ഒരു നാടിനെ കണ്ണീരിലാഴ്ത്തി യുവ പണ്ഡിതൻ ഹാഫിള് നഈം ഫൈസി യാത്രയായി..
കാപ്പാട് സ്വദേശി ഹാഫിള് മുഹമ്മദ് നഈം ഫൈസിയുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. വെള്ളിയാഴ്ച പുലർച്ചെ മലാപ്പറമ്പിൽ ബൈക്ക് യാത്രക്കിടെ അപകടത്തിൽ സാരമായ പരുക്കേറ്റ ഫൈസിയുടെ മരണം ഇന്നലെ രാവിലെയായി രുന്നു. പുറക്കാട് ജാമിഅഃ ഫുർഖനിയ്യയിൽനി ന്ന് എട്ടുമാസം കൊണ്ട് ഖുർആൻ മനഃപാഠമാ ക്കിയ നഈം വശ്യമായ ഖുർആൻ പാരായണ ശൈലി കൊണ്ട് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദർസ് പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ ഉപരി പഠനം പൂർത്തിയാക്കി അടുത്ത ഞായറാഴ്ച നടക്കുന്ന ജാമിഅ സനദ് ദാന സമ്മേളനത്തിൽ ഫൈസി ബിരുദം സ്വീകരിക്കാനുള്ള കാത്തിരി പ്പിലായിരുന്നു നഈം. അടുത്ത ഏപ്രിലിൽ വിവാഹവും നിശ്ചയിച്ചിരുന്നു. ഫൈസി ബിരുദം സ്വീകരിക്കാൻ കാത്തിരിക്കുന്ന നൂറുകണക്കിന് സഹപാഠികൾക്ക് ആത്മ സുഹൃത്തിന്റെ വിയോഗം തീരാത്ത വേദനയാണ് സമ്മാനിച്ചത്. രണ്ടാഴ്ച മുമ്പ് പട്ടിക്കാട് ജാമിഅയിൽ എത്തി ഫൈസി ബിരുദം സ്വീകരിക്കുമ്പോൾ ധരിക്കാനുള്ള വസ്ത്ര ത്തിന് അളവ് നൽകി മടങ്ങിയതാണ്. ഹൃദ്യമായ ആലാപന ശൈലിയുടെ ഉടമയായ നഈം നിരവധി ഭക്തിഗാനങ്ങളും പ്രവാചക പ്രകീർത്തന ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. നഈമിൻ്റെ വേർപാട് അറിഞ്ഞത് മുതൽ അദ്ദേഹം പാടിയ 'ഓരോരോ വീർപ്പിലെന്റെ ആയുസ് എണ്ണം കുറയും, ഓർക്കുമ്പോൾ മനതാരിൽ ഭയം വന്നു നിറയും, മഅശറ സഭയിൽ ഒരിക്കൽ ഞാൻ ചെന്നണയും, മന്നാനെ സ്വർഗത്തിൽ ഒരിടം തന്നു കനിയൂ .... എന്ന ഭക്തിഗാനമാണ് സഹപാഠികളും സുഹൃ ത്തുക്കളും മൊബൈലിൽ സ്റ്റാറ്റസ് വച്ച് ആദരാഞ്ജലി അർപ്പിച്ചത്. എലത്തൂർ മേഖലയിലെ എസ്.കെ.എസ്.എസ്.എഫിൻ്റെ സജീവ പ്രവർ ത്തകനായ ഈ യുവ പണ്ഡിതൻ ഇസ്‌ലാമികപ്രബോധന മേഖലയിൽനിറസാന്നിധ്യമായിരുന്നു. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ-ചെന്നലോട് മഹല്ല് ഖതീബായി സേവനം ചെയ്യുകയായിരുന്ന നഈം ഫൈസി വിദ്യാർഥികൾക്കും യുവാക്കൾ ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. സമസ്തയുടെ സജീവ പ്രവർത്തകൻ മുനീർ ദാരിമി അത്തോളി യുടെ സഹോദരിയുടെ മകനാണ്. സമസ്ത എം പ്ലോയീസ് അസോ. സംസ്ഥാ പ്രസിഡന്റും സുപ്ര ഭാതം-സി.ഇ.ഒയുമായ മുസ്തഫ മുണ്ടുപാറ, റസിഡ ൻ്റ്എഡിറ്റർ സത്താർ പന്തലുർ, സമസ്ത മദ്റസ മാ നേജ്‌മെൻ്റ് അസോ. സംസ്ഥാന ഉപാധ്യക്ഷൻ.എ. പി.പി തങ്ങൾ, എസ്.കെ.എം.എം.എ ജില്ലാ ജന. സെക്രട്ടറി കെ.പി കോയ ഹാജി, മരക്കാർ ഹാജി കുറ്റിക്കാട്ടൂർ, പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ അധ്യാപകരായ അബ്ദുലത്തീഫ് ഫൈസി പാതി രമണ്ണ, ശിഹാബ് ഫൈസി കുമണ്ണ, ളിയാഉദ്ധീൻ ഫൈസി മേൽമുറി, ഉമർ ഫൈസി മുടിക്കോട്, പുറക്കാട് ഖാസി ഇ.കെ അബുബക്കർ ഹാജി, കാപ്പാട് ഖാസി നുറുദ്ദീൻ ഹൈതമി തുടങ്ങിയവർ ജനാസ സന്ദർശിച്ചു.
Post a Comment