സെക്യൂരിറ്റി തുകക്ക് സകാത്തുണ്ടോ? ഉണ്ടെങ്കിൽ ആരാണ് നൽകേണ്ടത്?


വാടക റൂമുകൾ, സ്കൂൾ അദ്ധ്യാപക തസ്തികയിൽ നിയമനം എന്നിവ ലഭിക്കാൻ ഇന്ന് സെക്യൂരിറ്റി തുക, അഡ്വാൻസ് തുക കിടി എന്ന പേരിലെല്ലാം വലിയ സംഖ്യകൾ ഉടമസ്ഥർ വാങ്ങിക്കൊണ്ടി രിക്കുന്നു. അവരതുകൊണ്ട് ക്രയവിക്രയം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം സംഖ്യകൾ തിരിച്ച് കിട്ടുമെന്ന് ഉറപ്പുള്ളതാക യാൽ ഓരോ വർഷം തികയുമ്പോഴും അഡ്വാൻസ് നൽകിയവർ സക്കാത്ത് നൽകേണ്ടി വരും. ഇനി തിരിച്ചുകിട്ടാനുള്ള സാധ്യത വളരെ ദൂരത്താണെങ്കിൽ കിട്ടുന്ന കാലത്ത് കൊടുത്താൽ മതിയാകും. പക്ഷെ ആദ്യവർഷം മുതലുള്ളത് കൊടുക്കേണ്ടി വരും.