സിയാറത്ത് ചെയ്യാൻ ഖബ്റിന് മുകളിൽ പന്തൽ കുടകൾ, ഓരോ ഖബ്റിനും നമ്പർ.. വഹാബിസം വലിച്ചെറിയുന്നു.. സഊദി അറേബ്യയിൽ ഖബർസ്ഥാനികളിൽ വൻ വികസനങ്ങൾ വരുന്നു..
റിയാദ്: സഊദി തലസ്ഥാന നഗരത്തിൽ ശ്മശാനങ്ങൾ വിപുലീകരിക്കാൻ പ്രത്യേക പദ്ധതി. റിയാദ് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാണ് 11 ഓളം പൊതുശ്‌മശാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. നിലവിലെ സ്മശാനങ്ങളുടെ വികസനവും മോടിപിടിപ്പിക്കലും ഇതിൻറ ഭാഗമായി നടക്കും.
ഓരോ ഖബർ സ്ഥാനിലെയും ഖബ്റുകൾക്ക് പ്രത്യേക നമ്പറുകൾ അടയാളപ്പെടുത്തും. ഖബറടക്കം നടത്തപ്പെടുന്ന ആളുകളെ തിരിച്ചറിയാൻ പാകത്തിലാണ് ഖബറുകൾക്ക് നമ്പർ ഇടക. ഖബർ സന്ദർശന വേളയിൽ പ്രാർഥിക്കുന്നവർക്ക് ചൂടിൽനിന്ന് രക്ഷനേടുന്നതിന് ഖബ്‌ർസ്ഥാനിൽ തണൽ കുടകൾ ഒരുക്കുന്നതിനു പുറമെ തണൽ മരങ്ങളും വ്യാപകമായി വെച്ച് പിടിപ്പിക്കും. കൂടാതെ, പ്രായമായവർക്കും വൈകല്യം ഉള്ളവർക്കും സഞ്ചാരത്തിന് വാഹന സൗകര്യവും ഒരുക്കും.
ഇവിടം സന്ദർശിക്കുമ്പോൾ അവയുടെ ലൊക്കേഷനുകൾ അറിയുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ലൊക്കേഷൻ ബോർഡുകൾ സ്ഥാപിക്കും. കൂടാതെ സന്ദർശകർക്ക് ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്ന് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. റിയാദിലെ പ്രധാന ശ്മശാനങ്ങളിൽ ഒന്നായ ഊദ് മഖ്ബറയുടെ വികസന പ്രവർത്തനങ്ങൾ
പൂർത്തിയായതായും മുനിസിപ്പാലിറ്റി അറിയിച്ചു. 1,43,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലാണ് ഊദ് ഖബ്ർസ്ഥാൻ വികസിപ്പിച്ചത്. വഹാബികൾ സഊദി അറേബ്യ കീഴടക്കിയതിനുശേഷം മഹാന്മാരുടെ ഖബറിന് മുകളിൽ ഉണ്ടായിരുന്ന എടുപ്പുകളും ഖുബ്ബകളും തകർത്ത് ഖബർ സിയാറത്ത് പോലും സാധ്യമാവാത്ത വിധം മതിൽ കെട്ടി ഖബർസ്ഥാനികൾ ലോക്ക് ചെയ്തിരുന്നു.
ഈ പ്രവണതക്കാണ് ഇപ്പോൾ മാറ്റം വരുത്തുന്നത്.
വാർത്ത കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment