മയക്കുമരുന്നിന്റെ ഭീകരത എത്രയാണെന്ന് ഈ ചിത്രം നമുക്ക് പറഞ്ഞുതരും..


മയക്കുമരുന്നിന് അടിമയായ ഒരു കുട്ടിയുടെ ഇടതു കൈയാണ് ഇത്. വലിച്ചും രുചിച്ചും മടുത്തപ്പോൾ കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞു അതിൽ മയക്കുമരുന്ന് പുരട്ടി ശരീരത്തിലേക്ക് പെട്ടെന്ന് ലഹരി ആവാഹിക്കുകയാണ്.കുറച്ചു നാൾ മുൻപ് ഒരു കേസിൽ അറസ്റ്റ് ചെയ്തപ്പോൾ എടുത്ത ഫോട്ടോ ആണ്.അവനിപ്പോൾ ജയിലിൽ റിമാൻഡ് ആയി കിടക്കുകയാണ്.

മുൻപരിചയം തീരെയില്ലാത്ത ഒരാളുടെ കൈയുടെ ചിത്രം എന്തു കൊണ്ടായിരിക്കും എൻ്റെയും ഇത് കാണുമ്പോൾ ചിലപ്പോൾ നിങ്ങളിൽ ചിലരുടെയങ്കിലും ഉറക്കം കെടുത്തുന്നത്..?
          
മയക്കുമരുന്നിന് അടിമപ്പെടുന്ന, വിൽക്കുന്ന എല്ലാ വ്യക്തികളും പ്രതികളാണോ ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിക്കുമ്പോഴേക്കും അതിനടിമയായിപോകുന്ന തരത്തിലുള്ള മാരക സിന്തറ്റിക് ഡ്രഗ്ഗുകൾ നമ്മുടെ കുട്ടികളെയും പുതു തലമുറയെയും കീഴടക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ആ ചതിക്കുഴിയിൽ വീണ് പിടയുമ്പോൾ...എന്തോ ആകട്ടെ എൻ്റെ മകനോ മകളോ അല്ലല്ലോ...സഹോദരനോ സുഹൃത്തോ അല്ലല്ലോ...സ്വയം വരുത്തിയതല്ലെ.. അനുഭവിക്കട്ടെ എന്നും കരുതി നിസ്സംഗരായി ഇരിക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന (അ)പരിഷ്കൃത സമൂഹമേ.. നീയാണ്..നീ മാത്രമാണ് പ്രതി..

നോക്കൂ...അവനും എല്ലാവരും ഉണ്ടായിരുന്നിരിക്കാം....അച്ഛൻ.. അമ്മ..സഹോദരങ്ങൾ..സുഹൃത്തുക്കൾ...നാട്ടുകാർ..എല്ലാവരും അവൻ്റെ കൈയ്യകലത്ത് തന്നെ ഉണ്ടായിരിക്കാം...എന്നാൽ ഒന്നു ശ്രദ്ധിക്കാൻ... ഒന്ന് തിരുത്താൻ...ഒന്ന് ചേർത്ത് പിടിക്കാൻ ...അവൻ്റെ മനസ്സിൻ്റെ കൈയ്യകലത്ത് ആരുമില്ലാതെ പോയി...

എന്നോടാണ്...നിങ്ങളോടാണ്... ഇനിയും വൈകിയിട്ടില്ല...ഒന്ന് നിൽക്കൂ...ചുറ്റിലും നോക്കൂ...ഒന്ന് ചേർത്ത് പിടിച്ചാൽ രക്ഷപ്പെട്ടു പോകുന്ന എത്രയോ പേരെ കാണാം..അവരിൽ എല്ലാവരും പ്രതികൾ അല്ല..ഇരകൾ ആണ്.....എൻ്റെ ആരുമല്ലല്ലോ പിന്നെ ഞാൻ എന്തിന് എന്ന് ചിന്തിക്കാതെ...ലഹരിക്ക് അടിമപ്പെട്ട ഒരു കുട്ടിയെ എങ്കിലും രക്ഷിക്കൂ...അവരെ നമ്മുടെ മനസ്സിൻ്റെ കൈയ്യകലത്ത് നിർത്തൂ..