ഇസ്റാഅ്- മിഅ്റാജ് വസ്‌തുതകൾ, വിശദീകരണങ്ങൾ - ശൈഖുനാ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി

നബികരീം(സ)യുടെ ജീവിത ത്തിലെ ഒരു മഹാത്ഭുതമാണ് ഇസ്‌റാഉം മിഅ്റാജും. ഒരു ദിവസം രാത്രി മക്കയിൽനിന്ന് ബൈത്തുൽ മുഖദ്ദസിലേക്കും അവിടെനിന്ന് ഏഴ് ആകാശങ്ങളിലേക്കും അതിലപ്പുറവും പോയി അവിടന്ന് ബൈത്തുൽ മുഖ ദ്ദസിലും അനന്തരം മക്കായിലും തിരി ച്ചെത്തി. ഒരു അത്ഭുതമ്യഗമായ 'ബുറാഖി'ന്റെ പുറത്തായിരുന്നു യാത്ര ജിബ്രീൽ(അ)നോടൊപ്പമായി രുന്നു യാത്ര. ഒരു രാത്രിയുടെ കുറഞ്ഞ സമയത്തിനുള്ളിലാണിത് സംഭവിച്ചത്. മക്കായിൽ നിന്നു ബൈത്തുൽ മുഖദ്ദസിലേക്കും തിരി ച്ചുമുള്ള യാത്രക്ക് ഇസ്‌റാള് എന്നും ബൈത്തുൽ മുഖദ്ദസിൽനിന്ന് ആരോ ഹണം ചെയ്ത് അവിടെത്തന്നെ തിരി ച്ചെത്തിയതിന് മിഅ്റാജ് എന്നും പറ യുന്നു.

വിശുദ്ധ ഖുർആനിലെ 17-ാം അദ്ധ്യായത്തിലെ ഒന്നാം വാക്യം ഇസ്റാഇനെ സ്പഷ്ട‌മായി സ്ഥിരീ കരിക്കുന്നു: മക്കയിലെ മസ്‌ജിദുൽ ഹറാമിൽനിന്ന് ചുറ്റുഭാഗവും നാം അനുഗ്രഹം ചെയ്‌ത മസ്‌ജിദുൽ അഖ്സായിലേക്ക് നമ്മുടെ ദൃഷ്ടാന്ത ങ്ങളിൽ ചിലതുകാണിച്ചു കൊടുക്കാ നായി ഒരു രാത്രിയുടെ ഏതാനും സമ യത്ത് തന്റെ ദാസനെ സഞ്ചരിപ്പിച്ച വൻ എത്ര പരിശുദ്ധൻ നിശ്ചയംഎല്ലാം കേൾക്കുന്നവനും കാണു ന്നവനും അവൻ തന്നെ. (17:1)

ജിബ്‌രീൽ(അ)നെ സാക്ഷാൽ രൂപത്തിൽ 'സിദ്റത്തുൽ മുൻതഹാ'യിൽ വെച്ചു നബി(സ്വ) കണ്ടതായി വിശുദ്ധ ഖുർആൻ (53:13) പ്രതിപാദിച്ചിട്ടുണ്ട്. 'മിസ്സ് റാജി'ലേക്കുള്ള സൂചനയാണത്. കാരണം സിദ്റത്തുൽ മുൻതഹാ ഏഴാം ആകാശത്തിനു മുകളിലാ ണെന്ന് ബുഖാരി, മുസ്ല‌ിം തുടങ്ങിയ ഹദീസുഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടി ട്ടുണ്ട്. മിഅറാജ് വേളയിലായിരുന്നു നബി(സ്വ) സിദ്റത്തുൽ മുൻതഹാ യുടെ സമീപമെത്തിയത്.

ബുഖാരി, മുസ്‌ലിം നിവേദനം ചെയ്തതടക്കമുള്ള നിരവധി ഹദീസു ഗ്രന്ഥങ്ങളിൽ ഒട്ടനേകം സ്വഹാബിമാരിൽനിന്നു ഇസ്റാഅ്- മിഅറാജ് സംഭവം ഉദ്ധരിക്കപ്പെട്ടിട്ടു aoters ണ്ട്. അവരിൽ പലരുടെയും റിപ്പോർട്ടു കൾ ഉദ്ധരിച്ചശേഷം മഹാനായ ഹാഫിസ് ഇബ്‌നു കസീർ(റ) പറ യുന്നു: “ഇസ്റാഇന്റെ ഹദീസിൽ മുസ്‌ലിംകൾ ഇജ്‌മാഅ് ആയിട്ടുണ്ട്. വഴിതെറ്റിയ നിർമ്മതവാദികൾ അത് അവഗണിച്ചുതള്ളിക്കളഞ്ഞിരിക്കുന്നു. “തങ്ങളുടെ വായകൊണ്ടു അല്ലാഹു വിന്റെ പ്രകാശം കെടുത്തിക്കളയാൻ അവർ ഉദ്ദേശിക്കുന്നു. സത്യനിഷേധി കൾ വെറുത്താലും അല്ലാഹു അവൻ്റെ പ്രകാശത്തെ പൂർത്തിയാ ക്കുന്നവനാകുന്നു." (ഇബ്‌നുകസീർ 3:24)

ഇസ്‌റാഇലും മിഅ്റാജിലുമട ങ്ങിയ രഹസ്യങ്ങളും തത്വങ്ങളും പൂർണ്ണമായി അനാവരണം ചെയ്യുക മനുഷ്യ സാധ്യമല്ല. എന്നാൽ പണ്ഡി തലോകം അതു സജീവ ചർച്ചക്കും ചിന്തക്കും വിധേയമാക്കിയിരിക്കുന്നു. അവയുൾക്കൊള്ളുന്ന നിരവധി മഹത്പാഠങ്ങളും സന്ദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. അനേകം ഗ്രന്ഥങ്ങൾ തന്നെ ഇവ്വിഷയകമായി രചിക്കപ്പെട്ടിട്ടുണ്ട്.

പശ്ചാതലം

പ്രവാചകന്റെ പ്രബോധനത്തിന്റെ പ്രഥമ ഘട്ടം പ്രയാസപൂരിതമായിരു ന്നുവല്ലൊ. മക്കയിലെ പ്രമുഖരടക്കം ബഹുഭൂരിപക്ഷവും എതിർത്തു. പ്രബോധനം ശക്തിപ്പെടുന്തോറും എതിർപ്പിനും ശക്തികൂടി പ്രവാചക രുടെ ജീവനുപോലും ഭീഷണിയായി. ഈ പ്രതിസന്ധിയിൽ നബി(സ)ക്ക് താങ്ങും തണലുമായി വർത്തിച്ചതും സുരക്ഷയേകിയതും പിതൃവ്യൻ അബൂത്വാലിബും പ്രിയ പത്നി ഖദീജാ ബീവി(റ)യുമായിരുന്നു. അവർ രണ്ടുപേരും അടുത്തടുത്തായി മരണപ്പെട്ടു.

നിസ്സാഹയതയുടെ വിഹ്വലനാളു കൾ അവസരം നഷ്ടപ്പെടുത്താത്ത ശത്രുക്കളുടെ ശക്തമായ മർദ്ദനങ്ങൾ പ്രതീക്ഷാ പൂർവ്വം സഹായം തേടി ച്ചെന്നപ്പോൾ ത്വാഇഫുകാരായ സ്വന്തം കുടുംബങ്ങളിൽനിന്ന് മന സ്ലിനും ദേഹത്തിനുമേറ്റ മുറിവുകൾ, കൈപേറിയ അനുഭവങ്ങൾ. നബി( സ്ഥയുടെ ഈ വേദനമുറ്റിയ നാളു കൾ 'ദുഃഖവർഷ'മെന്ന പേരിൽ ചരി ത്രത്തിൽ അറിയപ്പെടുന്നു.

എന്തുകൊണ്ട് ബൈത്തുൽ മുഖദ്ദസ്?

മക്കായിലെ മസ്‌ജിദുൽ ഹറാ മിൽനിന്നാണ് യാത്രയുടെ തുടക്കം അവിടെനിന്ന് ബൈത്തുൽ മുഖദ്ദസി ലെത്തി അവിടെനിന്നാണ് ആകാശ ലോകത്തേക്കുയർന്നത്. ഹദീസുക ളിൽ കാണാം. എന്നാൽ എന്തു കൊണ്ട് ബൈത്തുൽ മുഖദ്ദസി ലെത്തി വാനാരോഹണം തുടക്കം കുറിച്ചു? മക്കായിൽനിന്നുതന്നെ അതുസാധിക്കുമായിരുന്നില്ലെ? മഹാ ന്മാർ വിവിധ കാരണങ്ങൾ അതിനു രേഖപ്പെടുത്തിയതായി കാണാം. ചിലത് താഴെ കൊടുക്കുന്നു.

1. മസ്‌അദുൽ മലാഇക': (മലക്കു കൾ കേറുന്ന സ്ഥലം) എന്ന പേരില റിയപ്പെടുന്ന ആകാശകവാടം ബൈത്തുൽ മുഖദ്ദസിൻ്റെ സൂത്രത്തി ലാണ്. ആകാശത്തോട് ഏറ്റം അടുത്ത സ്ഥലമാണതെന്ന് കഅ് ബുൽ അഹ്‌ബാർ(റ)ൽനിന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതനുസ രിച്ചു 0300 ചൊവ്വേ ആകാശത്തേക്കു കേറാൻ പറ്റും.

2. രണ്ടു ഖിബയും നബി( സ്വ)ക്കു ഒരുമിച്ചുകൂട്ടാൻ

3. ബൈത്തുൽ മുഖദ്ദസിലേക്കാ യിരുന്നു പൂർവ്വ പ്രവാചകന്മാർ ഹിജ്റ പോയിരുന്നത്. ആ പുണ്യം നബി( സ്വ)ക്കും ലഭിക്കാൻ

4. മരണാനന്തരം മനുഷ്യരെ ഒരു മിച്ചുകൂട്ടുന്ന 'മഹ്ശറ' അവിടെയാണ്. മിഅ്റാജിലുണ്ടായ പല അത്ഭുത ങ്ങളും പരലോകത്തെ അവസ്ഥയോട് യോജിക്കുന്നു. മിഅ്റാജിനു തുടക്ക മാകാൻ അതുകൊണ്ടവിടം ഏറെ യോജിക്കുന്നു.

5. ബാഹ്യവും ആന്തരികവുമായ വിവിധ വിശുദ്ധികൾ നബി(സ്വ)ക്ക് ലഭ്യമാകുമെന്ന ശുഭലക്ഷണം (ബൈ ത്തുൽ മുഖദ്ദസ് എന്നാൽ വിശുദ്ധ ഗേഹം എന്നാണർത്ഥം)

6. എതിർക്കുന്നവർക്കു സത്യം ഗ്രഹിക്കാൻ അവസരമുണ്ടാകുന്നു.
മക്കയിൽനിന്നു നേരെ ആകാശാരോ ഹണം നടക്കുകയാണെങ്കിൽ അതിനു അവസരമുണ്ടാകില്ല.

ഖുറൈശികളാണ് ആദ്യം ഈ സംഭവം നിഷേധിച്ചൽ മെനത്തുൽ മുഖദ്ദസിനെക്കുറിച്ചു അവരിൽ പലർക്കുമറിയാമായിരുന്നു. അതു കൊണ്ടു ബൈത്തുൽ മുഖ്യസിനെ ക്കുറിച്ചു നബി(സ്വ)യോട് അവർ പോദിച്ചു. തങ്ങൾ പറഞ്ഞ മറുപടി തികച്ചും അവർക്കും ബോധ്യപ്പെട്ടു. തുടർന്നുള്ള യാത്രയും സ്വാഭാവിക മായും അവർ അംഗീകരിക്കേണ്ടി വരുന്നു. (അൽ ആയതുൽ കുബ്റാ ഫീ ശറഹി ഖിസ്സത്തിൽ ഇസ്റാഅ്- ഇമാം സുയൂഥി പേജ് 65)

ഖുറൈശികളല്ലാത്തവരെയും സത്യം ബോധ്യപ്പെടുത്താൻ പര്യാ പിതമായ മറ്റൊരു സംഭവവും അന്നു രാത്രി ബൈത്തുൽ മുഖദ്ദസിൽ നട ന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. വർഷങ്ങൾക്കുശേഷമാണ് അതു പര സ്യപ്പെട്ടതെന്നു മാത്രം. സംഭവമിതാ

പ്രമുഖ രാഷ്ട്രത്തലവന്മാരെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു നബി(സ്വ) കത്തയക്കുകയുണ്ടായി. കൂട്ടത്തിൽ ഹിർക്കൽ (ഹിർക്കുലിസ്) രാജാവും ഉൾപ്പെടും. കത്ത് കിട്ടിയ ഉടനെ നബി(സ്വ)യെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ അന്നു ശാമിലുണ്ടായിരുന്ന മക്കക്കാരെ രാജാവ് കൊട്ടാരത്തിലേക്കു ക്ഷണി ച്ചു. അന്നു ഇസ്‌ലാമിൻ്റെ ശത്രുനിര യിലെ പ്രമുഖനായ അബൂ സു ഫ്‌യാൻ്റെ നേതൃത്വത്തിൽ അവർ രാജാവിന്റെ മുമ്പിലെത്തി. സംസാര മദ്ധ്യേ നബി(സ്വ)യെ ഇകഴ്ത്തിക്കാ ണിക്കാനായി അബൂ സുഫ്‌യാൻ പറഞ്ഞു:

'മുഹമ്മദു വാദിക്കുന്നു. അവൻ ഒരു രാത്രി ഞങ്ങളുടെ നാട്ടിലെ ഹറം പള്ളിയിൽനിന്ന് പുറപ്പെട്ടു. ഈലിയാ (ഖുദ്സ്) പള്ളിയിൽ വന്നു. പുലരും മുമ്പ് നാട്ടിൽ തന്നെ തിരിച്ചെത്തി എന്ന് മുഹമ്മദ് കളവ് പറയുന്നവനാ ണെന്നു മനസ്സിലാക്കാൻ ഇതുമതി "

ഈലിയാ പള്ളിയിലെ പത്രി യാർക്കീസ് തദവസരം രാജാവിന്റെ സമീപത്തുണ്ടായിരുന്നു. അദ്ദേഹം ഉടൻ പറഞ്ഞു. “ആ രാത്രി എനിക്കു മനസ്സിലായിട്ടുണ്ട്.

രാജാവ്): “താങ്കൾ എങ്ങനെ മന സ്സിലാക്കി?"

പത്രിയാ:
“പള്ളിയുടെ എല്ലാവാതിലുകളും അടച്ചി രാത്രി ഞാൻ ഉറങ്ങാറുള്ളൂ. അന്നുരാത്രി ഞാൻ വാതിലുകളടച്ചു. പക്ഷേ, എത്ര ശമി ച്ചിട്ടും ഒരു വാതിൽ അടഞ്ഞില്ല. ജോലിക്കാരെയും അവിടെ കൂടിനു എല്ലാവരെയും കൂട്ടി ശ്രമിച്ചു. പാക്ഷ വാതിൽ അനങ്ങിയില്ല. ഒരു മല നീക്കുംപോലെ ഞാൻ ആശാരി മാരെ വിളിച്ചു അവർ വന്നുനോക്കി കൊണ്ട് പറഞ്ഞു. ഈ വാതിലിന്മേ കെട്ടിടം അമർന്നിരിക്കുന്നു. നേരം പുലർന്നാൽ വല്ലതും ചെയ്‌തുനോ 0000

വാതിലടക്കാതെ ഞാൻ ഉറ ങ്ങാൻ പോയി

"കാലത്തു വന്നു നോക്കുമ്പോൾ പള്ളിയുടെ മൂലയിലുള്ള കല്ലിനു ഗുള വീണിരിക്കുന്നു. മൃഗത്തെ കെട്ടിയ അടയാളവുമുണ്ട്. ഞാൻ കൂട്ടുകാരോട് പറഞ്ഞു: ഒരു നബിക്കു വേണ്ടിയാണ് ഇന്നലെ രാത്രി വാതിൽ അടയ്ക്കാൻ കഴിയാതെ വന്നത്. നമ്മുടെ പള്ളിയിൽവെച്ചു ആ നബി നിസ്ക‌രിച്ചിരിക്കുന്നു." (തഫ്‌സീർ ഇബ്‌നുകസീർ 3:24)

നബി(സ്വ) ബൈതുൽ മുഖദ്ദസി ലെത്തിയപ്പോൾ പ്രവാചകന്മാർ സവാരി മൃഗങ്ങളെ ബന്ധിപ്പിച്ചിരുന്ന വട്ടക്കണ്ണിയിൽ 'ബുറാഖി'നെ ബന്ധി പ്പിച്ചതായി മുസ്‌ലിം റിപ്പോർട്ട് ചെയ്തത് ഇവിടെ സ്‌മരണീയമാണ്

നെഞ്ചുപിളർത്തിയത്: നിശാപ്രയാണത്തിനു മുമ്പ് നബി( സ്വ)യുടെ നെഞ്ചു പിളർത്തി ഹ്യദയം പുറത്തെടുത്തു ശുദ്ധീകരിച്ചു തൽസ്ഥാനത്ത് വെച്ചു തുന്നി ച്ചേർത്തതായി ഹദീസിൽ (ബുഖാരി)

വന്നിട്ടുണ്ട്.

നബി(സ്വ)യുടെ ജീവിതത്തിൽ മൂന്നുപ്രാവശ്യം നെഞ്ചുപിളർന്നത് ഇബ്‌നു ഹജർ(റ) രേഖപ്പെടുത്തിയി ട്ടുണ്ട്. സമയവും കാരണവും താഴെ കൊടുക്കുന്നു.

1. നബി(സ്വ) കുട്ടിയായിരുന്ന കാലത്ത് ആടുമേയ്ക്കാൻ പോയതാ യിരുന്നു. കൂട്ടുകാരില്ലാത്ത നേരത്ത് പക്ഷികളുടെ രൂപത്തിൽ രണ്ടു മല ക്കുകൾ വന്നു. നബി(സ്വ)യെ മലർത്തി കിടത്തി വയർ കീറി. ഹൃദയം പുറത്തെടുത്തു. അനന്തരം നെഞ്ചിനകവും ഹൃദയവും കഴുകി. ഹൃദയത്തിൽ സമാധാനം (സകീന ത്ത്) വിതറി തുന്നിച്ചേർത്തു. നുബുവത്തിന്റെ സീലടിച്ചു.
പാപസുരക്ഷിതത്വം പരിപൂർണമാവാനും പിശാചിൽനിന്ന് കാവൽ ലഭിച്ചു 

3. നുബുവ്വത്ത് ലഭിക്കുന്ന വേളയിൽ പ്രവാചകനിലേക്കു ലഭിക്കുന്ന ദിവ്യബോധനം ഏറ്റം പരിശുദ്ധമായ അവസ്ഥയിൽ ശക്തമായ ഹ്യദയം കൊണ്ടു സ്വീകരിക്കാൻ പാകപ്പെടു ന്നതായിരുന്നു അത്.

1. ഇസ്‌റാഇനുമുമ്പ് അല്ലാഹുവു മായി നേരിൽ സംഭാഷണം (മുനാജാ ത്ത്) നടത്താൻ ഹൃദയം പാകപ്പെ ടാൻ. (അൽ ആയവനുൽ കുബ്റാ സുയൂഥി പേജ് 66)

യാഥാർത്ഥ്യമോ?

നെഞ്ചുപിളർത്തിയതും ഹ്യദയം പുറത്തെടുത്തതുമെല്ലാം യഥാർത്ഥ ത്തിൽ സംഭവിച്ചതാണോ? ഇമാം ഇബ്‌നുഹജർ(റ) പറയുന്നു: “അതു സംഭവിച്ചതാണെന്നു പറയൽ അനി വാര്യമാണ്. മറ്റു നിലക്കു അത് വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല. കാരണം അതിൽ അസംഭവ്യമായി ഒന്നുമില്ല. അവിടത്തെ നെഞ്ചിൽ തുന്നിക്കൂട്ടിയ അടയാളം കണ്ടിരുന്ന തായി ഹദീസിൽ വന്നിട്ടുണ്ട്. മേൽപുര തുറന്നതെന്തിന്?

നബി(സ്വ) അന്നു രാത്രി താമ സിച്ച വീടിൻ്റെ ഉപരിഭാഗം തുറന്ന ശേഷമാണ് ജിബ്‌രീൽ(അ) കടന്നു വന്നതെന്ന് ഹദീസിൽ (ബുഖാരി) കാണാം തങ്ങളുടെ നെഞ്ചുപിളർത്തു മെന്നും ഒരു ചികിത്സയും കൂടാതെ അതു കൂടുമെന്നുമുള്ളതിലേക്കുള്ള സൂചനയായിരുന്നു അത് (അൽ ആയ ത്തുൽ കുബ്റാ, സുയൂത്വി പേജ് 67)

'ബുറാഖി'ന്റെ വിശേഷണം തങ്ങളുടെ നിശാപ്രയാണത്തിനു ഉപയോഗപ്പെടുത്തിയ വാഹനമാണ് ബുറാഖ്. ഇമാം മുസ്ലിം റിപ്പോർട്ടു ചെയ്ത ഹദീസിൽ അതിൻറെ വിശേ ഷണം ഇങ്ങനെ:

1. കഴുതയേക്കാൾ വലുപ്പമു ള്ളതും കോവർകഴുതയേക്കാൾ ചെറുതും.

2. വെളുപ്പുനിറം
3. നീണ്ട മൃഗം.

4. കണ്ണെത്തും ദൂരത്തേക്ക് കാലെ ത്തുന്ന വേഗത, മറ്റു റിപ്പോർട്ടുകളിൽ വന്ന ചില വിശേഷണങ്ങൾ കൂടി കാണുക.
5. മലമുകളിലേക്ക് അതു എത്തു മ്പോൾ കാലുകൾ ഉയർന്നിരിക്കും. ഇറങ്ങുമ്പോൾ കൈകളും (അബൂയ അല, ബസ്സാർ എന്നിവർ ഇബ്‌നു മസ്ഊദി(റ)ൽനിന്നു റോപ്പോർട്ട് ചെയ്‌ത്

7. മനുഷ്യൻ്റേതുപോലുള്ള കവിൾ 0090

18. കുതിരയുടേങ്ങുപോലത്തെ കുഞ്ചി രോമം

9. ഒട്ടകത്തിന്റേതുപോലെയുള്ള കാലുകൾ

10 പശുവിൻ്റേതുപോലെയുള്ള വാലും കുളമ്പും.

11 ചുകന്ന മാണിക്യം പോലെയുള്ള

(ഈ ആറു വിശേഷണങ്ങളും ദുർബ്ബല പരമ്പരയിലൂടെ സബി റിപ്പോർട്ടു ചെയ്തതാണ്. ബുറാഖ് എന്തിന്?

ബുറാഖില്ലാതെ തന്നെ നബി(സ്വ) ക്ക് പ്രയാണം ചെയ്യാമാ യിരുന്നല്ലൊ. അല്ലാഹു എല്ലാറ്റിനും കഴിവുള്ളനല്ലെ. പിന്നെ എന്തു കൊണ്ടു ബുഖാറിനെ ഉപയോഗപ്പെ ടുത്തി? വാഹനമില്ലാത്ത യാത്ര കാൽനടയാത്രക്ക് തുല്യമാണ്. കാൽനട യാത്രക്കാരനേക്കാൾ യോഗ്യത കൽപിക്കുക വാഹന ത്തിൽ വരുന്നവനാണല്ലോ ചിലരെ മാത്രം കണ്ടതെന്തുകൊണ്ട്?

എല്ലാ പ്രവാചകന്മാർക്കും ഇമാ മായിക്കൊണ്ട് ബൈത്തുൽ മുഖദ്ദ സിൽ വെച്ചു നിസ്കരിച്ച നബി(സ) ചില പ്രവാചന്മാരുമായി മാത്രം വിവിധ ആകാശങ്ങളിൽ വെച്ചു സംസാരിച്ചതെന്തുകൊണ്ട്?

നബി(സ)യുടെ ജീവിതത്തിൽ അഭിമുഖീകരിക്കാൻ പോകുന്ന കാര്യ ങ്ങളുമായി പ്രസ്തു‌ത പ്രവാചകന്മാ രുടെ ജീവിതാനുഭവങ്ങൾക്ക് സാമ്യ തയുണ്ട്. ഇതാണ് ഒരു കാരണം. ഉദാ ഹരണം:

1. ആദം നബി(അ) സ്വർഗത്തിൽ നിന്നു ഭൂമിയിലേക്കു മാറിത്താമസി ക്കേണ്ടിവന്നു. നബി(സ)യുടെ മദീന യിലേക്കുള്ള ഹിജ്റയോട് അതിനു സാമ്യതയുണ്ട്. ഏറ്റം ഇഷ്‌ടപ്പെട്ടതി നോടുള്ള വേർപാട് രണ്ടിലും കാണാം. ആദം(അ)ന് സ്വർഗത്തി ലേക്കു തിരിച്ചുവരാൻ കഴിഞ്ഞതു പോലെ നബി(സ)ക്ക് മക്കയിൽ തിരി ച്ചെത്താൻ കഴിയുമെന്ന് അതു സൂചി പ്പിക്കുന്നു.
2. ഈസാ, യഹ്‌യ(അ) പ്രവാച കന്മാർക്ക് ജൂതന്മാരിൽ നിന്നു ധാരാളം ദുരനുഭവങ്ങളുണ്ടായി. യഹ് യാ നബി(അ)യെ അവർ കൊന്നു. ഈസാ നബി(അ)യെ അവർ കൊല്ലാൻ ശ്രമിച്ചു. ഇതെ അനുഭവം നബി(സ)ക്കും ജൂതന്മാ രിൽ നിന്ന് പ്രഥമഘട്ടത്തിൽ നേരി ണ്ടിവരുമെന്നു സൂചന.

1. യൂസുഫ് നബി(അ)ക്ക് സ്വന്തം സഹോദരന്മാരിൽ നിന്നാണ് വാരുണാ നുഭവമുണ്ടായത്. അവസാനം അത് യൂസുഫ് നബി(അ)ക്ക് അനുഗുണ മായി ഭവിച്ചു സ്വന്തം കുടുംബത്തിൽ നിന്ന് തങ്ങൾക്കും ഇതേ അനുഭവമു

മക്ക വിജയിച്ചടക്കിയ ദീനം പരാ ജയപ്പെട്ട മക്കക്കാരായ കുടുംബങ്ങൾ നബി(സ)യുടെ മുമ്പിൽ പേടിച്ച് വിറ ച്ചുനിൽക്കുമ്പോൾ അവരെ നോക്കി തങ്ങൾ പറഞ്ഞ വാക്ക് അത് സൂചി പ്പിക്കുന്നുണ്ട്. അവിടന്ന് പറഞ്ഞു: "എൻ്റെ സഹോദരൻ യൂസുഫ് പറ ഞ്ഞതുപോലെ ഞാനും പറയട്ടെ ഇന്നു നിങ്ങളെപ്പറ്റി എനിക്കു യാതൊ രാക്ഷേപവുമില്ല "

4. മതശാസനകൾകൊണ്ടു
സ്വന്തം ജനതയിൽ കൂടുതൽ
പ്രവർത്തിക്കുകയും പരീക്ഷണ വിധേ
യനാവുകയും ചെയ്ത പ്രവാചക
നാണ് മൂസാ നബി(അ). നിസ്കാ
രത്തെ കുറിച്ച് അദ്ദേഹമാണ് നബി(
സ)യോട് സംസാരിച്ചത്. അദ്ദേഹ
ത്തിൻ്റെ ആവശ്യപ്രകാരമാണ് നബി(
സ) അല്ലാഹുവിലേക്ക് പല പ്രാവശ്യം
മടങ്ങിപ്പോയത്. പ്രബോധനരംഗത്ത്
പല കാര്യങ്ങളിലും മൂസാ നബി(
അ)യും. നബി(സ)യും സാമ്യപ്പെടു
ന്നതായി കാണാം. (അൽ ആയ
ത്തുൽ കുബ്റാ-സുയൂത്വി 72)

നോമ്പു സുന്നത്ത്

വിശുദ്ധ ഖുർആൻ പറഞ്ഞ ആദ രണീയമായ നാലു മാസങ്ങളി ലൊന്നാണ് റജബ്, പുണ്യകർമ ങ്ങൾക്കതിൽ കൂടുതൽ പ്രതിഫലം ലഭിക്കുന്നു. അതിലെ ഇരുപത്തി ഏഴാം രാവിലാണ് ഇസ്‌റാഉം മിഅ്റാജുമെന്നാണ് പ്രസിദ്ധം. അന്നു നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. (ബാജൂരി 1:353, ഇആനത്ത് 2:264, ഇഹ്യ 1: 328, ഗുൻയത്തിലും (1:182) മിഅ്റാജ് ദിനത്തിന്റെ മഹത്വം വിവ രിക്കുകയും അതു സംബന്ധിച്ച ഹദീസ് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.

വാക്കോട് മൊയ്തീൻ കുട്ടി ഫൈസി 
(അൽ മുഅല്ലിം 2024 ഫെബ്രുവരി)