വിതരണസമയം എത്തും മുമ്പ് സകാത്ത് മുന്തിച്ച് നൽകാമോ?
സകാത്ത് നിർബന്ധമാകാൻ പ്രധാനപ്പെട്ട രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് വർഷം തികയുക, രണ്ട് നിസ്സ്വാബു തികയും കച്ചവട സകാത്തില്ലാത്തതിൽ നിസ്വാബു തികഞ്ഞാൽ വർഷം പൂർത്തിയാകും മുമ്പ് തന്നെ നൽകാവുന്നതാണ്. അഥവാ രണ്ട് കാരണങ്ങളിൽ ഒന്നു ണ്ടാകുന്നതിന് മുമ്പ് നൽകാവുന്നതല്ല എന്നാൽ കച്ചവടത്തിൽ രണ്ട് കാരണങ്ങൾക്കു മുമ്പും നൽകാവുന്നതാണ്. കച്ചവടത്തിൽ വർഷാ വസാനം മാത്രമാണ് നിസ്വാബു പരിഗണിക്കുന്നത് എന്നതാണ് കാരണം അതുപോലെ ഫിത്റ് സകാത്ത് റമളാൻ ഒന്നുമുതൽ തന്നെ നൽകാവുന്നതാണ്. മുന്തിച്ച് നൽകുമ്പോൾ ഫുഖആഅ് പറഞ്ഞ നിബന്ധന പാലിക്കണമെന്ന് മാത്രം. (മുഗ്നി 1-46)
മുന്തിച്ച് സകാത്ത് നൽകുമ്പോൾ ശേഷം പറയുന്ന നിബന്ധന കൾ ഉണ്ടാവൽ നിർബന്ധമാണ്. (1) സക്കാത്ത് നൽകിയ ഉടമ വർഷം വസാനംവരെ സക്കാത്ത് നൽകാൻ അർഹതപ്പെട്ടവനായി ബാക്കി യാകുക. അപ്പോൾ ഉടമ മരിക്കുകയോ, ധനം നശിക്കുകയോ വിൽപന നടത്തപ്പെടുകയോ ചെയ്താൽ ഉളരിപ്പിക്കപ്പെട്ടത് സക്കാത്ത് ആകുകയില്ല. (2) വാങ്ങിയവൻ വർഷാവസാനം വാങ്ങാൻ അർഹതപ്പെട്ടവ നാകുക, വാങ്ങിയവൻ മരിക്കുക, സമ്പന്നനാകുക, മുർതദ്ധാവുക തുട ങ്ങിയ കാര്യങ്ങൾ സംഭവിച്ചാൽ നൽകിയത് സക്കാത്തായി വീടില്ല. (മുഗ്നി 1-416)
Post a Comment