അത്തിപ്പഴം മുത്താണ്: 40 രോഗങ്ങൾ മാറും - പക്ഷേ ഇങ്ങനെ കഴിക്കണം

അത്തിപ്പഴം പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്.
പക്ഷേ അവഗണിക്കാറാണ് പതിവ്. ശരിയല്ലേ.?
എന്നാൽ വിശുദ്ധ ഖുർആൻ പേര് എടുത്തു പറഞ്ഞ ഒരു പഴമാണ് അത്തി .
മാത്രമല്ല ഹദീസിൽ സ്വർഗ്ഗത്തിൽ നിന്നുള്ള പഴമാണെന്ന് കൂടെ കാണാൻ സാധിക്കും.
എന്താണ് അത്തിപ്പഴത്തിന് ഇത്ര പ്രത്യേകത എന്ന് ഈ വീഡിയോ മുഴുവൻ കേട്ടു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും. അല്ല നിങ്ങൾ അത്ഭുതപ്പെട്ടുപോകും.

അത്തിപ്പായത്തിന്റെ 40 ഗുണങ്ങളാണ് ഞാൻ ഈ വീഡിയോയിൽ പരാമർശിക്കുന്നത്.
ഇത് മുഴുവൻ കേട്ടാൽ നിങ്ങൾ ഒരിക്കലും അത്തിപ്പഴം ഒഴിവാക്കില്ല.
ഗുണങ്ങളുടെ എണ്ണം കൂടുതലായതുകൊണ്ട് പെട്ടെന്ന് ഓടിച്ചാണ് പറയുന്നത്. സംശയങ്ങൾ ഉണ്ടെങ്കിൽ കമൻറ് ചെയ്യണം.

1.ഗര്‍ഭകാലത്തുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം
2.എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്
3.ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും പരിഹാരം
4.അത്തിപ്പഴത്തില്‍ വളരെ കൂടിയ അളവില്‍ ഇന്‍സുലിന്‍ അടങ്ങിയിട്ടുണ്ട്.
5.ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു
6.കൊളസ്ട്രോളിന് പരിഹാരം 
7.ശ്വാസകോശ അണുബാധ ഇല്ലാതെയാക്കുന്നു.
8. ആസ്ത്മ രോഗത്തിന് പരിഹാരം.
9. ധമനികള്‍ക്ക് ആരോഗ്യം നൽകുന്നു.
10. ഹൃദയസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
11. രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
 12. ബിപി നിയന്ത്രിക്കുന്ന കാര്യത്തില്‍ മുന്നിലാണ്.
13. അള്‍സറിന് പരിഹാരം
14. മലബന്ധം ഇല്ലാതാക്കുന്നു
15. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം
15. ഗ്യാസ്ട്രബിള്‍ നിർമാർജനം ചെയ്യുന്നു
16. നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു.
17. ഓര്‍മ്മശക്തിക്ക് ഏറ്റവും നല്ലത്.
18. രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് ശരീരത്തിന് വർദ്ധിപ്പിക്കുന്നു.
19. ഇരുമ്പ് അടങ്ങിയ പഴം
(രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഇരുമ്പ് സഹായിക്കുന്നു : ശരീരത്തിലെ കേടായ ടിഷ്യൂകളെയും കോശങ്ങളെയും നന്നാക്കാൻ സഹായിക്കുന്ന ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഇരുമ്പ് ആവശ്യമാണ്. അതിനാൽ, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഇരുമ്പ് ആവശ്യമാണ്. ശരീരത്തിലെ ഇരുമ്പ് മതിയായ അളവിൽ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. അതിനാൽ, നിങ്ങളുടെ പ്രതിരോധ സംവിധാനത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ ശരിയായ അളവിൽ ഇരുമ്പ് കഴിക്കണം.
ഇരുമ്പിന്റെ മറ്റൊരു പ്രധാന ആരോഗ്യ ഗുണം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു എന്നതാണ്. ശരിയായ പ്രവർത്തനത്തിന് തലച്ചോറിന് ഓക്സിജൻ ആവശ്യമാണ്, കൂടാതെ ശരീരത്തിലെ ഇരുമ്പിന്റെ അളവ് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ ഇരുമ്പിന്റെ അളവ് ശരിയായ രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുന്നു.)

