തബ്ലീഗ് ജമാഅത്ത് : സമസ്ത എതിർക്കാൻ കാരണം എന്ത്? വിശദമായ പഠനം

ഈ ലേഖനത്തിന്റെ പിഡിഎഫ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1965-ൽ ബഹു സമസ്ത 'തബ്ലീഗ് ജമാഅത്ത്' ഒരു ബിദഈ സംഘടനയാണെന്നും അവരിൽ നിന്ന് മറ്റു ബിദഈ സംഘടന കളോട് പാലിക്കും പോലെയുള്ള അകലം പാലിക്കണമെന്നും തീരുമാനിച്ചുട്ടുണ്ടെങ്കിലും എന്തിനാണ് അവർക്കെതിരെ ഇങ്ങനെ യൊരു തീരുമാനം സമസ്‌ത എടുത്തതെന്ന് പലർക്കും അറിയില്ല. ഈ സത്യം തബ്ലീഗുകാർ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. അത് കൊണ്ട് അവർ വളരെ തന്ത്രപൂർവം മുസ്‌ലിങ്ങളിലേക്ക് കടന്ന് വരുന്നു. ചലിക്കുന്ന വിരൽ തുമ്പുകൾ, ജപിക്കുന്ന ചുണ്ടുകൾ, നീണ്ട താടി, ഇറക്കം കൂടിയ കുപ്പായം, കയറ്റിയുടുത്ത തുണി, പോക്കറ്റിൽ ഉയർന്ന് നിൽക്കുന്ന മിസ്‌വാക്ക്, വശ്യമായ പുഞ്ചിരി, വിനയാന്വിതമായ പെരുമാറ്റം, സേവന സന്നദ്ധത ഇങ്ങനെയെല്ലാം കാണുമ്പോൾ ഒരു ശരാശരി സാധാരണക്കാരനെ പെട്ടെന്ന് വശി കരിക്കാൻ കഴിയും.

കൂട്ടത്തിൽ വളരെ ദൈന്യതയാർന്ന സ്വരത്തിൽ സ്വഹാബത്തി ന്റെ ത്യാഗങ്ങളെ തന്മയത്വത്തോടെ അവതരപ്പിക്കുകയും ഞങ്ങൾ അല്ലാഹുവിന്റെയും റസൂലിന്റെയും മാർഗത്തിലേക്കാണ് ക്ഷണി ക്കുന്നത്, ഞങ്ങൾക്ക് സംഘടനയില്ല. ഭരണഘടനയില്ല. തബ്ലീഗ് ഒരു അമലാണ്. സംഘടനയല്ല. ഇൽയാസിയെയും മറ്റുള്ളവരെയും ഒന്നും അറിയില്ല എന്നും മറ്റും പറഞ്ഞ് പ്രചരിപ്പിക്കുമ്പോൾ ഏതൊരു സാധാരണക്കാരനും അറിയാതെ ചോദിച്ചു പോകും. എന്താണ് =അവർക്കുള്ള കുഴപ്പം.
യഥാർത്ഥത്തിൽ ഇത്തരം ജൽപനങ്ങളും കാട്ടിക്കൂട്ടലുമെല്ലാം ആ പാർട്ടിയിലേക്ക് ആളെ കൂട്ടാനുള്ള ചെപ്പടി വിദ്യകളാണെന്ന് അവരെ തിരിച്ചറിയുന്നവർക്ക് അജ്ഞാതമല്ല. അവർ പറയുന്നത് ആത്മാർത്ഥതയോടെയാണെങ്കിൽ ചുരുങ്ങിയ പക്ഷം വഹാ ബിസമുള്ള ഇൽയാസ് ഉണ്ടാക്കിയ തബ്ലീഗ് പ്രസ്ഥാനവുമായി അവരെന്തിന് ഊര് ചുറ്റണം? ഒരു പക്ഷേ, തബ‌ലീഗിലേക്ക് കടന്ന് വരുന്ന പുതിയ ആളുകൾക്ക് ഈ പാർട്ടിയുടെ സുന്നീ വിരുദ്ധ ആശയങ്ങൾ അറിവുണ്ടായിരിക്കില്ല.

എന്നാൽ ഒന്നാം നിരക്കാരും രണ്ടാം നിരക്കാരുമായ നേതാ ക്കൾക്കെല്ലാം തബലീഗിൻ്റെ ആദർശങ്ങൾ നന്നായി അറിയാ വുന്നവരാണല്ലോ? പക്ഷേ, അതവർ ആദ്യമായി ചേരുന്നവരെ ബോധ്യപ്പെടുത്താറില്ല. ആദ്യം ചെന്ന് പെട്ടവരെ ഫളാഇലുകളിൽ തളച്ചിടാറാണ് പതിവ്. തീർത്തും മസ്‌തിഷ്‌ക പ്രക്ഷാളനം ചെയ്ത കഴിഞ്ഞാൽ പിന്നീട് കുറഞ്ഞ ഡോസിൽ പുതിയ ആദർശം-വഹാ ബിസം-കുത്തിച്ചെലുത്താൻ തുടങ്ങുന്നു.

അങ്ങനെ തവസ്സുലിലും ഇസ്തിഗാസയിലും ഇൽമുൽ ഗൈബിന്റെ വിഷയത്തിലുമൊക്കെ ഇത്ര കടുംപിടുത്തം വേണോ എന്ന് തോന്നി തുടങ്ങും. ഈ രൂപത്തിൽ ഓരോരുത്തരെയും ഒരൊന്നാന്തരം ഉത്ത രേന്ത്യൻ വഹാബിയാക്കി മാറ്റിയെടുക്കുകയാണ് തബ്‌ലീഗിലൂടെ നടപ്പാക്കുന്നത്. ഉത്തരേന്ത്യൻ വഹാബിയെന്ന് വിശേഷിപ്പിക്കാൻ കാരണം, കേരള വഹാബികൾ അടുത്തിടെയായി തബ്ലീഗിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അതിന് കാരണം തബ്‌ലീഗുകാരുടെ അധിക പ്രസിദ്ധീകരണങ്ങളിലും കാണപ്പെടുന്ന 'കിനാക്കഥ'കളാണ്. ഇൽ യാസി തന്നെ തബ്ലീഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുള്ളസംഘം സ്ഥാപിച്ചതും താൻ കണ്ട കിനാവിൻ്റെ അടിസ്ഥാനത്തി ലാണല്ലോ (മൽഫൂളാത്ത് പേജ്: 51)

ഹിജ്റ 1303 ൽ ജനിക്കുകയും 1365-ൽ ചരമമടയുകയും ചെയ്ത ശാഹ് മുഹമ്മദ് ഇൽയാസ് എന്ന വ്യക്തിയാണ് പ്രസ്‌തുത സംഘം സ്ഥാപിച്ചത്. ഏതൊരു പ്രസ്ഥാനത്തെയും വിലയിരുത്താനും അപഗ്രഥിക്കാനുമുള്ള പൊതു താൽപര്യം ആ പ്രസ്ഥാനത്തിന്റെ സ്ഥാപകരുടെ വിശ്വാസവും ആദർശവുമാണല്ലോ. ഈ മാനദണ്ഡം നാം തബ്ലീഗിന്റെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നു. ബാഹ്യ പ്രവർ ത്തനങ്ങൾ കൊണ്ടോ പ്രചാരണ കോലാഹലങ്ങൾ കൊണ്ടോ ഒരു പ്രസ്ഥാനത്തെ വിലയിരുത്തിയാൽ ആ വീക്ഷണം സ്വീകാര്യവുമല്ല. അഹ്ലുസ്സുന്നയുടെ പണ്ഡിതർ തബ്ലീഗ് ജമാഅത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയത് അവരുടെ നേതാക്കളുടെ തന്നെ കൃതി പഠിച്ച് പരിശോധിച്ചതിൽ നിന്നായിരുന്നു.

സ്ഥാപനവും ലക്ഷ്യവും

ഹിജ്റ 1303-ൽ ജനിച്ച ജനാബ് മുഹമ്മദ് ഇൽയാസ് സാഹിബഅ
തബിലീഗ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഹിജ്റ 1345-ലാണ്. ഇൽയാസിന്റെ ചരിത്രമെഴുതിയ അബൂൽ ഹസൻ അലി നദ് വി സാഹിബി എഴുതുന്നു: "മൗലാനാ രണ്ടാമത്തെ ഹജ്ജിൽ നിന്ന് മടങ്ങി വന്ന ശേഷം ഹിജ്റ 1345-ൽ തബ്ല‌ീഗിന് തുടക്കം കുറി ച്ചു” (മുഹമ്മദ് ഇൽയാസ് ഔർ ഉൻകി ദീനീ ദഅ‌വത്ത്, പേജ്: 91, അട്ടാഇയതുൽ കബീർ പേജ്: 30, അബുൽ ഹസൻ അലി നദ്‌വി)

മുഹമ്മദ് ഇദ്രീസ് എന്നയാൾ സ്ഥാപിത പശ്ചാത്തലം വിവരിക്കു ന്നത് കാണുക. "ആഴമേറിയ ആലോചനകൾക്കും വിശകലനങ്ങൾ ക്കും ശേഷം മുസ്ലിം സമുദായത്തിന്റെ ഉയർച്ചക്കും വളർച്ചക്കും നാല് കാര്യങ്ങൾ അത്യാവശ്യമാണെന്നും അവയില്ലാതെ മുസ്ലിം സമുദായം പുരോഗതി നേടുകയില്ലെന്നും മനസ്സിലാക്കുന്നു. നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതർ എന്ന വിശുദ്ധ ഖുർആൻ വാക്യത്തിൻ്റെ താൽപര്യവും അതാണ്.

