വാലൻന്റൈൻ ദിനം വിശ്വാസിക്ക് ബന്ധമില്ല.
എല്ലാ വർഷവും ഫെബ്രുവരി 14-നാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ ചിലർ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈൻ ദിനമെന്നാണ് ഇവരുടെ വാദം. ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറണമെന്നും, ഇഷ്ടം അറിയിക്കണമെന്നുമാണ് ഇവരുടെ പുരാണം.
ഇതിന് പിന്നിൽ ഒരു അഭ്യൂഹ കഥയുമുണ്ട്
ആ കഥയില്ലാ കഥ ഇങ്ങനെ വായിക്കാം...
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
ഒരു ഇസ്ലാം മത വിശ്വാസിക്ക് ഈ കെട്ടു കഥയിൽ വിശ്വസിക്കാനാകില്ല.
ഈ കഥ യാഥാർഥ്യമാണെങ്കിൽ പോലും അത് പിന്തുടരൽ അവന്റെ മാർഗവുമല്ല.
അതിനാൽ ഈ ദിനത്തെ ആചരിച്ചും ആഗോഷിച്ചും പോസ്റ്ററുകളൊട്ടിക്കുന്നവർ യഥാർത്ഥ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് തന്നെ പറയട്ടെ.
സ്നേഹിക്കാൻ പഠിപ്പിച്ച മതമാണിസ്ലാം.
പക്ഷെ അതിന് മാനങ്ങളും പരിശുദ്ധ മതം പടിപ്പിച്ചിട്ടുണ്ട്.
ദൈവത്തെ മാത്രമല്ല. സൃഷ്ടികളെ സ്നേഹിക്കാനും അല്ലാഹു കൽപ്പിച്ചിട്ടുണ്ട്.
ആ സ്നേഹം ആരാധനയാണ്.
അത് അർത്ഥവത്താകുന്നത് ദൈവത്തിന് വേണ്ടി ആകുമ്പോഴാണ്.
സ്നേഹത്തിന് ഏറ്റ വിത്യാസങ്ങളുണ്ടാകുമെങ്കിൽ അതിന് മുൻഗണനാക്രമങ്ങളുമുണ്ട്. അത് ഇസ്ലാം പടിപ്പിച്ചതാണ്.
അല്ലാഹുവിനെ സ്നേഹിക്കണം പിന്നെ റസൂലിനെ പിന്നെ മാതാവിനെ പിന്നെ പിതാവിനെ അങ്ങനെ...
ആ സ്നേഹം കേവലം വാചികമല്ല അത് ആവാചികമായിരിക്കണം. ഹൃദയത്തിന്റെ തുടിപ്പിന്റെ താളത്തിനൊപ്പമാവണം.
ക്രമം തെറ്റിക്കുന്നവർക്ക് ഇസ്ലാമിൽ എന്ത് സ്ഥാനം.
ഇണയെ സ്നേഹിക്കണം അന്യ പെണ്ണിനെ പ്രണയിക്കുന്നതിലെ ആനന്ദം കേവലം പൈശാചികവും നൈമിഷികവുമാണ്.
ഇണയോടുള്ള സ്നേഹം മുസംലിമിന് പ്രതിഫല ദായകമാണ്.
Post a Comment