ഇന്ത്യയിലെ ആദ്യത്തെ ജുമാമസ്ജിദ് : കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ ചരിത്രം
ഇന്ത്യയിലെ ആദ്യത്തെ പള്ളി : ചേരമാൻ പെരുമാൾ ജുമാമസ്ജിദ് പുതുക്കി പണിതപ്പോൾ സംഭവിച്ചത് കണ്ടോ.?
വീഡിയോ കാണാം👇
വ്യതിരിക്തമായ ഒരു വിശ്വാസത്തെ ആത്മാവിലാ വാഹിക്കാൻ സിംഹാസനം ഉപേക്ഷിച്ച ഒരു രാജാധിരാജന്റെ ഐതിഹാസിക ചിത്രം ചരിത്രത്തിലെ മഹനീയവും അപൂർവ്വ വുമായ കാഴ്ച്‌ചയാണ്. പെരുമാളിൻ്റെ മക്കയിലേക്കുള്ള തീർത്ഥാടനത്തെയും ഇസ്ലാംമത സ്വീകാരത്തെയും കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളാണ് നിലവിലുള്ളത്. ഇതിൽ ഏറ്റവും സ്വീകാര്യവും സാമാന്യ ജനപരവുമായ ഒരു പാഠഭേദം തുടർന്ന് വരുന്ന വിവരണമാണ്.
കൊടുങ്ങല്ലൂർ തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ഒരിക്കൽ അംബരാന്തത്തിൽ ചന്ദ്രൻ രണ്ടായി പിളർന്ന് പോകുന്നതായ അസാധാരണവും ദുർഗ്രഹവുമായ ഒരു സ്വപ്നം കണ്ടു. രാജസദസ്സിലെ ജ്യോതിഷികൾക്കൊന്നും തൃപ്തി കരമായ ഒരു വ്യാഖ്യാനം ഈ സ്വപ്‌നത്തെക്കുറിച്ച് നൽകാനാ യില്ല. പിന്നീടൊരിക്കൽ സിലോണിലേക്ക് പോകുന്ന ഒരു സംഘം അറബിക്കച്ചവടക്കാർ യാത്രാമദ്ധ്യേ പെരുമാളിനെ സന്ദർശിച്ച പ്പോൾ അദ്ദേഹം ദുർഗ്രഹമായ ഈ സ്വപ്നത്തെക്കുറിച്ച് അവരോട് സൂചിപ്പിച്ചു. അറേബ്യയിൽ പ്രവാചകൻ അനുഷ്ഠിച്ച ഒരു ദിവ്യാത്ഭുതമായിരിക്കാം ഇതെന്ന് അവർ വിശദീകരിച്ചു. (വിശുദ്ധ ഖുർ ആൻ 54:1-5) ഈ വ്യാഖ്യാനം ബോദ്ധ്യപ്പെട്ട പെരുമാളിന് കച്ചവടസംഘത്തിൻ്റെ മതം അത്യുത്കൃഷ്ടമെന്ന് ബോദ്ധ്യപ്പെടുകയും അത് ഇസ്ലാം മതത്തിലേയ്ക്കുള്ള നിർണ്ണായക പ്രവേശനത്തിന് കാരണമാവുകയും ചെയ്തു. പ്രവാചകനെ കാണാനും ആ സന്നിധിയിൽ നിമഗ്നനാവാനും അദ്ദേഹം ആഗ്രഹിച്ചു. പെരുമാൾ തൻറെ സാമ്രാജ്യം പലതായി വിഭജിച്ച് പ്രാദേശിക പ്രമുഖകർക്ക്, സുഗമമായ ഭരണം ഉറപ്പാക്കി ക്കൊണ്ട്, ഏല്പിച്ചുകൊടുത്ത് മക്കയിലേക്ക് യാത്രയായി പ്രവാചകദർശനം സാക്ഷാത്കരിച്ച് ഇസ്ലാം മതം സ്വീകരിച്ചു.
കുറച്ചുകാലം പ്രവാചകനോടൊപ്പം ചെലവഴിച്ചതിനു ശേഷം സ്വദേശത്തേക്ക് മടങ്ങിയ പെരുമാൾ. വഴിമദ്ധ്യേ രോഗ ഗ്രസ്തനായി. അറേബ്യൻ ഉപഭൂഖണ്‌ഡത്തിലെ ദുഫാറിൽ വെച്ച് മരണത്തിന് കീഴടങ്ങി. മരണത്തിനു മുമ്പ് മലബാറിലെ പ്രാദേശിക ഭരണാധികാരികൾക്കായി ചില കുറിമാനങ്ങൾ എഴുതി വിശ്വസ്തരായ തൻ്റെ സുഹൃത്തുക്കളെ അദ്ദേഹം ച്ചിരുന്നു. പിന്നീട് മാലിക് ബിൻ ദിനാറും കൂട്ടാളികളും കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്ന് ഈ കുറിമാനങ്ങൾ പ്രാദേശിക പ്രമുഖർക്ക് നൽകി. അതിലെ നിർദ്ദേശപ്രകാരം വിവിധ സ്ഥലങ്ങളിലായി പള്ളികൾ പണിയാനുള്ള സമ്മതം ഭരണാധി കാരികളിൽ നിന്ന് അവർക്ക് ലഭിച്ചു. ച്ചു. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കൊടുങ്ങല്ലൂരിൽ സ്ഥാപിക്കപ്പെടുകയും മാലിക്ബിൻ ദിനാർ സ്വയംതന്നെ ചേരമാൻ പള്ളിയിലെ പ്രഥമ ഖാസിയായി അവരോധിതനാവുകയും ചെയ്തു.
കുറച്ച് നാളുകൾക്ക് ശേഷം മാലിക് ബിൻ ദിനാർ തന്റെ മകനായ ഹബീബ് ബിൻ മാലിക്കിനെ അടുത്ത ഖാസിയായി നിയമിച്ച് കേരളത്തിലുടനീളം വിപുലമായി യാത്ര ചെയ്തു. മാലിക് ദിനാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികൾ പണിതു. പിന്നീട് അറേബ്യയിലേക്ക് പോയ അദ്ദേഹം അവിടെ വെച്ച് നിര്യാതനായി. ചേരമാൻ പള്ളിയിലെ പുരാതനമായ ഖബ റുകൾ (മഖ്ബറ) ഹബീബ് ബിൻ മാലിക്കിന്റെയും അദ്ദേഹത്തി ന്റെ പത്നി ഖുമരിയയുടെതും ആണെന്ന് വിശ്വസിക്കപ്പെടുന്നു.
കൊടുങ്ങല്ലൂരും കേരള മുസ്ലീങ്ങളുടെ പൈതൃകവും
മുസിരിസ് എന്ന പേരിൽ വിഖ്യാതമായിരുന്ന കൊടുങ്ങ ല്ലൂർ, ഇന്ന് ചരിത്രത്തിലെ ഒരു അനുബന്ധം മാത്രമായി അവശേ ഷിച്ചിരിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പേ കൊടുങ്ങല്ലൂർ, കേരളസംസ്ക്കാരത്തിന്റെ പിള്ളത്തൊട്ടിലായിരുന്നു. BC 400-ൽപോലും കൊടുങ്ങല്ലൂർ, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവടബ ന്ധത്തെ നിയന്ത്രിച്ചിരുന്ന ചടുലമായ വാണിജ്യകേന്ദ്രമായിരുന്നു. പ്രസിദ്ധ പ്രാചീനചരിത്രകാരനായിരുന്ന പ്ലിനി മുസിരിസ്സിനെ ഇന്ത്യയുടെ പ്രമുഖ തുറമുഖം (Primum Emorium Indiae) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫിനീഷ്യർ, ഗ്രീക്കുകാർ, അറബികൾ, പേർഷ്യക്കാർ, ചൈനക്കാർ തുടങ്ങിയവർ കച്ചവട ത്തിനായി മുസിരിസിലെത്തിയിരുന്നു. മുസിരിസിന്റെ പ്രാചീനത തെളിയിക്കാൻ മുരുചിപത്തനമെന്ന വാത്മീകി രാമായണത്തിലെ പരാമർശം തന്നെ ഒരു സൂചകമായെടുക്കാം. അഗസ്റ്റസ് സീസർ കൊടുങ്ങല്ലൂരിൽ ഒരു ക്ഷേത്രം നിർമ്മിക്കുകയും രണ്ട് കമ്പനി പടയാളികളെക്കൊണ്ട് അതിന് സംരക്ഷണം നൽകി തൻ്റെ വ്യാപാ സംരക്ഷിച്ചിരുന്നതായി ചരിത്രം പറയുന്നു. AD 52ൽ സെന്റ് തോമാസ് കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നതും ചരി ത്രമാണ്. സീസർ ടൈറ്റസിൻ്റെ നേത്യത്വത്തിൽ ജറുസലേമിലെ വംശീയ ഉന്മൂലനത്തിൽ നിന്നും AD 69ൽ പലായനം ചെയ്ത ജൂതന്മാർ കൊടുങ്ങല്ലൂരിലാണ് അഭയം കണ്ടെത്തിയത്.
ഈ പുരാതന നഗരിയിലെ സസ്യമൃഗാദികളിലും രത്നങ്ങ ളിലും സുഗന്ധവ്യഞ്ജനങ്ങളിലും ആകൃഷ്‌ടരായി, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും കച്ചവടക്കാർ എത്തിയിരുന്നു. BC 800ന് മുമ്പ്പോലും ചൈനയിലേയും അറേബ്യയിലേയും നാവികർ മൺസൂൺ കാറ്റുകളെ ആശ്രയിച്ചുള്ള കച്ചവടയാത്ര കളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും അറിഞ്ഞിരുന്നു. BC 700ന്റെ ആദ്യദശകങ്ങളിൽ ഇന്ത്യയിലെ കച്ചവടക്കാർ ഈ മൺസൂൺ വാതങ്ങളെ ആശ്രയിച്ച് ബാബിലോണിൽ എത്തിയിരുന്നു. കേരള ത്തിൽ നിന്നുള്ള തേക്ക്‌മരം മെസോപൊട്ടോമിയയിലെ മൂൺ ആട്ടൂർ ക്ഷേത്രത്തിലും BC 6-ാം നൂറ്റാണ്ടിലെ പ്രമുഖചക്രവർത്തിയായിരുന്ന നെബുക്കസ് നാസറിന്റെ കൊട്ടാരത്തിലും നിർമ്മാണാവശ്യത്തിനായി ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്, ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥത്തിൽ കേരളത്തിലെ സുഗന്ധദ്രവ്യ ങ്ങളെക്കുറിച്ച് വിശദമായി പരാമർശിച്ചിരിക്കുന്നു. ശബ്ദോൽപ്പത്തി ശാസ്ത്രജ്ഞർ, അറബി, ഗ്രീക്ക് പുരാതന തമിഴ് ഭാഷകളിലെ വാണിജ്യ നാമധേയങ്ങൾ തമ്മിലുള്ള ഉച്ചാരണ സാദൃശ്യം ശ്രദ്ധിച്ചിട്ടുണ്ട്.
മലയാള വാക്കുകളായ 'കർപ്പൂരവും', 'ഇഞ്ചിയും' 'കാർപ്പി യോണും' 'ജിഞ്ചറു'മായി മാറിയത് ഒരു ഉദാഹരണമാണ്. തമിഴ് പദമായ 'അരിശി' ഗ്രീക്ക് പദമായ ഒറിസയിലൂടെ 'റൈസ്' എന്ന ഇംഗ്ലീഷ് വാക്കായി മാറിയത് ഈ സാദൃശ്യത്തിൻ്റെ നിദർശനമാ ണ്. ഗൾഫ് ഓഫ് ഏദനിലെ സെക്രോട്ട ദ്വീപിലും, അറേബ്യയിലും കേരളീയരുടെ കോളനികൾ ഉണ്ടായിരുന്നതായി വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ട്രോബോയെപ്പോലുള്ള ചരിത്രകാര ന്മാർ കേരളത്തിലെ നായന്മാരും അറേബ്യയിലെ ചില ഗോത്ര വർഗ്ഗക്കാരും തമ്മിലുള്ള ആഴത്തിലുള്ള സാമ്യത്തെക്കുറിച്ച് പറയുന്നു. BC 900ൽ കേരളത്തിൽ നിന്നുള്ള സുഗന്ധദ്രവ്യങ്ങൾ ഷേബരാജ്ഞി സോളമൻ രാജാവിന് സമ്മാനിച്ചത് ചരിത്ര ഗ്രന്ഥ ങ്ങളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്.
വിശ്വസനീയമായ ചരിത്രരേഖകളുടെ അഭാവം കേരള ചരിത്രത്തെ കെട്ടുകഥകളുടെ ഒരു ഭാണ്‌ഡക്കെട്ടാക്കി മാറ്റിയി ട്ടുണ്ട്. അക്കാലത്ത് നിലനിന്നിരുന്ന ഉഗ്രമായ വംശീയ പോരാട്ട ങ്ങൾ, അവസാനം പെരുമാക്കന്മാർ എന്ന നാമധേയത്തിലറിയപ്പെ ടുന്ന ഭരണാധികാരികളെ തെരഞ്ഞെടുപ്പിലൂടെ അവരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു. അവസാനത്തെ പെരുമാളായ ചേരമാൻ പെരുമാളിൻ്റെ സ്ഥാനത്യാഗത്തിനുശേഷ മുള്ള കേരള രാഷ്ട്രീയചരിത്രത്തിന് കുറെക്കൂടി വ്യക്തത കൈവ രുന്നുണ്ട്. 1498ൽ കോഴിക്കോടിനടുത്തുള്ള കാപ്പാടിൽ വാക്കോ ഡഗാമ കപ്പലിറങ്ങിയതോടെ യൂറോപ്യൻ ഘട്ടത്തിൻ്റെ (1498 1947) ആരംഭമായി. 1766ലെ ഹൈദർ അലിയുടെ മലബാർ ആക്ര മണം കേരളത്തിൻ്റെ സാമൂഹികരാഷ്ട്രീയ ദിശ നിശ്ചയിക്കുന്ന തിൽ വളരെയധികം സ്വാധീനം ചെലുത്തുകയുണ്ടായി. ടിപ്പു വിന്റെ ഭരണം സാധാരണക്കാരുടെ അധികാര ശ്രേണിയിലേ ക്കുള്ള ദീർഘവും ദുഷ്ക്കരവുമായ പാതയുടെ സമാരംഭമായിരു ന്നു. 1792ലെ മൈസൂറിൻ്റെ പതനം ഇന്ത്യയെ കോളനി ഭരണ ത്തിന്റെ ഹസ്‌തങ്ങളിലെത്തിക്കുകയും കേരളത്തെ സാമൂഹിക വും, സാമ്പത്തികവുമായ 'ഇരുണ്ടയുഗത്തിലാക്കുകയും ഒരു നൂറ്റാണ്ടിനുശേഷം സ്വാമിവിവേകാനന്ദനെക്കൊണ്ട് കേരളം ഭ്രാന്താലയമാണ് എന്ന പ്രസിദ്ധനിരീക്ഷണത്തിലെത്തിക്കുകയും ചെയ്ത ദുരന്ത മുഹൂർത്തമായി മാറി. ബ്രിട്ടീഷുകാരുടെ മൗനാനു വാദത്തോടുകൂടി നടന്ന സവർണ്ണരുടെ പൈശാചിക കൃത്യങ്ങൾ 1973ലെ ടിപ്പുവിന്റെ പതനത്തിനും 1921ലെ മലബാർ വിപ്ലവത്തിനു മിടയിൽ നടന്ന മുന്നൂറോളം ബ്രിട്ടീഷ് വിരുദ്ധ കാർഷിക കലാപ ത്തിന് കാരണമായിത്തീർന്നിട്ടുണ്ട്.
കൊടുങ്ങല്ലൂരിന് കേരള മുസ്ലീം ചരിത്രത്തിൽ അഭൂതപൂർവ്വ മായ സ്ഥാനമാണുള്ളത്. ഇന്ത്യാ ഉപഭൂഖണ്‌ഡത്തിലേയ്ക്കുള്ള ഇസ്ലാമിന്റെ ആഗമനം കൊടുങ്ങല്ലൂരിലൂടെ ആയത് ഭൂമിശാസ്ത്ര പരവുമായ കാരണങ്ങളാലാണ്. സാംസ്‌കാരിക വിദ്യാഭ്യാസരംഗ ങ്ങളിൽ 19-ാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൊടുങ്ങല്ലൂരിലെ മുസ്ലീം നേതൃത്വങ്ങളായിരുന്നു ഏറെ മുന്നിൽ, അവരുടെ ഉൾക്കാഴ്‌ചയും, ദീർഘവീക്ഷണവും, സത്യസന്ധതയും, അതുല്യവും മാതൃകായോഗ്യവുമായിരുന്നു. 1921ലെ മലബാർ സമരത്തെ തുടർന്ന് ഉൽപതിഷ്‌ണുക്കളായ മത പണ്ഡിതന്മാർ ബ്രിട്ടീഷുകാരുടെ പീഡനങ്ങൾ മൂലം പലായനം ചെയ്തപ്പോൾ അവർക്ക് അഭയം നൽകിയത് കൊടുങ്ങല്ലൂരായി രുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ മുസ്ലീം നവോത്ഥാന പ്രസ്ഥാനത്തിന് (20 നൽകാൻ കൊടുങ്ങല്ലൂരിലെ മുസ്ലീം നേതൃത്വത്തിന് കഴിഞ്ഞു. അവർ പള്ളിക്കൂടങ്ങൾ സ്ഥാപിക്കു കയും, പാഠപുസ്തകങ്ങൾ, ഉപകരണങ്ങൾ, ഉച്ചഭക്ഷണം ജാതി മതഭേദമില്ലാതെ എല്ലാ പാവപ്പെട്ടവർക്കും നല്‌കുകയും ചെയ്തി രുന്നു. അതിന്റെ ഫലമായി ഭാരതം സ്വതന്ത്രമാകുമ്പോൾ തന്നെ കൊടുങ്ങല്ലൂരിലെ മുസ്ലീം ജനവിഭാഗത്തിന്റെ സാക്ഷരതയും രാജ്യത്തിന്റെ സാക്ഷരതയും ഒപ്പമായിരുന്നു. കോട്ടപ്പുറത്ത് നമ്പൂ രിമഠത്തിൽ സീതി മുഹമ്മദ് സാഹിബ്, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഇന്ത്യയിലെതന്നെ ആദ്യത്തെ കർഷകപ്രസ്ഥാനത്തിൻ്റെ വിരോജ്ജ്വലനായ നേതാവ് കെ.എം. ഇബ്രാഹിം സാഹിബ്, കെ.എം. സീതിസാഹിബ് തുടങ്ങിയ നേതാക്കളുടെ സംഭാവന കേരളജനത നന്ദിപൂർവ്വം ഇന്നും ഓർക്കുന്നു. പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണനായ ഡോ.പി.കെ. അബ്‌ദുൾ ഗഫൂർ കൊടുങ്ങല്ലൂരിൻ്റെ മറ്റൊരു സംഭാവ നയായിരുന്നു.
ചേരമാൻ പള്ളി ചരിത്രം
വാങ് മൂല പാരമ്പര്യ ചരിത്രം പറയുന്നത് ചേരമാൻ പെരുമാൾ തന്റെ ആസന്നമായ മരണം ബോദ്ധ്യപ്പെട്ടത്തിനെ ത്തുടർന്ന് താൻ മക്കയിലേക്ക് പോകുന്നതിനുമുമ്പ് ഭരണഭാര മേൽപിച്ചവർക്ക് ചില കത്തുകളെഴുതുകയുമുണ്ടായി എന്നാണ്. ഈ കത്തുകൾ അദ്ദേഹം തന്റെ സുഹൃത്തുക്കൾക്ക് നൽകി. മാലിക് ബിൻ ദിനാർ കേരളത്തിലേക്ക് വന്നപ്പോൾ ഈ കത്തുകൾ കൊണ്ടുവരികയും പെരുമാളിൻ്റെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. ആ കത്തിൽ തൻ്റെ ബന്ധുക്കളോട് "ഈ കത്തുമായി വരുന്നവരെ സ്വീകരിയ്ക്കുവാനും അവരെ നല്ല രീതിയിൽ ഉപചരിയ്ക്കുവാനും" ആവശ്യപ്പെടുന്നുണ്ട്. പെരുമാളിന്റെ കത്തിനെ ആദരവോടെ ഉൾക്കൊണ്ട് അവർ കത്തിലെ നിർദ്ദേശ പ്രകാരം മാലിക് ബിൻ ദിനാറിനും കൂട്ടാളികളായ അറബികൾക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളി പണിയാൻ അനുവാദം കൊ കൊടുത്തു. കൊടുങ്ങല്ലൂരിൽ നിർമ്മിച്ച പള്ളി ഇതിൽ ആദ്യ ത്തേതാണ്. കേരള വ്യാസൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അഭിപ്രായം ഒരു പഴയ ബുദ്ധ വിഹാരം പള്ളി പണിയാനായി വിട്ടു കൊടുത്തു എന്നാണ്. പതിനൊന്നാം നൂറ്റാണ്ടിൽ ഈ പള്ളി ആദ്യമായി പുനരുദ്ധരീകരിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്തതായി വിശ്വസിക്കപ്പെടുന്നു. അതിനുശേഷം മൂന്നൂറ് വർഷങ്ങൾക്ക് മുമ്പാണ് പുനർനിർമ്മാണം നടന്നത്.
വർദ്ധിച്ചുവന്ന വിശ്വാസികളുടെ ബാഹുല്യത്താൽ ഒരു വിപുലീകരണം പള്ളിയുടെ മുൻഭാഗം ഉടച്ച് വാർത്ത് 1974-ൽ നടന്നു. എന്നാൽ പള്ളിയുടെ പരമാവധി പവിത്രസ്ഥാനം ഈ പുനരുദ്ധാരണത്തിനിടയിലും സ്‌പർശിയ്ക്കുകയോ മാറ്റം വരുത്തു കയോ ചെയ്യാതെ സൂക്ഷിച്ചുവരുന്നു. 1994-ൽ മറ്റൊരു വിപുലീ കരണവും 2001ൽ പഴയ പള്ളിയുടെ മാതൃകയിൽ പുനർനിർമ്മാണം നടത്തുകയും ചെയ്‌തു.
ഈ പള്ളിയിലേക്ക് മറ്റു മതസ്ഥർ ഗണ്യമായി കടന്നുവരു ന്നത് അഭിമാനാർഹമായ കാര്യമായി മഹല്ല് കാണുകയും ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് പള്ളിയുടെ മതേതരസ്വ പ്രിയതരമായി മതസ്ഥർ സംരക്ഷിക്കുന്നു. റമദാൻ നാളുകളിൽ ഇഫ്ത്‌താർ പാർട്ടികൾ ഒരുക്കുന്നതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. വിജയദശമി നാളുകളിൽ ഈ പള്ളിയിൽ വെച്ച് വിദ്യാരംഭം കുറിക്കാൻ മുസ്ലീമേതര സമുദായ ക്കാർ തയ്യാറാവുന്നത്, ചേരമാൻ പള്ളിയിലെ അസാധാരണവും അതുല്യമായ മതമൈത്രിയുടെ പ്രതീകമാകുന്നു.
Post a Comment