1. ഇസ്ലാമിൻ്റെ യഥാർത്ഥ ലക്ഷ്യം മനുഷ്യ ജീവിതത്തിന്റെ സത്യവിരുദ്ധ പദ്ധതിക്ക് അടിസ്ഥാനപരമായി മാറ്റം വരുത്തലാണ്.

2. ആ മാറ്റം നബിമാർ അതത് കാലങ്ങളിൽ തെരഞ്ഞെടുത്ത
മാർഗങ്ങളിലായിരിക്കണം.

3. നിലവിലുള്ള മുസ്‌ലിങ്ങൾ കൂട്ടമായും ഒറ്റയായും ചെയ്ത് കൊണ്ടിരിക്കുന്ന ഒന്നും തന്നെ മേൽ ലക്ഷ്യത്തിന് വേണ്ടിയോ അമ്പിയാക്കളുടെ മാർഗത്തിലോ അല്ല.

4. അത് കൊണ്ട് ഇസ്‌ലാമിനെ ലക്ഷ്യം വെച്ച് കൊണ്ട് ഇസ്ലാ മിക കാഴചപ്പാടോടെ പ്രവർത്തിക്കുന്ന ഒരു ഇസ്‌ലാമിക സംഘടന ആവശ്യമായിത്തീർന്നിരിക്കുന്നു. അതിനാൽ ഗൗരവമായ ആലോ ചനകൾക്കും ചർവിത ചർവണത്തിനും ശേഷം അല്ലാഹുവിന്റെ ഏറ്റവും മഹാനായ ഒരടിമയായ ഇൽയാസ് സാഹിബ് അല്ലാഹുവിൽ തവക്കുലാക്കി ഇസ്ലാമികാവശത്തോടെ ഇസ്ല‌ാമിന് വേണ്ടി പ്രവർത്തിക്കുന്നതിന് തയ്യാറുള്ള ഒരു കൂട്ടം ആളുകളെ സംഘടി പ്പിച്ചു. ഒരു പുതിയ സംഘടനക്ക് രൂപം കൊടുത്തു.'' (തബ്ലീഗീ ദസ്തൂറുൽ അമൽ, : 2-3)

"അമ്പിയാക്കൾക്ക് ശേഷം കാലം ചെല്ലും തോറും ദീനീ കാര്യങ്ങ ളുടെ ആത്മാവും യാഥാർത്ഥ്യവും നഷ്ടപ്പെട്ട് ആരാധനകളും മറ്റും മാമൂലുകൾ മാത്രമായിത്തീരൽ, അമ്പിയാക്കളുടെ സമുദായങ്ങളിൽ
സർവത്രയാണ്. പക്ഷെ, അത്തരം സന്ദർഭങ്ങളിൽ വേറെ പ്രവാച കന്മാർ നിയോഗിക്കപ്പെടുകയും അവർ ദീനീകാര്യങ്ങളിലെ ചിത്ത ആചാരങ്ങളെ നീക്കം ചെയ്യുയും ദീനിൻ്റെ യാഥാർത്ഥ്യത്തെയും ശരീഅത്തിൻ്റെ ആത്മാവിനെയും പുനഃസ്ഥാപിക്കുകയും ചെയ്യുക പതിവാണ്. ഈ മാരക രോഗം-യാഥാർത്ഥ്യവും ചൈതന്യവും നഷ്ടപ്പെടൽ-മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിലും ബാധിച്ചിരി ക്കുന്നു. അവരുടെ ആരാധനകൾ വെറും ആചാരങ്ങളായി വകഭേദം വരിക മാത്രമല്ല. അത്തരം ദുഷ്‌ചെയ്തികളെ ഉന്മൂലനം ചെയ്യാനുള്ള ഏക വഴിയായ മത വിദ്യഭ്യാസം പോലും ഒരും തരം ആചാരമായി തീർന്നിരിക്കുന്നു" (മൽഫൂളാത്ത്, പേജ്: 13,14)

ഹിജ്റ 1345-ൽ മുസ്‌ലിം സമുദായം മുഴുവൻ യഥാർത്ഥ ദീനിൽ നിന്ന് വഴിതെറ്റിപ്പോയിരിക്കുന്നു. ഈ തെറ്റായ രീതിക്ക് മാറ്റം ഉതകുന്ന യാതൊരു പ്രവർത്തനവും നടക്കുന്നില്ല. ഈ സാഹച ര്യത്തിൽ യഥാർത്ഥ ദീനീ പ്രബോധനത്തിനും നിർജ്ജീവമായ ദീനീ കാര്യങ്ങൾക്ക് പുനർജീവനം നൽകുന്നതിനും വേണ്ടി അല്ലാഹു ഇൽയാസിനെ ഏർപ്പാടാക്കിയിരിക്കുന്നു. ഇതൊക്കെയാണ് മേൽ ഉദ്ധരണികളുടെ രത്നച്ചുരുക്കം.

ഇത് വരെ രംഗത്ത് വന്ന മുഴുവൻ നവീന ആശയക്കാരും ഉന്നയിച്ച വാദമാണിത്. അഥവാ ഇക്കാലമത്രയുള്ള മുസ്‌ലിങ്ങൾ വഴിപിഴച്ചവരാണെന്നും അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ അഴിഞ്ഞാടുന്നുവെന്നും ആയതിനാൽ അത്തരം കാര്യങ്ങൾക്ക് അറുതി വരുത്തി ദീനിന്റെ പുനഃസ്ഥാപനമാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്നും.

നിസ്കാരം മൂന്ന് വഖ്താക്കിയ ചേകനൂരും കൂട്ടരും കള്ള പ്രവാ പകനായ മിർസാ ഗുലാം അഹ്‌മദ് ഖാദിയാനിയും തട്ടിവിട്ടിരുന്നതും ഇതൊക്കെത്തന്നെയയായിരുന്നു. യഥാർത്ഥ ഇസ്ലാമിന്റെ പ്രബോ ധനവും പ്രചാരണവുമാണല്ലോ ഇവരും ലക്ഷ്യമായി പറയുന്നത്. ഈ രീതിയിൽ ദീനും സമുദായവും ദുഷിച്ചിരിക്കുന്നുവെന്ന് വരുത്തി ത്തീർത്താലല്ലേ, തങ്ങളുടെ ഭാണ്ഡം കെട്ടഴിക്കാൻ പറ്റുകയുള്ളൂ.

"ലോകാന്ത്യം വരെ സത്യത്തിൽ ഉറച്ച് നിൽക്കുന്ന ഒരു വിഭാഗം ആളുകൾ എന്റെ സമുദായത്തിൽ നിലനിൽക്കും(ബുഖാരി) “ എന്ന തിരുവചനം ഇത്തരുണത്തിൽ പ്രത്യേകം സ്‌മരണീയമാണ്.

തബ്ലീഗുകാരുടെ ചില ഇസ്ലാമിക വിരുദ്ധ വാദങ്ങൾ

1. അമ്പിയാക്കളുടെ ഇസ്വമത്തി(പാപസുരക്ഷിതത്വം)ന് മങ്ങലേൽ പ്പിക്കുന്ന ന്യൂനതകൾ അവർക്കുണ്ടാകും. (മൽഫൂളാത്ത് പേജ്: 90)

2. മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതിന് യാത്ര ഒരുങ്ങിപ്പോകൽ ശിർക്കാണ്. (രിസാലത്തുത്തൗഹീദ് : 10)

3. ഇന്ത്യയിലെ മുസ്ല്‌ലിങ്ങൾ ഇവിടുത്തെ കാഫിറുകളുടെ മാർ ഗമാണ് സ്വീകരിച്ചിട്ടുള്ളത്. (രിസാലത്തുത്തൗഹീദ് 28)

4. പിശാചിന് വിശാലജ്ഞാനമുണ്ട്. നബിക്ക് വിശാലജ്ഞാനമു ണ്ടെന്നതിന് തെളിവൊന്നുമില്ല. (ബറാഹീനെ ഖാത്വിഅ: )

5, ഖബ്റാളികളോട് ഒരു നിലക്കും സഹായാഭ്യർത്ഥന(ഇസ്തി ഗാസ) പാടില്ല. (ഫതാവ റശീദിയ്യ, പേജ്: 58)

6. നബി(സ്വ)ക്ക് ഇൽമുൽ ഗൈബുണ്ടെന്ന് വിശ്വസിക്കൽ ശിർ ക്കാണ് (ഫതാവ പേജ്: 103)

7. അമ്പിയാക്കൾക്ക് ഇൽമുൽ ഗൈബ് ഇല്ല. അപ്പോൾ യാ റസൂലല്ലാഹ് എന്ന് വിളിക്കൽ അനുവദനീയമല്ല. ഇൽമുൽ ഗൈബ് മുഖേന ദൂരെ നിന്ന് കേൾക്കാമെന്ന വിശ്വാസത്തോട് കൂടിയാണെ ങ്കിൽ തനിച്ച് കുഫ്റാണ്. (ഫതാവ-66)

8. മൗലൂദിന്റെയും ഉറൂസിന്റെയും സദസ്സിൽ പങ്കെടുക്കൽ അനുവദനീയമല്ല.
9. ഇൽയാസ് തന്റെ ശിഷ്യനയച്ച കത്തിൽ ഇപ്രകാരം പറയുന്നു: അസ്സ്വലാത്തു വസ്സലാമു അലൈക്ക എന്ന് നബി(സ്വ) ഹാജറുണ്ട്. ന്നും കാണുമെന്നും മനസ്സിലാക്കിക്കൊണ്ടോ മുബ്‌തദിഉകളോട് സാദൃശ്യത്തിലോ വിളിക്കൽ അനുവദനീയമല്ല. ആവേശാധിക്യം മൂലം വിളിച്ചതാണെങ്കിൽ കുഴപ്പമില്ല. പക്ഷേ, പിശാചിന് വിശ്വാസം പിഴപ്പിക്കാൻ വളരെ സാധ്യത ഉളവാക്കുന്നതാണ്. അത് കൊണ്ട് ആവേശാധിക്യത്തിൽ വിളിക്കുന്നതും അപകടകരമാണ്. (മക്കാ തീബ്, പേജ്: 90)

10. നിസ്‌കാര വേള നബി(സ്വ)യിൽ ചിന്ത ലയിക്കൽ തന്റെ കാളയിലോ കഴുതയിലോ ചിന്തമുഴുകുന്നതിനേക്കാൾ ചീത്തയായ കാര്യമാണ്. കാരണം അത് ശിർക്കിലേക്ക് നയിക്കുന്നു. (സിറാതുൽ മുസ്തഖീം, 118)

തബ്‌ലീഗുകാരുടെ അബദ്ധങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്.

മുബ്‌തദിഉകളുടെ ജമാഅത്ത്

തബ്ലീഗിന്റെ പ്രവർത്തനം കേരളത്തിന്റെ ചില ഭാഗങ്ങളിൽ ആരംഭിക്കുകയും സാധാരണക്കാരായ ചിലയാളുകൾ അതിന്റെ പ്രവർത്തനങ്ങളിൽ കുടുങ്ങുകയും ചെയ്യുന്നത് കണ്ടപ്പോൾ 28- 08-1965 ന് ബഹു. ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലി യാരുടെ നിർദ്ദേശാനുസരണം സമസ്‌ത മുശാവറ തബ്ലീഗിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ അഞ്ചംഗ സമിതിയെ നിശ്ചയിച്ചു. അവരുടെ പഠന റിപ്പോർട്ട് മുശാവറക്ക് സമർപ്പിക്കുകയും മുശാവറ വിശദമായി ചർച്ച ചെയ്യുകയും ചെയ്ത ശേഷം സുപ്രധാനമായൊരു തീരുമാനത്തിലെത്തി. അതിപ്രകാരമായിരുന്നു.

"16-10-1965 ന് ബഹു: കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗ തീരുമാനം. കഴിഞ്ഞ യോ ഗത്തിൽ തബ്ലീഗ് ജമാഅത്തിനെപ്പറ്റി പരിശോധിക്കാൻ നിശ്ചയിച്ച സബ് കമ്മിറ്റി ഈ യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാ നത്തിൽ അതിൽ ഉൾക്കൊള്ളുന്ന വിഷയങ്ങളെപ്പറ്റി ഗാഢമായി അവരുടെ ഗ്രന്ഥങ്ങൾ വഴി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതിൽ തബ്ലീഗ് ജമാഅത്തിന്റെ തത്വങ്ങൾ മുബ്തദിഇകളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാൽ തബ്ലീഗ് ജമാഅത്ത് മുബ്തദിഇകളുടെ ജമാഅത്താണെന്ന് ഈ
ന്നു". മേൽ സൂചിപ്പിച്ച സംഗതികൾ പോലുള്ള അപകടകരമായ പലതും തബ്ലീഗുകാർ വെച്ച് പുലർത്തുന്നത് കൊണ്ടാണ് ബഹു. സമസ്ത ഈ തീരുമാനമെടുത്തത്.

ബിദഇകളുടെ കടന്നുകയറ്റം ഇന്ന് ക്രമാതീതമായി വർദ്ധിച്ച് വരികയാണ്. നമ്മുടെ മഹല്ല് കമ്മിറ്റികളുടെയും സംഘടനകളു ടെയും നിഷ്ക്രിയത്വവും ആലസ്യവും മറയാക്കി അവർ രംഗം കൈയടക്കുന്നു. നാം സ്വീകരിച്ചിരുന്ന ശക്തമായ നിലപാട് മൂലവും ആശയ പ്രചാരണങ്ങളിൽ ജാഗ്രത പുലർത്തിയിരുന്നത് കൊണ്ടും അവരെ വേറിട്ട് കാണാൻ ജനങ്ങൾ താൽപര്യം കാണിച്ചിരുന്ന ഇക്കാലത്ത് ബിദഇകളുടെ ഇടപെടൽ മൂലവും നിരന്തരണമായ പ്രചാരണം വഴിയും ഏറ്റവും ചുരുങ്ങിയത് അവരോട് അത്ര കടുത്ത സമീപനം സ്വീകരിക്കണമോ എന്നൊരവ സ്ഥയിലേക്ക് സാധാരണക്കാരെൻ്റെ ചിന്തയെ കൊണ്ടെത്തിക്കാൻ അവരുടെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്. അതാണവരുടെ ഏറ്റവും വലിയ നേട്ടവും. സത്യം വക്രീകരിക്കപ്പെടുകയും ബിദ്അത്തുകൾ ശാസ്ത്രീയവൽക്കരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ദിശാബോധത്തോടെ പ്രവർത്തിക്കാൻ നാം പ്രതിജ്ഞാബദ്ധരാവ ണം. നാഥൻ

വഹാബിസവുമായി അഭേദ്യ ബന്ധം

ഞങ്ങൾക്ക് പ്രത്യേക സംഘടനയോ പാർട്ടിയോ ഒന്നുമില്ല.
മറിച്ച് ദീൻ പ്രചരിപ്പിക്കാൻ വേണ്ടി കുറേ ആളുകൾ ഒത്തുകൂടുക മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ് സാധാരണ തബ്‌ലീഗ് പ്രവർത്തകർ പറയാറുള്ളത്. എന്നാൽ സത്യം നേരെ മറിച്ചാണ്. അവർക്ക് സം ഘടനയും ഭരണഘടനയും നേതൃത്വവും ഒക്കെയുണ്ട്. പ്രാദേശിക തലം മുതൽ ലോക തലം വരെ കമ്മിറ്റികളും വ്യവസ്ഥകളുമുണ്ട്.

ഈ സംഘത്തിൽ ആരെങ്കിലും അംഗത്വം സ്വീകരിക്കുന്നുവെ ങ്കിൽ അതിനുള്ള മാനദണ്ഡം അവരുടെ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. "ലോകത്ത് ഏത് ഭാഗത്ത് താമസിക്കുന്നവനായാലും ഏത് സമുദായത്തിൽപ്പെട്ടവനായാലും ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടവനായാലും ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂല ല്ലാഹ് എന്ന വാക്യം പൂർണമായും ഉദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് ഉച്ചരിക്കുകയും സമുദായ സേവനത്തിൽ ആഗ്രഹവും പ്രസ്ഥാന ത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളോട് പൂർണമായ കൂറും പുലർത്തുകയും ചെയ്യുന്ന ഏതൊരാൾക്കും സംഘത്തിൽ മെമ്പറാകാവുന്നതാണ്. മെമ്പറാകുന്നതിന് മറ്റു യാതൊരു ഉപാധിയും ഇല്ല(ദറുൽ लले ब्लॉ: 5).

ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർ റസൂലുല്ലാഹ്-യുടെ ഉദ്ദേശ്യം വിവരിച്ച കൂട്ടത്തിൽ നിയമാവലിയിൽ എഴുതിയത് കാണാം.

"ഏതെങ്കിലും ഒരു തീരുമാനം നടപ്പാക്കുന്നതിന് തയ്യാറാവുകയോ ഏതെങ്കിലും ഒരു മാർഗത്തെ പിൻപറ്റുന്നതിൽ നിന്ന് തടയുകയോ ചെയ്യുന്നതിന് പ്രസ്തുത വിധി, അഥവാ നിരോധനം അല്ലാഹുവിന്റെ പ്രവാചകരിൽ സ്ഥിരപ്പെട്ടിട്ടുണ്ടോ എന്ന കാര്യം മാത്രം, പരിഗണിക്കേണ്ടതാണ്. അതല്ലാമെറ്റ് യാതൊന്നും മാനദണ്ഡമാക്കാവു ന്നതല്ല.'' (ദുസറുൽ അമൽ, പേജ്: 4)

പരിശുദ്ധ ഇസ്ലാമിന്റെ പ്രമാണമായി അംഗീകരിച്ചു വരുന്ന ഇജ്മാണ്, ഖിയാസ് ഇവയൊന്നും ആസ്പദമാക്കാൻ പാടില്ലെന്ന് വ്യംഗ്യമായി സമർത്ഥിക്കുന്നു. ഇതേ ആശയം ജമാഅത്തെ ഇസ്ലാ മിയുടെ നിയമാവലിയിലും കാണാവുന്നതാണ്.

ഇൽയാസ് മാതൃകാ പുരുഷന്മാരായി കണ്ടവരും ആദർശം സ്വീകരിച്ചവരുമെല്ലാം തനി വഹാബിസം പേറി നടക്കുന്നവരാണ്. അവർ ആരെല്ലാമാണെന്ന് നോക്കാം.

അശ്റഫലി ഥാനവി

ഉത്തരേന്ത്യൻ പണ്ഡിതനും കറകളഞ്ഞ കടുത്ത വഹാബി ആശയക്കാരനുമായ അശ്‌റഫലി ഥാനവിയാണ് ഇൽയാസ് മാ തൃകാപുരുഷനായി തെരഞ്ഞെടുത്ത ഒരാൾ. ഇൽയാസ് തന്നെ പറയട്ടെ. "മൗലാനാ ഥാനവി ഒരു വലിയ കാര്യം ചെയ്തിരിക്കുന്നു. അത് കൊണ്ട് ആദർശം അദ്ദേഹത്തിൻ്റേതും പ്രവർത്തന രീതി എന്റേതുമായിത്തീരണമെന്ന് ഞാൻ ആശിക്കുന്നു. അത് മുഖേനെ അദ്ദേഹത്തിന്റെ ആദർശങ്ങൾ ലോകത്ത് പ്രചരിക്കണമെന്ന് ഞാ നഭിലഷിക്കുന്നു''(മൽഫുളാത്ത്, പേജ്: 58).

മറ്റൊരിക്കൽ ഇൽയാസ് പറഞ്ഞു: "ഥാനവിയുമായുള്ള ബന്ധം കരഗതമാക്കാനും അദ്ദേഹത്തിൻ്റെ ബറക്കത്തുകൾ കൂടുതലാക്കാനും ആത്മീയ ഔന്നിത്യത്തിനുള്ള പരിശ്രമത്തിൽ ഭാഗവാക്കാകുവാനും ഹസ്റത്ത് ഥാനവിയുടെ ആത്മാവിനെ സന്തോഷിപ്പിക്കുവാനുമുള്ള ഏറ്റവും ഉത്തമമായ മാർഗം അദ്ദേഹത്തിൻ്റെ ആദർശം സ്വീകരിക്കു കയും നിർദ്ദേശങ്ങൾ അംഗീകരിക്കുകയും അവ പ്രചരിപ്പിക്കാൻ ശ്രമിക്കുകകയും ചെയ്യലാകുന്നു" (മൽഫൂളാത്ത്, പേജ്: 69)

ആദർശവും പ്രബോധന മാർഗവും അല്ലാഹു നിർദ്ദേശിച്ചതോ പ്രവാചകൻ മാതൃകയാക്കിയതോ സ്വഹാബത്ത് പ്രാവർത്തിക മാക്കിയതോ ഒന്നുമല്ലെന്നും മറിച്ച് വഹാബി ലൈൻ സ്വീകരിച്ച ഥാനവിയുടെതാണെന്ന് ഇൽയാസ് തുറന്ന് സമ്മതിക്കുന്നു. അപ്പോൾ ഥാനവിയുടെ ആദർശം എന്താണെന്ന് പരിശോധിക്കൽ അത്യാവശ്യമായിവരുന്നു.
ഥാനവി പറയുന്നു: മരിച്ചതിൻ്റെ മൂന്നാം ദിവസം, പത്താം ദിവസം, നാൽപതാം ദിവസം എന്നിങ്ങനെ കഴിക്കുന്ന അടിയന്തം ങ്ങൾ, മഹാത്മാക്കളുടെ പേരിൽ നടത്തപ്പെടുന്ന ഉറുസുകൾ, അവ യിൽ ഭാഗവാക്കാവൽ, നേർച്ച വഴിപാടുകൾ, മൗലിദ് ആഘാഷവും, ബറാഅത്ത് രാവിൽ മാല നാരങ്ങൾ ഉണ്ടാ ക്കൽ, ഖുർആൻ ഖത്തം തീർത്തതിൻ്റെ പേരിൽ സദ്യയുണ്ടാക്കൽ തുടങ്ങിയവ ശിർക്കും ബിദ്അത്തുമാകുന്നു (ഖസ് ദുസ്സബീൽ, പേജ്: 31) ഈ പുസ്ത‌കം വായിക്കുകയും പഠിക്കുകയും വേണമെന്ന് ഥാനവി ഉപദേശിക്കുന്നതായി പേജ് 26-ൽ കാണാവുന്നതാണ്. ഇത് തന്നെയെല്ലേ കേരള വഹാബിസവും പറയുന്നത്.

ഇതിലും കടുത്ത പ്രയോഗങ്ങളാണ് ഥാനവിയുടെ മറ്റൊരു പുസ്‌തകമായ 'ബി ഹശ്‌തീ സേവർ'ൽ കൊടുത്തിരിക്കുന്നത്.

ഏതെങ്കിലും ഒരു മഹാനെ ദൂരെ നിന്ന് വിളിച്ചാൽ വിളികേൾ ക്കുമെന്ന് വിശ്വസിക്കുക, വല്ല മഹാന്മാർക്കോ വസ്തുതകൾക്കോ ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുക. ആരോടെങ്കിലും ആഗ്രഹ സഫലീകരണം, ഭക്ഷണം, സന്താനങ്ങൾ മുതലായവ ആവശ്യപ്പെടുക, ആരുടെയെങ്കിലും പേരിൽ കാണിക്ക സമർപ്പിക്കുക, മഹാന്മാരുടെ പേരിൽ മൃഗങ്ങളെ നേർച്ചയിടുക, കഴുത്തിൽ മന്ത്രിച്ച് നൂൽ കെട്ടുക, നല്ലതും ചീത്തതുമായ ദിനങ്ങൾ നോക്കുക, ഏതെങ്കിലും ദിവസത്തെയോ മാസത്തെയോ നഹ്‌സു ള്ളതായി ഗണിക്കുക. അല്ലാഹുവും റസൂലും വിചാരിച്ചാൽ കാര്യം ശരിപ്പെടുമെന്ന് പറയുക തുടങ്ങിയവ ശിർക്കും കുഫ്റുമാണ്.  (പേജ്: 34,35)

മുസ്‌ലിങ്ങൾ നിരാക്ഷേപം ചെയ്ത് വരുന്നതും മതത്തിൻ്റെ പിൻബലമുള്ളതുമായ പല കാര്യങ്ങളും അനുവദനീയമല്ലാത്ത കാര്യങ്ങളും കൂട്ടിക്കുഴച്ച് തനി വഹാബിയൻ ശൈലിയാണ് ഥാനവി ഇവിടെ സ്വീകരിച്ചിട്ടുള്ളത്.

ഇതൊക്കെയാണ് ഇൽയാസിക്കുള്ള ആദർശമെന്ന് അദ്ദേഹം തുറന്ന് പറയുകയും ചെയ്യുന്നു. ഇതൊക്കെ തന്നെയല്ലേ കൂട്ടരേ വഹാബിയ്യത്ത്.

റഷീദ് അഹ്‌മദ് ഗങ്കോഹി

തബ്ലീഗ് നേതാവ് ഇൽയാസ് മാതൃകാ പുരുഷനായി സ്വീകരിച്ച
മറ്റൊരാളാണ് റഷീദ് അഹമദ് ഗങ്കോഹി. ഇൽയാസിൻ്റെ 10 വർഷ ത്തെ ഗുരുവാണ് ഗങ്കോഹി. ഹിജ്റ 1314-1323 കാലഘട്ടങ്ങളിൽ ഗങ്കോഹിയുടെ ശിഷ്യത്വത്തിലും ശിക്ഷണത്തിലുമാണ് ഇൽയാസ് പഠിച്ച് വളർന്നതെന്ന് ജ. അബുൽ ഹസൻ അലി നദ്‌വി മുഹമ്മദ് ഇൽയാസ് ഔർ ഉൻകീ ദീനി ദഅവത്ത് എന്ന പുസ്‌തകത്തിൽ പറഞ്ഞിട്ടുണ്ട്.

