ഹക്കീം ഫൈസിയുടെ വാർത്താ സമ്മേളനവും കള്ള പ്രചരണങ്ങളും | സിഐസിയും സമസ്തയും തുടക്കം മുതൽ ഇതുവരെ നടന്ന പ്രശ്നത്തിന്റെ ചരിത്ര വസ്തുത എന്ത്?




  🖋ആഷിക്.മട്ടന്നൂർ   

പ്രിയപ്പെട്ട സമസ്ത സൈബർ പോരാളികളെ സമസ്തയും വാഫികളും തമ്മിലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് വളരെ കൃത്യമായി വിശദമായി മാസങ്ങൾക്ക് മുമ്പേ  ഞാൻ വിശദീകരിച്ച് ലേഖനം എഴുതിയതാണ്.സിഐസിയുടെ തുടക്ക ചരിത്രം മുൻ ലേഖനങ്ങളിൽ വിശദീകരിച്ചുകൊണ്ട് അതിലേക്ക് കടക്കുന്നില്ല 2019 നു ശേഷം എന്തൊക്കെ വിഷയങ്ങളാണ് ഈ പ്രശ്നത്തിൽ വന്നിട്ടുള്ളത് ?സമസ്ത എടുത്തിട്ടുള്ള നിലപാടുകൾ എന്തൊക്കെയാണ് ?അവസാനം സമസ്തയുടെ തീരുമാനം എവിടെ വരെയെത്തി ?എന്നതാണ് നമ്മൾ 

ചർച്ച ചെയ്യുന്നത്. സത്യം പറഞ്ഞാൽ വഹാബി ആശയത്തിൽ നിന്നാണ് ഈ പ്രശ്നങ്ങളുടെ തുടക്കം.


2019 ഓടുകൂടിയാണ് കേരളത്തിൽ കൊറോണ രോഗം പടരുന്നത് അതു കൊണ്ടു തന്നെ കേരളത്തിൻറെ അവസ്ഥ ആകെ മാറി. സ്കൂളുകളും മദ്രസകളും ക്ലാസ്സുകളും ഒക്കെ ഓൺലൈൻ ആയി മാറി. സ്വാഭാവികമായും വാഫീ സംവിതാനങ്ങളിലും ഓൺലൈനിൽ ക്ലാസ് തുടങ്ങി.


ഹകീം ഫൈസിൻറെ ക്ലാസുകളിൽ വഹാബി ആശയം ഉള്ള പല വാക്കുകളും അദ്ദേഹത്തിൻറെ എഴുത്തുകളിൽ ചില വരികളും ഒക്കെ കടന്നുകൂടിയത് നേതാക്ക മാരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ അത് കൂടുതൽ മനസ്സിലാക്കാൻ തുടങ്ങി. 


അതേ പോലെ തന്നെ  ബിദ്അത്തുകാരും ആയിട്ടുള്ള  ഒരു ബന്ധം.ഈ വിഷയങ്ങളൊക്കെ സമസ്ത നേതാക്കന്മാരെ അറിയിക്കാൻ തീരുമാനിച്ചു.


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അതിൻറെ മുശാവറ യോഗം 2-5-2019 നടക്കുന്നു. സമസ്ത മുശാവറക്ക് എസ് വൈ എസിന്റെ ഒരു കത്ത് അയച്ചു.സമസ്ത ആ കത്ത് വായിക്കുകയും ഈ വിഷയത്തിലും മറ്റ് വിഷയത്തിലും പറ്റി അവരോട് സംസാരിക്കാനും പഠിക്കാനും പാണക്കാട് ഹൈദരലി തങ്ങൾ സയ്യിദ് ജിഫ്രി തങ്ങൾ ഉസ്താദ് ബഹാബുദ്ദീൻ കൂരിയാട് ഇവരെ ചുമതലപ്പെടുത്തി.


നിങ്ങൾ നോക്കൂ 2019 മൈ മാസം രണ്ടാം തീയതി ഒരു കത്ത് കിട്ടിയപ്പോൾ ഹക്കീം ഫൈസിയെ പുറത്താക്കുകയല്ല ചെയ്തത് മറിച്ച് ആ വിഷയം പഠിക്കാൻ സമസ്ത ചില ആളുകളെ ചുമതലപ്പെടുത്തുകയാണ് ചെയ്തത് ഇത്ര കൃത്യമായ നിലപാടാണ്.


അങ്ങനെ രണ്ടു മാസത്തിനു ശേഷം 1-7-2019സമസ്ത വീണ്ടും മുശാവറ കൂടി. ഈ വിഷയം ചർച്ചയ്ക്ക് വന്നു. സമസ്ത ചർച്ച ചെയ്തു അവസാനം തീരുമാനം എടുത്തു. ഹക്കീം ഫൈസിയെ ഈ വിഷയം സംസാരിക്കാൻ വിളിക്കാനും പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യാനും ഒരു സമിതി ജിഫ്രി മുത്തുകോയ തങ്ങൾ പ്രൊഫസർ ആലിക്കുട്ടി ഉസ്താദ് എം ടി അബ്ദുല്ല  മുസ്‌ലിയാർ  എന്നിവരെ വീണ്ടും  ചുമതലപ്പെടുത്തി.


അപ്പോഴും പുറത്താക്കിയില്ല...


രണ്ടു മാസ ശേഷം4-9-2019 സമസ്തയുടെ അടുത്ത മുശാവറ യോഗം നടന്നു. ഈ വിഷയത്തെക്കുറിച്ച് അന്വേഷിച്ചു അടുത്ത യോഗത്തിൽ റിപ്പോർട്ട് നൽകാമെന്ന് സമിതി പറഞ്ഞു.


അതു കൊണ്ടു തന്നെ ഹക്കീം ഫൈസിക്കെതിരെ ഒരു തീരുമാനവും എടുത്തില്ല.


അതിനുശേഷം ആണ് 2019 ഡിസംബറിൽ ജമാഅത്ത് ഇസ്ലാമിയുടെ കോളേജിൽ അവരുടെ പരിപാടിയിൽ ഹകീം ഫൈസി പങ്കെടുക്കുന്നത്.


പിന്നെ  ലോക്ക് ഡൗൺ ആയി സമസ്ത മുശാവറ യോഗം ചേരാൻ പറ്റാതായി. പിന്നെ സമസ്തയുടെ മുശാവറ യോഗം ചേരുന്നത് 13-1- 2021 ഏകദേശം ഒരു വർഷവും നാലു മാസങ്ങൾക്ക് ശേഷം.


അതിനിടയ്ക്ക് മറ്റൊരു സംഭവം ഉണ്ടായി. നമ്മുടെ മുമ്പ് പറഞ്ഞിരുന്നു സിഐസിയുടെ ആസ്ഥാനം വളാഞ്ചേരി മർക്കസിൽ ആണ് 2002  അത് ആരംഭിക്കുന്നത് മുതൽ തന്നെ. എന്നാൽ 2013 ആസ്ഥാനം മാറ്റാനുള്ള ശ്രമങ്ങൾ നടത്തി പക്ഷേ അത് നടപ്പിലായില്ല. പിന്നീട് 2020 ആണ് സിഐസിയുടെ ആസ്ഥാനം മർക്കസിൽ നിന്ന് പാങ്ങ് ക്യാമ്പസിലേക്ക് മാറുന്നത്.


ഈ  കോളേജും സമസ്തയുടെ നേതാക്കന്മാർ സി ഐ സിക്ക് നൽകിയതാണ്. അല്ലാതെ അത് സിഐസി ഉണ്ടാക്കിയതല്ല.


കൊറോണക്കാലത്ത് കോളജ് ചില പ്രതിസന്ധികൾ വന്നപ്പോൾ കൈ മാറിയതാണ്.

അന്ന് അതിൻറെ കമ്മിറ്റി പ്രസിഡണ്ട് മഹാനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ആയിരുന്നു. അതിൻറെ സെക്രട്ടറി മഹാനായ ആലിക്കുട്ടി ഉസ്താദ് ആയിരുന്നു.


സിഐസിയുടെ ആസ്ഥാനം വളാഞ്ചേരി മർക്കസിൽ നിന്നും പാങ്ങിലേക്ക് മാറ്റാൻ കാരണങ്ങളുണ്ട്.


മർകസ് കമ്മിറ്റിയും സിഐസി കമ്മിറ്റിയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായി.

വളാഞ്ചേരി മർക്കസ് ജനറൽ സെക്രട്ടറിയായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ പതിനാറ് വർഷത്തിൽ അധികം (17/06/2004 മുതൽ 29//11/2020 വരെ) സി.ഐ.സിയുടെ അഡ്വയ്സറായിട്ടുണ്ട്. മർക്കസ് ജനറൽ സെക്രട്ടറി ആകുന്നതിന് മുമ്പും ആയതിനുശേഷവും അവർ സി.ഐ.സിയുടെ അഡ്വയ്സറായിട്ടുണ്ട്.


  പക്ഷേ മർക്കസ് കമ്മിറ്റി  ചില കാര്യങ്ങൾ നിമിത്തം സി.ഐ.സിയുടെ നേതൃത്വത്തിലുള്ളവരുമായി അകൽച്ചയുണ്ടായി. അതിനെ തുടർന്ന് 07/09/2020 ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (ന:മ) വസതിയിൽ തങ്ങളുടെ സാന്നിധ്യത്തിൽ മർകസ് കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം ഹാജി (തിരൂർ), കാടാമ്പുഴ മൂസ ഹാജി, ആസാദ്, അബൂയുസുഫ്  തുടങ്ങിയവർ നടത്തിയ ഒരു മസ്ലഹത് ചർച്ചയുടെ തീരുമാനത്തെ തുടർന്നാണ് സി.ഐ.സി അതിന്റെ ആസ്ഥാനം മർക്കസിൽ നിന്ന് പാങ്ങ് ക്യാമ്പസിലേക്ക് മാറ്റിയത്.


ഏതായാലും വളാഞ്ചേരി മർക്കസിൽ നിന്നും സിഐസിയുടെ ആസ്ഥാനം മാറി. പിന്നീടങ്ങോട്ട് പല പ്രശ്നങ്ങൾ രൂക്ഷമാവുകയാണ് ചെയ്തത്.


ഇനി നോക്കൂ മർക്കസിൽ നിന്ന് അതിൻറെ ആസ്ഥാനം മാറിയപ്പോൾ തന്നെ കളി തുടങ്ങി. സിഐസി അതിന്റെ ഭരണഘടനയിൽ തന്നെ മാറ്റങ്ങൾ വരുത്താൻ തുടങ്ങി.


29- 11- 2020 സിഐസിയുടെ സെനറ്റ് യോഗത്തിൽ  തീരുമാനങ്ങൾ എടുത്തു. വഹാബി ആശയക്കാരനായ കമാൽ പാഷയെ സിഐസിയുടെ അഡ്വൈസറി ബോർഡിൽ അംഗമായി നിയമിച്ചു.


മറ്റൊരു വിഷയമാണ് വഫിയ്യ കോഴ്സിൽ പഠിക്കുന്ന പെൺകുട്ടികൾ കോഴ്സ് തീരുന്നത് വരെ വിവാഹം ചെയ്യാൻ പാടില്ല എന്ന ഭരണ ഭേദഗതിയും കൊണ്ടുവന്നു.


നമ്മൾക്കറിയാം 2008ലാണ് വഫിയ്യ തുടങ്ങുന്നത് 2020 വരെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ മുന്നോട്ടു പോയിരുന്നു ഒരു വിഷയത്തെ (കോഴ്സില്‍ പഠിക്കുന്നവർക്ക് വിവാഹം ചെയ്യാം എന്നും ഏഴു ദിവസത്തോളം ലീവ് അനുവദിച്ചിരുന്നു) ഭരണഘടന ഭേദഗതിയിലൂടെ മാറ്റം വരുത്തുകയാണ് ചെയ്യുന്നത്.


ഈ വിഷയത്തിലും പല രക്ഷിതാക്കളും സമസ്തക്ക് പരാതി നൽകി.


കൊറോണ കാലത്തെ പ്രതിസന്ധികളൊക്കെ കഴിഞ്ഞു സമസ്ത 13-1-2021ൽ മുശാവറ

യോഗം കൂടി.


ഈ വിഷയങ്ങളൊക്കെ ചർച്ച ചെയ്തു. പെൺകുട്ടികളുടെ വിവാഹ വിഷയത്തിൽ രക്ഷിതാക്കളുടെ പരാതി കണക്കിലെടുത്ത് കൊണ്ട് പഠന സമയത്ത് അത്യാവശ്യം ഘട്ടത്തിൽ വിവാഹം കഴിക്കേണ്ടി വന്നാൽ അവരുടെ വിദ്യാഭ്യാസം തടയരുത് എന്നും അവർക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെടാനും സമസ്ത തീരുമാനിച്ചു.


മറ്റൊരു വിഷയം കമാൽ പാശയുടെ വിഷയത്തിൽ അദ്ദേഹത്തെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയമിച്ചിരുന്നു. ഉസ്താദ് മുസ്തഫൽ ഫൈസി, ഉസ്താദ് ബഹാവുദ്ദീൻ നദവി കൂരിയാട് ഇവരായിരുന്നു ആ സമിതിയിൽ.


അവരുടെ റിപ്പോർട്ട് പ്രകാരം കമാൽ പാശ ശരീഅത്തിന് വിരുദ്ധമായി സംസാരിക്കുന്ന ആളാണ്, ഏക സിവിൽ കോഡ് വേണമെന്ന് വാദിക്കുന്ന ആളാണ്, ഇസ്ലാമിൽ ഒരു പുരുഷന് നാല് സ്ത്രീ ആവാം പിന്നെ എന്തുകൊണ്ട് ഒരു പെണ്ണ്ന് നാലു പുരുഷന്മാരായിക്കൂടാ അതുകൊണ്ട് അത് വിവേചനം ആണ്എന്ന് വാദിച്ച ആളാണ്. ഇതുപോലുള്ള അദ്ദേഹത്തിൻറെ വാദഗതികളും അതിൻറെ തെളിവുകളൊക്കെ മുശാവറയിൽ ചർച്ച ചെയ്തു. അതു കൊണ്ടു തന്നെ സിഐസി അഡ്വൈസറി ബോർഡിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന് സമസ്ത മുശാവറ തീരുമാനിക്കുകയും  ഈ രണ്ടു വിഷയത്തിലും സി ഐ സി ക്ക് കത്തുകൾ അയക്കുകയും ചെയ്തു.


സമസ്തയുടെ ഉപദേശം നിർദ്ദേശങ്ങൾ അംഗീകരിക്കുന്ന സമിതി ആണല്ലോ സിഐസി തുടക്കത്തിൽ തന്നെ ഹൈദരലി തങ്ങൾ പറഞ്ഞതും അത് തന്നെ. അതിൻറെ ഭരണഘടനയിലും അത് വ്യക്തമായി ഉണ്ട്. അതുകൊണ്ട് സിഐസിക്ക് ഉപദേശം നൽകാൻ സമസ്തക്ക് അധികാരം ഉണ്ട്.


സമസ്തയുടെ കത്തിന് സി ഐ സി യുടെ മറുപടി ലഭിച്ചില്ല. സമസ്ത വീണ്ടും മുശാവറ യോഗം ചേരുന്നു 10- 2- 2021ൽ


ഈ വിഷയത്തിൽ സമസ്തക്ക് മറുപടി കിട്ടാത്തതു കൊണ്ട് മറുപടി കിട്ടിയാൽ തുടർനടപടി സ്വീകരിക്കാമെന്ന് സമസ്ത തീരുമാനിച്ചു.


നോക്കൂ എത്ര വ്യക്തമായ കാഴ്ചപ്പാടാണ് സമസ്തയുടെത്.


അങ്ങനെ 6-4-2021ൽ സമസ്തക്ക് മറുപടി ലഭിച്ചു.


മറുപടിക്കത്തിൽ സമസ്തയുടെ ഈ രണ്ടു നിർദ്ദേശങ്ങളും തള്ളിക്കളഞ്ഞു. വിവാഹ പ്രശ്നത്തിൽ ഒരുപാട് വിഷയങ്ങളുണ്ട് . അത് 29- 11 -2020ന് ചേർന്ന സിഐസി സെനട്ട് അംഗീകരിച്ചതാണ്. അതുകൊണ്ട് മാറ്റാൻ പറ്റില്ല.

അതുപോലെതന്നെ കമാൽ പാഷയെ നിയമിച്ചതും സെനറ്റാണ്  ജനറൽ ബോഡിയാണ്. അതും മാറ്റുന്ന പ്രശ്നമില്ല.


സമസ്ത അടുത്ത മുശാവറ യോഗം ചേർന്നു 8-4-2021ന് ചർച്ചകൾ നടന്നു. അവസാനം കമാൽ പാഷയെ അഡ്വൈസ് റി ബോർഡിൽ നിന്ന് മാറ്റി നിയമ ഉപദേഷ്ടാവായി നിലനിർത്താം. പെൺകുട്ടികളുടെ വിവാഹ വിഷയവും കമാൽ പാഷയുടെ വിഷയവും വീണ്ടും സി ഐ സി ക്ക് കത്തയക്കാൻ തീരുമാനിച്ചു.


അത് മാത്രമല്ല  വിഷയത്തിൽ അവരുമായി ചർച്ചകൾക്കായി ഒരു സമിതിയെ വീണ്ടും സമസ്ത നിയോഗിച്ചു.


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ,സയ്യിദ് ജിഫ്രി മുത്തക്കോയ തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി ഉസ്താദ് ,എം.ടി അബ്ദുല്ല മുസ്‌ലിയാർ പി പി ഉമ്മർ മുസ്ലിയാർ എന്നിവരെ ചുമതലപ്പെടുത്തി.


വീണ്ടും അവരുമായി സമസ്ത ചർച്ചകൾ നടത്തി. സമസ്ത അടുത്ത മുഷാവര യോഗം ചേർന്നു വീണ്ടും ഈ വിഷയങ്ങൾ ചർച്ച ചെയ്തു. സിഐ സിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. മറിച്ച് സമസ്തയുടെ ഭാഗത്തുനിന്ന് ഏഴംഗ സമിതിയെ നിയോഗിച്ചു വീണ്ടും ഇവരുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചു.


23-11- 2021 ചൊവ്വാഴ്ച ചേളാരി സമസ്താലയത്തിൽ വച്ച് എല്ലാ വിഷയവും ഇവരുമായി ചർച്ച ചെയ്തു.


സമസ്തയുടെ ഭാഗത്തുനിന്ന് 7 പേർ

1. ജിഫ്രി മുത്തുക്കോയ തങ്ങൾ

2. എ വി ഉസ്താദ്

3. വാക്കോട് ഉസ്താദ്

4. എംടി ഉസ്താദ്

5 വി മൂസ കോയ മുസ്ലിയാർ

6. ഹൈദർ ഫൈസി

7.


സിഐസി യുടെ ഭാഗത്തുനിന്ന് 8പേർ


1. ഹക്കീം ഫൈസി

2. ലുക്മാൻ വാഫി

3. അഹ്മദ് വാഫി

4. സലാം ഫൈസി

5. അബ്ദുൽ ബർ വാഫി

6. ഹബീബുള്ള ഫൈസി

7. അലി ഫൈസി

8.


ചർച്ചകൾ നീണ്ടുപോയി ഒരു രീതിയിലും സമസ്തയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല.

ചർച്ചയുടെ അവസാനം ഇവര് പറഞ്ഞത് സമസ്തയുമായി ഒരു സംവാദം നടത്താമെന്ന്..


ശംസുൽ ഉലമയുടെ ശിഷ്യന്മാരോടാണ് ഇവരെ സംവാദത്തിന് വെല്ലുവിളിക്കുന്നത് വല്ലാത്തൊരു വാഫികൾ തന്നെ...


അതേസമയത്ത്  ഒരു വർഷം കഴിഞ്ഞ് ഈ കമാൽ പാഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല അഭിപ്രായം പറഞ്ഞപ്പോൾ അദ്ദേഹത്തെ സെനട്ടിൽ നിന്ന് മാറ്റി. സമസ്ത പറഞ്ഞാൽ മാറ്റാൻ പറ്റില്ല പക്ഷേ മറ്റുള്ളവർ പറഞ്ഞാൽ മാറ്റാം ഇതാണ് ഇവർക്ക് സമസ്തയോടുള്ള നിലപാട്.


ഈയൊരു സമയത്താണ് സമസ്തയോട് ഇവർ ഏറ്റവും വലിയ ക്രൂരത ചെയ്യുന്നത് സിഐസി ഭരണഘടനയിൽ നിന്ന് സമസ്തയെ ഒഴിവാക്കി, പല നിയമങ്ങളും ഭേദഗതി ചെയ്തു.


 സമസ്തയുടെ ഒരു സമിതിയും സിഐസിയുടെ ഭാഗത്തുനിന്നുള്ള ഒരു സമിതിയും കൂടി 23-11- 2021 ചൊവ്വാഴ്ച ചേളാരി സമസ്താലയത്തിൽ വച്ച് ചർച്ചകൾ നടന്നു എന്ന് പറഞ്ഞല്ലോ.


അങ്ങനെ ആ ചർച്ചയുടെ റിപ്പോർട്ടുകൾ സമസ്ത മുശാവറയിൽ ആ സമിതി സമർപ്പിച്ചു.


12- 2-2022 സമസ്ത മുശാവറ യോഗം വിളിച്ചു.ഈ വിഷയങ്ങളെ കുറിച്ചിട്ടുള്ള സമിതിയുടെ റിപ്പോർട്ട് വായിച്ചു.വീണ്ടും മുശാവറ ചർച്ചകൾ ചെയ്തു. സിഐസി ക്കെതിരെ ഒരു നിലപാടും സമസ്ത സ്വീകരിച്ചില്ല,മറിച്ച് ബഹുമാനപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അറിയിക്കാനും ചർച്ച ചെയ്യാനും ബഹുമാനപ്പെട്ട എം ടി അബ്ദുള്ള മുസ്ലിയാർ പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ എന്നവരെ പ്രശ്ന പരിഹാരത്തിനായി ചുമതലപ്പെടുത്തി.


എന്നാൽ അതേ സമയത്ത് അതേ ദിവസം തന്നെ സമസ്തയുടെ എല്ലാ അധികാരവും ഇല്ലാതാക്കാനുള്ള ചരട് വലികൾ ആരംഭിച്ചു.


12-2-2022ന് ചേർന്നിട്ടുള്ള സെനറ്റ് യോഗത്തിൽ വച്ച് സമസ്തയെ അവർ പുറത്താക്കി. സമസ്തയുടെ എല്ലാ അധികാരവും ഇല്ലാതാക്കി.


2004 മുതൽ 2022 വരെയുള്ള അതിൻറെ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് പുതിയൊരു കളി ആരംഭിച്ചു.


ഏതൊക്കെ കാര്യങ്ങളാണ് ഇവർ സെനറ്റിൽ ഭരണഘടന ഭേദഗതി ചെയ്തത് എന്ന് നമുക്ക് നോക്കാം..


ഭരണഘടന ഭേദഗതി ചെയ്യാൻ രണ്ടു വട്ടം ഇവർ സെനട്ട് യോഗം ചേർന്നിട്ടുണ്ട്.


സിഐസിയുടെ ഭരണഘടനയിൽ  അഡ്വൈസറി ബോർഡ് അംഗങ്ങൾ മൂന്നു പേരായിരുന്നു.

  1.സമസ്തയുടെ പ്രസിഡണ്ട് 

3. ജാമിയ ന്യൂരിയയുടെ പ്രസിഡണ്ട് 

3 സിഐസി നിശ്ചയിക്കുന്ന ഒരു വിദ്യാഭ്യാസ വിദഗ്ധൻ


കാലങ്ങളായി നിലനിൽക്കുന്ന ഈ ഭരണഘടന ഭേദഗതി ചെയ്തു


(7A)

പുതിയ ഭരണഘടനയിൽ സമസ്തയുടെ പ്രസിഡണ്ട് എന്നതിന് പകരം 'സമസ്ത മുശാവറയുടെ ഒരു പ്രതിനിധി' എന്നാക്കി മാറ്റി. ആ പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടത് മുശാവറ അല്ല. പ്രത്യുത സി.ഐ .സി യാണ്.


 ജാമിഅയുടെ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് ശിഹാബ് തങ്ങളെ മാറ്റിയതിന് പകരം ആരെന്ന് പുതിയ ഭരണഘടനയിൽ പറയുന്നുമില്ല. (7A)


സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങളെ അഡ്വൈസറി ബോർഡിൽ നിന്ന് നീക്കം ചെയ്തു എന്ന പരാതി ഉയർന്നപ്പോൾ ഒരു ഊഴവും കൂടി തങ്ങൾക്ക് തന്നെ നൽകാൻ 12.2.2022 ന് ചേർന്ന സി.ഐ.സി യോഗം തീരുമാനിച്ചിരിക്കുന്നു. അടുത്ത ഊഴം മുശാവറ മെമ്പർമാരിൽ ആർക്കാണാവോ കിട്ടുക.


ഈ വിഷയം സെനറ്റിൽ പലരും ചോദ്യം ചെയ്തു പ്രധാനമായും മൂന്നു പേരായിരുന്നു അവസാനം അവർ ഇറങ്ങിപ്പോയി. അതിൽ പെട്ട രണ്ടു പേരെ സെനറ്റ്ൽ നിന്ന് ഒഴിവാക്കി. കാരണം പറഞ്ഞത് സെനട്ട് യോഗത്തിലെ വിഷയങ്ങൾ തെറ്റിദ്ധാരണ വരുത്തുന്ന രീതിയിൽ സമൂഹത്തിനു മുമ്പിൽ വിളിച്ചുപറഞ്ഞു, വാസ്തവ വിരുദ്ധമായ പരാമർശം നടത്തി.


ഈയൊരു ഭരണഘടന ഭേദഗതി ചെയ്തതുകൊണ്ട് എന്ത് നേട്ടമാണ് സിഐസി ക്ക് ഉള്ളത്?


ഇനി നോക്കൂ ഭരണഘടന ഭേദഗതി പ്രധാനപ്പെട്ട അതിൻറെ ഭരണഘടനയിൽ നിന്ന് തന്നെ സമസ്തയെ ഒഴിവാക്കുന്നു...


സി.ഐ.സിയുടെ ഭരണഘടനയിൽ തുടക്കത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് അധികാരവും അവകാശവും ഉണ്ടായിരുന്നു. ആ അധികാരം പിന്നീട് എടുത്തു കളഞ്ഞു. ഭരണഘടനയുടെ പ്രധാനഭാഗം ഉദ്ദേശ്യലക്ഷ്യങ്ങൾ ആണല്ലോ. ആദ്യ ഭരണഘടനയിൽ ഉണ്ടായിരുന്നത് ഇങ്ങിനെ:

   " ഇപ്പോൾ കോഴിക്കോട് ഫ്രാൻസി സ് റോഡിലെ ഓഫീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വീക്ഷണവും ഉപദേശനിർദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രവർത്തനങ്ങളും പാഠ്യപദ്ധതികളും സർവ്വകലാശാല മാതൃകയിൽ കാലോചിതമായി പരിഷ്കരിക്കുക, ഏകീകരിക്കുക, പുതിയ പാഠ്യ പദ്ധതികൾ ആവിഷ്കരിക്കുക"

(5 A ) 

    പുതിയ ഭരണഘടന ഇപ്രകാരം:

     " ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവ്വകലാശാലകളും സ്ഥാപിച്ചു നടത്തുക; ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ അഫിലിയേറ്റ് ചെയ്ത് അവയുടെ അക്കാദമിക് പ്രവർത്തനങ്ങളും പാഠ്യപദ്ധതികളും കാലോചിതമായി പരിഷ്കരിച്ച് ഭൗതികവിദ്യകളോട് സമന്വയിച്ചും അല്ലാതെയും നടപ്പാക്കുക....... "(5 A) 

    പഴയ ഭരണഘടനയും പുതിയ ഭരണഘടനയും തമ്മിലുള്ള അന്തരം നോക്കൂ. സമസ്തയുമായി ബന്ധപ്പെട്ട ഭാഗം പൂർണമായും നീക്കം ചെയ്തു. പുതിയ ഭരണഘടന അനുസരിച്ച് സമസ്തയുടെ ഈ സ്ഥാപനങ്ങളിൽ ഇടപെടാൻ സമസ്തക്ക് യാതൊരു അധികാരവുമില്ല.


എന്തിനുവേണ്ടിയാണ് സമസ്തയെ വെട്ടി മാറ്റുന്നത്? അതുകൊണ്ട് എന്ത് നേട്ടം ആണുള്ളത്? സത്യത്തിൽ സിഎസിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റും അവർക്ക് എന്തും പഠിപ്പിക്കാം എന്തും ചെയ്യാം കൃത്യമായ പ്ലാനിങ് ആണ് 

ഇവരുടെത്.


വാഫി സര്‍ട്ടിഫിക്കറ്റിൽ സമസ്തയുടെ കീഴിൽ എന്നെഴുതണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടിട്ടും എഴുതാത്തതിന്റെ കാരണം ഇപ്പോൾ ബോധ്യമായില്ലേ?


അതുപോലെതന്നെ മറ്റൊരു കാര്യം അതിൻറെ ഭരണഘടനയിൽ തന്നെ ഉണ്ടായത് സി ഐ സി പിരിച്ചുവിടാൻ വല്ല സാധ്യതയുമുണ്ടായാൽ അതിൻറെ ആസ്തി വകകൾ സമസ്തക്കായിരുന്നു കിട്ടേണ്ടത്. എന്നാൽ ഭരണഘടന ഭേദഗതി പ്രകാരം സമാന സംവിധാനം ഉള്ള ആർക്കും ജനറൽബോഡിക്ക് തീരുമാനിക്കുന്ന ആർക്കും കൈമാറാം.


വളരെ ബുദ്ധിപരമായിട്ടുള്ള ഒരു നീക്കം ആണിത്. സമസ്തക്ക് സിഐസിയിൽ യാതൊരു അധികാരവും ഇല്ല.


എന്നിട്ടവർ ന്യായീകരിക്കാൻ പറയുന്ന മറ്റൊരു സംഗതിയുണ്ട് അവിടെ അംഗത്തിന് സമസ്തയെ ചേർത്തുവെന്ന്.


എന്നാൽ എന്താണ് സത്യാവസ്ഥ?


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അംഗീകരിച്ചുവരുന്ന സുന്നി വിശ്വാസ ആചാര രീതികളും പിന്തുടർന്നു വരികയും ഷാഫി ഹനഫി ഹമ്പലി മാലികി നാലൊരു മദ്ഹബ് കർമശാസ്ത്രം അംഗീകരിക്കുകയും ചെയ്യുക.


ഇവിടെയും സമസ്തയെ നൈസായി ഒഴിവാക്കുകയാണ് ചെയ്തത്. കാരണം സമസ്തക്കാർക്ക് എന്നില്ല പകരം ഏത് സുന്നി അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് വിശ്വസിക്കുന്ന ആർക്കും അംഗത്വം കിട്ടും.


സമസ്ത നേതാക്കളെ തെറി പറഞ്ഞാലും ആക്ഷേപിച്ചാലും അംഗത്വം കിട്ടും .സമസ്തയല്ലാതെ മറ്റു സുന്നി സംഘടന ഉള്ളവർക്ക് അംഗത്വം ലഭിക്കും.


ഈയൊരു ഭരണഘടന ഭേദഗതി സെനറ്റിൽ വന്നപ്പോൾ അവിടെ ചർച്ചകൾ വന്നു പ്രതിഷേധങ്ങൾ വന്നു അവസാനം ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പുതിയ ഭേദഗതി ഒഴിവാക്കി പഴയതുപോലെ നിലനിർത്തും ഇപ്പോൾ നിലവിൽ സമസ്തയുടെ പ്രസിഡണ്ട് തന്നെയാണ് അഡ്വൈസ് ബോർഡിൽ ഉള്ളത് എന്നും പറഞ്ഞ് മറ്റ് അജണ്ടകൾ തീരുമാനിക്കാൻ വേണ്ടി സംസാരിക്കുന്നു.


സത്യത്തിലെ ബഹുമാനപ്പെട്ട പാണക്കാട് സാദാത്തികളെ പോലും തെറ്റിദ്ധരിപ്പിച്ച് വളരെ തന്ത്രപരമായ രീതിയിൽ സമസ്തയെ ഒഴിവാക്കാനുള്ള ശ്രമമായിരുന്നു സിഐസിയിൽ ചിലർ നടത്തിയത്.


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അടുത്ത മുശാവറ യോഗം ചേർന്നു കൃത്യമായി സമസ്ത പറഞ്ഞു ഭരണഭേദഗതി വിഷയം, (പെൺകുട്ടികൾക്ക് വിവാഹം കാരണം  വിദ്യാഭ്യാസം തടയൽ) പഴയ രീതിയിൽ തന്നെ ആക്കണം രണ്ടാഴ്ചകൾക്കകം കൃത്യമായി ഇതിന് മറുപടി തരണമെന്ന് പറഞ്ഞ് കത്ത് അയച്ചു.


ഭരണഘടന ഭേദഗതി ദുർബലപ്പെടുത്തിയാൽ മാത്രമേ സമസ്തയുമായുള്ള ബന്ധം ഉണ്ടാവും എന്ന് 7-4- 2022ന് സി ഐ സി ക്ക് കത്ത് കൊടുത്തു.


12-4-2022 ചേർന്ന സമസ്ത മുശാവറ യോഗത്തിൽ സമസ്തയുടെ ആശയാദർശ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾ വിവാഹിതരാകേണ്ടി വന്നാൽ കഴിക്കാമെന്നും തുടർന്ന് അതേ സ്ഥാപനത്തിൽ പഠിക്കാനും സൗകര്യം ചെയ്യാനും പ്രോത്സാഹനം ചെയ്യാനും  എല്ലാവരും തയ്യാറാവണമെന്ന് സമസ്ത മുശാവറ യോഗത്തിൽ തീരുമാനമെടുത്തു.


8-6- 2022 സമസ്ത അടുത്ത മുഷാവറ യോഗം ചേർന്നു. കത്തിന് മറുപടി ലഭിക്കാത്തതിനാൽ സമസ്തയുടെ നിർദ്ദേശം അംഗീകരിക്കാത്തതുകൊണ്ടും സിഐസിയുമായുള്ള സമസ്ത സംഘടന ബന്ധം അവസാനിപ്പിചു എന്ന തീരുമാനം എടുത്തു 15-6-2022 അവർക്ക് കത്ത് കൊടുത്തു.


ഏതായാലും ഈ വിഷയത്തിൽ സി ഐ സി യുടെ പ്രസിഡണ്ട് തന്നെ നേരിട്ട് ഇടപെട്ടു. പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ  പ്രശ്നങ്ങൾ പരിഹാരത്തിനായി മുന്നോട്ട് വന്നു.


മഹാനായ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ തന്നെ ഈ വിഷയം ഏറ്റെടുക്കുകയും സിഐസിയുടെ പ്രസിഡണ്ട് എന്ന നിനക്കും പ്രശ്നങ്ങളെ രമ്യമായി പരിഹരിക്കാൻ സിഐസി പ്രതിനിധികളും സമസ്തയുമായുള്ള ഒരു യോഗം പാണക്കാട് വെച്ച് ചേരുന്നു.


30-6-22 പാണക്കാട് വെച്ച് രണ്ട് വിഭാഗവും കൂടി വിശദമായി ചർച്ച ചെയ്യുന്നു. സമസ്തയുടെ നിർദേശങ്ങൾ അംഗീകരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു.


പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുകോയ തങ്ങൾ, ഉമർ ഫൈസി മുക്കം, ഹംസ കുട്ടി ബാഖവി ആദർശേരി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, മോയിൻകുട്ടി മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തത്


CIC ചർച്ച ചെയ്യുന്നു CIC 1-7-22 സമസ്തക്ക് തിരിച്ച്  മറുപടി കത്ത് അയക്കുന്നു.


 സമസ്തയുടെ എല്ലാ നിർദേശങ്ങളും അംഗീകരിക്കാം എന്ന് പറഞ്ഞ്.

സമസ്ത പറഞ്ഞിട്ടുള്ള ഭരണഘടന ഭേദഗതി ചെയ്തിട്ടുള്ള മൂന്നു കാര്യവും പഴയ രൂപത്തിൽ തന്നെ ആക്കുന്നതാണ്. പെൺകുട്ടികളുടെ വിവാഹ വിഷയത്തിൽ വിവാഹം തടസ്സപ്പെടുത്തുകയോ തുടർനടപടിയോ ഉണ്ടായിരിക്കുന്നതല്ല. എന്ന് സെക്രട്ടറി ഒപ്പ് ഇതായിരുന്നു കത്ത്.


2-7-22 സമസ്ത ലെറ്റർ ഹെഡിൽ CIC -സമസ്ത പ്രശ്നത്തിൽ സംഘടന ബന്ധം പുനസ്ഥാപിക്കുന്നു എന്ന വിവരം അറിയിക്കുന്നു.


അൽഹംദുലില്ലാ സമസ്തയും സിഐ സീയുമായുള്ള എല്ലാ പ്രശ്നങ്ങളും അവസാനിച്ചു ഒത്തൊരുമയോടെ മുന്നോട്ടു പോകും സുപ്രഭാതം പത്രങ്ങളിലും വാർത്തകൾ നമ്മൾ കണ്ടു.


പിന്നെ ഈ വിഷയത്തിലെ യാതൊരു തുടർനടപടികളും കാണാനില്ല.


 പ്രശ്നങ്ങൾ വീണ്ടും ഉടലെടുക്കുന്നു. സെനറ്റിൽ നിന്ന് പലരേയും ഒഴിവാക്കുന്നു.

സമസ്ത നേതാക്കൾക്കെതിരെ അപകീർത്തിപെടുത്തുന്ന പല പോസ്റ്റുകൾ വരുന്നു.


സമസ്ത നേതാക്കൾക്കെതിരെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പോസ്റ്റിട്ടുള്ള ലുക്മാൻ വാഫിയെ അച്ചടക്ക നടപടി സ്വീകരിക്കാൻ സമസ്ത സിഐസിയോട് ആവശ്യപ്പെടുന്നു.


 പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 22-9-22 പാണക്കാട് വെച്ച് വീണ്ടും യോഗം ചേരുന്നു.

സമസ്ത 3 നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നു.


 3 നിർദേശങ്ങൾ ഇവയാണ്.

1.സെനറ്റിൽ നിന്ന് ഒഴിവാക്കിയവരെ തിരിച്ചെടുക്കുക. 2.സമസ്തയുടെ സ്ഥാപന പെരുമാറ്റ ചട്ടം CICഅംഗീകരിക്കുക. 3.സമസ്ത നേതാക്കൾക്കെതിരെ അപകീർത്തിപെടുത്തി പോസ്റ്റ് ചെയ്തവർക്കെതിരെ നടപടി എടുക്കുക.


 ഈ നിർദേശങ്ങൾ CIC യുടെ പ്രസിഡൻ്റ് സമസ്തയുടെ പ്രസിഡൻ്റ് രണ്ട് പേരും തിരുമാനങ്ങൾ അംഗീകരിക്കുന്നു. പ്രശ്നങ്ങൾ വീണ്ടും പരിഹരിക്കുന്നു.

രണ്ട് വിഭാഗവും കൂടിയാലോജിച്ച് തിരുമാനങ്ങൾ നടപ്പിലാക്കും.


 പക്ഷേ പിന്നീട് ദിവസങ്ങളായി അതിനെ കുറിച്ച് ഒരു വിവരവും CIC സമസ്തയെ അറിയിക്കുന്നില്ല.


 12-10 -22 സമസ്ത വീണ്ടും മുശാവറ യോഗം ചേരുന്നു.

വാഫി കലോത്സവവും നടക്കുന്നുണ്ട് ഒക്ടോബർ 20, 21, 22. പാണക്കാട് നിന്ന് എടുത്ത തിരുമാനങ്ങൾ 20 ദിവസമായിട്ടും നടപ്പിലാക്കാത്തത് കൊണ്ട് വാഫി കലോത്സവത്തിൽ മുശാവറ മെമ്പർമാരും, നേതാക്കളും പങ്കെടുക്കരുത് എന്ന് മുശാവറ യോഗം ചേർന്ന് തിരുമാനിക്കുന്നു.


13 -10 -22 സമസ്ത കീഴ്ഘടകങ്ങൾക്ക് കത്ത് കൊടുക്കുന്നു. പാണക്കാട് എടുത്ത തിരുമാനം നടപ്പിലാക്കും വരെ  കലോത്സവത്തിൽ നേതാക്കൾ പങ്കെടുക്കരുത് എന്ന നിർദേശം നൽകുന്നു.


ഏതായാലും പ്രശ്നങ്ങൾ തീരുന്നില്ല.

ഒക്ടോബർ 20 21 22 ദിവസങ്ങളിൽ വാഫി കലോത്സവം നടന്നു സമസ്തയുടെ നേതാക്കന്മാർ ആരും പങ്കെടുത്തില്ല. പാണക്കാട് സയ്യിദുമാർ ഒക്കെ പങ്കെടുത്തു കാരണം അവരൊക്കെ സിഐസിയുടെ കമ്മിറ്റി ഭാരവാഹികളാണ് അതുകൊണ്ടുതന്നെ വിമർശിക്കേണ്ടതില്ല.


2019 മൈ മാസം രണ്ടാം തീയതി സമസ്ത ഹക്കീം ഫൈസിയുടെ വിഷയത്തിൽ ആദർശവിരുദ്ധമായി ബന്ധപ്പെട്ട പരാതിയും മേൽ അന്വേഷണ സമിതിയെ നിയമിച്ചിരുന്നു.


അതവർ വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.


അങ്ങനെ 9-11-2022 സമസ്ത മുശാവറ യോഗം ചേർന്നു. ഈ വിഷയത്തിൽ ചർച്ചകൾ വന്നു. ഇതിനെക്കുറിച്ച് പഠിക്കാൻ ഏൽപ്പിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. അവസാനം ഹക്കീം ഫൈസിക്കെതിരെ സമസ്ത 40 അംഗ മുശാവറ തീരുമാനമെടുത്തു. തീരുമാനം ഇങ്ങനെ.

👇👇👇👇👇👇👇👇👇👇

പരിശുദ്ധ അഹ്ലുസ്സുന്നത്തി വൽ ജമാഅ ത്തിൻറെ ആശയാദർശങ്ങൾക്കും സമസ്തയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കും വിരുദ്ധമായി പ്രചരണം നടത്തുകയും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി സമസ്ത മുശാവറക്ക് ലഭിച്ച രേഖാ മൂലമുള്ള പരാതികളിൽ നിന്നും ഇത് സംബന്ധിച്ച് നിയമിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ നിന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹക്കീം ഫൈസിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ എല്ലാ ഘടകങ്ങളിൽ നിന്നും നീക്കം ചെയ്യാനും സമസ്ത മുശാവറ തീരുമാനിച്ചു.


11-11-2022 ദാറുൽ ഹുദാ വൈസ് ചാൻസിലറായ ബഹാവ്ദ്ദീൻ ഉസ്താദ് അറിയിച്ചത് സമസ്ത മുശാവറ യോഗം എടുത്ത തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയകളിൽ എഴുതുകയോ കമൻറ് ചെയ്യുകയോ സംസാരിക്കുകയോ ചെയ്യരുത്.


15 11 2022 സിഐസിയും ഇതേ  വിഷയം അറിയിച്ചു.


29-12-2022 ന് സമസ്ത അടുത്ത മുശാവറ യോഗം ചേർന്നു.


പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുമായി സമസ്ത നേതാക്കൾ ചർച്ച ചെയ്തിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ തങ്ങൾ സമസ്തക്ക് കത്ത് നൽകി.


വാഫി വഫിയ സംവിധാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപദേശം നിർദ്ദേശങ്ങൾ മാനിച്ച് പ്രവർത്തിക്കണമെന്നും ഈ തീരുമാനവുമായി യോജിപ്പില്ലാത്തവർ സി ഐ സി യിൽ നിന്ന് മാറി നിൽക്കണമെന്നും സിഐസിയുടെ പ്രസിഡണ്ട് ആയ പാണക്കാട് സയ്യിദ് സാദിക്കലി തങ്ങൾ പറഞ്ഞു.


ഇത് പാണക്കാട് സയ്യിദ് കുടുംബം (സിഐസിയുടെ പ്രസിഡണ്ട്) തന്നെ ഈ വിഷയം പറഞ്ഞാൽ യോജിപ്പില്ലാത്തവർ മാറിനിൽക്കുകയാണ് വേണ്ടത്. നേത്രങ്ങളുടെ നേത്രതമാണ് പാണക്കാട് കുടുംബം എന്ന് പ്രസംഗിച്ചാൽ മാത്രം പോരാ ജീവിതത്തിൽ പകർത്താനും ശ്രമിക്കണം ഏതായാലും മാറിനിൽക്കില്ല എന്ന് സമസ്തക്ക് മനസ്സിലായി.


14-2-2023 സമസ്ത മുശാവറ യോഗം ചേർന്നു ഈ വിഷയത്തിൽ ഒരു തീരുമാനം എടുത്തു. തീരുമാനം ഇങ്ങനെ

👇👇👇👇👇👇👇👇👇👇

സിഐസിയുടെ സെക്രട്ടറിയായി ഹക്കീം ഫൈസി ഉള്ള കാലത്തോളം സിഐസിയുമായി സമസ്ത സഹകരിക്കില്ല.


സിഐസി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി സഹകരിച്ച് വാഫി വഫിയ സംവിധാനം ശക്തിപ്പെടുത്തും.


ഈ തീരുമാനം കൂടി സമസ്ത എടുത്തുതോട് കൂടി സിഐസിയുടെ പ്രസിഡണ്ട് ആയ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ സിഐസി  സെക്രട്ടറിയായ ഹക്കീം ഫൈസിയോട് രാജി ആവശ്യപ്പെടുന്നു 21 ഫെബ്രുവരി 2023.


അൽഹംദുലില്ലാ പാണക്കാട് കുടുംബത്തിൽ നിന്ന് തീരുമാനം വന്നു പ്രശ്നങ്ങളൊക്കെ അവസാനിക്കുന്നു എന്ന് നമ്മൾ കരുതി പക്ഷേ പിന്നീട് നമ്മൾ കണ്ടത് എന്താണ്.


പാണക്കാട് തങ്ങൾക്ക്22-2-2023 രാജി കൊടുത്തപ്പോൾ അതിൽ എഴുതിയത് തങ്ങൾക്കതിന് അധികാരമില്ല എന്ന ആശയമാണ് സിഐസി സെനറ്റാണ് തീരുമാനിക്കേണ്ടത് സമസ്തയുടെ നിർദ്ദേശങ്ങൾ  എൻറെ മനസ്സാക്ഷിക്ക് വിരുദ്ധമായാണ് അംഗീകരിച്ചിട്ടുള്ളത്. എന്നൊക്കെ പറഞ്ഞ് വിശദീകരണ രീതിയിൽ ഒരു രാജിക്കത്ത് കൊടുത്തു.


പിന്നെ നമ്മൾ പത്രമാധ്യമങ്ങളിൽ കാണുന്നത് സിഐസിയിൽ നിന്ന് 118 പേർ രാജിവച്ചു. പാണക്കാട് കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നു.

സിഐസിയുമായിട്ടുള്ള തുടർന്നുള്ള നടപടികൾ നടത്താൻ സമസ്ത ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിക്കലി തങ്ങളെ ചുമതലപ്പെടുത്തി.


അവസാനം ഹക്കീം ഫൈസിയും സിഐസിയും ഒരു നിലക്കും സമസ്ത പറയുന്നത് അംഗീകരിക്കില്ല എന്ന് പാണക്കാട് തങ്ങൾ സമസ്തയോട് ആബിദ് ഹുസൈൻ തങ്ങൾ വഴി വിവരം അറിയിച്ചു.


അങ്ങനെയാണ് 15 മാർച്ച് 2023 സമസ്ത വിശദീകരണയോഗം നടത്താൻ പ്രഖ്യാപിച്ചതും അത് നടത്തിയതും


രാജി കാര്യങ്ങളിൽ പരിഹാരം കാണും അത് വരെ ഉത്തരവാദപ്പെട്ടവർ ചുമതല കൾ നിർവഹിക്കുക: സയ്യിദ് സാദിഖലി തങ്ങൾ അറിയിച്ചു.


20 മാർച്ച് 2023 സമസ്തയുടെ വിശദീകരണ യോഗത്തിന് മറുപടിയായി സിഐസി പരിപാടി നടത്തി.


 സോഷ്യൽ മീഡിയയിൽ ഒരുപാട് കള്ളപ്രചരണങ്ങളും മറുപടികളും ഒക്കെ വന്നു കൊണ്ടിരുന്നു.


അവസാനം 1 -5- 2023 ഹക്കീം ഫൈസിയുടെ രാജി അംഗീകരിച്ചു എന്നും സിഎസിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ഹബീബുള്ള ഫൈസിയെ നിയമിച്ചു എന്നും പാണക്കാട് സാദിക്കലി തങ്ങൾ പ്രഖ്യാപിക്കുന്നു.

(സമസ്ത നേതാക്കളുമായി  ചർച്ചയും ചെയ്യാതെ തീരുമാനിച്ച പ്രഖ്യാപനം)


3-5- 2023 സമസ്തയുടെ ജ.സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി ഉസ്താദ് സമസ്തയുടെ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ സിഐസിയിൽ നിന്നും രാജിവച്ചു.


4-5-2023 പാണക്കാട് സയ്യിദ് സാബിക്അലി ശിഹാബ് തങ്ങൾ സിഐസി യിൽ രാജിവച്ചു.


4-5-2023 വളാഞ്ചേരി മർക്കസിൻ്റെ തൊട്ടടുത്ത് സി ഐ സി പരീക്ഷാ നാടകം നടത്തി.

(29-4-2023 വളാഞ്ചേരി മർക്കസ് അറിയിപ്പുണ്ടായിരുന്നു നാളെ കോളേജ് ഇല്ല തുറക്കുന്ന കാര്യം പിന്നീട് അറിയിക്കും)


9-5-2023 വളാഞ്ചേരി മർക്കസിൽ വാഫി വഫിയ സംവിധാനം നിർത്തലാക്കിയിട്ടുള്ള സമസ്തയുടെ പ്രഖ്യാപനം വന്നു.


പിന്നീട് നമ്മൾ കണ്ടത് സമസ്ത നേതാക്കൾക്കെതിരെ വാഫി കുട്ടികൾ കുതിര കയറുന്ന അവസ്ഥയായിരുന്നു.


11-5-2023 മഞ്ചേരി അവധിക്കാല കോടതിയിൽ വാഫികളുടെ രക്ഷിതാക്കൾ 15 ന് നടക്കുന്ന പരീക്ഷ തടയരുതെന്ന് പറഞ്ഞു ഹർജി കൊടുക്കുന്നു.


15-5-2023

14 ഓളം രേഖകളിൽ വ്യാജമുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ വക്കീൽ കോടതിയിൽ അവതരിപ്പിച്ചു. കൃത്യമായ തെളിവുകൾ ഇല്ലാത്തതിനാൽ ഹർജി തള്ളി. സമസ്തക്ക് ആക്ഷേപ ഫയൽ സമർപ്പിക്കാനുള്ള അവസരം 23- 5- 2023 ലേക്ക് കോടതി നൽകി.


11-5-2023 സഫുവാൻ തങ്ങൾ  കണ്ണൂർ  സിഐസി നിന്ന് രാജിവച്ചു.


11-5-2023 അബ്ദുറഹ്മാൻ കല്ലായി സമസ്ത മുശാവറ അംഗമായ മുസ്തഫൽ ഫൈസി യെ കുറിച്ച് ആരോപണം ഉന്നയിച്ചു.


വാഫി വഫിയ ഒഴിവാക്കില്ല സമസ്ത മുശാവറ മെമ്പർ സ്ഥാനം രാജിവെക്കാം എന്ന് പറഞ്ഞു പോലും.


17-5-2023 ഉസ്താദ് ഫൈസി ഈ ആരോപണം തള്ളിക്കളഞ്ഞു.


1-6-2023 പാണക്കാട് സയ്യിദന്മാരും സമസ്തയുടെ നേതാക്കളും വീണ്ടും യോഗം ചേരുന്നു.


പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി, എം.ടി അബ്ദുള്ള മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ, എം.സി മായിൻ ഹാജി തുടങ്ങിയ നേതാക്കൾ കോഴിക്കോട് യോഗം ചേർന്നു. ആനുകാലിക വിഷയങ്ങളെല്ലാം ചർച്ച ചെയ്തു, ബന്ധപ്പെട്ട കാര്യങ്ങളിൽ ചൊവ്വാഴ്ചക്ക് ശേഷം തീരുമാനങ്ങൾ പ്രഖ്യാപിക്കും.


6-6-2033 പാണക്കാട് മറവ ഓഡിറ്റോറിയത്തിൽ വച്ച് സി ഐ സി ജനറൽ ബോഡി യോഗം നടന്നു.


സമസ്തയുമായി ബന്ധപ്പെട്ട ആറോളം കാര്യങ്ങൾ അംഗീകരിക്കുകയും ഐക്യകണ്ഠേന പാസാക്കുകയും ചെയ്തു അത് സമസ്തയെ പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ അറിയിക്കുകയും ചെയ്തു.


ആ ആറ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം


1.വാഫി വഫിയ്യ സംവിധാനം പൂർണ്ണമായും സമസ്ത കേരള ജംഇയ്യ ത്തുൽ ഉലമായുടെ ഉപദേശ നിർദ്ദേശങ്ങൾക്ക് വിധേയമായി നടത്ത പ്പടേണ്ടതാണ്.


2.വാഫി വഫിയ്യ സംവിധാനത്തിലെ അക്കാദമികമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി മാത്രം നടത്ത പടേണ്ടതാണ്.


3.മേൽ തീരുമാനങ്ങൾ നടപ്പാക്കുന്നതിന്ന് സമസ്ത നിയോഗിക്കുന്ന സമിതിയുമായി എല്ലാ വാഫി വഫിയ്യ സ്ഥാപനങ്ങളും സഹകരിക്കേണ്ടതാണ്.


4.മേൽ കാര്യങ്ങൾക്ക് വിരുദ്ധമായവ സി.ഐ.സിയുടെ നിയമാവലിയിൽ ഉണ്ടാവാൻ പാടുള്ളതല്ല.


5.മേൽ കാര്യങ്ങൾ സി.ഐ.സി സെനറ്റ് അംഗീകരിച്ച് അക്കാര്യം രേഖാ മൂലം സമസ്തയെ അറിയിക്കേണ്ടതാണ്. 


6.ഇതു സംബന്ധമായ തീരുമാനം 06.06.2023 ന് ചൊവ്വാഴ്ചക്ക് ശേഷം പ്രഖ്യാപിക്കുന്നതാണ്.


മേൽ പറഞ്ഞ കാര്യങ്ങൾ 06.06.2023ന് ചൊവ്വാഴ്ച പാണക്കാട് മർവ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന CIC സെനറ്റ് ജനറൽ ബോഡി പൂർണ്ണമായും അംഗീകരിക്കുന്നതായും ഐക്യ ഖണ്ഡന തക്ബീർ ചൊല്ലി പസ്സാക്കുകയും ചെയ്തു. CICയുടെ പ്രസിഡന്റ് എന്ന നിലക്ക് സമസ്ത മുശാവറയെ ഈ വിവരം രേഖാമൂലം അറിയിച്ചിട്ടുണ്ട്.


7-6-2023 സമസ്ത മുശാവറ യോഗം ചേർന്നു.

തീരുമാനം ഇങ്ങനെ...


വാഫി വഫിയ്യ പ്രശ്‌നം: തീരുമാനവും പ്രഖ്യാപനവും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ ശേഷം


കോഴിക്കോട്: 2023 ജൂണ്‍ ഒന്നിന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എം.സി മായിന്‍ ഹാജി എന്നീ നേതാക്കള്‍ കോഴിക്കോട്ടുവെച്ച് നടത്തിയ ചര്‍ച്ചയില്‍ വാഫി വഫിയ്യ പ്രശ്‌നം സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങള്‍ 06.06.2023നു ചേര്‍ന്ന സി.ഐ.സി സെനറ്റ് അംഗീകരിച്ചതായി സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വന്തം ലെറ്റര്‍ഹെഡില്‍ സമസ്തയ്ക്കു നല്‍കിയ കത്ത് എല്ലാ നിലയ്ക്കും സ്വാഗതം ചെയ്യുകയും തീരുമാനവും പ്രഖ്യാപനവും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തുന്നതാണെന്നും കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. 

ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് നേരത്തെ സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹക്കീം ഫൈസി ആദൃശ്ശേരി രാജിവയ്ക്കുകയും സാങ്കേതിക വിഷയങ്ങള്‍ പരിഹരിച്ച് രാജി സ്വീകരിക്കുകയും ചെയ്തതായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്തയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി 06.06.2023ന് ചേര്‍ന്ന സി.ഐ.സി സെനറ്റ് യോഗത്തില്‍ വീണ്ടും ഹക്കീം ഫൈസിയുടെ രാജി ചര്‍ച്ചയ്ക്കു വെച്ചതിലൂടെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അവഗണിച്ചതായും യോഗം വിലയിരുത്തി.

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനു നേതാക്കള്‍ എടുത്ത തീരുമാനം അംഗീകരിക്കുന്നതിനു വേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമസ്തയ്‌ക്കെതിരില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത പ്രമേയങ്ങള്‍ അവതരിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. 

തുടര്‍നടപടികള്‍ക്കു വേണ്ടി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എ.വി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, പി.എം അബ്ദുസ്സലാം ബാഖവി, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവരടങ്ങിയ സമിതിയെ യോഗം ചുമതലപ്പെടുത്തി.

സമസ്ത നാഷണല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ ഈ അധ്യയന വര്‍ഷം ആരംഭിച്ച വിവിധ കോഴ്‌സുകള്‍ വിപുലപ്പെടുത്താനും കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം സാധ്യമാക്കാനും യോഗം തീരുമാനിച്ചു. സമസ്ത പ്രസിഡന്റ്  സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.


സമസ്ത വാഫി പ്രശ്നത്തിൽ അവസാനമായി സമസ്ത എടുത്തിട്ടുള്ള നിലപാട് ഇതാണ്


👇👇👇👇👇👇👇👇

തുടര്‍ നടപടികള്‍ക്കു വേണ്ടി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എ.വി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, പി.എം അബ്ദുസ്സലാം ബാഖവി, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവരടങ്ങിയ സമിതിയെ യോഗം ചുമതലപ്പെടുത്തി.


10-10-2023 സമസ്ത മുശാവറ

തീരുമാനം ഇങ്ങനെ...


കോഴിക്കോട് :സിഐസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗങ്ങളിൽ കൈക്കൊണ്ട് തിരുമാനങ്ങളിൽ മാറ്റമില്ലെന്ന് കോഴിക്കോട് സമസ്ത കാര്യാലയത്തിൽ ചേർന്ന മുശാവറ യോഗം ആവർത്തിച്ചു പ്രഖ്യാപിച്ചു. പൊതുസമൂഹത്തിൻറെ നന്മക്കും പരിശുദ്ധ അഹ്ലു സ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനും ബിദഈ കക്ഷികളുടെയും യുക്തിവാദികൾ തുടങ്ങി മറ്റു വഴിപിഴച്ച പ്രസ്ഥാനക്കാരുടെയും അബദ്ധങ്ങൾ തുറന്നുകാട്ടുന്നതിനും അത്തരം കാര്യങ്ങൾ നിയമത്തിനും ശരീഅത്തിനും അനുസൃതമായി പ്രതിരോധിക്കുന്നതിനും വേണ്ടി നിലനിന്നു പോരുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ.


