ടൈറ്റ് ഫിറ്റ് വസ്ത്രം; ഇസ്ലാമിക മാനം
ഇന്ന് ടൈറ്റ് ഫിറ്റ് വസ്ത്രം ഒരു മോഡലാണ്.
അതിനാൽ യുവതലമുറയെ അത് വല്ലാതെ ഗ്രസിച്ചിട്ടുണ്ട്. പലരും ഇതിന്റെ ഇസ്ലാമിക മാനം അറിയുന്നില്ല. അറിഞ്ഞവർ തന്നെ അത് പരിഗണിക്കുന്നുമില്ല. എന്നതാണ് യാഥാർത്ഥ്യം.
ശാരീരിക അലംഗാരങ്ങൾ ആഭാസമാകുന്നത് ശ്രദ്ധിക്കേണ്ടതാണ്. വസ്ത്രം ശരീരം മറക്കാനുള്ളതാണ്, മിനുക്കാനുള്ളതല്ല. കോലം കെട്ട പല സംസ്കാരങ്ങളും ഇന്ന് സമൂഹത്തിലേക്ക് തള്ളിക്കയറിയിട്ടുണ്ട്.
അത് ഉപേക്ഷിക്കപ്പെടേണ്ടതാണ്.
ഇടുങ്ങിയ വസ്ത്രം (ടൈറ്റ്ഫിറ്റ്) ധരിക്കല്‍ സ്ത്രീകള്‍ക്കു കറാഹത്താണ് (ഇആനത്ത്: 1/108).
അവരുടെ ശരീര ഘടനയും ആകൃതിയും പരപുരുഷർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനെ എല്ലാ നിലയിലും ഇസ്ലാം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.
പുരുഷനും ടൈറ്റ് ഫിറ്റ് വസ്ത്രം ധരിക്കുന്നത് ഉപേക്ഷിക്കുന്നതാണ് ഉചിതം. കാരണം അത് ശരീരത്തിന് പ്രയാസമുണ്ടാക്കുന്നതാണല്ലോ മാത്രമല്ല, അത് ഏതെങ്കിലും സിനിമാ സ്റ്റാറിനേയോ മറ്റോ അനുകരിച്ചാകുമ്പോൾ ഇസ്ലാം നിരുത്സാഹപ്പെടുത്തിയ ചെയ്തി കൂടിയാണ്.
ഒരാൾ ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമായിരിക്കും അവനെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നുമുണ്ട്.
അതിനാൽ അനുകരിക്കേണ്ടത് സത്വൃത്തരെ ആയിരിക്കണം. അത് നമ്മുടെ മുൻഗാമികളായ പണ്ഡിതരും താബിഉകളും സ്വഹാബികളുമാണല്ലോ അവരൊന്നും ഇത്തരം വസ്ത്രം ധരിച്ചതായി രേഖയില്ല.
Post a Comment