ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാർ
ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരുടെ വിയോഗത്തിലൂടെ
സമസ്തക്കും സമൂഹത്തിനും നഷ്ടമായത്, ഊർജ്ജസ്വലനായ ഒരു പണ്ഡിതനെയാണ്.
സമസ്തയുടെ സമുന്നത നേതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ എന്ന നിലയില്‍ സമസ്തയില്‍ സജീവമായ ബാപ്പു മുസ്‌ലിയാര്‍ സംഘാടന മികവും പാണ്ഡിത്യവും സമ്മേളിച്ച വ്യക്തിത്വമായിരുന്നു.
സമുധായത്തിന് മുന്നിൽ നിന്ന് നയിച്ച പണ്ഡിതനായിരന്നു അദ്ധേഹം.
വളരെ ചെറുപ്പത്തിലെ സമസ്തക്ക് വേണ്ടി പ്രയത്നിച്ച മഹാൻ തന്റെ ആഴുസ്സ് മുഴുവൻ സമസ്തക്ക് വേണ്ടി സമർപ്പണം ചെയ്തു.
2004 സെപ്തംബര്‍ എട്ടിന് സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം 2010 ഒക്‌ടോബര്‍ രണ്ടിനാണ് സമസ്ത ജോ.സെക്രട്ടറിയായത്. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി, സമസ്ത ഫത്‌വ കമ്മിറ്റി കണ്‍വീനര്‍, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പ്രസിഡന്റ്, എസ്.വൈ.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ നൂരിയ്യ കമ്മറ്റി അംഗം, എം.ഇ.എ എഞ്ചിനീയറിംഗ് കോളജ് കമ്മറ്റി കണ്‍വീനര്‍, കാളമ്പാടി മഹല്ല് കമ്മിറ്റി-മദ്രസ പ്രസിഡന്റ്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക കോംപ്ലക്‌സ് ജന.സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിരുന്നു. കടമേരി റഹ്മാനിയ കോളജില്‍ പ്രിന്‍സിപ്പലായും വിവിധ സ്ഥാപനങ്ങളുടെ സാരഥിയായും വ്യക്തിമുദ്ര പതിപ്പിച്ചു. സുപ്രഭാതം ദിനപത്രം, ഇഖ്‌റഅ് പബ്ലിക്കേഷന്‍ എന്നിവയുടെ ചെയര്‍മാനായിരുന്നു. സുപ്രഭാതം ദിനപത്രത്തെ ജനകീയമാക്കുന്നതിൽ ഉസ്താദ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രാപ്പകലുകളില്ലാതെ അതിന്ന് വേണ്ടി ഉസ്താദ് ഓടിനടന്നു. സുപ്രഭാതത്തിന്റെ ചരിത്ര പിറവിക്കുപിന്നിലെ ചാലക ശക്തിയും ഉസ്താദ് തന്നെ ആയിരുന്നു.
ചെറുപ്പം മുതലേ മഹാന്മാരുടെ കൂടെ നടക്കാൻ ഭാഗ്യം ലഭിച്ചത് കൊണ്ടാകാം അന്ത്യ വിശ്രമവും മഹാന്മാരോടൊപ്പമാണ്.
കോട്ടുമല അബൂബക്കര്‍ മുസിലിയാര്‍-മുരിങ്ങാക്കല്‍ ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമനായി മലപ്പുറം ജില്ലയിലെ കാളമ്പാടിയില്‍ 1952 ഫെബ്രുവരി 10നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കീഴില്‍ പരപ്പനങ്ങാടി പനയം പള്ളി ദര്‍സില്‍ മത വിദ്യാഭ്യാസം തുടങ്ങി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, വല്ലപ്പുഴ ഉണ്ണീന്‍ കുട്ടി മുസ്‌ലിയാര്‍, കോക്കുര്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് മറ്റു പ്രധാന ഗുരുനാഥന്‍മാര്‍.
പൊട്ടിച്ചിറ അന്‍വരിയ്യ അറബിക് കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജ് എന്നിവിടങ്ങളിലായി മതപഠനം പൂര്‍ത്തിയാക്കിയ ബാപ്പു മുസ്‌ലിയാര്‍ 1975ല്‍ ഫൈസി ബിരിദം കരസ്ഥമാക്കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅയിലെ സഹപാഠിയായിരുന്നു.
അരിപ്ര വേളൂര്‍ മസ്ജിദില്‍ ഖാസിയും മുദരിസുമായി സേവനം തുടങ്ങിയ അദ്ദേഹം പിതാവിന്റെ നിര്‍ദേശപ്രകാരം നന്തി ദാറുസ്സലാമില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് കടമേരി റഹ്മാനിയയില്‍ പ്രിന്‍സിപ്പലായി. റഹ്മാനിയ്യയെ ഉന്നതങ്ങളിലേക്ക് നയിച്ചതിൽ ഉസ്താദിന്റെ പങ്ക് നിസ്തുലമായിരുന്നു. അതിന്ന് വേണ്ടി ഉസ്താദ് രാപ്പകലുകളില്ലാതെ അഹോരാത്രം പരിശ്രമിച്ചിരുന്നു.
1987ല്‍ പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് കാളമ്പാടി മഹല്ല് ഖാസിയായി. മലപ്പുറം മുണ്ടക്കോട് മഹല്ല് ഖാസി സ്ഥാനവും വഹിച്ചിരുന്നു
പ്രമുഖ സൂഫീവര്യന്‍ പരേതനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകള്‍ പരേതയായ സഫിയ്യ എന്നവർ ഉസ്താദിന്റെ പത്നിയാണ്.
കോട്ടുമല ബാപ്പു മുസ്ലിയാർ.
ഓർമയിൽ ഒരു ത്വലാഖ് പ്രശ്നം
(അനുഭവം; )
അബൂ ത്വാഹിർ ഫൈസി മാനന്തവാടി
ജാമിഅഃയിൽ നിന്ന് ഇറങ്ങി മേൽമുറി ചുങ്കം മഹല്ലിൽ മുദരിസായി സേവനമേറ്റതിന് ശേഷം എന്റെ അടുത്ത് വന്ന ഏറ്റവും വലിയ പ്രശ്നം ഒരു മുത്വലാഖ് കേസായിരുന്നു. (മൂന്ന് മാസം മുമ്പ്)
മൂന്ന് ത്വലാക്കും വെക്തമായി ചൊല്ലിയെന്ന് എന്നെ ബോധിപ്പിച്ച കക്ഷിയിയിൽ നിന്ന് ഞാനത് എഴുതി വാങ്ങിയതിന് ശേഷം കക്ഷിയേയും കൂട്ടി മേൽ കാസിയായ പാണക്കാട് ഹൈദറലി തങ്ങളുടെ സമീപം ചെന്നു.

കേസ് കേട്ട ഉടനെ തങ്ങൾ കോട്ടുമല ബാപ്പു മുസ്ലിയാരെ ചെന്ന് കാണാൻ പറഞ്ഞു.

പ്രശ്നം കേട്ട ശൈഖുന കക്ഷിയേയും സാക്ഷികളേയും വിസ്തരിച്ചതിന് ശേഷം ത്വലാക്ക് സംഭവിച്ചെന്ന് ഫതവ നൽകി.

ഞങ്ങൾ മടങ്ങി തുടർ നടപടിക്ക് വേണ്ട കാര്യങ്ങൾ കക്ഷിയെ ഞാൻ തര്യപ്പെടുത്തി.

ഏതാനും ദിവസങ്ങൾ കഴിഞ്ഞു ഏകദേശം ഒരു മാസത്തോളമായി, ഒരു ദിവസം കക്ഷി എന്റെ റൂമിൽ വന്ന് വാദം തിരുത്തിപ്റഞ്ഞു.

എഴുതിവാങ്ങിയ കടലാസ് ഞാനോർമപ്പെടുത്തിയപ്പോൾ അത് എന്നെ ചിലർ നിർബന്ദിപ്പിച്ചതിനാലാണെന്ന് അദ്ധേഹം മൊഴിമാറ്റി.

വീണ്ടും തങ്ങളെ ചെന്ന് കണ്ടപ്പോൾ “കോട്ടുമലയെ കണ്ടോളൂ” എന്ന് തങ്ങൾ പറഞ്ഞു.

അങ്ങനെ ഇരു വിഭാകത്തെയും കൂട്ടി ശൈഖുനയുടെ വീട്ടിലെത്തി.

ളുഹ്റ് നിസ്കാര ശേഷം ശൈഖുന വന്ന് കൊലായിലെ കസേരയിലിരുന്നു.
കൂട്ടത്തിൽ ചിലർ വിഷയം പറയാൻ വെഗ്രത കാട്ടി. ശൈഖുനാ നിർത്താൻ പറഞ്ഞു.
എന്നെ ചുണ്ടി പറഞ്ഞു നിങ്ങൾ പറയൂ...
കാര്യങ്ങൾ വെടിപ്പായി ഞാനവതരിപ്പിച്ചു.

കേട്ട ശേഷം കക്ഷിയോട് അറുത്ത് മുറിച്ച് ശൈഖുന പറഞ്ഞു. ത്വലാഖ് സംഭവിക്കുക തന്നെ ചെയ്തിട്ടുണ്ട്,
ഞാൻ നിന്നോട് അന്നേ പറഞ്ഞതാണ് എന്തെങ്കിലുമുണ്ടെങ്കിൽ ഇപ്പോൾ പറയണമെന്ന്.
അന്ന് എല്ലാം നീ സമ്മതിച്ചതാണ്. ഇനി നിർവാഹമില്ല.
എന്നോട് ..
ഫൈസീ..
ഇഖ്റാറിൽ റുജൂഇല്ല അറിയില്ലേ...?
ഞാൻ പറഞ്ഞു
മ് അറിയായിരുന്നു.
പിന്നെ അവിടെ നടന്നത് നാടകീയ രംഗങ്ങൾ ഇരു വിപാകവും തമ്മിൽ വാക്ക് തർക്കമായി.
ചിലർ ഉസ്താദിന് നേരെ വിരൽ ചൂണ്ടി സംസാരിച്ച് തുടങ്ങി ഞാനും മഹല്ല് സെക്രട്ടറിയും വിഷണ്ണരായി.
ഞങ്ങളവരെ പിടിച്ച് മാറ്റി ഇതൊക്കെ കേട്ടിട്ടും, സ്വന്തം വീട്ടിൽ വന്ന് ഇങ്ങനെയൊക്കെ കാണിച്ചിട്ടും തെല്ലും ക്ഷുപിതനവാതെ ശൈഖുന കസാരയിലിരുന്നു.
ത്വലാക്ക് ചൊല്ലപ്പെട്ട പെണ്ണിന്റെ ഒക്കത്തിരുന്ന ചെറിയ കുട്ടി കരഞ്ഞപ്പോൾ ശൈഖുന അകത്തേക്ക് പോയി.
പിന്നെ ആരോ അകത്ത് നിന്ന് എന്തോ പലഹാരവുമായി വന്ന് ആ കുട്ടിക്ക് നൽകി.
ഒടുവിൽ ഉസ്താദ് തന്നെ പ്രശ്നം മസ്ലഹത്താക്കി ഞങ്ങളെ മടക്കി.
അന്നായിരുന്നു ഉസ്താദിനെ അവസാനമായി കണ്ടത്....
Post a Comment