സമസ്തയുടെ ഏതു തീരുമാനങ്ങളും ആവശ്യമായ പഠനങ്ങളും ചർച്ചകളും നടത്തിയ ശേഷമാണ് എടുക്കാറുള്ളത്. ബിദ്ഈ പ്രസ്ഥാനക്കാരെ സംബന്ധിച്ചും പിഴച്ച ത്വരീഖത്തുകളെ സംബന്ധിച്ചും എല്ലാം ഇങ്ങനെ തന്നെയാണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. അബ്ദുൽ ഹക്കീം ഫൈസി ആദർശേരിയെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ, പ്രസംഗങ്ങൾ, ക്ലാസുകൾ, അദ്ദേഹം നേതൃത്വം നൽകുന്നതോ പങ്കാളിത്തം വഹിക്കുന്നതോ ആയ സ്ഥാപനങ്ങളിലെ ലൈബ്രറികൾ, സിലബസ് തുടങ്ങിയവ പരിശോധിച്ചപ്പോൾ അബ്ദുൽ ഹകീം ഫൈസിയുടെ ആദർശ നിലപാടുകളിൽ വിധവ ചിന്തകൾ കടന്നുകൂടിയിട്ടുണ്ടെന്ന് സമസ്തക്ക്ബോധ്യമായി.അക്കാരണത്താലാണ് 1.4. 2023ന് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗം അബ്ദുൽ ഹക്കീം ഫൈസി ആദർശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് പ്രഖ്യാപിച്ചത്. സമസ്ത ഈ തീരുമാനം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി.ഐ.സിയുമായി ബന്ധപ്പെട്ട പല സ്ഥാപന മാനേജ്‌മെന്റുകളും അബ്ദുൽ ഹകീം ഫൈസിയുടെ നേതൃത്വത്തിൽ നിന്ന് പിന്മാറുകയും സമസ്തയെ സമീപിക്കുകയും അവർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തി കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പദ്ധതിയിൽപ്പെട്ട ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സമസ്ത നാഷണൽ എജുക്കേഷൻ കൗൺസിലിന് രൂപം നൽകുകയും പരിശുദ്ധ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ ആശയാദർശങ്ങൾ മുറുകെപ്പിടിച്ച് ഏറ്റവും നല്ല നിലവാരത്തിൽ മത ഭൗതിക വിദ്യാഭ്യാസ സംവിധാനം ഏർപ്പെടുത്തിയത് സ്ഥാപനങ്ങൾക്കും രക്ഷിതാക്കൾക്കും തണലേകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ സമൂഹത്തിൽ പലവിധ തെറ്റിദ്ധാരണകളും പരത്തി പലതരത്തിലുള്ള ഭിന്നിപ്പുകളും ഉണ്ടാക്കാൻ ചിലരുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ തുടങ്ങി. ചില വാർത്താമാധ്യമങ്ങളും ചില ചാനലുകളും അതിൽ പങ്കുചേരുകയും സോഷ്യൽ മീഡിയ അതിനു വേണ്ടി ചിലർ ദുരുപയോഗം ചെയ്യുകയും ഉണ്ടായി. ഈ സാഹചര്യത്തിൽ സമസ്തയുടെയും മുസ്ലിംലീഗിൻ്റെയും നേതാക്കൾ പല പ്രാവശ്യം യോഗം ചേർന്ന് പ്രശ്ന‌ങ്ങൾ പരിഹരിക്കാനുള്ള ഏതാനും തീരുമാനങ്ങൾ കൈകൊള്ളുകയുണ്ടായി. സമസ്തയെ സംബന്ധിച്ചിടത്തോളം മേൽ തീരുമാനങ്ങളിൽ സമസ്ത ഉറച്ചു നിൽക്കുകയാണ്. സമസ്തയുടെ നിലപാടുകൾക്കോ തീരുമാനങ്ങൾക്കോ യാതൊരുവിധ മാറ്റവും വരുത്താതെ സമൂഹത്തെ പരമാവധി ഒന്നിച്ചു നിർത്താൻ സമസ്ത പരിശ്രമിക്കുന്നതാണ്. സമസ്തയുടെ പ്രവർത്തകരോ പ്രസ്ഥാനബന്ധുക്കളോ ആയ അനാവശ്യ ചർച്ചകളിലോ തെറ്റിദ്ധാരണകളിലോ അകപ്പെട്ടു പോകരുതെന്ന് പ്രത്യേകം ഉണർത്തുന്നതായും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയുടെ തീരുമാനപ്രകാരം നടന്ന ജില്ലാ ഉലമാസമ്മേളനം വൻവിജയമായിരുന്നു എന്ന് യോഗം വിലയിരുത്തി. ബാക്കി ജില്ലകളിൽ നടക്കുന്ന ഉലമാ സമ്മേളനങ്ങളുടെ തീയതിയും പ്രഖ്യാപിച്ചു. പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്‌ലിയാർ, പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, യൂ എം അബ്ദുറഹിമാൻ മുസ്‌ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ. എം.പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ. കെ. ഉമർ ഫൈസി മുക്കം. എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, വി മൂസക്കോയ മുസ്ലിയാർ, പി കെ മുസക്കുട്ടി ഹസ്രത്ത്, കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, എം. മൊയ്തീൻകുട്ടി മുസ്‌ലിയാർ വാക്കോട്, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ, ഇ എസ് ഹസ്സൻ ഫൈസി, പി കെ ഹംസക്കുട്ടി മുസ്‌ലിയാർ ആദർശേരി, ഐബി ഉസ്മാൻ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം പി മുസ്തഫൽ ഫൈസി, ബി കെ അബ്ദുൽ ഖാദർ മുസ്ലിയാർ ബംബ്രാണ, മാഹിൻ മുസ്ലിയാർ തൊട്ടി, പി എം അബ്ദുസ്സലാം ബാഖവി, എം പി അബ്ദുൽ ഖാദർ മുസ്ലിയാർ പൈങ്കണ്ണിയൂർ സി കെ സൈദാലിക്കുട്ടിഫൈസി, അസ്‌കർ അലി ഫൈസി പട്ടിക്കാട്, സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, കെ എം ഉസ്മാൻ ഫൈസി തോടാർ, അബൂബക്കർദാരിമി ഒളവണ്ണ, എൻ അബ്ദുല്ല മുസ്‌ലിയാർ, അബ്ദുസ്സലാം ദാരിമി ആലംപാടി ചർച്ചയിൽ പങ്കെടുത്തു.


29-9-2024 സമസ്തയും സയ്യിദ് സാദിഖലി തങ്ങളും  പുറത്താക്കിയ ഹകീം ഫൈസിയേ സി.ഐ.സി യുടെ ജനറൽ സെക്രട്ടറി ആയി വീണ്ടും തെരഞ്ഞെടുക്കുന്നു.


11-12-2024 സമസ്ത മുശാവറ തീരുമാനം 

👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼

അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ ഒരു വിദ്യാഭ്യാസ സംവിധാവുമായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാക്ക് ബന്ധമില്ലെന്നത് സമസ്ത മുശാവറ നേരത്തെ തീരുമാനിച്ച് പ്രഖ്യാപിച്ചതാണ്. സി.ഐ.സിയുടെ ജനറൽ സെക്രട്ടറയായി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും തെരഞ്ഞടുക്കപ്പെട്ടതിനാലും സമസ്തയുടെ നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും കൂടി എടുത്ത ഒമ്പത് തീരുമാനങ്ങൾ സി.ഐ.സി അംഗീകരിച്ച് നടപ്പാക്കത്തതിനാലും അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തമുള്ളതോ ആയ സി.ഐ.സി സംവിധാനവുമായി സമസ്തക്ക് ബന്ധമില്ലെന്ന് യോഗം ആവർത്തിച്ച് പ്രഖ്യാപിച്ചു. എന്നാൽ, ഇരുനേതാക്കളും എടുത്ത ഒമ്പത് തീരുമാനങ്ങൾ സി.ഐ.സി യെകൊണ്ട് അംഗീകരിപ്പിക്കാമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമസ്ത നേതാക്കളോട് പറഞ്ഞത് നടപ്പാക്കുന്ന മുറക്ക് മേൽ തിരുമാനം പുനഃപരിശോധിക്കാനും നിശ്ചയിച്ചു.


സമസ്തയുടെ 9 നിർദേശങ്ങൾ ഇവയാണ്

👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼👇🏼


1) വാഫി വഫിയ്യ സംവിധാനം പൂർണമായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ഉപദേശ നിർദ്ദേശങ്ങൾക്ക് വിധേയമായി മാത്രം നടത്തപ്പെടേണ്ടതാണ്.


2) വാഫി, വഫിയ്യ സംവിധാനത്തിലെ അക്കാദമികമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായി മാത്രം നടത്തപ്പെടേണ്ടതാണ്.


3) മേൽ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് സമസ്ത നിയോഗിക്കുന്ന സമിതിയുമായി എല്ലാ വാഫി, വഫിയ്യ സ്ഥാപനങ്ങളും സഹകരിക്കേണ്ടതാണ്.


4) മേൽകാര്യങ്ങൾക്ക് വിരുദ്ധമായവ സി.ഐ.സിയുടെ നിയമാവലിയിൽ ഉണ്ടാവാൻ പാടുള്ളതല്ല.


5) മേൽകാര്യങ്ങൾക്ക് സി.ഐ.സി സെനറ്റ് അംഗീകരിച്ച് അക്കാര്യം രേഖാമൂലം സമസ്തയെ അറിയിക്കേണ്ടതാണ്.


6) ഇത് സംബന്ധമായ തീരുമാനം 06/06/2023ന് ചൊവ്വാഴ്ചക്ക് ശേഷം പ്രഖ്യാപിക്കുന്നതാണ്.


7) സി.ഐ.സി സംബന്ധമായും, വാഫി-വഫിയ്യ സംവിധാനവുമായും എന്തെങ്കിലും തർക്കമുണ്ടായാൽ ആ വിഷയത്തിൽ അന്തിമ തീരുമാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറക്കായിരിക്കുന്നതാണ്.


8) മേൽ ക്ലോസ് സി.ഐ.സിയുടെ നിയമാവലിയിൽ ഉൾപ്പെടുത്തേണ്ടതാണ്


9) സി.ഐ.സി സെനറ്റിലും സിൻഡിക്കേറ്റിലും സമസ്ത മുശാവറ നിർദ്ദേശിക്കുന്ന പ്രതിനിധികളെ ഉൾപ്പെടുത്തേണ്ടതാണ്


ഇതാണ് സമസ്ത സിഐ സി വിഷയത്തിൽ എടുത്തിട്ടുള്ള നിലപാടുകളുടെ ചരിത്രം യാഥാർത്ഥ്യം