പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയുന്നതിനെക്കാൾ സാഹസമാണ് ജമാഅത്തെ ഇസ്ലാമിയുടെ കറുത്തപാടുകൾ മായ്ക്കാൻ - മുസ്തഫ മാസ്റ്റർ മുണ്ടുപാറ

സ്ഥാപകനെ പരസ്യമായി തള്ളിപ്പറയേണ്ട ഗതി കേടിലേക്കാണ് ജമാത്തത്തെ ഇസ്‌ലാമി ഒടുക്കം എത്തിപ്പെട്ടിരിക്കുന്നത്. സ്ഥാപകനായ മൗദൂദി സാഹിബെന്ന ഭാരം ഇനിയും ഏറ്റി നടക്കാൻ ഞങ്ങളില്ലെന്നാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ കേരള അമീർ വളച്ചു കെട്ടില്ലാതെ തുറന്ന് പറഞ്ഞത്.

ജമാഅത്തെ ഇസ്‌ലാമിയുടെ കഴിഞ്ഞ കാല ചരിത്രമറിയുന്നവരെ തിരെ അത്ഭുതപ്പെടുത്താ ത്തതാണ് അമീറിന്റെ പുതിയ പ്രസ്താവന ഒടി യൻമാരെപ്പോലെ നിമിഷനേരം കൊണ്ട് രൂപവും ഭാവവും മാറാൻ അസാമാന്യ സിദ്ധിയുള്ള മൗദൂദി സാഹിബിന്റെ പ്രസ്ഥാനം ഇനി വരുംകാലങ്ങളിൽ എങ്ങനെയായിരിക്കുമെന്ന് ആർക്കും പ്രവചിക്കാനും കഴിയില്ല.

സ്ഥാപകനെപ്പോലും വഴിയിലുപേക്ഷിക്കേ ണ്ടസാഹചര്യത്തിലേക്ക് പ്രസ്ഥാനം എത്തിപ്പെട്ടതിന്റെ കാരണം തേടുമ്പോഴാണ് ജമാഅത്തിന്റെ ഐഡിയോളജിയിലെ വൈരുധ്യങ്ങളും നിരർഥകതയും പൊള്ളത്തരവും വെളിവാക്കപ്പെ ടുന്നത്. 'അലക്കിത്തേച്ച ഏതാനും മലയാള പദങ്ങളും പൗഡറിട്ട ചില വേഷങ്ങളും മാത്രമാണ് ഇതിന്റെ അകത്തളത്തുള്ളതെന്നതാണ് യാഥാർഥ്യം. മുസ്ല‌ിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഒരു പരിധിവരെ മൗദൂദിസത്തിൻ്റെ പൊള്ളത്തരം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

സംഘടനയുടെ രൂപീകരണത്തിൽ പങ്കാളി ഇക്കാര്യം തുറന്നെഴുതിയി ട്ടുമുണ്ട്. ഗാസി അബ്ദുൽ ജബ്ബാർ, ഹക്കീം അബ്ദു റഹിം അശ്റഫി, അബ്ദുൽ ഗഫാർഹസൻ തുടങ്ങി അബ്ദുൽ ഹസൻ നദ്‌വി ഉൾപ്പെടെയുള്ള ആ നിര നീണ്ടതാണ്.

ജമാഅത്ത് രൂപികരണത്തിൽ അനിഷേധ്യ പങ്കുവഹിച്ച വ്യക്തിയും രൂപീകരണ യോ ഗത്തിൽ പ്രാർഥനയ്ക്ക് നേതൃത്വം നൽകിയവരു മായ മൗലാനാ മുഹമ്മദ് മൻസർ സുഷ്‌മാനിയുടെ വരികൾ ഇങ്ങനെ വായിക്കാം: 'മൗദദി സാഹിബ് വഴിതെറ്റുന്നതായി കുറച്ചുകാലം മുതലേ ഞങ്ങൾ മനസിലാക്കിക്കൊണ്ടിരുന്നു. ഭരണം നേടലാണിപ്പോൾ അദ്ദേഹത്തിൻ്റെ ലക്ഷ്യം. ഈ ലക്ഷ്യം നേടാൻ വേണ്ടി പൊതു രാഷ്ട്രീയ പാർട്ടി കുളെപ്പോലെ അവസരത്തിനൊത്ത് അനുയോജ്യമെന്ന് തോന്നുന്ന നയം സ്വീകരിക്കാനദ്ദേഹം സന്നദ്ധനാകുന്നു. ഈ നയം മതവിരുദ്ധമായലും ഇസ്ലാമിന്റെ പേര് പറഞ്ഞ് അത് സ്വീകരിക്കും ആവശ്യമെന്ന് തോന്നിയാൽ ഇസ്‌ലാ മിക തത്വങ്ങളെ തന്റെ നയത്തിനനുസൃതമായി ദുർവ്യാഖ്യാനം ചെയ്യും. ഇത് ആപൽക്കരവും ദുർമാർഗത്തിലേക്കുള്ള പ്രയാണവുമാണെന്ന് ഞങ്ങൾ മനസിലാക്കി. മൗദൂദിയുടെയും ജമാഅത്തെ ഇസ്ല‌ാമിയുടെയും അപഥസഞ്ചാരം അവസാനിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു. സംഘടനക്കുള്ളിൽ ഈ പോരാട്ടം ദീർഘകാലം തുടർന്നു. പക്ഷെ ഈ നയം മാറ്റാൻ സൗദൂദി തയ്യാറായില്ല. ഇന്ന് രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നതു പോലുള്ള കുതന്ത്രങ്ങളുപയോഗിച്ച് ഇത്തരം ഒരു സാഹചര്യമുണ്ടാക്കിയപ്പോൾ ഞങ്ങൾ ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് രാജിവച്ചു. (മൗദൂദി കെ സാഥ്- പേജ് 26)

സമുദായത്തിന്റെ പ്ലാറ്റ്ഫോമിലേക്ക് കാര്യമായ വിധത്തിൽ കാലെടുത്തു വയ്ക്കാൻ ജമാത്തിന് ഏഴ് പതിറ്റാണ്ടിൻ്റെ പ്രവർത്തന ര്യമുണ്ടായിട്ടും കഴിയാതെ പോയത് ഇത് കൊ ണ്ടാണ്. കേരളത്തിലെ മുസ്‌ലിം ജനസാമാന്യ ത്തിനിടയിലെ ഒരു ശതമാനത്തിന്റെ പ്രാതിനി ധ്യം പോലും ജമായത്തിന് അവകാശപ്പെടാൻ കഴിയില്ലെന്നത് അവർ പോലും അംഗീകരിക്കു ന്ന യാഥാർഥ്യമാണ്.

ഉള്ളതിനപ്പുറം പെരുപ്പിച്ചു കാണിച്ചും ഇഹ ത്തിലെ ഏതെല്ലാം കാര്യങ്ങളുണ്ടോ അതിലൊ ഒക്കെ തലയിട്ടും സാന്നിധ്യമറിയിക്കാൻ നടത്തു ന്ന ഗിമ്മിക്കുകൾ കാണുമ്പോൾ ഇരതന്തോ വലിയ സംഭവമാണെന്ന് ചിലരായെങ്കിലും തെ റ്റുദ്ധരിപ്പിക്കാൻ ജമാഅത്തിന് കഴിഞ്ഞു എന്ന താണ് യാഥാർഥ്യം.

1948 ൽ പത്താൻകോട്ടിൽ വച്ച് രൂപീകരിച്ച പ്രസ്ഥാനം ഒരടിപോലും മുന്നോട്ട് നീങ്ങിയിട്ടി ല്ല. ഏതൊരു പ്രസ്ഥാനത്തിന്റെയും വളർച്ചയെ സൂചിപ്പിക്കുന്നത് ന്നത് അതിൽ അണിനിരന്നവരു ടെ അംഗബലവും അതിന് കീഴിലുള്ള ഭൗതിക സംവിധാനങ്ങളുമാണ് കേരളത്തിൽ മാത്രമെ ടുത്ത് പരിശോധിച്ചാൽ പതിനായിരത്തോളം മഹല്ല് സംവിധാനം കാണാൻ കഴിയുമെങ്കിൽ അതിൽ നുറണ്ണും പോലും ജമാഅത്തിന്റേതാ യി കാണാൻ കഴിയില്ല.

സമസ്ത ഉൾപ്പെടെയുള്ള സുന്നീ സംഘടന കൾ തീർത്ത പ്രതിരോധത്തിനു മുമ്പിൽ ജമാ അത്തെ ഇസ്‌ലാമി നിസ്സഹായരാവുകയായിരു ന്നു. മൗദൂദി സാഹിബ് ഉയർത്തിക്കൊണ്ടുവന്ന നവീന ആശയങ്ങളും നിലപാടുകളും സമുദായ ത്തെ ബോധ്യപ്പെടുത്താൻ സുന്നികൾ കാണിച്ച ആത്മാർഥതയും ജാഗ്രതയുമായിരുന്നു ജമാഅ ത്തിനേറ്റ തിരിച്ചടിക്ക് കാരണം.

ഇസ്ലാമിക സമാജത്തിന്റെ ഇക്കാലമത്ര യുമുള്ള മതവിശ്വാസ ആചാരാനുഷ്ഠാന കാര്യ ങ്ങളിൽ പരിഷ്കരണ വാദവുമായി വന്ന വഹാ ബിപ്രസ്ഥാനത്തിൻ്റെ ആചാര്യൻ മുഹമ്മദ്ബ്നു അബ്ദുൽ വഹാബിൻ്റെ ചുവടുപിടിച്ച് സ്ഥാപിക്ക പ്പെട്ട മൗദൂദി ഐഡിയോളജിയെ വഹാബി പ്ര സ്ഥാനത്തിനെപ്പോലെ തന്നെയാണ് സമുദാ യം കണ്ടത്. മതത്തിൻ്റെ വിശ്വാസപരമായ അടി സ്ഥാന കാര്യങ്ങളിൽ മുതൽ രാഷ്ട്രീയ നിലപാ ടുകളിൽ വരെ സലഫീ ആശയവും ജമാഅത്ത് ആശയവും മുഹമ്മദ്ബ്നു അബ്ദുൽ വഹാബെ നഒരു കേന്ദ്രത്തിൽ നിന്നാണ് ഊർജം ഉൾക്കൊ ണ്ടതെന്ന് വ്യക്തമായി ബോധ്യമാകുന്നതാണ്.

അന്തർദേശീയ തലത്തിലെ ഇസ്‌ലാമികചലനങ്ങൾക്കു പോലും വെല്ലുവിളിയായ സമീപകാല സംഭവങ്ങളിലേക്ക് സാഹചര്യമൊരുക്കിയതിലും ഇസ്‌ലാമിക ശത്രുക്കൾക്ക് വഴി വെ ട്ടിക്കൊടുക്കാൻ ഇടവരുത്തിയതിലും ഇവർസാഹചര്യവ്യം പരിസരവും മനസ്സിലാക്കാതെ വി ശ്വാസത്തിലെ അടിസ്ഥാന വിഷയങ്ങളെപ്പോ ലും അവഗണിച്ച് കേവലം രാഷ്ട്രീയ താൽപര്യ ങ്ങളുടെ പുറത്ത് ഇസ്‌ലാമിനെ പ്രതിഷ്ഠിക്കാനു ള്ള മൗദൂദി സാഹിബിൻ്റെ സിദ്ധാന്തങ്ങൾ വരു ത്തി വയ്ക്കാൻ ഇടയുള്ള വിന, മുൻകുട്ടി ഇസ്‌ലാ മിക പണ്ഡിതൻമാർ കണ്ടതും അതിനെ പ്രതി രോധിച്ചതും ഇത് കൊണ്ടായിരുന്നു. ഇന്ത്യയുടെ സവിശേഷതയായ ജനാധിപത്യത്തെയും മതേ തരത്വത്തെയും വരെ ചോദ്യം ചെയ്യാനും അതി നെതിരേ സമുദായത്തെ പ്രകോപനം സൃഷ്‌ടിച്ച് തിരിച്ചുവിടാനുമാണ് മൗദൂദി ആദ്യമേ ശ്രമിച്ചത്.

ഇത് സംബന്ധമായി മൗദൂദി എഴുതിയത് കാ ണുക. മുസൽമാൻമാരെ സംബന്ധിച്ചിടത്തോ ഉം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കു ന്നു. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവി ശുദ്ധമാണ്. നിങ്ങളതിൻ്റെ മുമ്പിൽ സർവാത്മ നാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വി ശുദ്ധ ഖുർആനിനെ പുറകോട്ട് വലിച്ചെറിയലാ യിരിക്കും. നിങ്ങളതിൻ്റെ സ്ഥാപനത്തിലും നട ത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങ ളുടെ തിരുദൂതരോട് ചെയ്യുന്ന കടുത്ത വഞ്ചന യായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുക യാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരേ മാ ജ്യദ്രോഹ കൊടി ഉയർത്തലായിരിക്കും. ഏതൊ രൂപരിശുദ്ധ ഇസ്‌ലാമിൻ്റെ പേരിൽ മുസ്‌ലിംകൾ എന്ന് നിങ്ങൾ സ്വയം അവകാശപ്പെടുന്നുണ്ടോ അതിൻ്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥി തിയുടെ ആത്മാവും തമ്മിൽ തുറന്ന സമരത്തി ലാണ്. അതിൻ്റെ മൗലികതത്വങ്ങളും ഇതിന്റെമൗലിക തത്വങ്ങളും തമ്മിൽ പ്രത്യക്ഷ സംഘട്ട നമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമ ണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോ ജിക്കുന്ന ഒരു പ്രശ്ന‌നവുമില്ല. യഥാർഥ ഇസ്ല‌ാ മിക വ്യവസ്ഥിതിക്ക് പകരം ഈ 'കുഫ്റ്' വ്യവ സ്ഥയാണ് നിങ്ങൾ സ്വന്തം കരങ്ങൾ കൊണ്ട് നിർമിച്ചു നടത്തുന്നതെങ്കിൽ നിങ്ങളോട് എനി ക്കൊന്നും പറയാനില്ല. (മതേതരത്വം, ജനാധിപ തം: ഒരു താത്വിക വിശകലനം- ഐ.പി.എച്ച് 35, 36)

രാജ്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾക്ക് പുല്ലുവില കൽപിക്കാത്ത ഇത്തരം സിദ്ധാന്ത ങ്ങൾ ഇന്നും ജമാഅത്ത് പ്രസിദ്ധീകരണങ്ങ ളിൽ വിറ്റഴിക്കപ്പെടുന്നുവെന്നതാണ് തള്ളിപ്പറ ച്ചിലുകൾക്കിടയിലും തമാശക്ക് വക നൽകുന്ന ത്. ജമാഅത്തെ ഇസ്ല‌ാമിയുടെ പ്രസിദ്ധീകര ണശാലയായ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) പുറത്തിറക്കിയ ഇത്തരത്തിലു ള്ള നിരവധി പുസ്തകങ്ങൾ ഇന്നും വിപണിയിൽ ലഭ്യമാണ്.

തെരഞ്ഞെടുപ്പുകളിൽ സാന്നിധ്യമറിയി ക്കാൻ, കാട്ടുന്ന വെപ്രാളം അതിന്റെ പാരമ്യത യിൽ എത്തി നിൽക്കുന്ന സന്ദർഭമാണിത്. രാജ്യ ത്തെ ഭരണം ഇസ്‌ലാമികമാകുന്ന കാലത്തോ ന് ബോധ്യം വരികയോ ചെയ്യുന്നത് വരെ തെര ഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നതായിരുന്നു അടി സ്ഥാന നയം. ഈ നാട്ടിലെ ഭരണം ഇസ്‌ലാമിക മായിരിക്കണമെന്ന് ഗവൺമെന്റ് പ്രഖ്യാപിക്കുക യോ അഥവാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റുവാൻ സാ ധിക്കുമെന്ന് ജമാഅത്തിന് തോന്നുകയോ ചെ യ്യാത്ത കാലത്തോളം ഞങ്ങൾ തെരഞ്ഞെടു പ്പിൽ പങ്കെടുക്കുകയില്ല' (പ്രബോധനം: പുസ്ത

ഇതിൽ ഏത് നിലപാടിന്റെ പുറത്താണ് ഇപ്പോൾ മത്സരരംഗത്തുള്ളതെന്ന് അവർ തന്നെ വ്യക്തമാക്കട്ടെ, വികലവും പരിസര ബോധ ല്ലാത്തതുമായ ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങൾ കാരണം പൊതു സമൂഹത്തിനിട യിൽ ഇസ്‌ലാമിക സമൂഹത്തിന് അപരിഹാ ര്യമായ പരുക്ക് മാത്രമാണ് മിച്ചമുണ്ടാക്കിയത്. നാഴികക്ക് നാൽപത് വട്ടം ഇസ്ലാമിന്റെ സൗ ഹരവും സഹിഷ്ണുതയുമൊക്കെ ഉറക്കെപ്പറയു മെങ്കിലും പരമാവധി സ്വന്തം സമുദായത്തിന കത്ത് പോലും, പാലും, എങ്ങനെശൈഥില്യമുണ്ടാക്കാ മെന്ന് ഗവേഷണം നടത്തുന്ന പ്രസ്ഥാനമാണി ത്. സേട്ടു സാഹിബ് മുതൽ മഅദനി വരെ ജമാ അത്തിന്റെ ധൃതരാഷ്ഠമലിംഗനത്തിന് വിധേയമാ

യതിൻ്റെ ദുരന്തപൂർണമായ നേർചിത്രങ്ങളാണ്. വൈരുധ്യങ്ങളുടെ കലവറയാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഒരേസമയം എക്സ്‌പ്രസ് ഹൈവെയും പ്ലാച്ചിമടയും ആർ.എസ്.എസുമായി ഡീലും മത രാഷ്ട്രം വിരിയിച്ചെടുക്കാനുള്ള ഇൻക്യുബേറ്ററു മായുള്ള പരക്കംപാച്ചിലും ഒന്നിച്ചു കൈകാര്യം ചെയ്യുന്നതിലുള്ള മെയ് വഴക്കം അസാമാന്യം തന്നെയാണ്. കേരളത്തിലെ മുസ്‌ലിം സമുദാ യം എന്നോ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കി ലും പൊതു സമൂഹത്തിനിടയിൽ ൽ നല്ല പിള്ള പമ യാനുള്ള മാജിക്കുകൾ തിരിച്ചറിയേണ്ടതുണ്ട്. സ്വയം വെളുപ്പിച്ചെടുക്കാനുള്ള ശ്രമമായി മാ ത്രമേ പുതിയ വിവാദങ്ങളെയും കാണേണ്ടതുള്ളൂ. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയുന്നതിനെക്കാൾ സാഹസമാണ് ജമാഅത്തെ ഇസ്ലാമിയുടെ ജൻമനായുള്ള കറുത്തപാടുകൾ മായ്ക്കുക എന്നത്.
(സുപ്രഭാതം)