പലസ്തീനും ഹമാസിനുമെതിരെ നിലയുറപ്പിച്ച ക്രിസങ്കികൾ അറിഞ്ഞോ ഇസ്രാഈൽ തകർത്ത ചർച്ചിന്റെ കഥ, പിന്നെ ആ ഹോസ്പിറ്റലും നിങ്ങളുടേത്
ജറുസലേമിന്റെ ഭരണാധിപനായി ഖലീഫ ഉമർ കടന്നു വരുന്നൊരു രംഗമുണ്ട്. കഴുതപ്പുറത്താണ്. കൂട്ടിനൊരു സേവകനും..ഏതാണ് സേവകൻ ഏതാണ് ഖലീഫ എന്നറിയാതെ ക്രൈസ്തവ നേതാവായ പാത്രിയർക്കീസ് സോഫ്‌റോനിയസ് അന്തിച്ചു നിൽപ്പാണ്.
സലാം അലൈകും. ഞാൻ ഉമർ..
മുന്നിൽ വന്നയാൾ പരിചയപ്പെടുത്തി. സോഫ്‌റോനിയസ് സ്വീകരിച്ചിരുത്തി. നഗരം മുഴുവൻ ചുറ്റിക്കണ്ടു. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് പള്ളിയും കണ്ട് പുറത്തേക്കിറങ്ങുമ്പോഴാണ് നമസ്‍കാര സമയമായെന്ന് ഖലീഫ ഓർക്കുന്നത്. കാര്യം പറഞ്ഞപ്പോ ചർച്ചിൽ വെച്ച് നമസ്കരിക്കാമെന്ന് സോഫ്‌റോനിയസ്. ഒരു നിമിഷം ഉമർ ചിന്തിച്ചു. ഞാൻ ഇന്നീ ചർച്ചിൽ കയറി നമസ്കരിച്ചാൽ പിന്നീട് മുസ്ലിംകൾ അതൊരു പള്ളിയാക്കി മാറ്റും. സ്നേഹപൂർവ്വം ക്ഷണം നിരസിച്ചു. പുറത്ത് നിന്ന് നമസ്കരിച്ചു. ആ ഭാഗത്താണ് പിന്നീട് മസ്ജിദ് ഉമർ എന്ന പേരിൽ പള്ളി നിർമിച്ചത്.
ക്രൈസ്തവർ തന്നെ എഴുതി വെച്ച ചരിത്രമാണ്.
-----
ഗസയിൽ ഇന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന ചർച്ചിന്റെ ദൃശ്യങ്ങളാണ് മുകളിൽ. മുസ്ലിം വെറിയോന്നു കൊണ്ട് മാത്രം പലസ്തീൻപ്രശ്നത്തിൽ ഇസ്രായേലിന് ചൂട്ടു പിടിക്കുന്ന പലരും ഇന്നാണ് വിവരം അറിയുന്നത്. ഗസയിൽ ക്രൈസ്തവരും ചർച്ചുകളുമുള്ളതും ഇസ്രായേൽ കഴിഞ്ഞ ദിവസം തരിപ്പണമാക്കിയ ഹോസ്പിറ്റൽ ചർച്ചിന്റെ കീഴിൽ ഉള്ളതായിരുന്നെന്നും, നിര്ഭയത്വത്തോടെ ക്രിസ്ത്യൻ പ്രബോധനം നടത്താൻ അന്ന് ഉമർ നൽകിയ അനുമതി ഇപ്പോഴും മുസ്ലിംകൾ പാലിച്ചു പോരുന്നതുമൊക്കെ ..നിങ്ങളിനിയും കുറെ അറിയാനുണ്ട്. ആദ്യം കണ്ണിന്റെ മഞ്ഞളിപ്പൊന്നു ചികിൽസിച്ചു മാറ്റുക. എന്നിട്ട് നല്ലോണം തുറന്നു പിടിക്കുക..
Post a Comment