ശംസുല്‍ ഉലമയോടൊപ്പം സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ: ചില സംഭവങ്ങൾ
'ശംസുല്‍ ഉലമയും, സയ്യിദുല്‍ ഉലമയും.'
----- ------ -----
'തുഹ്ഫതുല്‍ മുഹ്താജീന്‍' എന്ന പ്രസിദ്ധമായ കിതാബ് ദര്‍സ് നടത്താന്‍ ശംസുല്‍ ഉലമയില്‍ നിന്ന് ഇജാസത്ത് ലഭിക്കുക.,
എന്തൊരു അപൂര്‍വ്വ ബഹുമതി.!
മനസ്സറിഞ്ഞ് ശംസുല്‍ ഉലമ കൊടുത്ത ബഹുമതി.
ഇജാസത്ത് നല്‍കി കൊണ്ട് ശംസുല്‍ ഉലമ ഈ വാചകം കൂടി പറഞ്ഞു.,
''പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്ലിയാര്‍ എനിക്ക് ഇജാസത്ത് തന്നത് പോലെ ഞാന്‍ നിങ്ങള്‍ക്ക് ഇജാസത്ത് തരുന്നു.''
തലമുറകളെ ബന്ധിപ്പിക്കുന്ന ചരിത്ര പ്രാധാന്യമുള്ള വചനം.
തൻറെ അധ്യാപക ജീവിതത്തെ പ്രകാശപൂരിതമാക്കിയ വചനം. ഉൾപ്പുളകത്തോടെ ആ ഓർമ്മകൾ ഓമനിക്കുന്ന സയ്യിദോരും പണ്ഡിതനുമാണ് സമസ്തയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍.
ആത്മീയ ലോകത്തെ ഉന്നത ദറജകള്‍ പ്രാപിച്ച പുണ്യപുരുഷനായ സയ്യിദ് ഹുസൈൻ ജിഫ്രി കൊടിഞ്ഞിയുടെ നാലാം പേരക്കുട്ടി.,
സയ്യിദ് ഹുസൈൻപൂകുഞ്ഞി കോയ തങ്ങളുടെയും സയ്യിദത്ത് ഫാത്തിമ ചെറിയ ബീവിയുടെയും മകനായി മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ജനിച്ചു. പ്രമുഖരായ ഉസ്താദുമാരുടെ ദർസുകളിൽ ഓതി പഠിച്ചു.
പി കുഞ്ഞാൻ മുസ്ലിയാർ , തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ എന്നിവർ പ്രധാന ഉസ്താദുമാരാകുന്നു. പട്ടിക്കാട് ജാമിഅഃയില്‍ ശംസുല്‍ ഉലമയുടെ ശിഷ്യത്വം . ,
ദയൂബന്ദില്‍ പഠിച്ച് അൽഖാസിമി ബിരുദംനേടി.
1992ല്‍ ജിഫ്രി തങ്ങളുടെ ജീവിതത്തിൽവഴിത്തിരിവ് സൃഷ്ടിച്ച ഒരു സംഭവമുണ്ടായി.
വീട്ടിൽ ഒരു വിരുന്നുകാരൻ വന്നു കയറി.,
'ശംസുൽ ഉലമയെ വീട്ടിൽ ചെന്ന് കാണണം'
ഈ ദൗത്യവുമായുള്ള ആഗമനമായിരുന്നു ആ വിരുന്നുകാരന്‍റെത്.
ജിഫ്രി തങ്ങള്‍ ശംസുല്‍ ഉലമയുടെ വീട്ടിലെത്തി.
സ്നേഹപൂർവ്വം ശൈഖുനായുടെ സ്വീകരണം., സുഖ വിവരങ്ങൾ അന്വേഷിച്ചു. സംസാരിക്കുന്നതിനിടയിൽ ചായയും പഴവും ശംസുൽ ഉലമയുടെ വിലപ്പെട്ട നിർദ്ദേശങ്ങളും വന്നു.,
'നന്തിയിലേക്ക് വരിക' . നിർദ്ദേശം സയ്യിദുല്‍ ഉലമ ശിരസാവഹിച്ചു.
കടമേരിയിൽ നിന്ന് നന്തിയിലെത്തി. ശംസുൽ ഉലമായുടെ സഹപ്രവർത്തകനായി.
തൻറെ ജീവിതത്തിൽ ഇതോടെ വലിയ മാറ്റങ്ങൾ വന്നു. തന്‍റെ കീഴില്‍ ജോലിചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ ഒക്കെ ശംസുൽഉലമ ചോദിച്ച് അറിയും. എല്ലാ പ്രയാസങ്ങള്‍ക്കും പരിഹാരമുണ്ടാക്കി തരും.
ഒരു വീട് .,
ദീർഘകാലത്തെ സ്വപ്നം.
ശൈഖുനാ പറഞ്ഞു.
' ഒരാഴ്ചക്കുള്ളിൽ വീട്.'
ശൈഖുനായുടെ കൂടി അനുഗ്രഹമാണ് തങ്ങളുടെ വീട്.
'തുഹ്ഫതുല്‍ മുഹ്താജീന്‍ ' ദര്‍സ് നടത്താന്‍ ശംസുല്‍ ഉലമ ജിഫ്രി തങ്ങളോട് ആവശ്യപ്പെട്ടു.
തങ്ങള്‍ കിതാബുമായി ശൈഖുനാ ശംസുല്‍ ഉലമയുടെ മുമ്പില്‍ വന്നു.
ശംസുല്‍ ഉലമ രണ്ടു വരി വായിച്ചു വിശദീകരിച്ചു കെൊടുത്തു.
ദര്‍സ് നടത്താന്‍ ഇജാസത്തും നല്‍കി.
ജിഫ്രി തങ്ങള്‍ അഭിമാന പൂര്‍വ്വം അത് സ്വീകരിച്ചു.
ഇജാസത്ത് തന്ന് കൊണ്ട് ശംസുല്‍ ഉലമ ചില ഇപദേശങ്ങളും ജിഫ്രി തങ്ങള്‍ക്ക് നല്‍കി . ,
''പൊന്നാനി മഖ്ദൂമീങ്ങളെ പോലെ ദര്‍സ് നടത്തണം. അവിടത്തെ മുതഅല്ലിമീങ്ങളെ പോലെയുള്ള മുതഅല്ലിമീങ്ങളെ വാര്‍ത്തെടുക്കണം. എങ്കിലേ ദീനിന്ന് ഫലം ചെയ്യുകയുള്ളൂ.''
***** ******* *******
ഒരിക്കല്‍ മാഹിയുടെ ഖിബ് ല നോക്കാന്‍ ശംസുല്‍ ഉലമയുടെ കൂടെ 'സയ്യിദുല്‍ ഉലമയും പോയിരുന്നു.
'മാഹിയിലെ പഴയ പള്ളി പുതുക്കിപ്പണിയുന്ന കാലത്ത് അതിന്‍റെ ഖിബ് ല ശരിപ്പെടുത്താന്‍ ശൈഖുനാ ശംസുല്‍ ഉലമ തന്നെ വേണമെന്ന് അവിടത്തെ പ്രമുകര്‍ക്ക് നിര്‍ബന്ധം.
അങ്ങിനെ പ്രസ്തുത സ്ഥലത്തേക്ക് ശംസുല്‍ ഉലമ പോവാന്‍ തീരുമാനിച്ചു.
ശംസുല്‍ ഉലമ ജിഫ്രി തങ്ങളേയും കൂട്ടി ., ''തങ്ങളെ, മാഹിയിലെ പള്ളിയുടെ ഖിബ് ല നോക്കാന്‍ ഒന്ന് പോവണം . ഞാന്‍ തന്നെ വന്ന് നോക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. നിങ്ങളും കൂടെ വരണം. എനിക്ക് കാഴ്ചക്ക് അല്‍പ്പം മങ്ങലുണ്ട് ആയതിനില്‍ അതിന്‍റെ കാര്യങ്ങള്‍ വേണ്ടത് പോലെ ചെയ്യാന്‍ പ്രയാസമാണ്.''
അങ്ങിനെ ജിഫ്രി തങ്ങളും ശംസുല്‍ ഉലമയോടൊപ്പം മാഹിയിലേക്ക് യാത്ര തിരിച്ചു.
യാത്രയില്‍ ജിഫ്രി തങ്ങളോട് ശംസുല്‍ ഉലമ പറഞ്ഞു.
''തങ്ങളെ, ഒരു കാര്യം നിങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കണം. കഴിഞ്ഞ കാലത്ത് ഒരു പാട് മഹാന്‍മാര്‍ ഇവിടെ ജീവിച്ചിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതും അവരോട് ആദരവ് കേട് കാണിക്കുന്നതും വലിയ അപകടമുള്ള കാര്യമാണ്.
ഒരവസരത്തില്‍ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ ഷ്യന്മാരിൽ പെട്ട ഒരാൾ നാദാപുരം പള്ളിയിൽ വന്നു അവിടത്തെ ഖിബില ശരിയല്ല എന്നും മാറ്റണമെന്നും അവന്‍ പറഞ്ഞു. അല്പം കുഴപ്പം സൃഷ്ടിച്ചു.
അന്ന് രാത്രി അവന്‍ അവിടെ കിടന്നുറങ്ങി. ഉറക്കത്തിൽ ഒരാൾ വന്നു വിളിച്ചുണർത്തി പറഞ്ഞു. ' എടോ,,,, നീ മിഹ്റാബിൽ കൂടി നോക്കൂ , കഅബയല്ലേ ആ കാണുന്നത്? ഇതാണോ നീ മാറ്റണം എന്ന് പറയുന്നത്? പുറത്തു പോകൂ,,, എന്ന് പറഞ്ഞ് അവനെ ഓടിച്ചു '' ഈ സംഭവം വിവരിച്ച ശേഷം ശംസുല്‍ ഉലമ പറഞ്ഞു, '' നാം ഇപ്പോൾ പോകുന്ന മാഹി പള്ളിയിലും പല മഹാന്‍മാരും നിസ്കരിച്ചിട്ടുണ്ട്. അവിടെയും വ്യാത്യാസമൊന്നും കാണുകയില്ല. ഏതായാലും നമുക്കൊന്ന് പോയി നോക്കാം.'' അങ്ങനെ അവിടെ ചെന്നു നോക്കുമ്പോൾ ശൈഖുനാ ശംസുല്‍ ഉലമ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. പറയത്തക്ക വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല.
ശൈഖുനാ ശംസുൽ ഉലമയുടെ അവസാന കാലത്ത് കോളേജിൻറെ കാര്യങ്ങൾ നല്ല നിലയിൽ നോക്കിനടത്താൻ എംടി ഉസ്താദിനോടും ജിഫ്രിതങ്ങളോടും പ്രത്യേകം വസ്വിയ്യത്ത് ചെയ്തിരുന്നു. അവർ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
( ശംസുല്‍ ഉലമ സ്മരണിക 1999)
Basheer cherur's Facebook post
Post a Comment