അബൂബക്കർ സിദ്ദീഖ്(റ) സക്കാത്ത് നിഷേധികളോട് യുദ്ധം ചെയ്തത് എന്തിന്റെ പേരിൽ ? ജമാഅത്തെ ഇസ്ലാമി മുൻ അമീറിന്റെ വിഡ്ഢിത്തവും സകാത്ത് തട്ടിപ്പും തുറന്നുകാട്ടി എം.ടി അബൂബക്കർ ദാരിമി

ജമാഅത്ത് മുൻ അമീറിന്റെ തട്ടിപ്പ്
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഇതു ജമാഅത്തെ ഇസ്‌ലാമി മുൻ അമീർ. താൻ രാജ്യത്തിന്റെ മുൻ ഭരണാധികാരിയാണെന്നാണ് മൂപ്പരുടെ വയ്പ്പ് എന്നാണ് തോന്നുന്നത്.

സകാത്ത് സംഘടിതമായി കൊടുക്കാതെ ഓരോരുത്തരും നേരിൽ കൊടുത്തതിന്റെ പേരിലാണ് അബൂബക്ർ (റ) സകാത്ത് വിരോധികളോട് യുദ്ധം ചെയ്തതത്രേ! വിവരദോഷമോ അതോ വിവര മോഷണമോ? എന്താണ് ഇയാൾ പ്രസംഗിക്കുന്നത്?

ജുമുഅയും ജമാഅത്തും സംഘടിതമായി നിർവ്വഹിക്കുന്ന പോലെയാണത്രേ സകാത്ത് കമ്മിറ്റി. ജുമുഅയും ജമാഅത്തും ഭരണാധികാരി ഇല്ലാതെ തന്നെ സംഘടിതമായി നിർവ്വഹിക്കപ്പെട്ട വിഷയങ്ങളാണ്. സകാത്ത് അങ്ങനെയാണോ?

 നബിയുടെയോ ഖുലഫാക്കളുടെയോ മറ്റു ഭരണാധികാരികളുടെയോ കാലത്ത് ഭരണകൂടമല്ലാത്ത മറ്റേതെങ്കിലും സംഘടന സകാത്ത് ശേഖരിച്ചു തരം മാറ്റിയോ അല്ലാതെയോ വിതരണം ചെയ്ത ഏതെങ്കിലും രേഖ മുൻ അമീറിന്റെ പക്കലുണ്ടെങ്കിൽ അതിങ്ങട്ട് കൊണ്ടുവരൂ. കാണട്ടെ.

وصنف ثالث استمروا على الإسلام لكنهم جحدوا الزكاة وتأولوا بأنها خاصة بزمن النبي صلى الله عليه وسلم ، وهم 
الذين ناظر عمر أبا بكر في قتالهم كما وقع في حديث الباب

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക