നൂരിഷാ ത്വരീഖത്ത്: ശറഇനോട് യോജിക്കാത്ത കാര്യങ്ങൾ (ഭാഗം 4)
ശറഇനോട് യോജിക്കാത്ത കാര്യങ്ങൾ
ഇസ്ലാമിക ശരീഅത്തിനോട് യോജിക്കാത്ത കാര്യങ്ങളുണ്ടാ യതു കൊണ്ടാണ് നൂരിഷാ ത്വരീഖത്തിൽ നിന്നും വിട്ടു നിൽക്കാൻ പൊതുജനത്തെ 'സമസ്‌ത' ഉപദേശിച്ചത്. ഏതൊക്കെയാണ് കാര്യ ങ്ങൾ: സമസ്തയുടെ തീരുമാന ശേഷം നടന്ന രീഖത്തു വിശ ദീകരണ സമ്മേളനങ്ങളിൽ നേതാക്കൾ അതു വ്യക്തമാക്കിയിട്ടു ണ്ട്. അക്കാലത്തെ സുന്നി യുവജന സംഘം മുഖപത്രമായിരുന്ന 'സുന്നി ടൈംസ്' വാരികയിൽ പ്രമുഖ പണ്ഡിതനായ ബഹു. കെ.ടി. മാനു മുസ്ലിയാർ സവിസ്‌തരം പ്രതിപാദിച്ച അവയിലെ ചിലത് കാണുക.
'ബൈഅത്ത്' വേളയിൽ മൂന്നുവട്ടം 'ഇസ്‌തിഗ്‌ഫാറും' ശഹാ ദത്ത് കലിമയും ഉച്ചരിച്ചാൽ എല്ലാ പാപങ്ങളും പൊറുത്തു എന്ന് നിർബന്ധമായും വിശ്വസിക്കണം. സംശയിക്കാൻ പാടില്ല. 'ബൈഅത്ത്' സമയത്ത് ഖലീഫമാർ ത്വരീഖത്തിൽ ചേരുന്നവരെ ഇങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് “ശറഇ നോട് യോജിക്കാത്തതെന്ത്?" എന്ന ശീർഷകത്തിൽ അദ്ദേഹം എഴു
തുന്നു:
"ശരിയായ തൗബ സ്വീകരിക്കപ്പെടുമെന്ന് ഖുർ ആനും സുന്നത്തും പഠിപ്പിക്കുന്നു. പക്ഷെ, തൗബ ശരിയാകണമെങ്കിൽ നിരവധി നിബന്ധനകളുണ്ട്. ചിലത് മാത്രം ഇവിടെ ഉദ്ധരിക്കാം.
"തൗബചെയ്യുന്നയാൾ പ്രായ പൂർത്തി വന്ന ആ ദിവസത്തി ലേക്ക് ആലോചനയെ തിരിച്ചുവിടണം. ആയുസ്സിൽ നിന്നും കഴിഞ്ഞു പോയ കൊല്ലങ്ങൾ. മാസങ്ങൾ, ദിവസങ്ങൾ, ശ്വാസ ങ്ങൾ എന്നിവയോരോന്നിനെ സംബന്ധിച്ചും പരിശോധിക്കണം. ഏതെല്ലാം 'ത്വാഅത്തു'കളിൽ ഭംഗംവരുത്തിയിട്ടുണ്ടെന്നും എന്തെല്ലാം കുറ്റകൃത്യങ്ങൾ ചെയ്‌തുപോയിട്ടുണ്ടെന്നും ഒർത്തു നോക്കണം. നമസ്കാരം ഒഴിവാക്കിയൊ, അശുദ്ധമായ വസ്ത്രത്തിലോ ശരിയായ നിയ്യത്തുകൂടാതെയോ നിസ്‌കരിക്കുകയൊ ചെയ്തിട്ടുണ്ടെങ്കിൽ അവയെല്ലാം ഖസാ വീട്ടണം. നഷ്ടപ്പെട്ടുപോയ നിസ്കാരമെത്രയാണെന്നതിൽ സംശയം ജനിച്ചാൽ പ്രായപൂർത്തി വന്ന കാലം മുതൽ കണക്കു കൂട്ടി കൃത്യമായി നിർവ്വഹിക്കണം. ഉറപ്പുള്ളതു കഴിച്ച് ബാക്കി മുഴുവനും ഖസാ വീട്ടണം. കണക്കു കൂട്ടുന്നതിൽ കഴിവതും ശ്രദ്ധിക്കുകയും സൂക്ഷ്മത പാലിക്കുകയും വേണം. യാത്ര കാരണമായോ, മനഃപൂർവ്വമായോ, രാത്രിയിൽ നിയ്യത്ത് മറന്നതുകൊണ്ടോ വിട്ടുപോയ നോമ്പുകളുടെ എണ്ണം സൂക്ഷ്മമായി പരിശോധിച്ചറിയണം. എന്നിട്ട് അതെല്ലാം ഖസാ വീട്ടുന്നതിലേർപ്പെടണം. സകാത്ത് ബന്ധപ്പെട്ട ധനം ഉടമയിൽ വന്നതു മുതൽക്കുള്ള കൊല്ലങ്ങളുടെ എണ്ണവും ധനത്തിൻ്റെ ആക ത്തുകയും പരിശോധിച്ച് കൊടുത്തുവീട്ടാത്ത സകാത്ത് മുഴുവൻ കൊടുത്തുവീട്ടണം. കൊടുത്തുവീട്ടിയത് തന്നെ താൻ സ്വീകരിച്ച മദ്ഹബിനു വിരുദ്ധമായ നിലയിലാണെങ്കിൽ അവയെല്ലാം ഖസാ വീട്ടണം. വിശദവിവരം അറിവുള്ളവരോട് ചോദിച്ചറിയണം. കഴിഞ്ഞുപോയ ഏതെങ്കിലും കൊല്ലത്തിൽ ഹജ്ജ് നിർവ്വഹിക്കാൻ സാധ്യമാകുകയും പുറപ്പെടാൻ ഒത്തു കൂടാതിരിക്കുകയും ഇപ്പോൾ പാപ്പരാവുകയും ചെയ്‌തിട്ടുണ്ടെങ്കിൽ ഹലാലായ ധനത്തിൽ നിന്ന് ആവശ്യമായ തുക സമ്പാദിച്ച് ഹജ്ജിന് പുറപ്പെടണം. ധനവുമില്ല, ജോലിയുമില്ലെങ്കിൽ ഹജ്ജ് നിർവ്വഹിക്കാനാവശ്യമായ തുക ആളു കളോട് ചോദിച്ചു നേടണം. കാരണം, ഹജ്ജ് ചെയ്യാതെ മരണപ്പെ ട്ടാൽ അവൻ കുറ്റക്കാരനാകുന്നതാണ്. കഴിവുണ്ടായതിനു ശേഷം വന്ന കഴിവുകേട് ഹജ്ജ്ബാധ്യതയിൽനിന്ന് ഒഴിവാക്കുകയില്ല. 'ത്വാഅത്തു'കളെ സംബന്ധിച്ച് പരിശോധിക്കാനും അവയെ വീണ്ടെടുക്കാനുമുള്ള മാർഗ്ഗമാണിപ്പറഞ്ഞത്.
“കഴിഞ്ഞ കാലത്ത് ചെയ്‌തുപോയ പാപങ്ങളെ കുറിച്ചും സൂക്ഷ്മ മായി പരിശോധിക്കണം. പ്രായപൂർത്തി വന്ന കാലം മുതൽക്കുള്ള ദിവസങ്ങളും മണിക്കൂറുകളുമെല്ലാം വേർതിരിച്ചു കണ്ണ്, കാത്, നാവ്, ഉദരം, കൈ, കാൽ, ഗുഹ്യം, മറ്റു അവയവങ്ങൾ -ഇവയെല്ലാറ്റിനെ സംബന്ധിച്ചും ആലോചന നടത്തി ചെയ്‌തുപോയ ചെറുതും വലു തുമായ കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക മനസ്സിൽ തയ്യാറാക്കണം. അന്യസ്ത്രീയെ നോക്കുക, വലിയ അശുദ്ധിയോടെ പളളിയിലാ യിരിക്കുക, വുസു ഇല്ലാതെ മുസ്ഹഫ് തൊടുക, പുത്തനാശയങ്ങൾ വെച്ചുപുലർത്തുക, മദ്യപിക്കുക. നിഷിദ്ധമായ ഗാനങ്ങൾ കേൾക്കുക തുടങ്ങിയ ജനങ്ങളുടെ അവകാശങ്ങളോട് ബന്ധപ്പെ ടാത്ത പാപങ്ങളാണ് ചെയ്‌തുപോയിട്ടുള്ളതെങ്കിൽ അവയെക്കുറിച്ച് ഖേദിക്കുകയും വിലപിക്കുകയും വേണം. അവയുടെ കാലയളവും വലുപ്പവും കണക്കാക്കി ഓരോ കുറ്റകൃത്യങ്ങൾക്കും അനുയോജ്യ നന്മകൾ ചെയ്യണം. നിഷിദ്ധമായ ഗാനമേളകൾ കേട്ടതിന് ഖുർആൻ കേട്ടുകൊണ്ട് പ്രായശ്ചിത്തം ചെയ്യണം. വലിയ അശു ദ്ധിയോടെ പള്ളിയിൽ ഇരുന്നതിനു പകരം ഇബാദത്തിലേർപ്പെ ട്ടുകൊണ്ട് ഇഅ്തികാഫ് ഇരിക്കണം. അശുദ്ധിയോടെ മുസ്ഹഫ് തൊട്ടതിന് പ്രായശ്ചിത്തമായി മുസ്ഹഫിം ന ആദരിക്കുകയും കൂടു തൽ ഖുർആൻ ഓതുകയും മുസ്ഹഫിനെ ചുംബിക്കുകയും മുസ്ഹഫ് എഴുതിയുണ്ടാക്കി വഖ്ഫ് ചെയ്യുകയും വേണം. നല്ലതും തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതും അനുവദനീയവുമായ പാനീയം ദാനം ചെയ്തുകൊണ്ട് മദ്യപിച്ചതിന് പ്രായശ്ചിത്തം നൽകണം.
