പള്ളി മദ്രസ പോലെയുള്ള സ്ഥാപനങ്ങൾക്ക് വേണ്ടി വഖ്ഫോ സംഭാവനയോ ആയി നൽകപ്പെട്ട വസ്തുക്കൾക്ക് സകാത്തുണ്ടോ? ഉണ്ടെങ്കിൽ ആരു കൊടുക്കണം?
പള്ളി മദ്രസ പോലെയുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം പ്രത്യേകം വ്യക്തമായ വ്യക്തിക്കോ വ്യക്തികൾക്കോ ഇല്ലാത്തതു കൊണ്ട് അവക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ടതിൽ സകാത്ത് നിർബ ന്ധമില്ല. ഫുഖറാഅ്, മസാകീൻ പോലെയുള്ള വിഭാഗത്തിന് വഖ്ഫ് ചെയ്യപ്പെട്ടാലും വിധി ഇതു തന്നെയാണ്. എന്നാൽ നിശ്ചിത വ്യക്തിക്കോ വ്യക്തികൾക്കോ വഖ്ഫ് ചെയ്യപ്പെട്ടതാണെങ്കിൽ ഉടമ നിർണ്ണയമായതു കൊണ്ട് സകാത്ത് നിർബന്ധവുമാണ്. (ബുശറൽ കരീം 2-41)
അപ്പോൾ ഇമാം, മുദരിസ് തുടങ്ങിയവർക്ക് വഖ്ഫ് ചെയ്യപ്പെട്ട തിൽ സകാത്ത് നിർബന്ധമുണ്ടോ?
ഇവിടെ രണ്ട് രൂപത്തിൽ ന്യായീകരിക്കാൻ സാധിക്കുന്നതാണ്. അഥവാ ഇമാമും മുദരിസും വ്യക്തമായി നിർണ്ണയിക്കപ്പെട്ടവരായത് കൊണ്ട് മേൽ വിധി അനുസരിച്ച് സകാത്ത് നിർബന്ധമാണെന്ന് പറയാം. എന്നാൽ ഇവിടെ സ്ഥാനമാണ് പരിഗണിക്കുന്നത്. വ്യക്തി യല്ല എന്നടിസ്ഥാനത്തിൽ സകാത്ത് നിർബന്ധമില്ലെന്ന് പറയാം ഈ അഭിപ്രായമാണ് പ്രബലമെന്ന് പണ്ഡിതന്മാർ പറയുന്നു. (ബുശ്റുൽ കരീം 2-42)
Post a Comment