മതനിയമങ്ങൾ പറഞ്ഞതിന്റെ പേരിൽ പണ്ഡിതൻമാരെ ജയിലിലടക്കുമെന്ന മന്ത്രി അബ്ദുറഹിമാന്റെ ധാർഷ്ട്യം വിലപ്പോവില്ലെന്ന് എസ്. വൈ.എസ് നേതാക്കൾ

മതനിയമങ്ങൾ പറഞ്ഞതിന്റെ പേരിൽ പണ്ഡി തൻമാരെ ജയിലിലടക്കുമെന്ന മന്ത്രി അബ്ദുറഹിമാന്റെ ധാർ ഷ്ട്യം വിലപ്പോവില്ലെന്ന് എസ്. വൈ.എസ് സംസ്ഥാന ഭാരവാ ഹികൾ സംയുക്ത പ്രസ്താവന യിൽ പറഞ്ഞു.

മതനിയമങ്ങൾ പറയുന്ന പണ്ഡിതരെ സർക്കാർ വേദി യിൽവച്ച് ഭീഷണിപ്പെടുത്തുന്ന മന്ത്രിയുടെ നടപടിയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാ ക്കണം. വിശ്വാസങ്ങളും ആചാ രാനുഷ്ഠാനങ്ങളും ഓരോരുത്ത രുടെയും വ്യക്തിസ്വാതന്ത്ര്യമാ ണ്. മതവിശ്വാസികൾക്ക് ആവ ശ്യമായ ഉദ്ബോധനങ്ങൾ നട ത്തുന്നത് പണ്ഡിതദൗത്യവുമാ ണ്. അത് എല്ലാ മതവിഭാഗങ്ങ ളും കാലങ്ങളായി നിയമവിധേ യമായി നിർവഹിച്ചുവരുന്നുണ്ട്. ഇത് മതസൗഹാർദം തകർക്കു ന്നതാണെന്ന വാദം വർഗീയക ക്ഷികൾക്ക് മരുന്നിട്ടു നൽകും.
ഉത്തരവാദപ്പെട്ട മന്ത്രി ഇത്ത രം പ്രചാരണം നടത്തുന്നതിൽ ദുരൂഹതയുണ്ട്. ഇതു സർക്കാർ ഗൗരവമായി കണ്ടില്ലെങ്കിൽ പ്ര ത്യാഘാതം ഗുരുതരമായിരിക്കു മെന്നും നേതാക്കൾ പ്രസ്താവന യിൽ മുന്നറിയിപ്പു നൽകി.

മതസൗഹാർദവും രാജ്യനന്മ യും ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടാ യി കേരളത്തിൽ പ്രവർത്തിച്ചുവ രുന്ന സമസ്ത കേരള ജംഇയ്യതു ൽ ഉലമയ്ക്കും അതിന്റെ നേതാക്ക ൾക്കും മന്ത്രി അബ്ദുറഹ്മാനിൽനി ന്ന് മതേതരത്വം പഠിക്കേണ്ട ഗതി കേടില്ലെന്നും എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികളായ എ.എം പരീത് എറണാകുളം, അബ്ദുസ്സമദ് പൂക്കോട്ടൂർ, കെ. മോയിൻകുട്ടി മാസ്റ്റർ, സി.കെ. കെ മാണിയൂർ, കെ.കെ ഇബ്രാ ഹിം ഫൈസി പേരാൽ, കെ.കെ. എസ് തങ്ങൾ വെട്ടിച്ചിറ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.