"ധനപരമായ ഇടപാടുകളിൽ കൃത്രിമം കാണിക്കുകയോ അന്യർക്ക് അവകാശപ്പെട്ടത് അധീനമാക്കുകയോ ചെയ്തിട്ടുണ്ട ങ്കിൽ അവയെ സംബന്ധിച്ചു നല്ലതു പോലെ പരിശോധിക്കണം. കഴിയുന്നത് ശ്രമിച്ചു ഇടപാടു കൊടുക്കുവാനുള്ളവരുടെ പട്ടിക എഴുതിയുണ്ടാക്കണം. എന്നിട്ട് അവയെല്ലാം തേടിപ്പിടിച്ച് ഇടപാ ടുകൾ വീട്ടുകയോ പൊരുത്തപ്പെടുവിക്കുകയോ ചെയ്യണം. അസാ ധ്യമായി വന്നാൽ പുണ്യകർമ്മങ്ങൾ കൂടുതൽ ചെയ്യണം. എങ്കിൽ അന്ത്യനാളുകളിൽ അവയിൽ നിന്ന് ഇടപാടുകാർക്ക് നൽകപ്പെടും. പുണ്യകർമ്മങ്ങൾ തികയാതെ വന്നാൽ അവരുടെ തിന്മകളിൽ നിന്നെടുത്ത് അന്യായം കാണിച്ചവൻ്റെ മേൽ ചുമത്തപ്പെടും. അപ്പോൾ അന്യരുടെ തിന്മകൾ കൊണ്ട് അവൻ നശിക്കുന്നതാണ്. ഇമാം ഗസ്സാലി(റ) 'ഇഹ്‌യാ'ഇൽ പ്രതിപാദിച്ച കാര്യങ്ങളിൽ ചിലത് മാത്രമാണിത്. (ഇഹ്യാ 4:35-36-37) ശൈഖ് ജീലാനി(റ)ഉം ഇതു പോലെ നിബന്ധനകൾ വിവരിച്ചിട്ടുണ്ട് (ഗുൻയത്ത്).
'ഇപ്രകാരം നിബന്ധനകളെല്ലാം ഒത്തിണങ്ങിയ പശ്ചാത്താപം സ്വീകരിക്കപ്പെടും. അല്ലാഹുവിൻ്റെ കരുണയെക്കുറിച്ച് നിരാശപ്പെ ടരുത്. ഖുർആൻ അതു പഠിപ്പിക്കുന്നു. അതുപോലെ തന്നെ അല്ലാ ഹുവിന്റെ ശിക്ഷയെ തൊട്ടു നിർഭയനാകാനും പാടില്ല. അത് ഖുർആനിന്റെ അധ്യാപനമാണ്. അല്ലാഹുവിന്റെ റഹ്മത്തിനെതൊട്ട് നിരാശപ്പെടുന്നതും ശിക്ഷയെത്തൊട്ട് നിർഭയപ്പെടുന്നതും വൻകുറ്റങ്ങളിൽപ്പെട്ടതാണ്. (ഇഹ്‌യ 4:17).
"ഇപ്പോൾ നിഷ്‌പക്ഷമതികളൊന്നു ഓർത്തു നോക്കൂ. ബൈഅത്ത് വേളയിൽ എല്ലാ പാപങ്ങളും പൊറുത്തു എന്നു വിശ്വ സിക്കണമെന്നും സംശയിക്കൽ ഹറാമാണെന്നും പഠിപ്പിക്കുന്നതു ശറഇന് യോജിച്ചതാണോ? (സുന്നി ടൈംസ്, 1974 ജൂലൈ 12).
ബൈഅത്തിൽ പങ്കെടുക്കുന്നവരിൽനിന്നും സൂക്ഷ്‌മമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമസ്‌ത പണ്ഡിതൻമാർ ഈ നിലപാടിനെ ശക്തമായി എതിർത്തത്. തദവസരം ചില ഖലീഫ മാർ ഞങ്ങൾ ബൈഅത്ത് അവസരത്തിൽ അതൊന്നും പഠിപ്പി ക്കുന്നില്ലെന്ന് പറഞ്ഞു നിഷേധിച്ചു. ചിലരാകട്ടെ അതു ന്യായീക രിച്ചു.
'നുസ്റത്തുൽ അനാം' എഴുതുന്നത് കാണുക:
"അല്ലാഹുവിലുള്ള ശുഭപ്രതീക്ഷയാണതെന്നു പറഞ്ഞുകൊണ്ടു ഖലീഫമാർ അതിനെ ന്യായീകരിച്ചുവെങ്കിലും അതിൽ സംശയി ക്കാൻ പാടില്ലെന്നു പറയുന്നതു ളലാലത്താണ്" (1974 ഏപ്രിൽ 20).
ഒരു നൂരിക്കാരൻ എഴുതിയ 'സമസ്‌തയും ത്വരീഖത്തും' എന്ന പുസ്‌തകത്തിൽ 'എൻ്റെ മുരീദന്മാർ നരകത്തിലില്ലെന്ന് നരകത്തെ കാക്കും മലക്കു പറഞ്ഞോവർ' എന്ന മുഹ് യദ്ദീൻ മാലയിലെ വരികൾ എടുത്തുകൊണ്ടാണ് ന്യായീകരിക്കുന്നത്. (പേജ്:57)
ബഹു. വണ്ടൂർ സ്വദഖത്തുല്ല മൗലവിക്ക് അയച്ച മറുപടിക്കത്തിൽ ശൈഖ് ഈ വിഷയം നിഷേധിക്കുന്നതോടൊപ്പം “തൗബ ചെയ്യു ന്നവൻ അല്ലാഹു തൗബ സ്വീകരിച്ചു എന്ന് വിശ്വസിക്കൽ നിർബ ന്ധമല്ലെ?" എന്നു ചോദിച്ചുകൊണ്ട് ന്യായീകരിച്ചിരിക്കുന്നു.
മഹാനായ ഇമാം നവവി(റ) പറയുന്നു: ആരോഗ്യാവസരത്തിൽ ഒരു മനുഷ്യനു ഏറ്റവും നല്ലത് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ ക്കുറിച്ച് ആശയും ശിക്ഷയെക്കുറിച്ച് ഭയപ്പാടും വെച്ചുപുലർത്ത ലാണ്. ആശയും ഭയപ്പാടും ഒരേ തരത്തിലാവുകയും വേണം. രോഗ ാവസരത്തിലാകട്ടെ പ്രതീക്ഷ മാത്രം വെച്ചുപുലർത്തണം. ശരീ അത്തിന്റെ അടിസ്ഥാനങ്ങളായ ഖുർആനും തിരുസുന്നത്തും
ഇതിനെ ശക്തിപ്പെടുത്തുന്നു (രിയാളിസ്വാലിഹീൻ)
വിശുദ്ധ ഖുർആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാന ത്തിൽ ഈ അഭിപ്രായത്തെ 'ശറഹുൽ മുഹദ്ദബിലും അദ്ദേഹം ബലപ്പെടുത്തിയിട്ടുണ്ട്. ശിക്ഷയെ ഭയപ്പെടുന്നതിന് മുൻഗണന നല്കണമെന്ന അത്ര ബലമില്ലാത്ത മറ്റൊരു അഭിപ്രായവും അതിൽ ഉദ്ധരിച്ചിട്ടുണ്ട്. (ശറഹുൽ മുഹദ്ദബ് 5:108). (2)
തൗബ ചെയ്യുന്നവൻ തൻ്റെ തൗബ അല്ലാഹു സ്വീകരിച്ചു എന്നു വിശ്വസിക്കൽ നിർബന്ധമാണെന്നു ഇവരാരും പറയുന്നില്ല.
(1) اعلم أن المختار للعبد في حال صحته أن يكون خائفا راجيا ويكون خوفه ورجاؤه سواء وفي حال المرض يمحض الرجاء وقواعد الشرع من نصوص الكتاب والسنة وغير ذلك متظاهرة علي ذلك باب الجمع بين الخوف والرجاء - رياض الصالحين) (1) وأما في حال الصحة ففيه وجهان لأصحابنا حكاهما القاضي حسين وصاحبه المتولي وغيرهما ( أحدهما ) يكون خوفه ورجاؤه سواء (والثاني) يكون خوفه أرجح قال القاضي هذا الثاني هو الصحيح هذا قول القاضي ( والأظهر) أن الأول أصح ودليله ظواهر القرآن العزيز ........ (شرح المهذب (١٠٨:٥)
'ഇലാഹി'ൻറെ അർത്ഥം
ജമാഅത്ത്, മുജാഹിദ് തുടങ്ങിയ നൂതനാശയക്കാർ നിസ്കാ രത്തിൽ കൈകെട്ടൽ, ഖുനൂത് തുടങ്ങിയ ശാഖാപരമായ കാര്യ ങ്ങളിൽ മാത്രമല്ല ഭിന്നിച്ചുപോയത് പ്രത്യുത ഇസ്‌ലാമിന്റെ അടി തറയാൻ കലിമത്ത തൗഹീദിനു പോലും അവർ ഓറ്റായ അർത്ഥ കൽപന നടത്തി. നൂരിഷാ ത്വരീഖത്തുകാർക്കും ഈ അബദ്ധം സംഭവിച്ചിട്ടുണ്ട്.
'ആവശ്യങ്ങൾ നിർവ്വഹിച്ചു തരുന്നവൻ' എന്നാണ് 'ഇലാഹി'ന് അവർ നൽകിയ അർത്ഥം. അപ്പോൾ 'ലാ ഇലാഹ ഇല്ലല്ലാ' എന്ന തിന് 'ആവശ്യങ്ങൾ നിർവ്വഹിച്ചു തരുന്നവൻ അല്ലാഹു മാത്രമാണ്' എന്ന അർത്ഥം വരുന്നു. ഈ അർത്ഥകൽപന തെറ്റാണ്. ഇതു സംബന്ധിച്ച് ബഹു: കെ.ടി. മാനു മുസ്‌ലിയാർ 'ഇലാഹിന്റെ അർത്ഥം' എന്ന തലക്കെട്ടിൽ വിശദീകരിച്ചെഴുതിയ ലേഖനം ഇവിടെ ഉദ്ധരിക്കുന്നതു പ്രസക്തമായിരിക്കും.
"ആവശ്യങ്ങൾ നിറവേറ്റിത്തരുന്നവൻ അല്ലാഹുവാണ്. സാധാ രണമായ കാരണങ്ങൾ വഴിയും അസാധാരണമായ കാരണങ്ങൾ വഴിയും അല്ലാഹു ആവശ്യങ്ങൾ നിറവേറ്റിത്തരുന്നു. അതിലാർക്കും തർക്കമില്ല. പക്ഷെ, ഇലാഹിൻ്റെ അർത്ഥം 'ആവശ്യങ്ങൾ നിറവേ റ്റിത്തരുന്നവൻ' എന്നാണോ? അങ്ങനെയാണെന്ന് നൂരിഷ പറയു
'ലാഇലാഹ ഇല്ലല്ലാ' എന്നത് കലിമത്തുതൗഹീദാണ്. ലോകത്ത് വന്ന നബിമാരെല്ലാം പ്രചരിപ്പിച്ച വാക്യമാണത്. ഇസ്‌ലാം മതം അവലംബിക്കുന്നവൻ ആദ്യമായി അർത്ഥം അറിഞ്ഞു മനസ്സിൽ ഉറപ്പിച്ചു ഉച്ചരിക്കേണ്ടതാണത്. മുസ്‌ലിംകൾ തങ്ങളുടെ കുട്ടികളെ ചെറുപ്പത്തിൽ തന്നെ അർത്ഥത്തോടു കൂടി അതു പഠിപ്പിക്കുന്നു. "ഇബാദത്തിനർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല' ഇതാണ് സാധാ മണ പറഞ്ഞുവരാറുള്ള അർത്ഥം. 'ഇബാദത്തിൻ്റെ അർത്ഥം പരമമായ വണക്കം, അങ്ങേഅറ്റത്തെ താഴ്‌മ എന്നാണ്. 'ആരാധന' എന്ന പദം ഈയർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. അതനുസ രിച്ചു “ആരാധനക്കർഹൻ' എന്ന് 'ഇലാഹി'ന് അർത്ഥം പറയാവു ന്നതാണ്. ഇലാഹിന് മഹാൻമാർ നൽകിയിട്ടുള്ള അർത്ഥമെന്താണ്?
ആരാധിച്ചു എന്നർത്ഥത്തിലുള്ള 'അലഹ'യിൽ നിന്നാണ് 'ഇലാഹ്' എന്ന ശബ്ദം പിടിക്കപ്പെട്ടതെന്നാണ് ഒരു അഭിപ്രായം. അടങ്ങി, അമ്പരന്നു, അഭയം പ്രാപിച്ചു എന്നീ അർത്ഥങ്ങളുള്ള 'അലിഹ'യിൽ നിന്നാണ് 'ഇലാഹ്' പിടിക്കപ്പെട്ടതെന്നാണ് മറ്റു ചിലരുടെ അഭിപ്രായങ്ങൾ. പരിഭ്രമിച്ചു എന്നർത്ഥത്തിലുള്ള വലിഹ'യിൽ നിന്നാണെന്ന അഭിപ്രായവുമുണ്ട് ചേർന്ന മഞ്ഞു എന്നർത്ഥമുള്ള 'ലാഹ' യിൽ നിന്നാണെന്ന് ചിലർ അഭിപ്രായ പ്പെടുന്നു. ഈ അഭിപ്രായങ്ങളോരോന്നിനോടും അനുയോജ്യമായ വിധം 'ഇലാഹി'നു വ്യാഖ്യാനങ്ങളും നൽകപ്പെട്ടിട്ടുണ്ട്. (റാസി, ബൈളാവി, മദാരിക്).
ഇസ്ലാമിൻ്റെ അടിസ്ഥാനപരമായ വചനത്തിലുള്ള 'ഇലാഹ്' എന്ന പദം വളരെ പ്രാധാന്യമേറിയതാണെന്ന് പറയേണ്ടതില്ലല്ലോ. വിശ്വാസപരമായ എല്ലാ കാര്യങ്ങളുടെയും ഉറവിടമാണ് ആ പദം. അതിന് പൂർവ്വികൻമാർ ആരും നൽകിയിട്ടില്ലാത്ത അർത്ഥം നൽകു ന്നത് ആപൽകരമാണ്. നൂരിഷയും സിൽബന്ധികളും അതിനു നൽകുന്ന 'ഖാളിൽ ഹാജാത്ത്' അഥവാ ആവശ്യങ്ങൾ നിർവ്വഹി ക്കുന്നവൻ എന്ന അർത്ഥം ആ പദത്തിൻ്റെ അർത്ഥമല്ല എന്നതിൽ സംശയമില്ല. കെട്ടിച്ചമച്ചുണ്ടാക്കിയ അങ്ങനെ ചെയ്യാൻ അവർ പറയുന്ന ന്യായം അതിലപ്പുറം രസാവഹമാണ്.
അവർ തഅ്ലീമുകളിൽ പഠിപ്പിച്ചിരുന്നത് ഇപ്രകാരമാണ്. 'ലാഇ ലാഹ ഇല്ലല്ലാ' എന്ന ഈ വചനം ആദം നബിയുടെ കാലത്തും ഉണ്ടായിരുന്നു. അന്ന് ആരും അല്ലാഹുവല്ലാത്തവർക്കു ആരാധി ച്ചിരുന്നില്ല. അതിനാൽ 'ലാഇലാഹ' എന്ന വാക്കിന്റെ അർത്ഥം 'ആരാധനക്കർഹൻ ഇല്ല' എന്നതല്ല. ഇതാണ് അവരുടെ കണ്ടുപി ടുത്തം. ഇത്രയും പറഞ്ഞുകൊണ്ട് അവർ പറയും കിതാബുകൾ ഓതിയാൽ ഈ ഇൽമുകളൊന്നും കിട്ടുന്നതല്ല. മുസ്ലിയാക്കൻമാർ വെറുതെ കാലം കഴിക്കുകയാണ്. ഇതെല്ലാം ഹൃദയത്തിൽ നിന്നും പകർന്നുകിട്ടേണ്ട അസ്റാറുകളാണ് എന്നും മറ്റുമാണ് അവരുടെവാദം.
ജാഹിലുകളായ ആളുകളെ വട്ടത്തിലിരുത്തി ഇത്തരം കാര്യ ങ്ങൾ അവരുടെ മുമ്പിൽ എഴുന്നള്ളിക്കുമ്പോൾ ശൈഖും ഖലീഫ മാരും മഹാപണ്ഡിതൻമാരായി രൂപപ്പെടുകയാണ്. ആലിമീങ്ങളുടെ കിതാബോത്തിന്റെ ഏർപ്പാടുകളും തരംതാഴ്ത്തപ്പെടുകയുണ്ടായി. ശൈഖിന്റെയും അനുയായികളുടെയും ഈമാനല്ലാതെ പൂർണ്ണമായ ഈമാൻ ഇല്ലെന്നുമായി കലിമത്തുതൗഹീദിന്റെ ശരിയായ അർത്ഥം ഇക്കാലമത്രയും പഠിച്ചിട്ടും മനസ്സിലാക്കാൻ കഴിയാത്ത ആലിമീ ങ്ങളുടെ നില വളരെയധികം തരംതാഴ്ത്തപ്പെടുകയും ചെയിതു.
ഖലീഫമാർ നന്ദി എന്ന പേരിൽ നടത്തുന്ന പ്ര ത്തിൻ്റെ ആരംഭമാണീ കണ്ടത് അബദ്ധജഡിലമായ ഈ കാലിവെ പ്പിന്റെ അനന്തരഫലങ്ങൾ ഭയാനകമാണ്. പറങ്ങളുടെ അർത്ഥ ദുർന്യായങ്ങൾ പറഞ്ഞുകൊണ്ട് മാറ്റിമറിക്കാൻ ഒരുമ്പെടുന്നത് അനുവദനീയമാണോ? ആദം നബിയുടെ കാലത്ത് അല്ലാഹു അല്ലാ അതിനെ ആരും ആരാധിച്ചിരുന്നില്ല എന്ന കാരണത്താൽ 'ഇലാഹ്' എന്ന പദത്തിന് 'ഹാജത്തുകളെ വീട്ടുന്നവൻ' എന്ന് അർത്ഥമാവുന്നതെങ്ങനെയാണ്?
ആദം നബിയുടെ കാലത്ത് ഹാജത്തുകളെ വീട്ടുന്നവ നായുംകൊണ്ട് അല്ലാഹുവല്ലാതെ മറ്റാരെങ്കിലും ഉണ്ടായിരു ന്നുവോ? അങ്ങനെ ഉണ്ടായതു കൊണ്ടാണ് 'ലാലാഹ് എന്ന വാചകം കൊണ്ട് അതിനെ നിഷേധിച്ചതെന്നു പറയുന്നു.വേദ കഷ്ടാൽ കഷ്ടം!! 'ഇലാഹ്' എന്ന പദത്തിനു ആരാധനക്കർഹഷ് എന്നാണ് അർത്ഥമെന്നു മനസ്സിലാക്കാതിൽ നിന്നാണ് ഈ തെറ്റുകൾ ഉടലെടുക്കുന്നത്.
ആദം നബിയുടെ കാലത്ത് ആദം നബിയൊഴിച്ച് സൂര്യൻ, ചന്ദ്രൻ മുതലായ പല സൃഷ്ടടികളും ഉണ്ടായിരുന്നുവെന്ന് ആർക്കാണറി ഞ്ഞുകൂടാത്തത്? അത്തരം സ്യഷ്‌ടികൾ ഒന്നും തന്നെ ആരാധന ക്കർഹതയുള്ളതല്ല എന്ന് അന്നും ഇന്നും മനസ്സിലാക്കേണ്ടതാവ ശ്യമാണ്. ബഹുദൈവാരാധനയുടെ പ്രധാന ആഗ്നം നക്ഷത്രങ്ങളെയും അവയോടനുബന്ധിച്ചു ചില ഞര പൂജിക്കുക എന്നതാണെന്ന് അറിഞ്ഞുകൊള്ളുക സങ്കൽപിച്ചു കൊണ്ടാണ് അവയ ആരാധിക്കപ്പെടുന്നത്.
മനുഷ്യരിൽ നിന്നു ചിലർ ആരാധിക്കപ്പെടുന്നതും ഇങ്ങനെ ദിവ്യത്വം സങ്കൽപിക്കപ്പെട്ടു തന്നെയാണ്. ഇത്തരം കാര്യങ്ങളുടെ അഗാധതയിലേക്കു ഇപ്പോൾ ഇവിടെ പ്രവേശിക്കുന്നില്ല. ഇലാഷ് എന്ന പദത്തിന് ഹാജത്തുകളെ വീട്ടുന്നവൻ എന്ന അർത്ഥം കൽ ച്ചിട്ടുള്ളത് വിഡ്ഢിത്തമാണെന്ന് ഇപ്പോൾ വ്യക്തമായി. എന്നാൽ ഇത്തരം അർത്ഥങ്ങൾ ചില ശൈഖൻമാർ കെട്ടിച്ചമക്കുന്നത് അവ രുടെ സ്വാർത്ഥ ലാഭത്തിനാണെന്ന് സൂക്ഷ്‌മമായി പരിശോധിക്കു മ്പോൾ കാണാൻ കഴിയും. ഹാജത്തുകളെ വീട്ടുന്നവൻ അല്ലാഹു വാണെന്ന് പഠിപ്പിക്കുന്നതോടൊപ്പം സമ്പത്തും പണവും ഒന്നും ആവശ്യങ്ങൾ നിർവ്വഹിക്കുന്നതല്ലെന്ന ധാരണ വളർത്തിക്കൊണ്ട് മുരീദൻമാരുടെ സമ്പത്തും പണവും കൈക്കലാക്കാൻ 'ഇലാഹി'ൻ്റെ ഈ അർത്ഥം സഹായകമാണ്. മുരീദൻമാരുടെ സ്വത്തുക്കൾ കൈക്ക ലാക്കിയിട്ടുള്ള എത്രയോ കള്ള ശൈഖൻമാർ ഇന്നും നിലകൊ ള്ളുന്നുണ്ട്. ശൈഖിൽ ദിവ്യത്വത്തിന്റെ ഒരംശം സ്ഥാപിക്കുകയും കൂടി ചെയ്‌തുകഴിഞ്ഞാൽ ഈ പ്രവൃത്തി വളരെ എളുപ്പത്തിൽ സാധ്യമാവുകയും ചെയ്യും. അങ്ങനെ ചെയ്യുന്നുണ്ടെന്നത് പിന്നീട് നമുക്കു കാണാവുന്നതാണ് (ഇ.അ).
“ആരാധനക്കർഹൻ' എന്ന അർത്ഥത്തിന് അനിവാര്യമായി വരുന്നു എന്നതുകൊണ്ടാണ് 'ആവശ്യങ്ങൾ നിറവേറ്റിത്തരുന്നവൻ' എന്ന അർത്ഥം നൽകുന്നതെന്ന് ചിലർ ഇപ്പോൾ ന്യായീകരിക്കു ന്നുണ്ട്. അങ്ങനെയാണെങ്കിൽ അനിവാര്യമായിവരുന്ന മറ്റെത്രയോ അർത്ഥങ്ങളില്ലേ? ഒരെണ്ണം മാത്രം നൽകാൻ കാരണമെന്ത് ? ആദം നബിയുടെ കാലത്ത് അല്ലാഹു അല്ലാത്തവൻ ആരാധിക്കപ്പെടാ ത്തതുകൊണ്ട് 'ആരാധനക്കർഹൻ' എന്ന അർത്ഥം അനുയോജ്യ മല്ലെന്നു പറയുന്നതു പിന്നെന്തിനാണ്!" (സുന്നീ ടൈംസ് 1974 ജൂലൈ 19)
തഅ്ലീമുകളിലെ കൃത്രിമങ്ങൾ
ശറഇനു യോജിക്കാത്ത കാര്യങ്ങൾ നൂരിഷാ ത്വരീഖത്തിലു ണ്ടായതുകൊണ്ടാണല്ലോ അതിൽനിന്നു വിട്ടുനിൽക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൊതുജനങ്ങളെ ഉപദേശിച്ചത്. നൂരി സക്കാരുടെ പ്രസിദ്ധീകരണങ്ങളിൽ നിന്നു: ഖലീഫ മാരു തന് ലീമുക'ളിൽനിന്നും ലഭിച്ച വിശ്വാസയോഗ്യമായ അറിവുകളുടെ അടിസ്ഥാനത്തിലാണ് സമസ്‌ത തീരുമാനം കൈക്കൊണ്ടത്. അന്നു തൊട്ടു സമസ്‌ത നേതാക്കൾ അവ വിശദീകരിക്കുകയും ചെയ്തി ട്ടുണ്ട്. ബഹു: കെ.ടി. മാനു മുസ്‌ലിയാർ 'സുന്നി ടൈംസിൽ എഴു തിയ തുടർലേഖനത്തിൻ്റെ ചില ഭാഗങ്ങൾ മുമ്പ് എടുത്തുദ്ധരിക്കു കയുണ്ടായി. ഇനിയും ശ്രദ്ധിക്കൂ..
“പരിശുദ്ധ ഇസ്ലാമിൻ്റെ അടിത്തറയായ കലിമത്തു തൗഹീദി ലുള്ള ഇലാഹ് എന്ന പദത്തിന് നൂരിയാക്കൾ അർത്ഥം മാറ്റികൊണ്ടു നടത്തിയ ചെപ്പടിവിദ്യ വായനക്കാരുടെ ശ്രദ്ധയിൽപെട്ടുവല്ലൊ. ഈമാൻ കാര്യങ്ങളിൽ ബാക്കിയുള്ള ഓരോന്നിൻ്റെയും ഗതി ഇതു തന്നെയാണ്. വിശ്വാസ ഇനങ്ങളിൽ രണ്ടാമത്തേതായ മലക്കുക ളിൽ വിശ്വസിക്കുക എന്നതിന്റെ വ്യാഖ്യാനം അഖീദയുടെയും മറ്റും ഗ്രന്ഥങ്ങളിൽ മുറക്ക് വിവരിച്ചിട്ടുള്ളതാണ്. ആ വിവരണ ങ്ങൾക്കെല്ലാം വിപരീതമായികൊണ്ട് മലക്കുകളിൽ വിശ്വസിക്കുക എന്നതിന് 'തസ്‌ദീഖ്' എന്നൊന്നുണ്ടെന്നും ആ തസ്‌ദീഖ് എന്നാൽ മുസ്‌ലിംകൾ നാളത്തെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കാതിരിക്കുക എന്നാണെന്നും അവർ തഅലീമുകളിൽ പഠിപ്പിച്ചതായി വിശ്വാസ യോഗ്യമായി അറിയാൻ കഴിയുന്നു. മലക്കുകളിൽ വിശ്വസിക്കുക എന്നതിന് ഇപ്രകാരമുള്ള ഒരു തസ്‌ദീഖ് (താൽപര്യം) കഴിഞ്ഞു പോയ പണ്ഡിതന്മാർ ആരും നൽകിയിട്ടില്ല എന്നുള്ളതിനുപുറമെ ഇതെങ്ങനെ വന്നുകൂടി എന്നതിനെപ്പറ്റി അന്വേഷിച്ചപ്പോൾ അവ രിൽനിന്ന് കിട്ടിയ വിവരം ഇപ്രകാരമാണ്. "മലക്കുകളിൽ ഒരു പ്രധാ നിയാണ് മീകാഈൽ എന്ന മലക്ക്. മഴ, ഭക്ഷണ കാര്യം മുതലായവകൊണ്ട് ഏൽപിക്കപ്പെട്ട മലക്കാണ് അദ്ദേഹം. ഏൽപിക്കപ്പെട്ട കാര്യങ്ങൾ യാതൊരു കൃത്യവിലോപങ്ങളും കൂടാതെ മലക്കുകൾ നിർവ്വഹിച്ചുകൊള്ളും. അതിനാൽ നാളത്തെ ഭക്ഷണത്തെ സംബ ന്ധിച്ചു നമ്മൾക്കു ചിന്തിക്കാനേ പാടില്ല. ഭക്ഷണത്തെ സംബന്ധിച്ചു ചിന്തിച്ചു എന്നു വരുത്തിത്തീർക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ നമ്മളിൽ ഉണ്ടാകുന്നതു ഭൂഷണമല്ല."
നോക്കുക, ഇലാഹ് എന്നതിനു ആവശ്യങ്ങൾ നിർവഹിക്കു ന്നവൻ എന്നർത്ഥം കൊടുത്തുകൊണ്ട് പണവും സ്വത്തുക്കളും ആവശ്യങ്ങൾ നിർവഹിക്കുന്നതല്ലെന്ന് വരുത്തിത്തീർക്കുകയും അതുവഴി മുരീദന തിൽനിന്നു തട്ടിപ്പ് നടത്താൻ ഉത്സാഹിക്കുകയും ചെയ്തപോലെ തന്നെ മലക്കുകളിലുള്ള വിശ്വാസത്തിന് ദുർവ്യാ ഖ്യാനം നൽകികൊണ്ട് അതേ തന്ത്രം തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്നതെന്ന് കാണാൻ കഴിയും.
വിശ്വാസ കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണല്ലോ മുർസലീ ങ്ങളെകൊണ്ടു വിശ്വസിക്കുക എന്നത്. ഈ കാര്യത്തെ സംബ ന്ധിച്ചു പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ വേണ്ടുവോളം വിവ രിച്ചിട്ടുണ്ട്. യാതൊരു വിധ സംശയത്തിനും ആർക്കും ഇടം നൽകാത്ത വിധമാണ് ആ വ്യാഖ്യാനങ്ങൾ. എന്നാൽ ഇതിനുമുണ്ട് നൂരിയാക്കൾക്കു ഒരു പുതിയ തസ്‌ദീഖ്. അതിപ്രകാരമാണ്.
“മുർസലീങ്ങളിൽ വിശ്വസിക്കുക എന്നാൽ അവർ പറയുന്നതു ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നതാണ്. മുർസലീങ്ങളുടെ മരണശേഷം അവരുടെ സ്ഥാനത്ത് നിൽക്കുന്ന ശൈഖന്മാരുടെയും നില അപ്രകാരം തന്നെയാണ്. അവർ നിർദ്ദേശിക്കുന്ന യാതൊരു കാര്യങ്ങളെപ്പറ്റിയും ചോദ്യം ചെയ്യാൻ അവരിൽ വിശ്വസിക്കുന്ന വർക്കു അധികാരമില്ല" എന്നതാണ് ഈ പുതിയ തസ്‌ദീഖ്.
ഈ തസ്‌ദീഖ് അവരുടെ 'നിയമങ്ങളും ചട്ടങ്ങളും' എന്ന പുസ്ത കത്തിലും കാണാവുന്നതാണ്. (പ്രസ്‌തുത പുസ്‌തകത്തിൽ 'ഇശാ അത്തെ ദീൻ - പ്രവർത്തനരൂപം' എന്ന തലക്കെട്ടിൽ 31-ാം നമ്പ റായി ഇങ്ങനെ കാണാം: 'ശൈഖുനായുടെ ഹുക്‌മു ഒരു നിലക്കും. ചോദ്യം ചെയ്യാൻ പാടില്ലെന്നതാണ്. മജ്‌ലിസെ ഖുലഫാ സിൽസിലെ നൂരിയ്യ നിയമങ്ങളും ചട്ടങ്ങളും പേജ് 6.
“ഭയാനകമായ ഈ വ്യാഖ്യാനത്തിന്റെ അനന്തരഫലം എന്താവുമെന്നു വായനക്കാർ ചിന്തിച്ചാൽ മതിയാവുന്നതാണ്. ചോറ്റൂർ ശൈഖും കുരൂരു ശൈഖും മറ്റും പ്രയോഗിച്ച സൂത്രങ്ങളിൽനിന്ന് ഒട്ടും വിഭിന്നമല്ല നൂരിയാക്കളുടെ തസ്‌ദീഖുകൾ എന്ന കാര്യബോ ധമുള്ളവർക്കു മനസ്സിലാക്കാൻ കഴിയും. മേൽപറഞ്ഞ തസ്ദിഖ കളുടെ തത്വങ്ങൾ വെച്ചുകൊണ്ടുതന്നെയാണ് മുരീദന്മാരിൽ നിന്ന് സമ്പത്തും പണവും കുരൂരും ചോറ്റൂരും തട്ടിയെടുത്ത് ഈ പുതിയ ത്വരീഖത്തിൻ്റെയും നീക്കം ആ പാതയിൽകൂടി തന്നെയാ ണെന്ന് അവരുടെ തസ്‌ദീഖുകളെ സംബന്ധിച്ചു സൂക്ഷ്മമായി ചിന്തിക്കുന്നവർക്കു മനസ്സിലാക്കാൻ കഴിയുന്നതാണ്.
ഈമാൻ കാര്യങ്ങൾ ആറാണെന്ന് ഇക്കാലമത്രa mello കൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌തുവന്നതാണ് ബഹു മാനപ്പെട്ട സ്വഹാബിമാർക്കു ദീൻ കാര്യങ്ങൾ പഠിപ്പിക്കാനായി ഒരു ചോദ്യകർത്താവിന്റെ്റെ രൂപത്തിൽ ജിബ്‌രീൽ(അ) വന്നു ഈമാൻ കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ നബി(സ) നൽകിയ മറുപടി യിലും ആറെണ്ണമാണ്. കഴിഞ്ഞുപോയ മുഴുവൻ പണ്ഡിതന്മാരും ഈമാൻ കാര്യങ്ങൾ എണ്ണിപ്പറഞ്ഞപ്പോഴും ആറണ്ണം മാത്രമേ എണ്ണി യിട്ടുള്ളൂ. എന്നാൽ, നൂരിയാക്കൾ ഏഴാമത്തെ ഒന്നിനെയുംകൂടി ഈമാൻ കാര്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ഈമാൻകാര്യം ഏഴായിരിക്കുന്നു. ഏഴാമത്തെ കാര്യം 'ബഅസ്' എന്നതാണെന്ന് തഅ്ലീമുകളിൽ പഠിപ്പിച്ചതായും വിവരം ലഭി ച്ചിട്ടുണ്ട്.
ഈ പുതിയ നീക്കത്തിൻ്റെ പിന്നിൽ ഒളിഞ്ഞുകിടക്കുന്നതെന്താ ണെന്ന് അന്വേഷിച്ചതിൽ ഭയങ്കരമായ ചില വിശ്വാസങ്ങൾ വെച്ചു പുലർത്തുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അതിപ്രകാരമാണ്: "മന ണപ്പെടുമെന്നു ഏതുനേരത്തും ഉറപ്പാക്കിക്കൊണ്ട് നടക്കേണ്ടതാ ണ്. മനുഷ്യന്റെ യഥാർത്ഥ നിലതന്നെ അവൻ മയ്യിത്ത് ആണ് എന്ന താണ്. അതിനു തെളിവായി 'ഇന്നക്കു മയ്യിത്തുൻ' എന്ന ആയ ത്താണ് തെളിവായി ഉദ്ധരിക്കുന്നത്. ജൂതന്മാരോട് അല്ലാഹു പറ ഞ്ഞിട്ടുള്ള 'ഫതമന്നവുൽ മൗതി എന്ന ആശയത്തിനെയും ഉദ്ധരി ക്കുന്നുണ്ട്. ഇങ്ങനെയുള്ള തഅലീമുകളിൽ വെച്ചു മരണോപദേശം നൽകിയുംകൊണ്ട് ജീവിക്കാനുള്ള യാതൊരേർപ്പാടുകളും മുരിദ ന്മാർ ചെയ്‌തുപോകരുതെന്ന് ധരിപ്പിക്കുകയാണ്. അങ്ങനെ അവ രുടെ സമ്പത്തുക്കളിൽനിന്നും മറ്റും ഒഴിവാകാൻ പ്രേരണ ചുമത്തപ്പെടുന്നു. മരണാനന്തരം ശൈഖ് കൈപിടിച്ചുകൊണ്ട് സിറാത്ത് പാലം കടത്തിവിടുമെന്നും സ്വർഗത്തിൽ പ്രവേശിക്കുന്നതുവരെ പിടുത്തം വിടാതെ കണ്ടശൈഖ് കൂടെയുണ്ടായിരിക്കുമെന്നും വിശ്വ സിപ്പിക്കുന്നു. അങ്ങനെ ബഅസ് എന്നാൽ ശൈഖോടൊപ്പം മര ണാനന്തരം എഴുന്നേൽപിക്കപ്പെടുക എന്നാണ് അതിന്റെ ശരിയായ വിവക്ഷയെന്ന് ധരിപ്പിക്കപ്പെടുകയാണ്.
ഇങ്ങനെ ശൈഖോടൊപ്പം മരണാനന്തരം എഴുന്നേൽപിക്കപ്പെ ടണമെങ്കിൽ സദാസമയവും ശൈഖിനെ ഓർമ്മിച്ചുകൊണ്ടിരിക്ക ണമെന്ന് പ്രത്യേകം തഅ്ലീമുകളിൽ പഠിപ്പിക്കപ്പെടുകയാണ്. അതി നുവേണ്ടിയാണ് ശൈഖിൻ്റെ ഫോട്ടോ വിതരണം ചെയ്യപ്പെട്ടിട്ടു ള്ളത്. സബഹുമാനം ആ ഫോട്ടോ കൊണ്ടുനടക്കുകയും ശൈഖിനെ ഓർമ്മിക്കാൻ അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്നത് പരസ്യമായ ഒരു കാര്യമാണ്.' (സുന്നി ടൈംസ് വാരിക)
അപകടകരമായ തഅ്ലീം
ബഹു: കെ.ടി. മാനു മുസ്‌ലിയാർ തുടരുന്നു:
“അല്ലാഹുവിന്റെ ദാത്ത്, സ്വിഫാത്ത്, മഇയ്യത്ത് (സമേതത്വം), ഖുർബ് (സാമീപ്യം), ഇഹാത്വത്ത് (ചൂഴ്ന്നുനിൽപ്) ആദിയായ വിഷ യങ്ങളെ സംബന്ധിച്ച് നരിഷാ തിരിചത്തിൽ സാധാരണക്കാർക്കി ടയിൽ പോലും തഅ്ലീം നടത്തപ്പെടുന്നു. സിൽസിലെ നൂരിയ്യ കേരള ഇയ്യിടെ പ്രസിദ്ധം ചെയ്‌ത (1974ൽ ലേ:) ഒരു ലഘുലേഖ യിൽ തന്നെ അത്തരം കാര്യങ്ങൾ പഠിക്കാൻ ഹൈദരാബാദിലേക്ക് ക്ഷണിച്ചതായി കണ്ടു. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്, അടു ത്തുണ്ട്, അവൻ സകല വസ്‌തുക്കളെയും ചൂഴ്ന്നു നിൽക്കുന്നു എന്നിങ്ങനെ അർത്ഥം വരുന്ന ഖുർആൻ വാക്യങ്ങളുടെ വിവക്ഷ അറിവുകൊണ്ടു കൂടെയുണ്ട്, സഹായംകൊണ്ട് കൂടെയുണ്ട്. എല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് എന്നിപ്രകാരമാണെന്ന് വല്ലവരും പറഞ്ഞാൽ “നമ്മുടെ മുസ്‌ല്യാൻമാർക്ക് ഇതൊന്നും അറിയില്ലെ'ന്ന് പുച്ഛരസത്തോടെ പറഞ്ഞു അവഗണിക്കാൻ ഒരു സാധാരണ മുരി ദിനെപ്പോലും പ്രേരിപ്പിക്കുന്നത് അത്തരം തഅ് ലീമുകളാണ്. മഹാൻമാരായ ഖുർആൻ വ്യാഖ്യാതാക്കളും ത്വരീഖത്തിന്റെ ഇമാ മുകളും വ്യക്തമാക്കിയ വിവക്ഷയാണ് മുസ്‌ലിയാർ പറഞ്ഞതെന്നു മുരീദുണ്ടോ അറിയുന്നു!
വിഷയങ്ങളിൽ നൂരിഷ എന്തു പറയുന്നു, അതാ യിരിക്കുമല്ലോ അദ്ദേഹത്തിന്റെ ത്വരീഖത്തിലും തദലീം നടത്തു ക. അതുകൊണ്ട് അദ്ദേഹം പറയുന്നതെന്താണ്? നമുക്ക് പരിശോ ധിക്കാം.
“മഇയ്യത്തിനെ സംബന്ധിച്ച് ഒരു കാര്യം ഇവിടെ വിവരിക്കൽ അനിവാര്യമാണ്. വളരെയധികം പേർ 'മഇയ്യത്ത് ദാത്തി' (അല്ലാ ഹുവിൻറെ ദാത് തന്നെ കൂടെയുണ്ടെന്നു) പറയുന്നവരല്ല. അവർക്ക് അല്ലാഹുവിന്റെ അറിവു കൂടെയുണ്ടെന്ന വിശ്വാസം മതി ഇക്കൂടൂർ അല്ലാഹുവിനെ അർശിന്മേൽ ഇരുത്തിയിരിക്കുന്നു. അർശിൻമേൽ ദാത്ത് തന്നെ കൂടെ മറ്റു വസ്‌തുക്കളിൽ അറിവു കൊണ്ടു കൂടെ. ഇതാണ് ഇവരുടെ 'അഖീദ'. അവർക്കു അല്ലാഹുതആല ഹിദായത്ത് നൽകട്ടെ. അർശും സൃഷ്‌ടിയാണ്. മറ്റുള്ളവയും സൃഷ്ടിയാണ് എന്ന് അവർ മനസ്സിലാക്കിയില്ല. ഒരു സൃഷ്ടിയോടു കൂടെ ദാത്ത് തന്നെയാണെങ്കിൽ മറ്റൊരു സൃഷ്ടി യോട് അല്ലാഹുവിനു എന്താണ് വെറുപ്പ്; അതിന്റെ കൂടെ അറിവാ ണെന്ന് വെക്കാൻ? മനസ്സിലാക്കിയവരുടെ പോരായ്മയാണിത്. എല്ലാ സ്ഥലത്തും ദാത്ത് തന്നെയാണ് കൂടെയുള്ളത്. എന്ത് അർൾ? എന്ത് മറ്റുള്ളവ? (അസ്‌റാർ ലാഇലാഹ ഇല്ലല്ലാഹ് പേജ് 73)
നൂരിഷയുടെ സ്വന്തം കൃതിയിൽ തന്നെ അദ്ദേഹം പറഞ്ഞതാ ണിത്. എന്താണിപ്പറഞ്ഞത്? ആരാണ് അല്ലാഹുവിനെ അർശിൻമേൽ ഇരുത്തിയിട്ടുള്ളത്? അഹ്‌ലുസ്സുന്നത്തു വൽജമാഅ ത്തിൽപ്പെട്ടവരാരും തന്നെ അല്ലാഹുവിനെ അർശിന്മേൽ ഇരുത്തി യിട്ടില്ല. അല്ലാഹുവിനെ അർശുമായി ബന്ധപ്പെടുത്തി പറഞ്ഞിട്ടുള്ള ഖുർആൻ വാക്യങ്ങൾ ഉൾക്കൊണ്ട് 'ഇസ്തിവാഇ'നെ സംബന്ധിച്ച് ഇമാം റാസി തന്റെ തഫ്‌സീറുൽ കബീറിൽ ഏഴു സ്ഥലങ്ങളിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം പ്രതിപാദിച്ചതിന്റെ ചുരു രണ്ടു മാർഗമാണ് പണ്ഡിതൻമാർ ഇവിടെ അവലം ബിച്ചിരിക്കുന്നത്. ഇസ്‌തിവാഇൻ്റെ ബാഹ്യാർത്ഥം ഉദ്ദേശിക്കാതെ അതിന്റെ നില നമുക്കു അറിയില്ലെന്നു വെച്ചു അപ്പടി വിശ്വസി ക്കുക എന്നതാണ് ഒരു മാർഗം. അല്ലാഹുവിന്റെ പരിശുദ്ധതയോടും മഹത്വത്തോടും നിതുല്യതയോടും അനുയോജ്യമായവിധം ഭാ ഗം, സ്ഥലം ആദിയായവയൊന്നും അവനോട് ബന്ധപ്പെടുത്താതെ വ്യാഖ്യാനിക്കുക- ഇതാണ് രണ്ടാമത്തെ മാർഗം. ഈ രണ്ടു മാർഗ്ഗ ങ്ങളിലും അല്ലാഹുവിനെ അർശിൻമേൽ ഇരുത്തുക എന്നതില്ല. ത്വരീഖത്തിന്റെ ഇമാമുകളും അല്ലാഹുവിനെ അർശിൻമേൽ ഇരു ത്തിയിട്ടില്ല. മഹാനായ ദുന്നൂനുൽ മിസ്‌റി(റ)യോട് ഇസ്‌തിവാള നെക്കുറിച്ച് ചോദിച്ചപ്പോൾ അല്ലാഹു അവന്റെ ദാത്തിനെ സ്ഥിര പ്പെടുത്തി, സ്ഥലത്തെ നിഷേധിച്ചു. അവൻ സ്വയം ഉള്ളവനാണ്. മറ്റുള്ളതെല്ലാം അവൻ ഉദ്ദേശിച്ചപോലെ അവൻ്റെ വിധിപ്രകാരം ഉണ്ടായതാണ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. (രിസാലഖുശൈരി പേ. 7)
അവന്റെ അറിവു എല്ലാ വസ്‌തുക്കളോടും സമമാണ് ഒരു വസ്‌തുവും മറ്റൊന്നിനെക്കാൾ അവനോട് അടുത്തതല്ല -ഇബ്നുഹജർ(റ) പറഞ്ഞതിപ്രകാരമാണ്. അല്ലാഹു ഒരു വസ് വിലാണെന്നോ, വസ്തുവിൽ നിന്നാണെന്നോ, വസ്തുവിൻമേലാ ണെന്നോ ആരെങ്കിലും പറഞ്ഞാൽ അവൻ മുൾരിക്കായി എന്നാ ണ് ജഅ്‌ഫറുസ്സാദിഖ്(റ) പറഞ്ഞത് (രിസാല: ഖുശൈരി-7),
"ഇതര സൃഷ്ടികളോട് അല്ലാഹുവെ തൂല്യനാക്കിയ മുശബ്ബിഹ വിഭാഗക്കാർ അല്ലാഹു അർശിൻമേൽ ഇരിക്കുകയാണെന്ന് വാദി
mom (nom 15:22)
ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങൾക്കെതിരായി മുശബ്ബിഹ വിഭാഗക്കാരാണ് അല്ലാഹുവിനെ അർശിൻമേൽ ഇരുത്തിയിട്ടുള്ള തെന്ന് ഇപ്പറഞ്ഞതിൽ നിന്ന് വ്യക്തമായല്ലോ.
എന്നാൽ ഈ വാദത്തെ സംബന്ധിച്ചല്ല നൂരിഷാക്ക് പരാതിയു ള്ളത്. അർശും സൃഷ്‌ടിയാണ്, മറ്റുള്ളവയും സൃഷ്‌ടിയാണ്. അന്നി ലക്ക് അർശിന്മേൽ ദാത്തുണ്ടെന്ന് പറഞ്ഞതുപോലെ മറ്റുള്ളവക ളിലും അല്ലാഹുവിൻ്റെ ദാത്തുണ്ടെന്നു പറയാത്തതിലാണ് അദ്ദേ ഹത്തിനു പരാതി. മാത്രമല്ല, അല്ലാഹുവിൻ്റെ മയ്യത്ത് (സമേത ത്വം) ഇൽമിയാണ് (അറിവു കൊണ്ടാണ്) എന്നു പറഞ്ഞവരെ തരംതാഴ്ത്തുക കൂടി ചെയ്യുന്നു. ഖുർആൻ വ്യാഖ്യാതാക്കൾ മാത്ര മല്ല ത്വരീഖത്തിന്റെ ഇമാമുകളും മഇയ്യത്ത് (സമേതത്വം) അറിവു കൊണ്ടും സഹായം കൊണ്ടുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സയ്യിദ്ത്ത്വരീഖത്തെന്നും സയ്യിദുത്ത്വാഇഫത്തെന്നും പ്രത്യേക നാമ ത്താൽ അറിയപ്പെടുന്ന ജുനൈദുൽ ബാഗ്‌ദാദി(റ) യോട് മഹാ നായ ഇബ്നുശാഹീൻ(റ) 'മഅ' (കൂടെ) എന്നതിൻ്റെ അർത്ഥം ചോദിക്കുകയുണ്ടായി. അതിനദ്ദേഹം നൽകിയ മറുപടി ഇപ്രകാരമാണ്: “അമ്പിയാക്കളോടു കൂടെ എന്നാണെങ്കിൽ സഹായം കൊണ്ടും സംരക്ഷണം കൊണ്ടും കൂടെ എന്നും പൊതുവേ എല്ലാ വരോടും കൂടെ എന്നാണെങ്കിൽ അറിവു കൊണ്ടും ചൂഴ്ന്നറിവു കൊണ്ടും കൂടെ എന്നുമാണ്.” ഈ മറുപടി സമ്മതിച്ചുകൊണ്ട് ഇബ്നു ശാഹീൻ(റ) പറഞ്ഞു: “സമുദായത്തിനു അല്ലാഹുവിൻ്റെ മേൽ മാർഗ്ഗദർശനം നൽകാൻ നിങ്ങളെപ്പോലുള്ളവർ അർഹ ." (: ) 6). (1) (1)
'ഇസ്‌തിവാഇ'നും 'മഇയ്യത്തി'നും മേൽപറഞ്ഞ പോലുള്ള വിവരണം തന്നെയാണ് ഇമാം ഗസ്സാലി (റ)ഉം നൽകിയിട്ടുള്ളത്. (20) 1,113)
നൂരിഷയുടെ വാദപ്രകാരമുള്ള 'മഇയ്യത്ത് ദാത്തി' (അല്ലാഹു വിന്റെ ദാത്തു തന്നെ കൂടെയുണ്ടായിരിക്കൽ) യെ സംബന്ധിച്ചുള്ള പ്രതിപാദനം അദ്ദേഹത്തിന്റെ 'അഹിയ്യത്തെ ത്വരീഖത്ത്' എന്ന കൃതിയിലുടനീളം കാണാം. ആ വാദത്തിനു തെളിവായി സൂറത്തു 'മാഇദ'യിലെ ഒരു വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത ഭാഗ ത്തിന് അദ്ദേഹം നൽകിയ അർത്ഥം രസാവഹമാണ്. "പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു) പറയുന്നു. നിങ്ങൾ നമസ്‌കാരത്തെ മുറപ്രകാരം അനുഷ്‌ഠിക്കുകയാണെങ്കിൽ ഞാൻ നിങ്ങളോടൊന്നി ച്ചുണ്ടായിരിക്കുന്നതാണ് നിശ്ചയം." (അഹമ്മിയ്യത്തെ തരീഖത്ത് മലയാള വിവർത്തനം പേ: 19).
വിവർത്തന പുസ്തകത്തിൽ മാത്രമല്ല, മൂലഗ്രന്ഥത്തിലും അങ്ങനെത്തന്നെയാണ് അർത്ഥം നൽകിയിട്ടുള്ളത്. പ്രസ്‌തുത ഖുർ ആൻ വാക്യത്തിൻ്റെ ഉള്ളടക്കം ഇപ്രകാരമാണ്:
നിശ്ചയം! ഇസ്രാഈൽ സന്തതികളിൽ നിന്ന് അല്ലാഹു കരാർ വാങ്ങിയിരിക്കുന്നു. അവരിൽ നിന്നു പന്ത്രണ്ടു നായകന്മാരെ നാം നിയോഗിക്കുകയും ചെയ്‌തു. അല്ലാഹു അവരോടു പറയുകയും ചെയ്തു -നിശ്ചയം ഞാൻ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ മുറപ്ര കാരം നമസ്കാരമനുഷ്ഠിക്കുകയും സകാത്ത് നൽകുകയും എന്റഎദൂതൻമാരിൽ വിശ്വസിക്കുകയും അവരെ നിങ്ങൾ സഹായിക്കു കയും അല്ലാഹുവിനു നിങ്ങൾ നല്ല കടം കൊടുക്കുകയും- അല്ലാ ഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുകയും- ചെയ്താൽ നിശ്ചയം നിങ്ങളുടെ തിന്മകൾ ഞാൻ പൊറുത്തുതരികയും താഴ്ഭാഗത്തി ലൂടെ നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന തോട്ടങ്ങളിൽ ഞാൻ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും. എന്നാൽ ആ കരാറിനു ശേഷം നിങ്ങളിൽനിന്നു ആരെങ്കിലും നിഷേധിച്ചാൽ അവൻ ശരി യായ മാർഗ്ഗം തെറ്റിപ്പോയി." (5:12)
ഈ വാക്യത്തിൽ ഇസ്രാഈൽ സന്തതികളോട് അല്ലെങ്കിൽ അവരിൽ നിന്നു നിയോഗിക്കപ്പെടുന്നവരോട് അല്ലാഹു പറഞ്ഞു. അറിവു കൊണ്ടും ശക്തി കൊണ്ടും ഞാൻ നിങ്ങളുടെ കൂടെയു ണ്ട്. നിങ്ങളുടെ സംസാരം ഞാൻ കേൾക്കും, നിങ്ങളുടെ പ്രവർത്ത നങ്ങൾ ഞാൻ കാണും; നിങ്ങളുടെ ഉള്ളുകൾ ഞാൻ അറിയും; നിങ്ങളിലേക്ക് പ്രതിഫലം ചേർക്കാൻ എനിക്കു കഴിയും. നിശ്ചയം ഞാൻ നിങ്ങളോടൊപ്പമുണ്ട് എന്ന അർത്ഥം വരുന്ന ഭാഗം അവിടെ അവസാനിച്ചു, വാക്കു പൂർത്തിയായി. (റാസി 11/189)
