കുടുംബത്തിലെ പാവപ്പെട്ടവർ എന്ന പരിഗണന വെച്ച് മറ്റു മഹല്ലുകളിലേക്ക് സകാത്ത് കൊടുത്തയക്കുന്ന പതിവ് കാണുന്നു. ഇത് ശരിയാണോ?


സ്വത്തിന്റെ സകാത്ത് സ്വത്തുള്ള നാട്ടിലും ശരീരത്തിന്റെ സകാത്ത് (ഫിത്വറ് സകാത്ത്) ശരീരമുള്ള നാട്ടിലും കൊടുക്കൽ നിർബന്ധമാണ്. മറ്റു നാടുകളിലേക്ക് കൊടുത്തയക്കൽ അനുവദനീ യമല്ല (ഇആനത്ത് 2-198) എന്നാൽ മറ്റു നാട്ടിലെ ഫുഖറാക്ക ഇങ്ങോട്ട് വന്നാൽ ഈ നാട്ടിലെ ഫുഖറാക്കളായി പരിഗണിച്ച് അവർക്ക് കൊടുക്കാം