കാരംസ് കളി; നിരുപാധികം ഹറാം

നബി(സ) പറഞ്ഞു: ”മനുഷ്യന്‍ നേരംപോക്കിനായി നടത്തുന്ന എല്ലാ വിനോദവും അബദ്ധമാണ്. അവന്റെ വില്ലുപയോഗിച്ചുള്ള അസ്ത്രമെയ്ത്ത്, കുതിരക്കു പരിശീലനം നല്‍കല്‍, ഭാര്യയുമായുള്ള വിനോദം എന്നിവയൊഴിച്ച്.” (തുര്‍മുദി, ഇബ്‌നുമാജ, ദാരിമി, അഹ്മദ്)

വിനോദത്തിലെ ന്യായവും അന്യായവും വേര്‍തിരിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡമാണ് ഈ തിരുവചനം. കാരണം, മതവീക്ഷണത്തില്‍ ഇഹത്തിലോ പരത്തിലോ ഒരു ഗുണവും നല്‍കാത്ത വല്ല വിനോദത്തിലും ഒരാള്‍ വ്യാപൃതനാകുന്നുവെങ്കില്‍ അതു അബദ്ധമാണ്; അന്യായമാണ്. മൂന്നു വിനോദങ്ങള്‍ അവയില്‍ നിന്നൊഴിവാണ്. അവ മൂന്നും നേരംപോക്കിനു വേണ്ടി നടത്തിയാലും സുബദ്ധമാണ്; അബദ്ധമല്ല.
എന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്.
പണം വെച്ചുള്ള ചീട്ടുകളി, മറ്റുകളികള്‍ മുഴുവനും ചൂതാട്ട സ്വഭാവത്തിലാകുമ്പോള്‍ നിഷിദ്ധമാണെന്ന് മുകളില്‍നിന്ന് വ്യക്തമായല്ലോ. എന്നാല്‍, പണം വ്യവസ്ഥ ചെയ്യാതെയാണെങ്കിലും  കാരംബോര്‍ഡ് കളി ഹറാമാണ്. ആകയാല്‍  കാരംബോര്‍ഡ് കളി  നിരുപാധികം നിഷിദ്ധമാണ്. ഇതിൽ ബുദ്ധിക്ക് പ്രത്യേക സ്ഥാനമില്ല; കേവലം ഭാഗ്യത്തെ ആശ്രയിച്ചുള്ള കളിയാണിത്


ചില കോയിനുകൾ കാരംസ് ബോർഡിൽ നിർണിത സ്തലത്ത് വെച്ച്  ബോർഡിന്റെ മൂലയിലെ പോക്കറ്റകളിലേക്ക്  മുടിച്ച് വീഴ്തുകയാണല്ലോ ഈ കളിയിലെ രീതി.
ഇതിൽ യുക്തി ചിന്തക്കോ,ഗണിത ശാസ്ത്ര വിചാരങ്ങൾക്കോ സ്ത്ഥാനമൊന്നുമില്ല.
ഇങ്ങനെ മുടിച്ചാൽ കോയിൻ പോക്കറ്റിൽ വീഴുമെന്ന മതിപ്പ് വെച്ച് മുടിച്ചിടുകയാണ് ചെയ്യുന്നത്. വെറും കുത്തിമതിപ്പിനെ ലാക്ക്ക്കിയുള്ള ഇത്തരം കളികൾ ഹറാമാണ്.(തുഹ്ഫ 10/216)