നോമ്പുകാരൻ സുഗന്ധം ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ ?

നോമ്പുകാരന് സുഗന്ധം ഉപയോഗിക്കൽ കറാഹത്താണ്. സുഗന്ധം ഉപയോഗിച്ചതു കൊണ്ട് നോമ്പു മുറിയുകയില്ല. നോമ്പ് ഇല്ലാത്ത രാത്രി സമയങ്ങളിൽ സുഗന്ധം ഉപയോഗിക്കൽ സുന്നത്ത് തന്നെയാണ്. രാത്രി പുലർച്ചയിൽ (അത്താഴ സമയത്ത്) സുഗന്ധം ഉപയോഗിക്കൽ പ്രത്യേകം സുന്നത്താണ്. അത് റമദാൻ അല്ലാത്ത ദിവസങ്ങളിലും പ്രത്യേകം സുന്നത്താണ്...

നിയ്യത്തു ഉപേക്ഷിച്ചത് മൂലമോ മറ്റോ നോമ്പു ഒഴിവാകുകയും ഇംസാക് നിർബന്ധമാകുകയും ചെയ്താൽ അവനും സുഗന്ധം ഉപയോഗിക്കൽ കറാഹത്ത് തന്നെയാണ്. റമളാൻ മാസത്തിൽ നോമ്പു ഉപേക്ഷിക്കാൻ അനുവദിക്കപ്പെട്ടവരും അതിന്റെ ബഹുമാനം കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി പരസ്യമായി ഭക്ഷണം കഴിക്കുന്നതും മറ്റും ഉപേക്ഷിക്കണമല്ലോ. അത്തരക്കാർ പരസ്യമായി സുഗന്ധം ഉപയോഗിക്കുന്നതും ഉപേക്ഷിക്കുന്നത് ഉത്തമമാണ്...