നദ്‌വിയുടെ തന്നെ മറ്റൊരു പുസ്‌തകമായ 'മുഹമ്മദ് ഇൽയാസ് അൽ കാന്ദലവി' എന്ന പുസ്‌തകത്തിൻ്റെ പന്ത്രണ്ടാം പേജിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇൽയാസിയും ഗങ്കോഹിയും തമ്മിലു ള്ള ബന്ധം എടുത്തു പറയാൻ കാരണം ഇൽയാസിന് ഗംഗോഹിയുടെ വഹാബി ആദർശമുണ്ടായിരുന്നുവെന്ന് നാം പറയുമ്പോൾ, സാധാരണ തബ്‌ലീഗുകാരനായി നാട്ടിൽ കണക്കാക്ക പ്പെടുന്ന ചിലർ ജൽപ്പിക്കാറുള്ളത് ഇൽയാസ് തബ്‌ലീഗ് സ്ഥാപിച്ചത്
1345-ലാണെന്ന്. ഗാംഗോഹിയാണെങ്കിലോ ഹി: 1323-ൽ

മരണപ്പെട്ടിരിക്കുന്നു. സംഘടനയുണ്ടാക്കുന്ന 23 കൊല്ലം മുമ്പ് മരണപ്പെട്ട് പോയ ഗങ്കോഹിയുടെ ആദർശമെങ്ങനെ ഇൽയാസിന് കിട്ടും എന്ന്. പത്ത് വർഷത്തോളം ഗങ്കോഹിയുടെ ശിഷ്യത്വം സ്വീ കരിച്ചയാളാണ് ഇൽയാസിയെന്ന് അവർ സൗകര്യപൂർവം മറച്ചു വെക്കുന്നു. ചുരുക്കത്തിൽ സംഘടനക്ക് രൂപം കൊടുക്കുന്നതിന്റെ മുമ്പ് തന്നെ ഗങ്കോഹിയിൽ നിന്ന് ഇൽയാസിയിലേക്ക് വഹാബിയ്യ ത്ത് എത്തിയിരുന്നുവെന്ന് ചുരുക്കം.

ഇനി നമുക്ക് ഗങ്കോഹിയുടെ വഹാബി വീക്ഷണങ്ങൾ എന്തൊ ക്കെയായിരുന്നുവെന്ന് നോക്കാം. വഹാബി സ്ഥാപകൻ മുഹമ്മദ് ബ്‌നു അബ്‌ദുൽ വഹാബിനെക്കുറിച്ച് ഗങ്കോഹിയോട് ഒരാൾ ചോദിച്ചതിന് അദ്ദേഹം നൽകിയ മറുപടി ശ്രദ്ധിക്കുക.

ചോദ്യം: മുഹമ്മദ് ബ്നു അബ്‌ദുൽ വഹാബുന്നജ്ദീ എങ്ങിനെ യുള്ള ആളായിരുന്നു.

ഉത്തരം: "മുഹമ്മദ് ബ്‌നു അബ്‌ദുൽ വഹാബിനെ ജനങ്ങൾ വഹാബി എന്ന് വിളിക്കുന്നു. അദ്ദേഹം നല്ല മനുഷ്യനാണ്. ഹമ്പലി മദ്ഹബ്കാരനാണെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹം ഹദീസ് കൊണ്ട് അമൽ ചെയ്യുന്നയാളും ബിദ്അത്തിനെയും ശിർക്കിനെയും വിരോധിക്കു ന്നയാളുമത്രെ, എങ്കിലും അദ്ദേഹം പരുഷ സ്വഭാവക്കാരനാണ്". (ഫതാവ റശീദിയ്യ: പേജ്: 237, ഗങ്കോഹി)

മറ്റൊരു ചോദ്യവും ഉത്തരവും നോക്കുക:

ചോദ്യം: വഹാബികൾ എന്ന് പറയുന്നത് ആർക്കാണ്. മുഹ മ്മദ് ബ്നു അബ്‌ദുൽ വഹാബിൻ്റെ വിശ്വാസം എന്തായിരുന്നു? അദ്ദേഹം ഏത് മദ്ഹബുകാരനാണ്. അദ്ദേഹം എങ്ങനെയുള്ള വ്യക്തിയായിരുന്നു?

ഉത്തരം: മുഹമ്മദ് ബ്‌നു അബ്‌ദുൽ വഹാബിനെ പിന്തുടർന്നവർ ക്ക് വഹാബികളെന്ന് പറയപ്പെടുന്നു. അവരുടെ വിശ്വാസം വളരെ നല്ലതാണ്. അവരുടെ മദ്ഹബ് ഹമ്പലിയാകുന്നു. തീർച്ചയായും അദ്ദേഹം പരുഷ പ്രകൃതക്കാരനാണ്. അദ്ദേഹത്തെ പിൻപറ്റിയവർ വളരെ നല്ല മനുഷ്യരാണ് (ഫതാവാ റശീദിയ്യ: 235)

വഹാബി നേതാവിനെക്കുറിച്ച് ഗങ്കോഹി ഈ പറഞ്ഞതെല്ലാം ശരിക്കും പഠിച്ചതിന് ശേഷമായിരുന്നു. ഇൽയാസിയുടെ ശിഷ്യനും തബ്ലീഗ് നേതാവും ഇൽയാസിയുടെ തിരുമൊഴി (മൽഫൂളാത്ത്) കൾ സമാഹരിച്ചെഴുതിയതുമായ മുഹമ്മദ് മൻളൂർ നുഅ്‌മാനി അദ്ദേഹത്തിൻ്റെ "ദആയതു മുകസ്സഫ: ളിദ്ദ ശൈഖി മുഹമ്മദ് ബ്‌നു അബ്‌ദുൽ വഹാബ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു. മുഹമ്മദ് ബ് അബ്‌ദുൽ വഹാബിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു ആദ്യം ഗംഗോഹി പറഞ്ഞിരുന്നത്.

പിന്നിടൊരാൾ അയാളെക്കുറിച്ച് ചോദിച്ചതിന് ഗങ്കോഹി കൊടു ത്ത മറുപടി ഇപ്രകാരമായിരുന്നു. വഹാബികൾ എന്ന് പറയുന്നത്,
മുഹമ്മദ് ബിന്ദു അബ്‌ദുൽ വഹാബിൻ്റെ അനുയായികൾക്കാണ്. അദ്ദേഹത്തിന്റെ വിശ്വാസം വളരെ നല്ലതായിരുന്നു. അദ്ദേഹത്തിന്റെ അനുയായികളും വളരെ നല്ല വിശ്വാസക്കാരായിരുന്നു. അദ്ദേഹം ഹമ്പലി മദ്ഹബുകാരനുമായിരുന്നു". ഈ രണ്ട് മറുപടികളും സംയോജിപ്പിച്ചു കൊണ്ട് നുഅ്‌മാനി വിശദീകരിക്കുന്നത് കാണുക. "ഈ രണ്ട് മറുപടിയും ഒരു വ്യക്തിയെക്കുറിച്ചും ഓരേ ചോദ്യത്തി ൻ്റെ മറുപടിയുമാണ്".

ഇതിൽ നിന്ന് മനസ്സിലാകുന്നത് ആദ്യത്തെ ചോദ്യം ഉന്നയിച്ച പ്പോൾ ഗങ്കോഹി ഇബ്‌നു അബ്‌ദുൽ വഹാബിനെക്കുറിച്ച് വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ലെന്നും, പിന്നീടദ്ദേഹത്തെ പറ്റി പഠിച്ച് മനസ്സി ലാക്കിയ ശേഷമാണ് രണ്ടാമത്തെ മറുപടി കൊടുത്തതെന്നുമാണ് (0: 46, 47)

തവസ്സുൽ, ഇസ്തിഗാസയുടെ പേരിൽ ലോക മുസ്ലിങ്ങളെ മുശ്‌രിക്കുകളാക്കുകയും അനേകായിരങ്ങളെ കൊന്നൊടുക്കയും ചെയ്ത ഒരു മനുഷ്യനെ കുറിച്ചാണ് ഗങ്കോഹി ഈ അഭിപ്രായ പ്രക ടനം നടത്തിയിട്ടുള്ളത്.

ഗങ്കോഹിയുടെ ചില വഹാബിയൻ ഫത്‌വകൾ

വഹാബിസത്തിൻറെ ഇന്ത്യയിലെ ആചാര്യനും പ്രചാരകനുമായ ഇസ്മ‌ാഈൽ ദഹ്ലവിയെക്കുറിച്ച് ഗങ്കോഹി കൊടുക്കുന്ന ഫത്‌വാ ശ്രദ്ധിക്കുക.

"മൗലവി മുഹമ്മദ് ഇസ്‌മാഈൽ സാഹിബ് (ഹി: 1193-1246)
ഒരു മുത്തഖിയായ ആലിമാണ്. ബിദ്അത്തിനെ ഉന്മൂലനം ചെയ്തവരും സുന്നത്തിന്റെ പ്രചാരകരും പൂർണമായി ഖുർആനും സുന്നത്തും അനുസരിച്ച് ജീവിച്ചയാളും ജനങ്ങളെ നേർമാർഗത്തിലേക്ക് നയി ച്ചയാളുമാണ്. അദ്ദേഹത്തിന്റെ 'തഖ്‌വിയ്യതുൽ ഈമാൻ' എന്ന പുസ്തകം വളരെ നല്ല പുസ്ത‌കമാണ്. ശിർക്ക് ബിദ്അത്തുകളെ ന് ചെയ്യുന്നതും അതിലുള്ള തെളിവുകളെല്ലാം ഖുർആനും ഹദീസും അനുസരിച്ചുള്ളതുമാണ്. തന്നെയുമല്ല അതിനെ പഠിക്കലും അത നുസരിച്ച് അമൽ ചെയ്യലും സാക്ഷാൽ ഇസ്ലാമാണ്. അതിനെ എതിർക്കൽ കുഫ്റും എതിർക്കുന്നവൻ കാഫിറുമാണ്" (ഫതാവാ

റശീദിയ്യ: പേജ്: 42)

നബി(സ്വ) ഗൈബ് അറിയുമോ എന്ന ചോദ്യത്തിന് ഗാങ്കോഹി നൽകുന്ന മറുപടി: "നബി(സ്വ) ഗൈബ് അറിയുകയില്ല. അങ്ങനെ ഉണ്ടെന്ന് അവിടുന്ന് പറഞ്ഞിട്ടുമില്ല. ഖുർആനിലും ധാരാളം ഹദീ സുകളിലും നബി(സ്വ) ഗൈബ് അറിയുകയില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ നബി(സ്വ)ക്ക് ഗൈബ് അറിയുമെന്ന് വിശ്വസിക്കൽ വ്യക്തമായ ശിർക്കാകുന്നു (ഫതാവാ റശീദിയ്യ: പേജ്: 96).

