ഹറാമുകൾ ഹലാലാക്കുന്ന വാഫികളൂടെ പോക്ക് അപകടത്തിലേക്ക് - ഇൻഷുറൻസ്: നാട്ടിക ഉസ്താദിൻറെ ഫത്‌വ വലിച്ചെറഞ്ഞ് വാഫി സെമിനാർ




വിവിധ തരം ഇൻഷുറൻസുകളുടെ ഇസ്ലാമിക വീക്ഷണം ചർച്ച ചെയ്ത വാഫി ഫിഖ്ഹ് സെമിനാർ. 'ഇസ്‌ലാം: ലളിതം, സുന്ദരം' എന്ന പ്രമേയത്തിൽ എറണാകുളം കളമശ്ശേരിയിൽ നടന്ന സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിൻ്റെയും സനദ് ദാന സമ്മേളനത്തിൻ്റെയും ഭാഗമായി നടന്ന സെമിനാറാണ് പാരമ്പര്യ പണ്ഡിതരെ പ്രമേയം ഇറക്കിയിരിക്കുന്നത്. . എല്ലാവിധ ഇൻഷുറൻസുകളും ഇസ്ലാമിക പൊതു വിലയിരുത്തൽ പുനഃപരിശോധിക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.

ഇസ്ലാം നിഷിദ്ധമാക്കിയ ചൂതാട്ടം, പലിശ, വഞ്ചന തുടങ്ങിയ കാര്യങ്ങൾ ഇൻഷുറൻസിൽ കടന്നുവരുന്നു എന്ന നിഗമനത്തിലാണ് ചില ആധുനിക പണ്ഡിതന്മാർ ഇൻഷുറൻസുകളെ നിഷിദ്ധമാക്കിയത്. എന്നാൽ ഇന്ന് നിലവിലുള്ള ഒട്ടുമിക്ക ജനറൽ ഇൻഷുറൻസുകളും കൈമാറ്റ ഇടപാടുകൾ അല്ലാത്തതിനാൽ ഇവയൊന്നും കടന്നുവരുന്നില്ല, അതുകൊണ്ട് തന്നെ ആരോഗ്യ, വാഹന, തൊഴിൽ സുരക്ഷാ ഇൻഷുറൻസുകളെല്ലാം അനുവദനീയമാണെന്ന് ശാഫി മദ്ഹബിലെ കർമശാസ്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ സെമിനാർ അഭിപ്രായപ്പെട്ടു..(മീഡിയ വൺ ന്യൂസ്)


ഇൻഷുറൻസിന്റെ ഇസ്ലാമിക മാനവും: നാട്ടിക ഉസ്താദിന്റെ മറുപടിയും

നാട്ടിക ഉസ്താദിനോട് ഒരു ചോദ്യം:
ബഹുമാനപ്പെട്ട മൂസാ ഉസ്‌താദവർകൾക്ക്,
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വീടും വാഹനങ്ങളും ഇൻഷൂറ് ചെയ്യുക എന്നുള്ളത് അത്യാവശ്യമായിട്ടുണ്ടല്ലോ? ഇതിൽ ഇൻഷൂറൻസിൻ്റെ വിധി എന്താണ്? വിശക്കുമ്പോൾ പന്നിയിറച്ചി ഹലാലാകുന്ന മസ്‌അല ഇതിൽ ഉപയോഗിക്കാമോ?
അറിവിലേക്കായുള്ള ചോദ്യം.?

ഉത്തരം:ളറൂറത്ത് എന്ന് പറയുന്ന അവസ്ഥ നമ്മുടെ വീട് ഇൻഷൂറ് ചെയ്യുന്നതിന് പറയുക എന്നാൽ കുറച്ച് കടുപ്പമാണ്.വാഹനത്തിൽ അത് ഒരു പക്ഷെ അനിവാര്യമായിരിക്കാം.വീടിന് അങ്ങനെയൊരു അനിവാര്യ ഘട്ടമുണ്ടോ?ഞാൻ മനസ്സിലാക്കിയിട്ടില്ലേ, കാരണം എനിക്ക് ആധുനിക വിഷയത്തിലുള്ള പിടിപ്പ് കേടാവാം. ഞാൻ ഇപ്പം ഈ വിഷയം പറയാൻ വേണ്ടി തുനിഞ്ഞത്, സമസ്ത അംഗീകരിച്ച മദ്രസയിൽ ചെറുപ്പത്തിൽ പഠിച്ചു.പിന്നെ മീസാൻ മുതൽ മുത്വവ്വൽ വരെ കിതാബോതി അതിൽ നിന്നും കിട്ടിയ മസ്അല അനുസരിച്ചാണ്. അപ്പോൾ ഇൻഷൂറൻസിനെ കുറിച്ചുള്ള അറിവില്ലാത്ത യാഥാസ്തതിക പണ്‌ഡിതനായത് കൊണ്ട് തോന്നിയതായിരിക്കാം.

വാഹനത്തിനുള്ള അനിവാര്യത വീടിനുണ്ടോ?ഇല്ല എന്നതാണ് എൻ്റെ എളിയ അറിവ്.ളറുറത്ത് എന്ന് പറയണമെങ്കിൽ ഇള്തിറാറ് വേണം. ഇള്തിറാറ് എന്ന് പറഞ്ഞാൽ അതിന്റെ സ്പിരിറ്റ് മുഴുവനായും ഉൾക്കൊള്ളുന്ന അവസ്ഥ വേണം.ഹജ്ജിന് പോകുമ്പോൾ വിമാന മാർഗമാണ് അധികവും പോകാറ്.നമ്മൾ കൊടുക്കുന്ന ടിക്കറ്റ് ഫെയറിൽ ഇൻഷൂറ് ചാർജുണ്ട്.അതിൽ നിന്ന് ഒഴിവാകാൻ കഴിയില്ല.നിവൃത്തിയില്ല. അതൊരനിവാര്യ ഘട്ടമാണ്. വാഹനത്തിൽ നമ്മൾ യാത്ര ചെയ്യുന്നുണ്ട്.ഞാനിപ്പോൾ വാഹനമില്ലാത്ത ആളാണ്.എന്നാലും നിങ്ങളിൽ നിന്ന് ആരുടെയെങ്കിലും വാഹനത്തിൽ പോകും.ആ കയറുന്ന വണ്ടി ഇൻഷൂറ് ചെയ്തിട്ടുണ്ടാകും
ഞാൻ അതിൽ കയറി യാത്ര ചെയ്യുന്ന അവസരത്തിൽ 
 علي سبيل النوبة
ആരാണോ യാത്ര ചെയ്യുന്നത് അയാൾക്കാണ് ഇൻഷുറ്.ഇന്നയാൾക്ക് എന്നല്ല.ഒരു കാറിൽ 5 പേർക്ക് ഒരു ജീപ്പിൽ 6 പേർക്ക്, ഒരു വാഹനത്തിൽ 41+10+2 എന്നൊക്കെ എഴുതി വച്ചിട്ട് കാണാം.ഞാൻ മനസ്സിലാക്കുന്നത് 41 സീറ്റ് 10 സ്റ്റാന്റിങ്ങ് 2 ഡ്രൈവറും കണ്ടക്ടറും,അല്ലാഹു അഅ്ലം.അത് ഞാൻ സ്വയം നെനച്ചതാണ്,അങ്ങനെ ആയിരിക്കാം.അത്രയും പേർക്ക് ഇൻഷൂറുണ്ടാകും.ആ 40,10,2 ൽ ആരാണുള്ളത് അയാൾക്ക്.ഞാൻ കൊടുക്കുന്ന ബസ് ചാർജിൽ ഇൻഷൂറിൻ്റെ വിഹിതവും ഉൾപ്പെട്ടിട്ടുണ്ട്.

ഈ അനിവാര്യ ഘട്ടം നമ്മുടെ വീട് ഇൻഷൂറ് ചെയ്യാനുണ്ടോ?കൂട്ടിക്കുഴച്ച് പറയരുത്.ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഒരു ഇള്തിറാറിൻ്റെ അവസ്ഥ അവകാശപ്പെടാം.അല്ലാത്ത കാര്യത്തിൽ ളറൂറത്തിന്റെ അവസ്ഥ അവകാശപ്പെടുന്നത് നീതീകരിക്കാൻ പറ്റുന്നതല്ല.നമ്മുടെ ഫത്ഹുൽ മുഈനിലൊക്കെ മസ്അല പറഞ്ഞിട്ടുള്ളത് ഷുബ്ഹത് കലർന്ന, ഹലാലും ഹറാമും കൂടിക്കലർന്നാൽ അത്യാവശ്യമായത് ഉപയോഗിക്കുക, ബാക്കിയുള്ളത് ഉപേക്ഷിക്കുക.നമ്മൾ ജീവിക്കുന്ന കാലത്തൊക്കെ അധികവും അങ്ങനെയാണുള്ളത്. നമ്മൾക്ക് ഇതൊക്കെ പ്രസംഗിക്കാനുള്ളതാണ്.
അത്യാവശ്യമായത് ഉപയോഗിക്കുക എന്നു പറഞ്ഞിട്ട് നമ്മൾ ഓരോരുത്തരും ധരിച്ച വസ്ത്രത്തിൽ എത്ര അത്യാവശ്യത്തിലായിരിക്കും നമ്മൾ. ഓരോരുത്തരുടെയും വാഹനത്തിൽ എത്ര അത്യാവശ്യത്തിലായിരിക്കും നമ്മൾ എന്നറിയോ.നമ്മളാരും നമ്മുടെ ആശയത്തോട് നീതി പുലർത്തിയിട്ടില്ല. അതിൽ ആരും ഒഴിവല്ല കേട്ടോ
.وما ابرأ نفسي
 ഞാൻ എന്നെയും ഒഴിവാക്കുകയല്ല.
പരമാവധി ഒഴിവാക്കാൻ ഉത്സാഹിക്കാറുണ്ട്.പക്ഷെ മുഴുവനായും
ഒഴിവാകുന്നില്ല.സ്വയം വിമർശനത്തിനാണ് തയ്യാറാകേണ്ടത്.
മറ്റുള്ളാനെ നന്നാക്കാനല്ല ഈ കാര്യങ്ങലിലൊക്കെ.ഷുബ്ഹത് ഉണ്ടായാൽ അത്യാവശ്യമായത് മാത്രം ഉപയോഗിച്ച് അത്യാവശ്യമില്ലാത്തത് ഉപേക്ഷിക്കുന്നതാണ് ഇസ്‌ലാമിൻ്റെ തീരുമാനം ഇൻഷൂറിനേയും അതേ രീതിയിൽ മാത്രമേ കാണാൻ സാധിക്കൂ. നിവ്യത്തിയില്ലാത്തത് മാത്രം അനുഭവിക്കുക,അല്ലാത്തത് ഒഴിവാക്കുക.

NB:ബാക്കിയുള്ള എല്ലാ ഇൻഷുറൻസും ഈ രീതിയിൽ തന്നെ മനസ്സിലാക്കാവുന്നതാണ്.പലിശ കൂടി വരുന്നത് ഹറാമായി തീരാം അല്ലാഹു കാക്കട്ടെ ആമീൻ.
(അവസാനിച്ചു)

കടപ്പാട്:ശൈഖുന നാട്ടിക ഉസ്താദ്
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻
ആഷിക് മട്ടനൂർ