20. മഗ്നീഷ്യം അടങ്ങിയ പഴം
(ശരിയായി പ്രവർത്തിക്കാൻ നിങ്ങളുടെ ശരീരത്തിന് നിർണായക ധാതുവായ മഗ്നീഷ്യം ആവശ്യമാണ്. ഊർജം ഉൽപ്പാദിപ്പിക്കുന്നതിനു പുറമേ ശരീരത്തിലെ രാസപ്രക്രിയകളും മഗ്നീഷ്യം നിയന്ത്രിക്കും)

21. മാംഗനീസ് അടങ്ങിയ പഴം, 
(എല്ലുകൾക്ക് ആരോഗ്യം പകരുന്ന 
ആന്റിഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു 
ഉപാപചയ നിരക്ക് നിയന്ത്രിക്കുന്നു 
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു)

22. നാരുകൾ അടങ്ങിയ പഴം, 
(നാരുകളാല്‍ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് വന്‍കുടല്‍, മലാശയം എന്നിവിടങ്ങളിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും)

23. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ പഴം
(ഇതരതന്മാത്രകളുടെ ഓക്സീകരണത്തെ തടയുന്ന തന്മാത്രകളാണ് ആന്റിഓക്സിഡന്റുകൾ. ഇവയ്ക്ക് കോശനാശനത്തിന് കാരണമാകുന്ന സ്വതന്ത്രറാഡിക്കലുകളെ നശിപ്പിച്ച് കോശനാശനം തടയാനുള്ള കഴിവുണ്ട്)

24. സിങ്ക് അടങ്ങിയ പഴം.
(നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ആവശ്യമായ ധാതുവാണ് സിങ്ക്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.)

25. അത്തിപ്പഴം കാൽസ്യം കൊണ്ട് സമ്പുഷ്ടമാണ്.
(മനുഷ്യശരീരത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണിത്. മാംസപേശികൾ പ്രവർത്തിക്കുന്നതിനും എല്ലിനും പല്ലിനും ഇതു കൂടിയേ തീരൂ.)

26. പൊട്ടാസ്യം ധാരാളം അടങ്ങിയ പഴം 
(ഭക്ഷണത്തിൽ ശരിയായ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു)

27. മെറ്റബോളിസം വർധിപ്പിക്കും.
(ശരീരഭാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ നിരന്തരമായി കേള്‍ക്കുന്ന വാക്കാണ് മെറ്റബോളിസം അഥവാ ഉപാപചയം. കരുത്തുറ്റ മെലിഞ്ഞ ശരീരമുള്ളവര്‍ക്ക് കൊഴുപ്പ് കൂടുതലുള്ള വണ്ണമുള്ളവരെ അപേക്ഷിച്ച് ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ആവശ്യമായി വരും. പ്രായമാകുന്നതിനനുസരിച്ച് പേശികളുടെ ഭാരം കുറയും. ഇത് ഉപാപചയ നിരക്ക് കുറയാന്‍ കാരണമാകും. ഇത് കൂട്ടാൻ അത്തിപ്പഴത്തിന് സാധിക്കും എന്ന് സാരം)

28. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

29. ടൈപ്പ് 2 പ്രമേഹത്തിനും പരിഹാരം
(രക്തപ്രവാഹത്തിൽ ഉയർന്ന അളവിലുള്ള പഞ്ചസാരയുടെയോ ഗ്ലൂക്കോസിന്റെയോ അളവ് സൂചിപ്പിക്കുന്ന ഒരു വിട്ടുമാറാത്ത രോഗമാണിത്.)

30. ഒമേഗ 6 ഫാറ്റി ആസിഡുകളുടെ കലവറ കൂടിയാണിത്.
(നല്ല കൊഴുപ്പിൽ പെടുന്നതാണ് ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ. ഹൃദയം, കരൾ, ശ്വാസകോശം, രക്തക്കുഴലുകൾ എന്നിവയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും ഇത് വർധിപ്പിക്കുന്നു.)

31. ഫൈബർ നല്ല അളവിലുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന്റെ വളരെ നല്ലതാണ്.

32. വിറ്റാമിന്‍ കെ അടങ്ങിയ പഴം 
(വിറ്റാമിൻ .കെ യുടെ കുറവ് അസ്ഥികളെ ദുർബലപ്പെടുത്തുകയും മറ്റനേകം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും)

33. ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.


34. ഗ്ലൈസമിക് സൂചിക കുറഞ്ഞ പഴമാണ്.
(ഇത് പ്രമേഹരോഗികൾക്ക് വളരെ ഉചിതമാണ്)

35. പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

36. അനീമിയ വരാതിരിക്കാനും സഹായിക്കും
(രക്തത്തിൽ ഹീമോഗ്ലോബിൻ കുറവായിരിക്കുന്ന അവസ്ഥയാണ് അനീമിയ. വിളർച്ച, ക്ഷീണം, ശക്തിക്കുറവ്, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് അനീമിയയുടെ ലക്ഷണങ്ങൾ)

37. അത്തിപ്പഴത്തിൽ 'ഫിനോൾസ്' എന്ന് പേരുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്നു.

38. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിയ്ക്കുന്ന മികച്ച ഫലമാണിത്.

39. ലൈംഗികാരോഗ്യത്തിന് മികച്ചതാണ്.

40. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് നല്ലതാണ്.

41. അത്തിപ്പഴത്തിന്റെ ഇല കഴിച്ചാല്‍ തന്നെ പ്രമേഹത്തിന് പരിഹാരം കാണാം.

42. ശരീരത്തിലെ അമിത കൊഴുപ്പിന് പരിഹാരം.

നിങ്ങൾ മറ്റുള്ള രോഗങ്ങൾക്ക് ചീകിത്സിച്ചുക്കൊണ്ടിരിക്കുന്ന വരാണെങ്കിൽ പ്രസ്തുത ഡോക്ടറുടെയോ വൈദ്യന്റെയോ നിർദ്ദേശപ്രകാരം മാത്രം ഇത് ഭക്ഷണത്തിൽ ക്രമപ്പെടുത്തുക.
പിന്നെ കഴിക്കേണ്ട വിധം കൂടി പറയാം.
രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് അത്തിപ്പഴം ഇടുക.
രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുക. ഒപ്പം അത്തിപ്പഴം ചവച്ചരച്ച് തിന്നുക.

വെറുതെ അത്തിപ്പഴം എപ്പോഴെങ്കിലും എങ്ങനെയെങ്കിലും കഴിച്ചത് കൊണ്ട് മേൽപ്പറഞ്ഞ ഫലം കിട്ടണമെന്നില്ല.
എന്നാലും നല്ലതാണ്.
ഗ്യാസ്ട്രബിൾ, അസിഡിറ്റി, പുണ്ണ് ഉള്ള രോഗികൾക്ക് പല ഭക്ഷണം കഴിക്കാൻ പറ്റില്ല. എന്നാൽ അത്തിപ്പഴം കഴിച്ചു നോക്കൂ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. മാത്രമല്ല രോഗത്തിന് ശമനം ലഭിക്കുകയും ചെയ്യും.
നല്ല ഇനം അത്തിപ്പഴത്തിന് കിലോക്ക് ആയിരം രൂപയുടെ മുകളിൽ വിലയുണ്ട്.
കടയിൽനിന്ന് വാങ്ങുമ്പോൾ നല്ലതുതന്നെ വാങ്ങാൻ ശ്രമിക്കുക.
പക്ഷേ ആയിരം നിങ്ങൾക്ക് നഷ്ടമല്ല.
ഒരു കിലോ വാങ്ങിയാൽ മൂന്നുമാസത്തോളം നിങ്ങൾക്ക് അത് മതി.
ആയിരത്തിന് പകരം പതിനായിരങ്ങളുടെ നേട്ടം നമ്മുടെ ശരീരത്തിൽ വന്നുചേരുന്നുമുണ്ട്.
പലപ്പോഴും ഗൾഫിൽ നിന്നു കൊണ്ടുവരുന്ന ഈ സാധനം പലരും തൊട്ടു നോക്കാതെ ഒഴിവാക്കലാണ് പതിവ്. പൊന്നും വിലയുള്ള ഈ സാധനം പൊന്നു മക്കളെ ഇനി കളയരുത്.  
ഇത്രയും വിലപ്പെട്ട അറിവുകൾ വെറുതെ കളയല്ലേ..
ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക..