തുടങ്ങി ഒട്ടനവധി കാരണങ്ങൾ കൊണ്ട് ഗർഭപാത്രത്തിൽ വച്ച് തന്നെ പെൺകുട്ടികളുടെ ജനനം ഒഴിവാക്കപ്പെടുന്നു. എന്നാൽ നിരക്ഷരത ഒരു കാരണമല്ല. വിദ്യാഭ്യാസമുള്ള കുടുംബങ്ങളിലും പെൺഭ്രൂണഹത്യ നടന്നുവരുന്നുണ്ട്. ജനിക്കുവാൻ പോകുന്ന കുഞ്ഞിന്റെ ലിംഗ നിർണ്ണയം നടത്തി ഭ്രൂണം പെണ്ണാണെന്നറിഞ്ഞാൽ ഗർഭചിദ്രം നടത്തി ആൺകുട്ടിയുടെ ജനനം ഉറപ്പാക്കുന്നതിൽ വിദ്യാസമ്പന്നരായുള്ള ആളുകളും മുൻപന്തിയിലാണ്. കുടുംബാസൂത്രണപ്രചാരണം, സന്താനനിയന്ത്രണം എന്നിവ ഒരുവശത്ത് പെൺഭ്രൂണഹത്യക്ക് വളം വെക്കുന്നുണ്ട്.
കുറ്റവും ശിക്ഷയും ഇന്ത്യയിൽ
ഉത്തമ വിശ്വാസത്തോടെ ജീവൻ രക്ഷിക്കുവാനായിട്ടല്ലാതെ നടത്തുന്ന ഗർഭഛിദ്രങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 312-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. ഇതിനു 2 വർഷത്തോളം വരുന്ന കാലത്തേക്കുള്ള തടവു ശിക്ഷയോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. ഗർഭിണി ചലിക്കുന്ന ഗർഭസ്ഥ ശിശുവോട് കൂടിയുള്ളതാണെങ്കിൽ ശിക്ഷ 7 വർഷത്തോളമായിരിക്കും. തന്റെ ഗർഭം സ്വയം അലസിപ്പിക്കുന്ന സ്ത്രീയും ഈ വകുപ്പിൽ ഉൾപ്പെടുന്നു. എന്നാൽ Medical Termination of Pregnancy Act 1971 -ലെ വ്യവസ്ഥകൾ അനുസരിച്ച് രജിസ്റ്റേർഡ് ഡോക്ടർ നടത്തുന്ന ഗർഭഛിദ്രം കുറ്റകരമല്ല. ഗർഭിണിയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കുന്നത് 313-ാം വകുപ്പ് പ്രകാരം 10 വർഷത്തെ തടവും കൂടാതെ പിഴ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്. കൂടാതെ ഗർഭം അലസിപ്പിക്കുന്നതിന്നിടയിൽ ഗർഭിണിയുടെ മരണം സംഭവിച്ചാൽ ശിക്ഷ 10 വർഷം വരെയുള്ള തടവാണ്.
ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി വിവരം ഗർഭിണിയെയോ ബന്ധുക്കളെയോ അറിയിക്കുന്നത് മൂന്ന് വർഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ആവർത്തിച്ചാൽ ശിക്ഷ അഞ്ചുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ്.
ഇസ്ലാമിക വീക്ഷണം
അബോർഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട് മദ്ഹബിൽ നിരവധി വീക്ഷണങ്ങളും വീക്ഷണ വെതിയാനങ്ങളുമുണ്ട്. അതിവിടെ ചർച്ചക്ക് വെക്കുന്നില്ല, മറിച്ച് വളരെ ലളിതമായി അതിന്റെ സംക്ഷിപ്തം ഇവടെ കുറിക്കുന്നു.
ആത്മാവ് ഊതുന്നതിന് മുമ്പാണെങ്കിൽ (120 ദിവസം) ഗർഭ ചിദ്രം നടത്തുന്നത് കറാഹ്ത്താണ്.(ഇമാം റംലി- നിഹായ).
ആത്മാവ് ഊതുന്നതിന് മുമ്പാണെങ്കിലും ശേഷമാണെങ്കിലും നിഷിദ്ധമാണ്.(തുഹ്ഫ 7/186)
ആത്മാവ് ഊതിയതിന് ശേഷമാണെങ്കിൽ നിഷിദ്ധമാണെന്ന കാര്യത്തിൽ നിഹായയും തുഹ്ഫയു ഒരേ വീക്ഷമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
(നിഹായ 8/442 കാണുക.)
Post a Comment