ഔലിയാക്കൾ ലോകം നിയന്ത്രിക്കുമെന്ന് ഇബ്നു തൈമിയ്യ.. വെട്ടിലായി കേരളാ വഹാബികൾ

മലക്കുകളേക്കാൾ കൂടുതൽ
ഔലിയാക്കൾ ലോകം നിയന്ത്രിക്കുമെന്ന്
ഇബ്നു തൈമിയ്യ പറയുന്നു.. മജ്മൂഉൽ ഫതാവാ എന്ന പ്രസിദ്ധമായ അദ്ദേഹത്തിൻറെ ഗ്രന്ഥത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

وقد قالوا : إن علماء الآدميين مع وجود المنافي والمضاد أحسن وأفضل . ثم هم في الحياة الدنيا وفي الآخرة يلهمون التسبيح كما يلهمون النفس ; وأما النفع المتعدي والنفع للخلق وتدبير العالم فقد قالوا هم تجري أرزاق العباد على أيديهم وينزلون بالعلوم والوحي ويحفظون ويمسكون وغير ذلك من أفعال الملائكة .

والجواب : أن صالح البشر لهم مثل ذلك وأكثر منه ويكفيك من ذلك شفاعة الشافع المشفع في المذنبين وشفاعته في البشر كي يحاسبوا وشفاعته في أهل الجنة حتى يدخلوا الجنة . ثم بعد ذلك تقع شفاعة الملائكة وأين هم من قوله : { وما أرسلناك إلا رحمة للعالمين } ؟ وأين هم عن الذين : { ويؤثرون على أنفسهم ولو كان بهم خصاصة } ؟ وأين هم ممن يدعون إلى الهدى ودين الحق
ومن سن سنة حسنة ؟ وأين هم من قوله صلى الله عليه وسلم " { إن من أمتي من يشفع في أكثر من ربيعة ومضر } " ؟ وأين هم من الأقطاب والأوتاد والأغواث ; والأبدال والنجباء ؟ فهذا - هداك الله - وجه التفضيل بالأسباب المعلومة ; ذكرنا منه أنموذجا [ ص: 380 ] نهجنا به السبيل وفتحنا به الباب إلى درك فضائل الصالحين من تدبر ذلك وأوتي منه حظا رأى وراء ذلك ما لا يحصيه إلا الله وإنما عدل عن ذلك قوم لم يكن لهم من القول والعلم إلا ظاهره ولا من الحقائق إلا رسومها ; فوقعوا في بدع وشبهات وتاهوا في مواقف ومجازات وها نحن نذكر ما احتجوا به .


ചോദ്യം: സൃഷ്ടികൾക്ക് മുഴുവനായി ലഭിക്കുന്ന ഉപകാരങ്ങൾ, ലോകത്തിന്റെ നിയന്ത്രണങ്ങൾ, അടിമകൾക്ക് ആവശ്യമായത് നൽകുക തുടങ്ങിയവയെല്ലാം മലക്കുകളെ കഴിവിൽ പെട്ടതല്ലേ..? 

മറുപടി: മനുഷ്യരിലുള്ള സ്വാലിഹീങ്ങൾക്ക് ഇത്
പോലെയും ഇതിലധികവും കഴിവുകൾ ഉണ്ട്... ഔലിയാക്കാളിലെ വ്യത്യസ്ഥ വിഭാഗങ്ങളായ അഖ്താബ്, ഔതാദ്, അഗാസ്, അബ്ദാൽ, നുജബാഅ് തുടങ്ങിയവരിലേക്ക് ചേർത്തി നോക്കുമ്പോൾ മലക്കുകളുടെ സ്ഥാനം എത്ര ചെറുതാണ്!?

മജ്മൂഉൽ ഫതാവാ ഇബ്നു തൈമിയ്യഃ :4/379

ഔലിയാക്കൾ ലോകം നിയന്ത്രിക്കുന്നു എന്ന് സുന്നികൾ പറയുമ്പോൾ അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയും അല്ലാഹുവിനെ ഔലിയാക്കളോട് സമന്മാരാക്കുകയാണ് സുന്നികൾ ചെയ്യുന്നത് എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കേരള വഹാബികൾക്ക് നൂറ്റാണ്ടുകൾക്കു മുമ്പ് ഇബ്നു തൈമിയ നൽകിയ ഫത്‌വ എങ്കിലും ശരിക്ക് പഠിക്കേണ്ടതാണ്.

ഈ ലോകത്തിൻറെ താൽക്കാലികമായ നിയന്ത്രണങ്ങൾ മലക്കുകളെയും ഔലിയാക്കളെയും അല്ലാഹു ഏൽപ്പിച്ചിരിക്കുന്നു എന്നാണ് ഇതിൻറെ വിവക്ഷ.
അതിനർത്ഥം അവർക്ക് സ്വയമായി എന്തെങ്കിലും ചെയ്യാൻ കഴിയും എന്നല്ല.
മറിച്ച് അല്ലാഹുവിൻറെ സമ്മതത്തോടെയും കഴിവോടെയും  അവരിലൂടെ അല്ലാഹു അത് നിർവഹിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
ഇങ്ങനെ വിശ്വസിക്കുന്നത് ശിർക്കാണെന്ന് പ്രചരിപ്പിക്കുന്നവർ എത്ര മൂഢന്മാരാണ്..!?