ചോദ്യം : നബി(സ്വ)യുടെ ഖബ്റിന്നടുത്ത് നിന്നോ ദൂരെ നിന്നോ യാ റസൂലല്ലാഹ് എന്ന് വിളിക്കാൻ പറ്റുമോ?

ഉത്തരം: അമ്പിയാക്കൾക്ക് ഗൈബ് അറിയാത്തതുകൊണ്ട് ആ വിളി അനുവദനീയമല്ല. ഇനി അമ്പിയാക്കൾക്ക് ഗൈബിൻ്റെ ഇൽമ് മൂലം കേൾക്കുമെന്ന് വിശ്വാസത്തോടുകൂടിയാണെങ്കിൽ കുഫ്ർ അല്ലെങ്കിലും കുഫ്റിനോട് തുല്യതയുള്ള പ്രയോഗമാണ് (ഫതാവാ റശീദിയ്യ, പേജ്: 66)

യാ റസൂലല്ലാഹ്, ഉൻളൂർ ഹാലനാ, യാ അക്‌റമൽ ഖൽഖി തുടങ്ങിയവ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് കൊണ്ട് പൊതു സദസ്സിൽ പാടാൻ പാടില്ല. ഔലിയാക്കൾക്ക് അല്ലാഹു ഇൽമും ഖുദ്റതും കൈകാര്യ കർത്തൃത്വവും നൽകിയത് കൊണ്ട് അവർ പ്രവർത്തിക്കുന്നുവെന്ന് പൊതുജനങ്ങൾ പറയാറുണ്ട്. എന്നാൽ ഔലിയാക്കൾ സ്വന്തം കഴിവുകൊണ്ട് പ്രവർത്തിക്കുന്നുവന്നോ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് പ്രവർത്തിക്കുന്നുവെന്നോ ആരെങ്കിലും വിശ്വസിച്ചാൽ അത് ശിർക്കാകുമെന്ന് തഖ്വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥത്തിൽ ഇസ്‌മായിൽ ദഹ് ലവി എഴുതിയിരി ക്കുന്നു. (ഫതാവാ റശീദിയ്യ: 49)
മഹാന്മാരോട് ഒരുനിലക്കും സഹായ അഭ്യർത്ഥന പാടില്ല (ഫതാവാ പേജ്: 58)

അശ്ലീലങ്ങളും കെട്ടുകഥകളും ഇല്ലാത്ത സ്വഹീഹായ രിവായ ത്തുകൾ മാത്രം പാരായണം ചെയ്യപ്പെടുന്ന മൗലിദ് സദസുകളിൽ പങ്കെടുക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് ഗംങ്കോഹി നൽകുന്ന മറുപടി കാണുക.

ഒരുനിലക്കും അനുവദനീയമല്ല. മറ്റു ചില കാരണങ്ങൾ ഉള്ള തുകൊണ്ട്.

മറ്റൊരു ചോദ്യത്തിന് ഉത്തരമായി ഗംങ്കോഹി പറഞ്ഞു:

ശർഇൽ വിരോധിക്കപ്പെട്ട യാതൊന്നും ഇല്ലെങ്കിലും മൗലിദ് കഴിക്കുന്നതിൽ ആവേശവും ആഭിമുഖ്യവും ഉള്ളതുകൊണ്ട് ഏതു നിലയിലും പങ്കെടുക്കൽ അനുവദനീയമല്ല. ഉറൂസിന്റെയും മറുപടി ഇതുതന്നെയാണ്.

ഖലീൽ അഹ്‌മദ് അമ്പേട്ടവി

ഗംങ്കോഹിക്ക് ശേഷം ഇൽയാസ് തൻ്റെ ആത്മീയ നേതാവായി സ്വീകരിച്ചത് ഖലീൽ അഹ്‌മദ് അമ്പേട്ടവിയെയാണ്. ''ഹിജ്റ 1323- ൽ ഗംങ്കോഹി മരണപ്പെട്ടതിന് ശേഷം ശൈഖ് മഹ്‌മൂദ് ഹസൻഎന്നയാളുടെ നിർദ്ദേശാനുസരണം ഇൽയാസ് ഖലീൽ അഹ്മ അമ്പേട്ടവിയുമായി ബൈഅത്ത് ചെയ്യുകയും അദ്ദേഹത്തിൻറെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. (മുഹമ്മദ് ഇൽയാസ് ഔർ ഉൻകി ദീനീ ദഅവത്ത്, പേജ: 13) അമ്പേട്ടവിയാവട്ടെ തനി വഹാ ബിയൻ ലൈൻ സ്വീകരിച്ചയാളാണ്. സുന്നി പണ്ഡിതനായ മൗലവി അബ്ദുസ്സമീഅ് 'അൻവാറുസ്സാത്തിഅ്' എന്നൊരു കൃതി രചിച്ചിട്ടുണ്ട്. അതിന് റദ്ദായി ഖലീൽ അഹ്‌മദ് അമ്പേട്ടവി എഴുതിയ പുസ്തക മാണ്. 'ബറാഹീനെ ഖാതിഅ:' അതിൽ പറയുന്നു: "നബി(സ്വ അറിയുമെന്ന വിശ്വാസത്തോടെയാണ് അത്തഹിയ്യാത്തിൽ നബി(സ്വ) യെ വിളിച്ചതെങ്കിൽ അത് ശിർക്കാകുമെന്നതിൽ സംശയമില്ല. അത് ശിർക്ക് തന്നെയാണ് (ബറാഹീനെ ഖാത്വിഅ, പേജ്: 28)

എന്നാൽ ഇമാം ഗസ്സാലി(റ) പറയുന്നു: നീ അത്തഹിയ്യാത്തിൽ നബി(സ്വ)യെ നിൻ്റെ ഹൃദയത്തിൽ ഹാജറാക്കി നബി അറിയുമെ ന്നും നബി(സ്വ) സലാം മടക്കുമെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ തന്നെ അസ്സലാമു അലൈക്ക എന്ന് പറയണം (ഇഹ്‌യാ, 1-151)

അമ്പേട്ടവി വീണ്ടും പറയുന്നു; മലക്കുൽ മൗത്തിനും പിശാചിനും വിശാല ജ്ഞാനമുണ്ട്. നബി(സ്വ)ക്ക് വിശാല ജ്ഞാനമില്ല. നബി(സ്വ) ക്ക് വിശാല ജ്ഞാനമുണ്ടെന്ന് പറയൽ ശിർക്കാണ്. (ബറാഹീനെ ഖാതിഅ:) ദയൂബന്തികളുടെ മദ്റസക്കും അവരുടെ പണ്ഡിതർ ക്കും സ്ഥാനമുണ്ടാക്കാൻ വേണ്ടി നബി(സ്വ)യെ ഇകഴ്ത്തുന്ന ഒരു സംഭവം കാണുക: ദയൂബന്തി പണ്ഡിതരെയല്ലാതെ തബ്ലീഗുകാർ മറ്റാരെയും അംഗീകരിക്കുകയില്ലെന്നതാണ് അവരുടെ ഏറ്റവും വലിയ ദുഃസ്വഭാവം എന്ന്, മൗലവി അബ്ദുസ്സമീഅ് അൻവാറുസ്സാതിഅയിൽ എഴുതിയതിന് മറുപടിയായി അമ്പേട്ടവി എഴുതി.
ഈ മദ്റസക്ക് (ദയൂബന്ത് മദ്റസ) അല്ലാഹുവിന്റെ അടുക്കൽ അതുല്യമായ സ്ഥാനമുണ്ടെന്നതിന് ഒരു തെളിവ് ഇതാണ്. ഒരിക്കൽ ഒരു സ്വാലിഹായ മനുഷ്യൻ നബി(സ്വ)യെ സിയാറത്ത് ചെയ്യാൻ പോയപ്പോൾ നബി(സ്വ)യെ സ്വപ്‌നത്തിൽ കാണുകയുണ്ടായി. നബി(സ്വ) അയാളോട് ഉറുദുവിൽ ആശയ വിനിമയം നടത്തി. ഇത് കണ്ട് ആശ്ചര്യ ഭരിതനായി അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു. അങ്ങ് അറബിയായിട്ട് പോലും തങ്ങൾക്കെങ്ങനെ ഉറുദു അറിയുന്നു?

നബി(സ്വ) മറുപടി പറഞ്ഞു: ഞാൻ ദയൂബന്തി പണ്ഡിതരുമായി ബന്ധപ്പെട്ട ശേഷമാണ് ഈ ഭാഷ പഠിച്ചത്. സുബ്ഹാനല്ലാഹ്, ഇത് കൊണ്ട് ഈ മദ്റസയുടെ സ്ഥാനം മനസ്സിലായില്ലേ? (ബറാഹീനെ ഖാതിഅ:, പേജ്: 30)

നബി(സ്വ)ക്ക് എല്ലാ ഭാഷകളും അറിയാമായിരുന്നുവെന്ന് ഇമാം ബുഖാരി(റ)യുടെ ഹദീസിനെ വ്യാഖ്യാനിച്ച് ഫത്ഹുൽ ബാരിയിൽ സമർത്ഥിക്കുന്നുണ്ട്. ഇവർ പറയുന്നു, ദയൂബന്തികളാണ് നബി(സ്വ) ക്ക് ഉറുദു ഭാഷാ പഠിപ്പിച്ചതെന്ന്. വല്ലാത്തൊരു തൊലിക്കട്ടി തന്നെ.
നബി(സ്വ)ക്ക് ഇൽമുൽ ഗൈബുണ്ടെന്ന് വിശ്വസിക്കൽ ശിർക്കാ ണെന്ന് അമ്പേട്ടവി തട്ടിവിടുന്നു (ബറാഹീനേ ഖാത്തിഅ: പേജ്: 55)

ഈ അമ്പേട്ടവിയെ മാതൃകയാക്കിയ ആളാണ് തബ്‌ലീഗ് സ്ഥാ പകൻ ശാഹ് മുഹമ്മദ് ഇൽയാസ്. തബ്‌ലീഗ് നേതാക്കൾ വഹാബി ഭാണ്ഡം പേറികളും അവരുടെ പ്രസിദ്ധീകരണങ്ങൾ വഹാബി ആശയങ്ങൾ കുത്തി നിറക്കപ്പെട്ടതാണെന്നും തന്നെയാണ് സമസ്തയുടെ വിമർശനത്തിനാധാരം.

വഹാബികളുമായി തബ്‌ലീഗുകാർക്ക് പൊക്കിൾക്കൊടി ബന്ധ മാണുള്ളത്. സ്ഥാപകൻ ഇൽയാസ് കടുത്ത വഹാബി ആശയ ക്കാരനാണ്. ചുറ്റിത്തിരിഞ്ഞ് (ഗശ്) നടക്കുന്ന തബ്ലീഗുകാർ എന്ത് പ്രചരിപ്പിച്ചാലും എത്ര മൂടിവെച്ചാലും ഈ യാഥാർത്ഥ്യത്തെ നിഷേധിക്കാൻ കഴിയില്ല. ഇൽയാസിയുടെ ഗുരുവര്യന്മാരെല്ലാം കറകളഞ്ഞ വഹാബികളായിരുന്നു.

ഇന്ത്യൻ വഹാബിസത്തിൻ്റെ ആചാര്യനായ ഇസ്‌മാഈൽ ദഹ്ലവി മുത്തഖിയായ ആലിമാണെന്നും അയാളുടെ തഖ്വിയ ത്തുൽ ഈമാൻ എന്ന പുസ്‌തകം ഖുർആന്റെയും ഹദീസിന്റെയും പ്രമാണങ്ങൾക്കനുസരിച്ചുള്ളതാണെന്നും നാം നേരത്തെ വ്യക്തമാക്കിയത് വായനക്കാർ ഓർക്കുമല്ലോ? പ്രസ്‌തുത തഖ്‌വിയത്തുൽ ഈമാൻ എന്ന പുസ്തകം ഇപ്പോൾ തബ്‌ലീഗിന്റെ ലോക അമീറും ഇൽയാസിയുടെ ജാമാതാവും തബ്‌ലീഗുകാർ അവരുടെ തഅ്ലീമി നായി ഉപയോഗിക്കുന്ന മുഴുവൻ ഫളാഇൽ പുസ്‌തകങ്ങളുടെയും കർത്താവുമായ സക്കരിയ്യ സാഹിബിൻ്റെ നിർദ്ദേശ പ്രകാരം അറ ബിയിൽ രിസാലത്തുത്തൗഹീദ് എന്ന പേരിൽ അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്. അത് അറബിയിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത് ഇൽയാസിയുടെ ചരിത്രമെഴുതിയ അബുൽ ഹസൻ നദ്‌വിയാണ്.

പ്രസ്തുത പുസ്തകം വഹാബി ആദർശമുൾക്കൊള്ളുന്നതും അതിൻ്റെ രചയിതാവ് കടുത്ത വഹാബി ചിന്താഗതിക്കാരനുമായതി നാലാണല്ലോ കേരള വഹാബികളുടെ സ്ഥാപക നേതാവ് കെ.എം മൗലവി, അൽമുർശിദിൽ പോലും അതിൻ്റെ (തഖ്‌വിയത്തുൽ ഈമാൻ) പരിഭാഷ തുടക്കത്തിൽ കൊടുത്തിരുന്നത്. അൽ മുർശിദ് എഴുതുന്നു. മൗലാനാ മുഹമ്മദ് ഇസ്‌മാഈൽ എഴുതിയതും ഉറുദു സംസാരിക്കുന്നവരുടെ ഇടയിൽ സാക്ഷാൽ തൗഹീദിൻ്റെ സന്ദേ ശം ഉറുദു ഭാഷയിൽ ഒന്നാമതായി എത്തിച്ച് കൊടുത്തതുമായ ഗ്രന്ഥമാണ് തഖ്‌വിയത്തുൽ ഈമാൻ. ബഹുജനങ്ങൾക്ക് തൗഹീദ് നല്ലനിലയിൽ മനസ്സിലാക്കുന്നതിന് ഏറ്റവും ഉപയുക്തമായ ഒരു ഗ്രന്ഥമാകുന്നു. അതിനാൽ അതിന്റെ പരിഭാഷ കുറേശ്ശയായി അൽ മുർശിദിൽ പ്രസിദ്ധപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് വിശ്വസിക്കു ന്നു. (അൽമുർശിദ് 1947 ഡിസംബർ)

തന്നെയുമല്ല മുഹമ്മദ് ബ്‌നു അബ്‌ദുൽ വഹാബിനെ കുറിച്ചും അയാൾക്കെതിരിലുള്ള ആരോപണങ്ങളെക്കുറിച്ചും മറുപടി എഴുതിയിട്ടുള്ളത്, ഇൽയാസിൻ്റെ ഏറ്റവും പ്രമുഖനായ മൻസൂർനുഅ്മാനിയാണ്. വഹാബി പ്രസ്ഥാനവും തബ്‌ലീഗ് ജമാഅത്തും തമ്മിൽ ബന്ധമില്ലെങ്കിൽ തബ്ലീഗുകാരനായ നുഅ്മാനി എന്നി നാണ് മുഹമ്മദ് ബ്‌നു അബ്‌ദുൽ വഹാബിനെ താങ്ങി പുസ്‌തകം എഴുതിയത്. നുഅ്‌മാനി തൻ്റെ പുസ്‌തകത്തിൻ്റെ 87-ാം പേജിൽ പറയുന്നത് വളരെ ശ്രദ്ധേയമാണ്. അഥവാ ഇസ്‌മാഈൽ ദഹ് ലവിയെയും മുഹമ്മദ് ബ്നു അബ്‌ദുൽ വഹാബിനെയും താരതമ്യം ചെയ്തു കൊണ്ട് പറയുന്നത്. ഇരുവരുടെയും പ്രബോധനത്തിന്റെ കേന്ദ്ര ബിന്ദുവും മാർഗവും ഒന്നായിരുന്നുവെന്നാണ്. പേജ് 89-ൽ പറയുന്നത്, ദഹ്ലവിയുടെ തഖ്‌വിയതുൽ ഈമാനും ഇബ് അബ്‌ദുൽ വഹാബിൻ്റെ അത്തൗഹീദ് എന്ന കൃതിയും ഒരേ വിഷ യത്തിൽ ചുറ്റിക്കറങ്ങുന്നതാണ്. (ദിആയതു മുകസ്സഫ: പേജ്:89) ഈ പുസ്‌തകവും തബ്‌ലീഗ് നേതാവ് സക്കരിയ്യ സാഹിബിൻ് പ്രത്യേക നിർദ്ദേശ പ്രകാരമാണ് പ്രസിദ്ധീകരിക്കുന്നതെന്ന് കവർ ചട്ടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തബ്ലീഗിന് വഹാബിസവുമായുള്ള ബന്ധം അഭേദ്യവും അനിഷേധ്യവുമാണെന്ന് മനസ്സിലാക്കാനാണ് ഇത്രയും പറഞ്ഞത്. ഇതൊക്കെ പറയുമ്പോഴും തബ്‌ലീഗുകാർക്ക് ചൊല്ലിപ്പഠിപ്പിച്ച ഒരു സ്ഥിരം മറുപടിയുണ്ട്. സമസ്തക്കാർക്ക് ഉർദു അറിയാത്തത് കൊണ്ടാണ് അവർ ഇങ്ങനെയെല്ലാം പറയുന്നെതെന്ന്. എന്നാൽ മലയാളത്തിലുള്ള അൽ ബലാഗ് മാസിക 2000 നവംബർ സ്പെഷ്യൽ പതിപ്പ് തബ്ലീഗുകാർക്കുള്ള വഹാബീ ബന്ധം സ്ഥാപിക്കാനുത കുന്നതാണ്. അതിന്റെറെ വിവിധ പേജുകളിൽ വഹാബി നേതാക്കളെ പ്രശംസിച്ചതായി കാണാം.

വഹാബി നേതാവായ ദഹ് ലവിയെക്കുറിച്ച് ഷാഹ് ഇസ്മാഈൽ ദഹ്ലവി ഒരു നവോത്ഥാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു (പേജ്:9)വെന്നും പേജ് 13-ൽ ഇസ്‌മാഈൽ ദഹ്ലവി പണ്ഡിത ശേഷ്ഠന്മാരുടെ കൂട്ടത്തിൽപ്പെട്ടയാളാണെന്നും പേജ് 29 ൽ ഇൽ യാസിയും മൗദൂദിയും പ്രകാശ ഗോപുരങ്ങളാണെന്നും പേജ് 31-ൽ ഇബനു തീമിയ്യ ഖാസിം നാനൂത്തവി, ഇൽയാസി മുതലായവർ സൽസരണിയിലെ പ്രധാനികളാണെന്നും എഴുതിയിരിക്കുന്നു. പേജ് 36-ൽ ഇബ്നു തീമിയ്യ, ഇബ്നുൽ ഖയ്യിം, ഇബ്നു അബ്ദുൽ വഹാബ് എന്നിവരുടെ നല്ല വശങ്ങൾ പോലും പലരും സ്വീകരി ക്കുന്നില്ലെന്നും പരിതപിക്കുന്നു. അങ്ങനെ മുസ്ലിം ലോകത്ത് വിമർശന വിധേയമായ മുഴുവൻ പിഴച്ച നേതാക്കൾക്കും ഗുഡ്സർട്ടിഫിക്കറ്റ് നൽകുകയും അവരെയെല്ലാം ആദർശ പുരുഷന്മാ രായി കാണുകയും ചെയ്യുന്ന തബ്ലീഗുകാർക്ക് തങ്ങൾക്കാരോടും ബന്ധമില്ലെന്ന് തട്ടിവിടാൻ കഴിയുന്നത്? കേരള വഹാബികളുടെ അപ്പോസ്‌തലനായ വെളിയങ്കോട് ഉമർ മൗലവിക്ക് ക്ലാസെടുക്കാൻ തബ്‌ലീഗുകാർ വേദി സംഘടിപ്പിച്ചു കൊടുത്തുവെന്ന്, ഉമർ മൗലവിയുടെ ഓർമകളുടെ തീരത്ത് എന്ന പുസ്‌തകത്തിൻ്റെ ആമുഖത്തിൽ ടി.എം സാവാൻ കുട്ടി എഴുതിയത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

1938 മാർച്ചിൽ തബ്ലീഗ് സ്ഥാപകനായ ഇൽയാസ് നജ്ദിലെ വഹാബി ഗവൺമെന്റുമായി സന്ധിയിലേർപ്പെട്ടുവെന്നും അവർ തബ്ലീഗുകാർക്ക് തൗഹീദ് പ്രചാരണത്തിന് സർവ സൗകര്യവും ചെയ്യാമെന്നത് കരാർ ചെയ്തിരുന്നുവെന്നു നിസാഹിബ് തന്നെ ദീനി ദഅ്‌വത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തബ്ലീഗും വഹാബിസ വും തമ്മിലുള്ള ബന്ധം കേവലം സമസ്‌തക്കാരുടെ ആരോപണം മാത്രമല്ലെന്നും മറിച്ച് യഥാർത്ഥ വസ്തു‌തയാണെന്നും ഇപ്പോൾ തബ്ലീഗുകാർക്കും ബോധ്യപ്പെട്ടു കാണും.

വിചിത്ര വെളിപാടുകൾ

മുസ്ലിം ഉമത്ത് 'ളലാലത്തി'ലാണെന്നും അതിൽ നിന്ന് അവരെ രക്ഷിക്കാൻ അല്ലാഹുവിനാൽ നിയുക്തനാണ് താനെന്നും അവകാ ശപ്പെടുന്ന ഇൽയാസിക്ക് പ്രബോധന മാർഗം തുടങ്ങാൻ നിർദ്ദേശം ലഭിച്ച രീതി രസാവഹമാണ്. അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളിൽ നിന്ന് അതിങ്ങനെ വായിക്കാം:

"സ്വപ്നം നുബുവ്വത്തിന്റെ 46 അംശങ്ങളിൽ ഒന്നാണ്. മുജാഹദ: കൊണ്ടും റിയാള: (ആത്മീയ പരിശീലനം) കൊണ്ടും ലഭ്യമല്ലാത്ത ഉയർച്ച ചിലയാളുകൾക്ക് സ്വപ്‌നം മുഖേന ലഭിക്കുന്നു. കാരണം ശരിയായ വിജ്ഞാനം സ്വപ്‌നം മുഖേന ചിലയാളുകൾക്ക് നൽ കപ്പെടുന്നു. പിന്നെയെങ്ങനെ ഔന്നിത്യം ഇല്ലാതിരിക്കും. ഇത് കൊണ്ടാണ് ഇൽമിൻ്റെ വർധനവിന് വേണ്ടി നബി(സ്വ)യോട് പ്രാർ ത്ഥിക്കാൻ അല്ലാഹു നിർദ്ദേശിച്ചത്. ആകയാൽ ഇപ്പോൾ എനിക്ക് സ്വപ്നം മുഖേന ശരിയായ നിലക്കുള്ള വിജ്ഞാനം നൽകപ്പെടുന്നു. അതിനാൽ എനിക്ക് ഉറക്കം വർദ്ധിക്കാൻ നിങ്ങൾ പരിശ്രമിക്കുവീൻ. ഉഷ്ണം കാരണമായി എനിക്ക് ഉറക്കക്കുറവ് അനുഭവപ്പെടുമ്പോൾ ഞാൻ വൈദ്യരെയോ ഡോക്ടറയോ സമീപിച്ച് ഉറക്കം വർദ്ധിക്കുവാൻ ആവശ്യമായ എണ്ണ തലയിൽ ഇടാറുണ്ട് " തുടർന്നദ്ദേഹം പറഞ്ഞു. ''ഈ തബ്ലീഗ് തൻ്റെ മാർഗവും എനിക്ക് സ്വപ്നത്തിൽ വെളിപ്പെട്ടതുമാണ്"(മൽഫൂളാത്തെ ഇൽയാസി, പേ: 51)

ഓരോരോ സ്വ‌പ്ന ജീവിയും കണ്ട കിനാവുകളുടെ അടിസ്ഥാന ത്തിൽ പാർട്ടികളും സംഘടനകളും ഉണ്ടാക്കാൻ മെനക്കെട്ടാൽ ഈ സമുദായത്തിന്റെ ഗതിയെന്താകും? അതിലേറെ പരിഹാസ്യമാണ് അത്തരക്കാരെ പേറി നടക്കുന്നവരുടെ സ്ഥിതി. ഉറക്കം വർദ്ധിച്ചു കിട്ടാൻ വേണ്ടി അനുയായികളോട് പരിശ്രമിക്കാൻ ആവശ്യപ്പെ ടുന്ന ഇൽയാസിക്ക് വി:ഖുർആൻ്റെ തഫ്‌സീറും കിനാവ് മുഖേന ലഭിച്ചുവത്രെ.

"ജനങ്ങൾക്ക് വേണ്ടി പുറപ്പെടിക്കപ്പെട്ട ഉത്തമ സമുദായമാണ് നിങ്ങളെ''ന്ന ആയത്തിൻ്റെ വ്യാഖ്യാനവും എനിക്ക് സ്വപ്‌നത്തി ലൂടെയാണ് ലഭിച്ചത്" (മൽഫൂളാത്ത് പേജ്: 51) സ്വപ്‌നത്തിൽ അദ്ദേഹത്തിന് ലഭിച്ച വ്യാഖ്യാനം എന്തായിരുന്നു? അദ്ദേഹം തന്നെ വിവരിക്കട്ടെ. "ജനങ്ങൾക്ക് വേണ്ടി പുറപ്പെടിക്കപ്പെട്ടവരാണ് നിങ്ങ ളെന്ന് പറഞ്ഞതിന്റെ താൽപര്യം ഒരു സ്ഥലത്ത് ചടഞ്ഞിരിക്കലല്ല. മറിച്ച് വീട് വീടാന്തരം ചുറ്റിക്കറങ്ങലാണ്" (മൽഫൂളാത്ത്, പേജ്: 51).

ഖുർആൻ മനസ്സിലാക്കാൻ കേവലം അറബി ഭാഷ അറിയുന്ന ഒരു വ്യക്തി മതിയെന്ന് മൗദൂദി പറയുമ്പോൾ സ്വപ്‌നം രേഖയാക്കി ഇൽയാസി ന്യായീകരണം ചമയ്ക്കുകയാണെന്ന് വേണം പറയാൻ.

കടപ്പാട് 
നമ്മുടെ പൈതൃകം 
സമസ്ത മലപ്പുറം ജില്ല സുവർണ്ണ ജൂബിലി സുവനീർ