SKSSF



കേരള മുസ്ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല് ഉലമ. മുസ്ലിം കേരളം നേരിട്ട മതപരമായ പ്രതിസന്ധിയുടെ പരിഹാര മായാണ് സമസ്തയുടെ രൂപീകരണം ഉണ്ടായത്. മുസ്ലിം ലോകത്ത് പോലും എവിടെയും കാണാത്ത മതവിദ്യാഭ്യാസ ത്തിന്റെ പ്രകാശം കേരളത്തില് പ്രകടമാകുന്നതിന്റെ ചാലക ശക്തിയും സമസ്തയുടെ സജീവ സാന്നിധ്യം തന്നെ - തീര്ച്ച.

  ഗവണ്മെന്റ് സംവിധാനത്തേക്കാള് ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8919 ല് പരം മത കലാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത സമസ്തയുടെ പിന്നില് തന്നെയാണ് കേരളീയ മുസ്ലിം സമൂഹം എന്നത് കാലം സാക്ഷിയാണ്. സാത്വികരും പാണ്ഡിത്യത്തിന്റെ നിറകുടങ്ങളുമായ 40 പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് മുസ്ലിം കൈരളിയുടെ സൗഭാഗ്യമാണ്.


   സമസ്തയുടെ സന്ദേശം സമൂഹത്തിന്റെ വിവിധ ഘടകങ്ങളില് എത്തിക്കുന്നതിന് കീഴ്ഘടകങ്ങള് സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഇതില് ഏറ്റവും പ്രവര്ത്തനനിരതവും സമസ്തയുടെ ഊന്ന്വടിയുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്.


   മതകലാലയങ്ങളിലെ വിദ്യാര്ത്ഥികളും ഭൗതിക കലാലയ ങ്ങളിലെ വിദ്യാര്ത്ഥികളും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് റെയില് പാളങ്ങളെ പോലെ മുന്നോട്ടുപോകുന്ന ദുഃഖകരമായ അവസ്ഥയുടെ മോചനത്തിനാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകൃതമായത്. മത ഭൗതിക വിദ്യാര്ത്ഥികള് സംഘടിച്ച് ധാര്മ്മിക സനാതന മൂല്യങ്ങള് ഉയര്ത്തിപ്പിടിച്ച് ഒരു പുതിയ വിദ്യാര്ത്ഥി സമൂഹത്തിന്റെ പുനഃസൃഷ്ടിയാണ് എസ്.കെ. എസ്.എസ്.എഫ് വഴി നടന്നു വരുന്നത്. മറ്റു വിദ്യാര്ത്ഥി പ്രസ്ഥാനങ്ങളില് നിന്ന് വിഭിന്നമായി വിജ്ഞാനം, വിനയം, സേവനം എന്ന സമൂഹം ഇന്ന് ഏറെ കൊതിക്കുന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര

  വിദ്യാര്ഥികള് സമൂഹത്തിന്റെ മര്മ്മമാണ്. അവരാണ് സമൂഹത്തിന്റെ നാളേകളെ നിശ്ചയിക്കുന്നത്. അവര് നീങ്ങുന്ന ദിശയനുസരിച്ചായിരിക്കും സമൂഹത്തിന്റെ ഭാവി തന്നെ തീരുമാനിക്കെപ്പടുന്നത്. ലോക ചരിത്രത്തില് വിദ്യാര്ഥി സംഘ ശക്തിക്ക് ചെറുതല്ലാത്ത സ്വാധീനം തന്നെ നടത്താനായിട്ടുണ്ട്. അതു കൊണ്ട് തന്നെ ലോകത്തെ ഏത് സംഘടിത പ്രസ്ഥാനവും വിദ്യാര്ഥികളെ തങ്ങളുടെ കൊടി ക്കീഴില് അണി നിരത്താ നുള്ള ശ്രമങ്ങള് നടത്തിയതായി കാണാം. കേരളത്തിലെ അന്തരീക്ഷവും മേല്പറഞ്ഞതില് നിന്ന് വ്യത്യസ്തമായിരു ന്നില്ല. നിരവധി പ്രവര്ത്തന ങ്ങളുമായി ഒട്ടേറെ മതകീയവും രാഷ്ട്രീയവുമായ സംഘടന കള്. പക്ഷേ സുന്നീധാരയെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാര്ഥി പ്രസ്ഥാനം അന്നും വിദൂര സ്വപ്നമായി തുടര്ന്നു. അഹ്ലുസ്സുന്നത്തിന്റെ നേതാക്കള് അതെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് പറയുന്നതാവും ശരി.