സകാത്ത് നൽകാത്തവന്റെ ശിക്ഷ എന്താണ്?
സകാത്ത് നൽകാത്തവന് ഭൗതിക ലോകത്ത് പ്രത്യേക ശിക്ഷ കളൊന്നും കാണുന്നില്ല. അതെ സമയം പാരത്രിക ലോകത്ത് ശക്തവും വ്യത്യസ്ഥവുമായ ധാരാളം ശിക്ഷകളുണ്ടെന്ന് ഖുർആനിലും ഹദീസിലും കാണാം. അല്ലാഹു പറയുന്നു സ്വർണ്ണവും വെള്ളിയും നിക്ഷേപിച്ചു വെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴി ക്കാതിരിക്കുകയും ചെയ്യുന്നവർക്ക് വേദനയേറിയ ശിക്ഷയുണ്ടെന്ന് സന്തോഷ വാർത്ത അറിയിക്കുക. നരകത്തീയിൽ വെച്ച് അവ ചുട്ടു പഴുപ്പിക്കപ്പെടുകയും എന്നിട്ടതു കൊണ്ട് അവരുടെ മനറ്റികളിലും പാർശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോടു പറയപ്പെടും) നിങ്ങൾ നിങ്ങൾക്ക് തന്നെ നിധി യായി സൂക്ഷിച്ചു വെച്ചതാണിത്. അതിനാൽ നിങ്ങൾ നിധിയാക്കി വെച്ചതിനെ നിങ്ങൾ ആസ്വദിക്കുക (തൗബ 31) മറ്റൊരു ആയത്തിൽ ഇപ്രകാരം കാണാം. അല്ലാഹുനൽകിയ അനുഗ്രഹം കൊണ്ട് പിശുക്കു കാണിക്കുന്നവർ ഒരിക്കലും അവർക്ക് ഗുണമാണെന്ന് വിചാരിക്കരുത്. അവർക്ക് ദോഷകരമാണ്. അവർ പിശുക്ക് കാണിച്ച് ധനം കൊണ്ട് അന്ത്യനാളിൽ അവരുടെ കഴുത്തിൽ മാലചാർത്തപ്പെടുന്നതാണ് (ആ ലുഇംറാൻ -180) നബി (സ) പറഞ്ഞു വല്ലവനും അല്ലാഹു (സു) ധനം നൽകുകയും നിർബന്ധമായ സകാത്ത് നൽകാതിരിക്കുകയും ചെയ്താൽ പ്രസ്തുത സ്വത്തിനെ അന്ത്യനാളിൽ ശക്തിയായ വിഷ മുള്ള സർപ്പമായി രൂപപെടുത്തപ്പെടുകയും അവന്റെ കഴുത്തിൽ മാലയണിയിക്കപ്പെടുകയും ചെയ്യും. അവന്റെ വായയുടെ രണ്ടറ്റം പിടിച്ചു സർപ്പം അവനോട് പറയും ഞാൻ നിന്റെ ധനമാണ് ഞാൻ നിന്റെ നിക്ഷേപമാണ് (ബുഖാരി മിർഖാത്ത് 2414)
Post a Comment