അവിടെ വഖ്ഫ് ചെയ്യണം (മദാരിക്ക്). 'നിങ്ങൾ മുറപ്രകാരം നമസ്കാരം നിർവ്വഹിക്കുകയും' എന്നു തുടങ്ങുന്നതിന്റെ അംഗി വാക്യം (ജവാബ്) 'നിങ്ങളുടെ തിന്മകൾ പൊറുത്തു തരികയും...' എന്നതാണ്. എന്നാൽ നൂരിഷയുടെ കൃതിയിൽ നിങ്ങൾ മുറപ കാരം നമസ്ക്‌കാരം നിർവ്വഹിച്ചാൽ എന്നതിൻ്റെ ജവാബാണ് ഞാൻ നിങ്ങളോടൊപ്പമുണ്ട് എന്ന ഭാഗം. ഇത് അറബി വ്യാകരണ നിയ മത്തിനും ഖുർആൻ വ്യാഖ്യാതാക്കളുടെ വിവരണത്തിനും വിരു ദ്ധമാണ്. ഹലൂൽ (അവതാരം) കൂടാതെ മഇയ്യത്തും ഇഹാത്വത്തും പഠിപ്പിക്കുവാൻ എടുത്തുദ്ധരിക്കാറുള്ള ഉദാഹരണ ങ്ങളിൽ ഒന്നത്രെ ഇരുമ്പിൻ കഷ്‌ണം തീയിലിട്ടു ഊതിയെടുത്താ ലുള്ള അവസ്ഥ എന്നാൽ ഇതു തെറ്റാണ്. കാരണം, അവതാരവാദത്തെയും ഏകതാവാദത്തെയും ശക്തിയുക്തം ഖണ്ഡിച്ചു കൊണ്ടും അതു ക്രിസ്ത്യാനികളുടെയും തീവ്രവാദികളായ ശിആക്കളുടെയും വാദമാണെന്ന് സമർത്ഥിച്ചു കൊണ്ടും മാഹാനായ ഇബ്‌നു ഹജർ (റ) പ്രസ്താവിച്ചത് ഇവിടെ ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: “അവരുടെ കെട്ടുകഥകളിലും കളവിലും അജ്ഞതയിലും പെട്ട താണ്, അല്ലാഹുവിങ്കലേക്കുള്ള മാർഗ്ഗത്തിൽ പ്രവേശിക്കുന്നവൻ അങ്ങേയറ്റം പ്രവേശിക്കുകയും അല്ലാഹുവിങ്കലേക്ക് ചേരുന്നതിന്റെ ആഴത്തിൽ കടക്കുകയും ചെയ്‌താൽ വേർതിരിച്ചറിയാത്ത വിധം തീക്കട്ടയിൽ തീ ഇറങ്ങുന്നതു പോലെ അല്ലാഹു അവനിൽ ഇറ ങ്ങുമെന്നുള്ളത്. അല്ലെങ്കിൽ വ്യത്യാസമോ രണ്ടെന്ന നിലയോ ഇല്ലാത്ത വിധം ഒന്നാകുമെന്നത്. അപ്പോൾ അവൻ ഞാനാണ്, ഞാൻ അവനാണ് എന്നു പറയൽ ശരിയാകുന്നതാണ്. വിധിയും വിലക്കും ഉയർന്നു പോവുകയും ചെയ്യും.... (അൽ ഫതാവൽ ഹദീ
334) (1)
അല്ലാഹു മനുഷ്യനിൽ അവതരിക്കുകയോ, അല്ലാഹുവും മനു ഷ്യനും ഒന്നാവുകയോ ചെയ്യുമെന്ന് വാദിക്കുന്നവർ എടുത്തുദ്ധരി ക്കുന്ന തീക്കട്ടയുടെ ഉദാഹരണവും മേൽപറഞ്ഞ നൂരിയാക്കളുടെ ഇരുമ്പിൻ കഷണത്തിൻ്റെ ഉദാഹരണവും തമ്മിൽ വലിയ അന്തര മൊന്നുമില്ലെന്നു വ്യക്തം. ആ അവസ്ഥ പ്രാപിച്ചാൽ പിന്നെ ഇസ്ലാമിന്റെ വിധിവിലക്കുകൾക്ക് വിധേയമാകേണ്ട ബാധ്യതയി ല്ലെന്നാണ് അവതാര വാദികളും ഏകതാവാദികളും പറയുന്ന തെന്നു ഇബ്നുഹജർ(റ) വ്യക്തമാക്കിയത് നാം കണ്ടു.
അല്ലാഹു എന്ന വിചാരത്തിൽ മാത്രം മുഴുകിക്കഴിയുന്ന മഹാൻമാരായ സൂഫിയാക്കളുടെ ചില പദ പ്രയോഗങ്ങൾ അജ്ഞരും അനർഹരുമായ ആളുകൾക്കിടയിൽ പ്രചരിപ്പിക്കുന്നതു കൊണ്ട് വന്നു കൂടുന്ന വമ്പിച്ച വിനയെ കുറിച്ച് ഭയപ്പെടേണ്ടത് അനിവാര്യമാണ്.” (സുന്നീ ടൈംസ്, 1974 ആഗ: 16)
പല നൂതന ത്വരീഖത്തുകാരും അല്ലാഹുവിൻറെ ദാത്തു സ്വിഫആത്തുകളെക്കുറിച്ചു സാധാരണക്കാരോട് സംസാരിക്കുന്നു. ഇതു വളരെ അപകടമുണ്ടാക്കും; അല്ലാഹുവിനെക്കുറിച്ചു സാധാരണ ക്കാരുടെ മനസ്സുകളിൽ വികല ചിന്തകളുണ്ടാക്കും. അവരെ വഴി തെറ്റിക്കും. പൂർവ്വീകരായ ത്വരീഖത്തിൻ്റെ മശാഇഖുമാർ ഇത്തരം വിഷയങ്ങൾ സാധാരണക്കാരോട് സംസാരിച്ചിരുന്നില്ല. മഹാനായ ഇമാം ജുനൈദുൽ ബഗ്‌ദാദി(റ) റൂമിൽ വാതിലടച്ചു ഭദ്രമാക്കി താക്കോൽ ഇരിപ്പിടത്തിനടിയിൽവെച്ച അതിന്മേൽ ഇരുന്ന ശേഷമേ ഇൽമുത്തൗഹീദിൽ സംസാരിച്ചിരുന്നുള്ളൂ. (ത്വബഖാ ത്തുൽ കുബ്റാ- ശഅറാനി പേ. 20)
അല്ലാഹുവിന്റെ ദത്തുസ്വിഫാത്തുകളെക്കുറിച്ചു സാധാരണ ക്കാർക്ക് 'തഅ്ലീം' നൽകുന്നതിന്റെ ആയത്തുസംബന്ധിച്ചു ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക.
അഗാധ പാണ്ഡിത്യമോ ഇത്തരം അറിവുമായി പരിചയമോ ഇല്ലാത്ത സാധാരണക്കാരെ അല്ലാഹുവിൻ്റെ ദാത്തു സ്വിഫാത്തി നെക്കുറിച്ചും തങ്ങളുടെ ബുദ്ധിയുടെ അതിർത്തിക്ക് എത്തിച്ചേ രാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കുക എന്നത് ഹൃദയത്തിലേക്കുള്ള പിശാചിൻ്റെ കവാടങ്ങളിൽപ്പെട്ടതാ ണ്. അതവർക്കു ദീനിൻ്റെ അടിത്തറയിൽതന്നെ സംശയം ജനിപ്പി ക്കും. അല്ലെങ്കിൽ അല്ലാഹുവിനെ സംബന്ധിച്ചു ചില തെറ്റായ ധാരണകൾ ഉണ്ടാക്കിത്തീർക്കും. അല്ലാഹു അവയിൽനിന്നെല്ലാം പരിശുദ്ധനാണ്. ആ ധാരണകൾ കാരണം ധരിച്ചുവെച്ച ആൾ കാഫിറോ, മുബ്‌തദിഓ ആകുന്നതാണ്. അത്തരം ധാരണ കൾകൊണ്ട് അയാൾ സന്തുഷ്ടനും ആഹ്ലാദഭരിതനുമാകും. അതാണ് മഅ് രിഫത്ത്, അതാണ് ഉൾക്കാഴ്‌ച. അയാളുടെ ബുദ്ധിവൈഭവവുംകൊണ്ട് വ്യക്തമാക്കിയ അറി വെന്ന നിലയിൽ ആ ധാരണകളിൽ അയാൾ നിർവൃതികൊള്ളും. സത്യത്തിൽ അയാൾ അതീവ വിഡ്ഢിയാണ്.. സാധാരണക്കാ രൻ ഇത്തരം വിജ്ഞാനങ്ങളിൽ സംസാരിക്കുന്നതിനേക്കാൾ വ്യഭി ചരിക്കുകയും മോഷ്ട്ടിക്കുകയുമാണ് അയാൾക്കുത്തമം. കാരണം, സൂക്ഷ്മവും സുഭദ്രവുമായ അറിവില്ലാതെ അല്ലാഹുവിനെക്കുറിച്ചുംഅവന്റെ ദീനിനെക്കുറിച്ചും സംസാരിക്കുന്നവൻ അറിയാതെ കുഫ്റിൽ ആപതിക്കും. നീന്തലറിയാത്തവൻ കുടലിന്റെ ആഴത്തിൽ സഞ്ചരിക്കുന്നവനെപ്പോലെ" (ഇഹ്‌യാ ഉലൂമുദ്ദീൻ 231)
ഭാഗം 1 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment